ചൂടുള്ള വാര്‍ത്ത

വിഭാഗങ്ങള്‍

ശേഖരം

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

ഐടി ആക്ട് സെക്ഷന്‍ 66 മുതല്‍ 69 വരെ

പുതുക്കിയ ഐറ്റി ആക്റ്റ് 2008

2008 ലെ ഐറ്റി അമെന്റുമെന്റ് ആക്ട് പൊതുജനങ്ങളുടെ അവകാശങ്ങളില്‍ കടന്നു കയറാനുള്ള എല്ലാ അധികാരങ്ങളും നല്‍കുന്നു. America’s Patriot Act നു സമാനമായ ഒന്നാണു ഇതെന്നും പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പര്‍ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ ഇന്‍ഡ്യയിലും നവമ്പര്‍ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പര്‍ 26 ലെ ബോംബെ ആക്രമണം പ്ലാന്‍ ചെയ്യുന്നതില്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ കൂടെയുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ (VoIP) ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നു ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. അപ്രകാരമുള്ള സംഭാഷണങ്ങളെ (VoIP) നിയന്ത്രിക്കാനും നിരീക്ഷിക്കാനും അതുവരെ നിയമങ്ങളില്ലായിരുന്നു. ഇനി സര്‍ക്കാരിനു എവിടെയുമുള്ള കമ്പ്യൂട്ടറിലോ, ഫോണിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഊളിയിടാം (monitor). കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളില്‍ ഇനിമേല്‍ കോടതി ഇടപെടാതെ തന്നെ സര്‍ക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാമെന്നായിരിക്കുന്നു.

ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ഒരു വാദപ്രതിവാദമോ ചര്‍ച്ചയോ കൂടാതെയാണു പാലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാര്‍ലമെന്റില്‍ സന്നിഹിതരായിരുന്ന നമ്മുടെ പ്രീയ ജനപ്രതിനിധികള്‍ ലോക സഭയുടെ നടുക്കളത്തിലിറങ്ങി കേന്ദ്രമന്ത്രി എ.ആര്‍. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാര്‍ലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. അന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ച 12 ബില്ലുകളിന്മേല്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ അവര്‍ക്ക് മനസ്സില്ലായിരുന്നു. ഒരു ചര്‍ച്ചയും കൂടാതെ ഭരണകക്ഷികള്‍ ‘ഹായ്’ വിളിച്ച് 15 മിനുട്ടിനുള്ളില്‍ പാസ്സാക്കിയടുത്ത നിയമങ്ങളില്‍ ഒന്നു ഐറ്റി ആക്ട് 2008 ആയിരുന്നു. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനം.

ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഈ നിയമത്തിനെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായുള്ള ഒന്നും തന്നെ ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

ഈ നിയമം മൂലം പെട്ടുപോകുന്ന നിരപരാധികളുടെ രക്ഷക്കായി ഒരു ‘ഓംബുഡ്സ്മാനോ’ അതുപോലുള്ള മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. എല്ലാം ‘നിര്‍ദ്ദേശിക്കുന്നതു പോലെ’ എന്ന വാക്കുകളില്‍ ഒതുക്കിയിരിക്കുന്നു. എന്നു്, ആര്‍ നിര്‍ദ്ദേശിക്കും എന്നു കണ്ടറിയണം.

അധികാരങ്ങള്‍ വാരിക്കോരി കൊടുത്തിരിക്കുന്ന ഈ നിയമം നടപ്പാക്കുന്നവരുടെ ഉത്തരവാദിത്വങ്ങള്‍കൂടി സംശയങ്ങള്‍ക്കിടയില്ലാതെ നിര്‍വചിക്കണമായിരുന്നു. അതില്ലാത്തതിനാല്‍ ദുരുപയോഗം കൂടുമെന്നു വ്യക്തം.

അടിയന്തിരാവസ്ഥയിലോ പൊതുജനസുരക്ഷിതത്തിനു വേണ്ടിയോ മാത്രമായിരുന്നു IT Act, Clause 5(2) of the Indian Telegraph Act of 1885 അനുസരിച്ച് ഫോണ്‍ ടാപ്പിംഗ് അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ പുതുക്കിയ ഐറ്റി ആക്ടില്‍ അടിയന്തിരാവസ്ഥ, പൊതുജനസുരക്ഷ എന്നിവയെപറ്റിയൊന്നും ഒരക്ഷരം പറയുന്നില്ല.

ഇന്ത്യ ഐ.ടി ആക്ട് (2000) ആണ് രാജ്യത്തെ സൈബര്‍ നിയമങ്ങളുടെ അടിസ്ഥാനപ്രമാണം. ഈ നിയമത്തില്‍ 2008 ഡിസംബര്‍ 23ന് സാരമായ ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27, 2009-നാണ് ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. വിവര സാങ്കേതിക വിദ്യ (ഭേദഗതി) നിയമം, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഫോണ്‍ (VoIP) എന്നിവയുടെ ഉപയോക്താക്കള്‍ക്കു കടുത്ത മുന്നറിയിപ്പാണു നല്‍കുന്നത്.

ഇലക്ട്രോണിക് വിനിമയത്തിനും ക്രയവിക്രയത്തിനും സാധുത നല്‍കുന്നതിന് ഊന്നല്‍നല്‍കിയായിരുന്നു ഐടി ആക്ട് 2000 നിയമം അന്നു നടപ്പാക്കിയത്. 2005ല്‍ ആണു ഭേദഗതിക്കുള്ള കരടു തയാറാക്കിത്തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. ഇ-കൊമേഴ്സ് സൈറ്റായ ബാസീ ഡോട്ട് കോം സിഇഒ അവിനാശ് ബജാജിന്റെ അറസ്റ്റും തുടര്‍ന്നു കോര്‍പറേറ്റ് ലോകത്തുണ്ടായ പ്രതിഷേധവുമാണു നിയമഭേദഗതിക്കു വഴിതെളിച്ചത്. ഡല്‍ഹി പബ്ളിക് സ്കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ നഗ്നചിത്രങ്ങള്‍ 2004 ഡിസംബറില്‍ ഐഐടി വിദ്യാര്‍ഥി ബാസി ഡോട്ട് കോമില്‍ അപ്ലോഡ് ചെയ്തതിനെ തുടര്‍ന്നാണു അതിന്റെ സിഇഒയെ അറസ്റ്റ് ചെയ്തത്.

The IT AA, 2008 adds new eight cyber offences viz;

  1. sending offensive messages through a computer or mobile phone (Section 66A),
  2. receiving stolen computer resource or communication device (Section 66B)
  3. Punishment for identity theft (Section 66C)
  4. Punishment for cheating by personation using computer resource (Section 66D)
  5. Punishment for violating privacy or video voyeurism (Section 66E)
  6. Cyber Terrorism (Section 66F)
  7. Publishing or transmitting material in electronic form containing sexually explicit act (Section 67A),
  8. Child pornography (Section 67B)

2008 ലെ കൂട്ടിചേര്‍ക്കലുകളെ ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം:

സൈബര്‍ കുറ്റങ്ങളെപറ്റിയും അതിനുള്ള ശിക്ഷാവിധികളേയും പറ്റി വിശദീകരിക്കുന്നത് പ്രധാനമായും വകുപ്പ് 66 ലാണു. അതില്‍ പ്രതിപാദിക്കുന്നതെല്ലാം വിരോധമുളവാക്കുന്ന സന്ദേശങ്ങള്‍ ഈ-മെയില്‍ വഴി അയക്കുകയും കൈമാറുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റിയാണു.

മറ്റൊരാളെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതും ഇനി മൂന്നുവര്‍ഷം വരെ ശിക്ഷകിട്ടാവുന്ന കേസ്.

തികച്ചും കുറ്റകരമായ, അല്ലെങ്കില്‍ നിന്ദാപരമായ സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നതു മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്നതും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്.

മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

[ഉദാഃ 1.സൌദി അറേബ്യയില്‍ ബിസിനസ്സ് നടത്തുന്ന പ്രമോഷ് എന്നയാളുടെ കുന്നംകുളം കടവല്ലൂരിലെ വീടിന്റെ ചിത്രം മാര്‍ക്സിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ വീടിന്റെ ചിത്രമെന്ന വ്യാജേന ഇന്റര്‍നെറ്റ് ഈമെയില്‍ വഴി പ്രചരണം നടക്കുകയുണ്ടായി. ഇതിനെതിരെ പിണറായി ഡി.ജി.പിക്ക് പരാതി നല്‍കി.

പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ-മെയില്‍ അയച്ച കേസില്‍ രണ്ടു പേരെ സൈബര്‍ സെല്‍ അറസ്റ്റു ചെയ്തു. വ്യാജ ചിത്രം പുതിയ അടികുറിപ്പോടെ ഈ-മെയിലില്‍ അയച്ചുവെന്നതാണു കുറ്റം. ഐ ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശമയച്ചതിനാണു മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചാര്‍ത്തിയിരിക്കുന്നത്.

പിണറായി വിജയന്‍ കേസ് പൊതുജനങ്ങള്‍ക്കും കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കുമുള്ള 'പാഠം‘ എന്ന നിലയിലാണ് എടുത്തതെന്നു പൊലീസ് മേധാവികള്‍ പറയുന്നു. പിണറായി വിജയന്റെ വീടെന്ന രീതിയില്‍ വ്യാജചിത്രം പ്രചരിപ്പിച്ച എല്ലാവരും നിയമം അണുവിട തെറ്റാതെ നടപ്പാക്കിയാല്‍ കേസില്‍ പ്രതികളാകേണ്ടി വരും; ഇവരുടെ ഉദ്ദേശ്യം പിന്നീടു തെളിയിക്കപ്പെടേണ്ടതാണെങ്കിലും. ഫോട്ടോയ്ക്ക് അടിക്കുറിപ്പു നല്‍കിയവരെന്നു പൊലീസ് അവകാശപ്പെടുന്നവരെ മാത്രമാണു അറസ്റ്റ് ചെയ്തത്.

ഐ റ്റി നിയമ ഭേദഗതി നിലവില്‍ വന്നതിനു ശേഷമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

 

2. നിസ്സാരമായ ചില പരിഹാസങ്ങള്‍ പോലും ചിലര്‍ക്ക് പ്രയാസമുണ്ടാക്കിയേക്കാം. തീര്‍ന്നില്ലേ കാര്യം. ഐ.റ്റി നിയമത്തിനെതിരായി. എഴുതിയതിന്റെ ധ്വനി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. അത്തരത്തിലുള്ള സന്ദേശങ്ങള്‍ കിട്ടുന്നവര്‍ക്ക് ബുദ്ധിമുട്ടോ, അപമാനമോ തോന്നിയേക്കാം. അപ്പോഴും പെട്ടതു തന്നെ.

മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സിഡിറോം, പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അതു മോഷ്ടിക്കപ്പെട്ടതാണെന്നറിഞ്ഞുകൊണ്ട് ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം വരെ പിഴയോ ലഭിക്കും. കംപ്യൂട്ടര്‍ വഴിയുള്ള തട്ടിപ്പ്, വഞ്ചന, ഡിജിറ്റല്‍ ഒപ്പ് മോഷ്ടിക്കല്‍, പാസ്വേര്‍ഡ് ദുരുപയോഗം എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത് [വകുപ്പ് 66ബി].

വ്യക്തിയുടെ അനുവാദമില്ലാതെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതും അയയ്ക്കുന്നതും അവരുടെ സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റമായി കരുതും. മൂന്നുവര്‍ഷം വരെ തടവോ രണ്ടുലക്ഷത്തിലധികം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.[വകുപ്പ് 66ഇ]

നഗ്നമോ, അടിവസ്ത്രങ്ങള്‍ കൊണ്ടു മറച്ചതോ ആയ ലൈംഗികാവയവങ്ങള്‍, ഗുഹ്യഭാഗങ്ങള്‍, നിതംബം, സ്ത്രീകളുടെ മാറിടം എന്നിവയാണു സ്വകാര്യഭാഗങ്ങളായി നിയമത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ഐടി ആക്ട് 67. ഇലക്ട്രോണിക് മാധ്യമത്തില്‍ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പില്‍ പെടുത്താം. ഇവിടെയാണു ബ്ലോഗുകള്‍ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ /ബ്ലോഗില്‍ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക പ്രവര്‍ത്തനം വ്യക്തമാകുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകള്‍ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാല്‍ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങള്‍ക്ക് വേണ്ടിയോ ആണെങ്കില്‍ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

അശ്ലീലമായാലും, ലൈംഗികമായാലും ഒരു കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ ഒരു ഇലക്ട്രോണിക് മാധ്യമത്തില്‍ ശേഖരിച്ച് വക്കുന്നത് ഈ വകുപ്പുകള്‍ [67, 67എ] പ്രകാരം കുറ്റമാണെന്നു തോന്നുന്നില്ല. നിയമത്തില്‍ പറയുന്നത് published or transmitted എന്നു മാത്രമാണു. പക്ഷേ ആ ശേഖരം ഉടമസ്ഥന്റെ അറിവോടും സമ്മതത്തോടും ആയിരിക്കണമെന്നു മാത്രം.

Child Pornography യുടെ കാര്യത്തില്‍ ഈ നിയമം വളരെ കര്‍ക്കശമാണു.
18 വയസ്സിനു താഴെയുള്ള കുട്ടികളുടെ നഗ്ന, ലൈംഗിക ചിത്രങ്ങള്‍ പ്രസാരണം നടത്തുകയോ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് കുറ്റകരം. അതുകൊണ്ട് അപ്രകാരമുള്ള ചിത്രങ്ങള്‍/ചിത്രീകരണങ്ങള്‍ ഇന്റര്‍നെറ്റ്വഴി സ്വന്തം കമ്പ്യൂട്ടറില്‍ ബ്രൌസ് ചെയ്യലും ഡൌണ്‍ലോഡ് ചെയ്യലും തെരച്ചില്‍ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ലൈംഗികമായി പ്രലോഭിപ്പിക്കുന്ന ഇ-മെയില്‍, ചാറ്റിങ്, എസ്എംഎസ് എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത്. [വകുപ്പ് 67ബി]

ഇനിമുതല്‍, സ്വകാര്യമായി സ്വന്തം മുറിയിലിരുന്നു കമ്പ്യൂട്ടറില്‍ ശേഖരിച്ച് വച്ചിരിക്കുന്ന ലൈംഗികവേഴ്ചകള്‍ കാണുമ്പോള്‍, ആ വേഴ്ചകളില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളുവെന്നു ഉറപ്പ് വരുത്തികൊള്ളണം. അത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതോ കൈമാറികിട്ടിയതോ ആയിരിക്കരുത് [വകുപ്പ് 67എ]. ആങ്ങനെയാണെങ്കില്‍ ചിലപ്പോള്‍ ഗോതമ്പുണ്ട തിന്നേണ്ടി വരും. സന്തോഷ് മാധവനെ അനുകരിച്ചാ‍ല്‍ രക്ഷപെട്ടേക്കാം. അതായത് സ്വന്തമായി നഗ്ന ചിത്രങ്ങള്‍ /ചിത്രീകരണങ്ങള്‍ നിര്‍മ്മിക്കുക. ഒരു കാര്യം ഓര്‍മ്മ വേണം. ചിത്രീകരണത്തില്‍ പങ്കെടുക്കുന്നവര്‍ 18 വയസ്സ് കഴിഞ്ഞവരായിരിക്കണം. പിന്നെ ഒരു പോലീസ് കാരനേയും പേടിക്കേണ്ട. സ്വസ്ഥമായി സ്വന്തം മുറിയിലിരുന്നു നയന സുഖം ആസ്വദിക്കാം.

ശാസ്ത്രം, കല, സാഹിത്യം, പഠനം എന്നിവയുടെ താല്‍പര്യത്തിനനുസൃതമായി തയാറാക്കുന്ന ലൈംഗിക സ്വഭാവമുള്ളവ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ വകുപ്പില്‍ ഏറ്റവും കര്‍ക്കശമായ ശിക്ഷയുള്ളതു സൈബര്‍ തീവ്രവാദത്തിനാണ്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൌഹൃദം എന്നിവയ്ക്കു ഭീഷണിയുണ്ടാക്കുന്നതോ, വ്യക്തികള്‍ക്ക് അപകടം സംഭവിക്കാന്‍ കാരണമാക്കുന്നതോ, സമൂഹത്തെ പൊതുവായി ബാധിക്കുകയോ ചെയ്യുന്ന പ്രവൃത്തികളാണു സൈബര്‍ തീവ്രവാദത്തില്‍ ഉള്‍പ്പെടുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യങ്ങള്‍.

നേരത്തേയുള്ള നിയമമനുസരിച്ചു വെബ്സൈറ്റിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണു കേസെങ്കില്‍ പുതിയ ഭേഗഗതിപ്രകാരം സ്വതന്ത്രമായി അപ്ലോഡ് ചെയ്യാവുന്ന സൈറ്റുകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കും.

ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വ്യാജപ്രൊഫൈലുകളുണ്ടാക്കി അപകീര്‍ത്തികരമായ പ്രവര്‍ത്തനം നടത്തുന്നവരും കേസിലാകും. അസിന്റെയോ ഷാറുഖ് ഖാന്റെയോ ഫോട്ടോ പ്രൊഫൈലില്‍ വച്ചു മനപ്പൂര്‍വം കബളിപ്പിക്കുന്നവരും പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലാകും [വകുപ്പ് 66ഡി].

പരാതികളുടെ അടിസ്ഥാനത്തില്‍ അതതു പൊലീസ് സ്റ്റേഷനാണു കേസ് റജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കേണ്ടതെന്നു സൈബര്‍ സെല്‍ മേധാവിയായ ഐജി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സൈബര്‍സെല്‍ ഇതു സംബന്ധിച്ചു വിദഗ്ധസഹായം നല്‍കും. പ്രത്യേക സാഹചര്യങ്ങളില്‍ പരാതിയില്ലാതെ തന്നെ പൊലീസിനു സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താം.

നേരത്തേ ഡിവൈഎസ്പിക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു സൈബര്‍ ആക്ട് സംബന്ധിച്ചു നടപടിയെടുക്കേണ്ടിയിരുന്നതെങ്കില്‍ ഭേദഗതി അനുസരിച്ചു സിഐയ്ക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു നടപടിയെടുക്കേണ്ടത്. ഇവര്‍ക്കു പൊതുസ്ഥലത്തു പ്രവേശിക്കാനും സെര്‍ച്ച് നടത്താനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അനുവാദമുണ്ട്.[വകുപ്പ് 80]

‘…ഒരു കമ്പ്യൂട്ടറില്‍ നിന്ന് സത്യസന്ധമായി ലഭിക്കാത്ത, അല്ലെങ്കില്‍, കവര്‍ന്നെടുക്കുന്ന, വിവരങ്ങള്‍ ഉപയോഗിക്കുന്നത്…’ മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കത്തക്കവിധമുള്ള കുറ്റമാണെന്നാണ് 66-ബി ഉപവകുപ്പ് പറയുന്നത്. കട്ടെടുത്ത വസ്തുക്കള്‍, നിയമവിരുദ്ധമായ കാര്യങ്ങള്‍ തുടങ്ങിയവ വീടുകളില്‍ സൂക്ഷിക്കുന്നത് കുറ്റകരമല്ലേ. അതു പോലെ ഇനിമുതല്‍ അത്തരം കാര്യങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലോ, നിങ്ങള്‍ക്കനുവദിച്ച നിങ്ങളുടെ പേരിലുള്ള മറ്റു ഡിജിറ്റല്‍ സ്പേസിലോ സൂക്ഷിക്കുന്നതും കുറ്റകരമാണു. ഈ നിയമം പാലിക്കുന്നുവെന്നു ഉറപ്പ് വരുത്താനായിരിക്കണം സൈബര്‍ സുരക്ഷിതത്ത്വത്തിന്റെ പേരില്‍ ഏത് പോലീസ് ഇന്‍സ്പെക്ടര്‍ ഏമാനും ഏതു സമയത്തും പൊതു സ്ഥലങ്ങളിലുള്ള കമ്പ്യൂട്ടറുകളോ [വകുപ്പ 70], സ്വൊകാര്യ കമ്പ്യൂട്ടറുകളോ മോണിറ്റര്‍ ചെയ്യുവാനുള്ള അധികാരം നല്‍കിയിട്ടുള്ളത് [വകുപ്പ് 69ബി].

ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്തിയില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ ഒന്നാംപ്രതിയാകുന്ന വ്യവസ്ഥയും ഐ.ടി. നിയമത്തിലുണ്ട്.

ഈ നിയമങ്ങള്‍ ഉണ്ടാക്കിയതും, മേലില്‍ ഇതിനു വേണ്ടുന്ന പുതുക്കലുകള്‍ നടത്തേണ്ടതും കേന്ദ്രസര്‍ക്കാരാണെങ്കിലും, കേരളത്തില്‍ ഈ നിയമങ്ങള്‍ നടപ്പാക്കുന്നതിനു വേണ്ടുന്ന ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണു [വകുപ്പ് 90].

പ്രത്യേക ശ്രദ്ധക്ക്:
വകുപ്പ് 66A(c).
മറ്റൊരാളെ അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ,ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിലുകള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

മേല്‍ പറഞ്ഞത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ നം അയക്കുന്ന ഈ-മെയിലുകള്‍ മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്നുവെങ്കില്‍ മൂന്നു വര്‍ഷം വരെ തടവു കിട്ടാവുന്ന കേസ്സാണെന്നു വന്നാലോ?

ഇതെന്താ വെള്ളരിക്കാ പട്ടണമോ. അയക്കുന്ന ആള്‍ ഉദ്ദേശിച്ചില്ലെങ്കിലും, ഈ-
മെയില്‍ കിട്ടുന്ന ആള്‍ക്ക് അങ്ങനെ തോന്നിപ്പോയാല്‍ സംഗതി കുഴഞ്ഞല്ലോ.

രസകരമായൊരു മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഈ മെയിലുകള്‍ അയക്കുന്ന ആളാണല്ലോ സാധാരണഗതിയില്‍ അപമാനമുണ്ടാക്കിയതിനോ, ഭീഷണിപ്പെടുത്തിയതിനോ ഉത്തരവാദി. എന്നാല്‍ പുതുക്കിയ നിയമത്തില്‍ “”transmitted or received on a computer,” എന്നു പറഞ്ഞിരിക്കുന്നതില്‍ നിന്നു മനസ്സിലാകുന്നത് ഈമെയില്‍ അയച്ചവനും കിട്ടിയവനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണു.

വകുപ്പ് 66E – സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റം – sting operation

മറ്റാരും കാണില്ലെന്നു കരുതി ഉടുതുണി മാറാന്‍ കണ്ടെത്തിയ ഒരു സ്ഥലത്ത് അവിടം പൊതുസ്ഥലത്തിന്റെ ഭാഗമോ അല്ലെങ്കില്‍ സ്വകാര്യസ്ഥലത്തിന്റെ ഭാഗം ആയാലും ശരി
അറിഞ്ഞുകൊണ്ട് മനഃപ്പൂര്‍വം ഒളിക്യാമറ ഉപയോഗിച്ചോ മറ്റേതെങ്കിലും സംവിധാനം ഉപയോഗിച്ചോ ആണിന്റേതോ പെണ്ണീന്റേതോ അടിവസ്ത്രങ്ങള്‍ക്കടിയിലുള്ള ശരീരഭാഗങ്ങളെ സമ്മതമില്ലാതെ ചിത്രീകരിക്കുകയോ, ചിത്രീകരണത്തെ കൈമാറുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് വകുപ്പ് 66 ഇ പ്രകാരം കുറ്റകരമാണു.

ഉദാഃ ആശുപത്രികള്‍, ഹോട്ടല്‍ മുറികള്‍, ഗ്രീന്‍ റൂം മുതലായവ.

അപ്പോള്‍ എല്ലാ സ്റ്റിംഗ് ഓപ്പറേഷനുകളും നിയമവിരുദ്ധമല്ല എന്നു സാരം.

ഐടി ആക്ട് 67. ബ്ലോഗുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.

അങ്ങനെ ഇന്‍ഡ്യ ചൈനയേയും കടത്തി വെട്ടിയിരിക്കുന്നു. നാം ഉപയോഗിക്കുന്ന ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനുകളില്‍ അനുവാദം കൂടാതെ സര്‍ക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാല്‍ ഇടപെടന്നും ഈ നിയമം അധികാരം നല്‍കിയിരിക്കുന്നു.

ഇലക്ട്രോണിക് മാധ്യമത്തില്‍ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പില്‍ പെടുത്താം. ഇവിടെയാണു ബ്ലോഗുകള്‍ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ /ബ്ലോഗില്‍ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക ചേഷ്ടകള്‍ വെളിവാക്കുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകള്‍ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാല്‍ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങള്‍ക്ക് വേണ്ടിയോ ആണെങ്കില്‍ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

വകുപ്പ് 67ബി.
തുടക്കത്തില്‍, കുട്ടികളെ ഉപയോഗിച്ചുള്ള (child pornography) ലൈംഗികപ്രദര്‍ശനം അടങ്ങിയ കാര്യങ്ങള്‍ കമ്പ്യൂട്ടറില്‍ കൂടി പ്രസിദ്ധീകരിക്കുന്നതും, മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുന്നതും കുറ്റകരമാക്കിയിരുന്നു. എന്നാല്‍ 2008 ലെ പുതുക്കല്‍ പ്രകാരം അപ്രകാരം പ്രസിദ്ധികരിച്ച ലൈംഗികപ്രദര്‍ശനങ്ങളെ നോക്കുന്നതും (browzing), തെരയുന്നതും (seeking) കുറ്റകരമാക്കിയിരിക്കുന്നു. കമ്പ്യൂട്ടറില്‍ പോണ്‍ ചിത്രങ്ങള്‍/ചിത്രീകരണങ്ങള്‍ (പ്രായപൂര്‍ത്തിയായവരുടേതായാലും) ശേഖരിച്ചോ പകര്‍ന്നോ വച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉടമയുടെ അനുവാദത്തോടെ ആയിരിക്കണം. ഇല്ലെങ്കില്‍ അതും കുറ്റം. നിങ്ങള്‍ ശേഖരിച്ച് /പകര്‍ന്ന് വച്ചിട്ടുള്ള അശ്ലീല ചിത്രങ്ങള്‍ / ചിത്രീകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ഒരിക്കലും പ്രസിദ്ധികരിക്കരുത്. പ്രസിദ്ധികരിക്കുകയോ, പ്രസരിപ്പിക്കുകയോ ചെയ്താല്‍ വകുപ്പ് 67 പ്രകാരം കുറ്റക്കാരാകും.

വൈറസ്സ്, ട്രോജന്‍ മുതലായവ കാരണം നിരപരാധികളെ കുറ്റവാളികളാക്കുന്ന ഒരു നിയമമാണിത്. ഇന്ന് അവനവനു ആവശ്യമുള്ള വിവരങ്ങള്‍ സ്വന്തം കമ്പ്യൂട്ടറില്‍ മാത്രമല്ല ശേഖരിച്ച് വക്കുന്നത്. മറ്റുള്ളവരുടെ കമ്പ്യൂട്ടറും, ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമാക്കുന്ന സ്ഥലങ്ങളും (storage space) ഇതിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. അവിടെയൊക്കെ ഉടമയറിയാതെ തന്നെ പലരും ആക്രമിച്ച് കൈയ്യേറി നിരോധിച്ചിരിക്കുന്ന കാര്യങ്ങള്‍ ശേഖരിച്ച് വക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ആ സ്ഥലത്തിന്റെ (സ്റ്റോറേജ് സ്പേസ്) ഉടമ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാകുന്നു. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഉണ്ടാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിരപരാധികളെ ഒഴിവാക്കാനുള്ള ഒരു ചട്ടങ്ങളും പുതുക്കിയ നിയമത്തിന്‍ കീഴില്‍ ഉണ്ടാക്കിയിട്ടില്ല.

മറ്റൊരാളിന്റെ കമ്പ്യൂട്ടറില്‍ ഒരു വൈറസ് ഉപയോഗിച്ച് ലൈംഗിക പ്രദര്‍ശനങ്ങള്‍ ഉല്‍ക്കൊള്ളുന്ന പടങ്ങളും, വീഡിയോവും സ്റ്റോര്‍ ചെയ്ത് വക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇന്നു പലര്‍ക്കും ഇന്റര്‍നെറ്റില്‍ സ്വന്തമായി ഫയലുകള്‍ സൂക്ഷിച്ച് വക്കാനുള്ള ഇടം പണം കൊടുത്തും അല്ലാതെയും ലഭ്യമാണു. അവിടെയൊക്കെ ഉടമസ്ഥന്‍ അറിയാതെ മറ്റുള്ളവര്‍ കടന്നുകയരി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചേഷ്ടകള്‍ അടങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് വക്കുവാനുള്ള സംവിധാനം ഇന്നു ലഭ്യമാണു. ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ യാദൃശ്ചികമായി പോലും തന്റെ കമ്പ്യൂട്ടറില്‍ താനറിയാതെ ശേഖരിച്ചിരിക്കുന്ന ആ പടങ്ങളെ, വീഡിയോകളെ കണ്ടു പോയാല്‍, കുറ്റമാണന്നാണോ? ആണെന്നു നിയമം പറയുന്നു. ഇതു സംഭവിച്ച കഥയാണു. ഒരു കുടുമ്പം കലക്കിയ കഥ ഇവിടെ .

ഇങ്ങനെയൊക്കെയാണെങ്കിലും, ഈ വകുപ്പ് 67 ബി. ഒരു ഉമ്മാക്കിയാണന്നേ ഞാന്‍ പറയൂ. കാരണം നാം കാണുന്ന അല്ലെങ്കില്‍ തെരയുന്ന ചിത്രങ്ങളില്‍ / ചിത്രീകരണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍, ആണായാലും പെണ്ണായാലും, 18 വയസ്സില്‍ താഴെയുള്ള കുട്ടികളാണെന്നു തെളിഞ്ഞാലേ, നാം കുറ്റക്കാരാവൂ.. അതു തെളിയിക്കാന്‍ ഇമ്മിണി പ്രയാസപ്പെടും. ആ കുട്ടികള്‍ ആരാണെന്നു ആദ്യം കണ്ടുപിടിക്കണം പിന്നെ അവരുടെ വയസ്സും.

വകുപ്പ് 69, വകുപ്പ് 69എ., വകുപ്പ് 69 ബി.
ഇന്റര്‍നെറ്റ് ഫോണ്‍ (VoiP) ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക.
പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തന്നെ അനുവദിച്ചിട്ടില്ല.

As per existing policy, VoIP calls are not allowed to be terminated on terrestrial PSTN network within India

എന്നാല്‍ സാധാരണ ഉപയോഗത്തിനെ നിരുത്സാഹപ്പെടുത്തുന്നതുമില്ല. (ഇന്‍ഡ്യക്ക് വെളിയില്‍ നിന്നുള്ള സേവനങ്ങള്‍, ഉദഃ Skype, നിലനില്‍ക്കുന്നിടത്തോളം അതു സാധിക്കില്ലെന്നതു വേറെ കാര്യം) നവമ്പര്‍ 26 ലെ ബോംബെ ആക്രമണത്തില്‍ നിന്നും പാഠം പഠിച്ച്, സൈബര്‍ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദനിവാരണം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടുന്ന അധികാരങ്ങള്‍ ഈ വകുപ്പുകള്‍ മുഖേന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. അതിലൊന്നാണു നമ്മുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളെ (VoIP യുടെ ദുരുപയോഗവും സ്വാഭാവികമായും അതിലുള്‍പ്പെടുമല്ലോ) അനുവാദം കൂടാതെ സര്‍ക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാല്‍ ഇടപെടാനും ഈ നിയമം അധികാരം നല്‍കിയിരിക്കുന്നു. പണ്ടാണെങ്കില്‍ ഇതെല്ലാം ചെയ്യാന്‍ ഒരു വാറണ്ട് ആവശ്യമായിരുന്നു. ഇന്നതൊന്നും വേണ്ട. ഇതിനു വേണ്ടുന്ന വിശദമായ നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. ടെലഫോണ്‍ / മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കാം.

ഏത് ഇന്‍സ്പെക്ടര്‍ ഏമാനും ഏത് സമയത്തും നമ്മുടെ കമ്പ്യൂട്ടറില്‍ ശേഖരിച്ചിരിക്കുന്ന കാര്യങ്ങളെ, സൈബര്‍ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദം എന്നുവേണ്ട വിവരശേഖരണം എന്ന് പേരില്‍ പോലും, മോണിറ്റര്‍ ചെയ്യുവാനുള്ള അധികാരം നല്‍കിയിട്ടുണ്ട് . അതായത് ഏമാന്മാര്‍ അവരുടെ ഓഫീസില്‍ ഇരുന്നു തന്നെ പലവിധ മാര്‍ഗ്ഗങ്ങളില്‍ കുടിയും സ്വകാര്യ കമ്പ്യൂട്ടറില്‍ കടന്നു കയറി പരിശോധിക്കുവാനുള്ള (മോണിറ്റര്‍) അധികാരമാണിത്. വേണ്ടി വന്നാല്‍ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്യാം (വകുപ്പ് 76).

ഏമാനു നമ്മെ ഉപദ്രവിക്കണമെന്നുണ്ടെങ്കില്‍, കമ്പ്യൂട്ടറില്‍ കണ്ട അശ്ലീല ചിത്രത്തിലെ ആണിനോ പെണ്ണിനോ വയസ്സ് 18 ല്‍ കൂടുതലാണെന്നു തെളിയിക്കേണ്ട ബാധ്യത നമ്മുടെ തലയില്‍ വച്ചുതരും. ചുമ്മാ, ഉപദ്രവിക്കാന്‍ വേണ്ടി മാത്രം. ഏതായാലും കരുതിയിരിക്കുക.

ഇനിമുതല്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം സര്‍ക്കാരിന്റെ ഔദാര്യംകൊണ്ടു മാത്രം . ഈ നിയമം വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യാന്‍ അധികാരം നല്‍കുന്നു (വകുപ്പ് 69എ). അതായത് ഇനി ഇന്റര്‍നെറ്റ് വഴി നാം എന്തെല്ലാം കാണണം, വായിക്കണം അല്ലെങ്കില്‍ ഏത് ചാനല്‍ ടി.വി കാണണം എന്നു സര്‍ക്കാര്‍ തീരുമാനിക്കും. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍കൂടി സര്‍ക്കാരിനു ഇഷ്ടമല്ലാത്ത കാര്യങ്ങല്‍ പ്രസരണം ചെയ്യുന്നുവെന്നു തോന്നിയാല്‍ ഏഷ്യനെറ്റിനോട് ആ ചാനല്‍ ബ്ലോക്ക് ചെയ്യാന്‍ പറയും. അനുസരിച്ചില്ലെങ്കില്‍ 7 കൊല്ലം തടവ് ശിക്ഷ.

ഏതൊരു നിയമവും നടപ്പിലാക്കുന്നത് അതിനുവേണ്ടി നിര്‍മ്മിച്ച ചട്ടങ്ങളില്‍ കൂടിയാണു. അത്തരം ചട്ടങ്ങളിലാണു വിശദമായ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉണ്ടാകുന്നത്. വകുപ്പുകള്‍ 52,54,69,69A, 69B and 70B എന്നിവകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞിട്ടുണ്ട്. 43A, 67C, 79 എന്നീ വകുപ്പുകള്‍ക്ക് ഉടന്‍ ചട്ടങ്ങള്‍ ഉണ്ടാക്കുമെന്നും അറിയുന്നു. ബാക്കിയുള്ളവകള്‍ക്ക് സംസ്ഥാനസര്‍ക്കാരുകളാണു ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത്.

വായനക്കാരോട്:
ഇതൊരു പുതിയ നിയമമാണു. ഒക്റ്റോബര്‍ 2009 മുതല്‍ നിലവില്‍ വന്നതേയുള്ളൂ. അതിനു ശേഷം കേരളത്തില്‍ ഒരു കേസ് മാത്രമേ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജ്ജ് ചെയ്തിട്ടുള്ളൂ. അതിന്റെയും അതു പോലെയുള്ള ഇനി വരാനിരിക്കുന്ന കേസുകളുടേയും വിധികള്‍ കൂടെ അറിയുമ്പോള്‍ മാത്രമേ ഈ നിയമത്തെ പറ്റിയുള്ള അറിവ് പൂര്‍ണ്ണമാകൂ. ഈ നിയമത്തെപറ്റിയുള്ള ഏതെങ്കിലും തരത്തിലുള്ള വാര്‍ത്തകള്‍ അറിവില്‍ പെടുകയാണെങ്കില്‍ ഇവിടെ ഒരു കമന്റായി രേഖപ്പെടുത്തുകയോ, ലിങ്ക് നല്‍കുകയോ ചെയ്യണമെന്നു വായനക്കാരോട് അപേക്ഷിക്കുന്നു.

Courtesy : Upabhokthavu

Sec 66. Computer Related Offences

If any person, dishonestly, or fraudulently, does any act referred to in section 43, he shall be punishable with imprisonment for a term which may extend to three years or with fine which may extend to five lakh rupees or with both.

Explanation: For the purpose of this section,-

a) the word “dishonestly” shall have the meaning assigned to it in section 24 of the

Indian Penal Code;

b) the word “fraudulently” shall have the meaning assigned to it in section 25 of

the Indian Penal Code.

66 A Punishment for sending offensive messages through communication service, etc

Any person who sends, by means of a computer resource or a communication device,-

a) any information that is grossly offensive or has menacing character; or

b) any information which he knows to be false, but for the purpose of causing annoyance, inconvenience, danger, obstruction, insult, injury, criminal intimidation, enmity, hatred, or ill will, persistently makes by making use of such computer resource or a communication device,

c) any electronic mail or electronic mail message for the purpose of causing annoyance or inconvenience or to deceive or to mislead the addressee or recipient about the origin of such messages shall be punishable with imprisonment for a term which may extend to three years and with fine.

Explanation: For the purposes of this section, terms “Electronic mail” and “Electronic Mail Message” means a message or information created or transmitted or received on a computer, computer system, computer resource or communication device including attachments in text, image, audio, video and any other electronic record, which may be transmitted with the message.

66 B. Punishment for dishonestly receiving stolen computer resource or communication device

Whoever dishonestly receives or retains any stolen computer resource or communication device knowing or having reason to believe the same to be stolen computer resource or communication device, shall be punished with imprisonment of either description for a term which may extend to three years or with fine which may extend to rupees one lakh or with both.

66C Punishment for identity theft

Whoever, fraudulently or dishonestly make use of the electronic signature, password or any other unique identification feature of any other person, shall be punished with imprisonment of either description for a term which may extend to three years and shall also be liable to fine which may extend to rupees one lakh.

66D Punishment for cheating by personation by using computer resource

Whoever, by means of any communication device or computer resource cheats by personation, shall be punished with imprisonment of either description for a term which may extend to three years and shall also be liable to fine which may extend to one lakh rupees.

66E Punishment for violation of privacy

Whoever, intentionally or knowingly captures, publishes or transmits the image of a private area of any person without his or her consent, under circumstances violating the privacy of that person, shall be punished with imprisonment which may extend to three years or with fine not exceeding two lakh rupees, or with both Explanation.- For the purposes of this section–

(a) “transmit” means to electronically send a visual image with the intent that it be viewed by a person or persons;

(b) “capture”, with respect to an image, means to videotape, photograph, film or record by any means;

(c) “private area” means the naked or undergarment clad genitals, pubic area, buttocks or female breast;

(d) “publishes” means reproduction in the printed or electronic form and making it available for public;

(e) “under circumstances violating privacy” means circumstances in which a person can have a reasonable expectation that–

(i) he or she could disrobe in privacy, without being concerned that an image of his private area was being captured; or

(ii) any part of his or her private area would not be visible to the public, regardless of whether that person is in a public or private place.

66F. Punishment for cyber terrorism

(1) Whoever,-

(A) with intent to threaten the unity, integrity, security or sovereignty of India or to strike terror in the people or any section of the people by –

(i) denying or cause the denial of access to any person authorized to access computer resource; or

(ii) attempting to penetrate or access a computer resource without authorisation or exceeding authorized access; or

(iii) introducing or causing to introduce any Computer Contaminant. and by means of such conduct causes or is likely to cause death or injuries to persons or damage to or destruction of property or disrupts or knowing that it is likely to cause damage or disruption of supplies or services essential to the life of the community or adversely affect the critical information infrastructure specified under section 70, or

(B) knowingly or intentionally penetrates or accesses a computer resource without authorisation or exceeding authorized access, and by means of such conduct obtains access to information, data or computer database that is restricted for reasons of the security of the State or foreign relations; or any restricted information, data or computer database, with reasons to believe that such information, data or computer database so obtained may be used to cause or likely to cause injury to the interests of the sovereignty and integrity of India, the security of the State, friendly relations with foreign States, public order, decency or morality, or in relation to contempt of court, defamation or incitement to an offence, or to the advantage of any foreign nation, group of individuals or otherwise, commits the offence of cyber terrorism.

(2) Whoever commits or conspires to commit cyber terrorism shall be punishable with imprisonment which may extend to imprisonment for life’.

67. Punishment for publishing or transmitting obscene material in electronic form

Whoever publishes or transmits or causes to be published in the electronic form, any material which is lascivious or appeals to the prurient interest or if its effect is such as to tend to deprave and corrupt persons who are likely, having regard to all relevant circumstances, to read, see or hear the matter contained or embodied in it, shall be punished on first conviction with imprisonment of either description for a term which may extend to three years and with fine which may extend to five lakh rupees and in the event of a second or subsequent conviction with imprisonment of either description for a term which may extend to five years and also with fine which may extend to ten lakh rupees.

67 A Punishment for publishing or transmitting of material containing sexually explicit act, etc. in electronic form

Whoever publishes or transmits or causes to be published or transmitted in the electronic form any material which contains sexually explicit act or conduct shall be punished on first conviction with imprisonment of either description for a term which may extend to five years and with fine which may extend to ten lakh rupees and in the event of second or subsequent conviction with imprisonment of either description for a term which may extend to seven years and also with fine which may extend to ten lakh rupees.

Exception: This section and section 67 does not extend to any book, pamphlet, paper, writing, drawing, painting, representation or figure in electronic form-

(i) the publication of which is proved to be justified as being for the public good on the ground that such book, pamphlet, paper, writing, drawing, painting, representation or figure is in the interest of science,literature,art,or learning or other objects of general concern; or

(ii) which is kept or used bona fide for religious purposes.

67 B Punishment for publishing or transmitting of material depicting children in sexually explicit act, etc. in electronic form

Whoever,-

(a) publishes or transmits or causes to be published or transmitted material in any electronic form which depicts children engaged in sexually explicit act or conduct or

(b) creates text or digital images, collects, seeks, browses, downloads, advertises, promotes, exchanges or distributes material in any electronic form depicting children in obscene or indecent or sexually explicit manner or

(c) cultivates, entices or induces children to online relationship with one or more hildren for and on sexually explicit act or in a manner that may offend a reasonable adult on the computer resource or

(d) facilitates abusing children online or

(e) records in any electronic form own abuse or that of others pertaining to sexually explicit act with children, shall be punished on first conviction with imprisonment of either description for a term which may extend to five years and with a fine which may extend to ten lakh rupees and in the event of second or subsequent conviction with imprisonment of either description for a term which may extend to seven years and also with fine which may extend to ten lakh rupees: Provided that the provisions of section 67, section 67A and this section does not extend to any book, pamphlet, paper, writing, drawing, painting, representation or figure in electronic form-

(i) The publication of which is proved to be justified as being for the public good on the ground that such book, pamphlet, paper writing, drawing, painting, representation or figure is in the interest of science, literature, art or learning or other objects of general concern; or

(ii) which is kept or used for bonafide heritage or religious purposes

Explanation: For the purposes of this section, “children” means a person who has not completed the age of 18 years.

67 C. Preservation and Retention of information by intermediaries

(1) Intermediary shall preserve and retain such information as may be specified for such duration and in such manner and format as the Central Government may prescribe.

(2) Any intermediary who intentionally or knowingly contravenes the provisions of sub section (1) shall be punished with an imprisonment for a term which may extend to three years and shall also be liable to fine.

68. Power of Controller to give directions

(1) The Controller may, by order, direct a Certifying Authority or any employee of such Authority to take such measures or cease carrying on such activities as specified in the order if those are necessary to ensure compliance with the provisions of this Act, rules or any regulations made there under.

(2) Any person who intentionally or knowingly fails to comply with any order under sub-section (1) shall be guilty of an offence and shall be liable on conviction to imprisonment for a term not exceeding two years or to a fine not exceeding one lakh rupees or to both.

Sec 69. Powers to issue directions for interception or monitoring or decryption of any information through any computer resource

(1) Where the central Government or a State Government or any of its officer specially authorized by the Central Government or the State Government, as the case may be, in this behalf may, if is satisfied that it is necessary or expedient to do in the interest of the sovereignty or integrity of India, defense of India, security of the State, friendly relations with foreign States or public order or for preventing incitement to the commission of any cognizable offence relating to above or for investigation of any offence, it may, subject to the provisions of sub-section (2), for reasons to be recorded in writing, by order, direct any agency of the appropriate Government to intercept, monitor or decrypt or cause to be intercepted or monitored or decrypted any information transmitted received or stored through any computer resource.

(2) The Procedure and safeguards subject to which such interception or monitoring or decryption may be carried out, shall be such as may be prescribed

(3) The subscriber or intermediary or any person in charge of the computer resource shall, when called upon by any agency which has been directed under sub section (1), extend all facilities and technical assistance to -

(a) provide access to or secure access to the computer resource containing such information; generating, transmitting, receiving or storing such information; or

(b) intercept or monitor or decrypt the information, as the case may be; or

(c) provide information stored in computer resource.

(4) The subscriber or intermediary or any person who fails to assist the agency referred to in sub-section (3) shall be punished with an imprisonment for a term which may extend to seven years and shall also be liable to fine.

Sec 69 A Power to issue directions for blocking for public access of any information through any computer resource

(1) Where the Central Government or any of its officer specially authorized by it in this behalf is satisfied that it is necessary or expedient so to do in the interest of sovereignty and integrity of India, defense of India, security of the State, friendly relations with foreign states or public order or for preventing incitement to the commission of any cognizable offence relating to above, it may subject to the provisions of sub-sections (2) for reasons to be recorded in writing, by order direct any agency of the Government or intermediary to block access by the public or cause to be blocked for access by public any information generated, transmitted, received, stored or hosted in any computer resource.

(2) The procedure and safeguards subject to which such blocking for access by the public may be carried out shall be such as may be prescribed.

(3) The intermediary who fails to comply with the direction issued under sub- section (1) shall be punished with an imprisonment for a term which may extend to seven years and also be liable to fine.

Sec 69B Power to authorize to monitor and collect traffic data or information through any computer resource for Cyber Security

(1) The Central Government may, to enhance Cyber Security and for identification, analysis and prevention of any intrusion or spread of computer contaminant in the country, by notification in the official Gazette, authorize any agency of the Government to monitor and collect traffic data or information generated, transmitted, received or stored in any computer resource.

(2) The Intermediary or any person in-charge of the Computer resource shall when called upon by the agency which has been authorized under sub-section (1), provide technical assistance and extend all facilities to such agency to enable online access or to secure and provide online access to the computer resource generating , transmitting, receiving or storing such traffic data or information.

(3) The procedure and safeguards for monitoring and collecting traffic data or information, shall be such as may be prescribed.

(4) Any intermediary who intentionally or knowingly contravenes the provisions of sub-section (2) shall be punished with an imprisonment for a term which may extend to three years and shall also be liable to fine.

Explanation: For the purposes of this section,

(i) “Computer Contaminant” shall have the meaning assigned to it in section 43

(ii) “traffic data” means any data identifying or purporting to identify any person, computer system or computer network or location to or from which the communication is or may be transmitted and includes communications origin, destination, route, time, date, size, duration or type of underlying service or any other information.