• കാര്‍ഷിക കേരളം

  ഇത് മിനിസ്റ്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ സൈറ്റാണ്. ആംഗലേയത്തിലെ ധാരാളം വിവരങ്ങളും ബഹു. മന്ത്രി മുല്ലക്കര രത്നാകരനെക്കുറിച്ചുമൊക്കെ നമുക്ക് വായിക്കാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍ അവിടെ മലയാളത്തില്‍ ഒന്നും തന്നെ വായിക്കുവാന്‍ കഴിയുകയില്ല. അതേ സൈറ്റിന്റെ വലതുവശത്തുള്ള സൈഡ്ബാറില്‍  Agriculture Department | KSFDRC |
  KERAFED | Farm Information Bureau | State Agricultural Prices Board |
  MORE WEBLINKS….

  കൃഷിയുമായി താല്പര്യമുള്ളതുകൊണ്ട് സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ് ഒന്ന് ഞെക്കി. അപ്പോള്‍ കിട്ടി ഈ പേജ് . ആംഗലേയത്തില്‍ താല്പര്യമില്ലാത്തതുകൊണ്ട് മലയാളത്തിലാവാം വായന എന്ന് കരുതി ഇടത് മുകളില്‍ കണ്ട Malayalam ഒന്ന് ഞെക്കി. അതാവരുന്നു തകരുന്ന കാര്‍ഷികമേഖലയ്ക്ക് ആശ്വായവുമായി വലതുവശത്തുള്ള സൈഡ്ബാറില്‍ കുറെയധികം ലിങ്കുകള്‍.എന്റെ സൈറ്റില്‍ ആ ലിങ്കുകള്‍ വേണ്ട എന്ന് തോന്നിയതുകൊണ്ട് ലിങ്കുകള്‍ നീക്കം ചെയ്തു.

  • Kerala Girls
  • Mallu
  • Kerala Pictures
  • Malayali
  • Kerala Malayalee Matrimonial
  • Kerala Map
  • Kerala Images
  • Kerala Actress
  • Malayalam MP3 Songs
  • PSC Kerala

  karsheekakeralam.org – karsheekakeralam Resorces and Information എന്തായാലും സാക്ഷരകേരളത്തിലെ കര്‍ഷകര്‍ക്ക് കാണുവാന്‍ പറ്റിയ ഒരു പേജ് തന്നെ സമ്മതിച്ചിരിക്കുന്നു. പട്ടിണിയും പരിവട്ടവുമില്ലാത്ത നയനാനന്ദകരമായ കാഴ്ചകള്‍ കാണാന്‍ പല സൈറ്റുകളിലേയ്ക്കും പോകാം. രണ്ടുദിവസം മുന്നെ ഞാന്‍ പോയി സേതുലക്ഷ്മിയെക്കണ്ട് വിഷമിച്ചിരിക്കുകയായിരുന്നു. ഇത് സര്‍ക്കാര്‍ തരുന്നതല്ലെ. കണ്‍കുളിര്‍‌ക്കെ കാണാം. ഇതാണ് ലിങ്ക് കാര്‍ഷികകേരളം.ഓര്‍ഗ് എന്ന പ്രൈവറ്റ് ഡൊമൈന്‍ എങ്ങിനെയാണ് സര്‍ക്കാര്‍ സൈറ്റില്‍ ലിങ്ക് ചെയ്യപ്പെട്ടത്? സര്‍ക്കാര്‍ സൈറ്റിലൂടെ സ്വരൂപിക്കുന്ന ക്ലിക്കുകളിലൂടെ പൈസയുണ്ടാക്കുവാനുള്ള ഒരു തരികിട പരിപാടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളു. കേരള്‍സ്.കോമിന്റെ മറ്റൊരു പതിപ്പ്.

  Comments Off

Comments are closed.

അംഗങ്ങള്‍

Analysis of Indian Rubber Statistics

A Real Farmer

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

with the bold text in the example below:

ആധാരങ്ങള്‍

വ്യാഖ്യാനം

വിഭാഗങ്ങള്‍

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

The world’s greatest scam?

ഫീഡ്

Categories