കേരളഫാര്‍മര്‍ഓണ്‍ലൈന്‍.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • 25 -ാം സ്വതന്ത്രസോഫ്റ്റ്​വെയര്‍ ദിനാഘോഷം

    25th software freedom celebration

    Ajaykumar - KSEB , Prof. K. Pappootty (Director of the State Institute of Encyclopaedic Publications), Mr. Joseph C Mathew (IT advisor to Kerala Chief Minister )

    സ്പേസ്, എഫ് എസ് എഫ് ഇന്ത്യ, ഗ്നൂ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് ട്രിവാന്‍ഡ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 20ന് സ്വതന്ത്രസോഫ്റ്റ്​വെയര്‍ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ല ബ് ഹാളില്‍ രാവിലെ സംഘടിപ്പിച്ച യോഗത്തില്‍ പ്രമുഖ സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോക്താക്കളായ കേരള ഖാദി ബോര്‍ഡ്, കെ എസ് ഇ ബി, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

    സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം ഉയര്‍ന്നു വന്നിട്ടുള്ള പേറ്റന്റ് , പകര്‍പ്പവകാശം എന്നിവയെ സംബന്ധിച്ച നിയമങ്ങള്‍ അറിവിന്റെ സ്വകാര്യവത്കരണത്തിനും കുത്തകവത്കരണത്തിനും ഇടയാക്കിയതായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ പ്രൊഫസര്‍ കെ. പാപ്പൂട്ടി അഭിപ്രായപ്പെട്ടു. ഈ പ്രവണതയെ നിരാകരിച്ചുകൊണ്ടാണ് സര്‍വ്വ വിജ്ഞാനകോശം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

    ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കുവാനും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് സ്വതന്ത്രസോഫ്റ്റ് വെയറിന്റെ സവിശേഷത. കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ സെന്റര്‍, സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ഊന്നിയ സാങ്കേതിക വികസനത്തിന് മാര്‍ഗ്ഗദര്‍ശിയാകുമെന്ന് സംസ്ഥാന ഐ.ടി. ഉപദേഷ്ടാവ് ശ്രീ ജോസഫ് മാത്യൂ അഭിപ്രായപ്പെട്ടു.

    കഴിഞ്ഞവര്‍ഷമാണ് കെ എസ് ഇ ബി സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിയത്. തുടക്കത്തില്‍ ഏറെ ആശങ്കയുണ്ടായിരുന്നെങ്കിലും യാതൊരു വിധ തടസങ്ങളും കൂടാതെ കുത്തകസോഫ്റ്റ് വെയറുകളെക്കാളും മികച്ച പ്രവര്‍ത്തനം ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പുതിയ ബില്ലിംഗ് സോഫ്റ്റ് വെയറില്‍ സാധിക്കുന്നതായി കെ എസ് ഇ ബി പ്രതിനിധി ശ്രീ അജയകുമാര്‍ (അജയ്‌കുമാറിനെ ഇന്റെര്‍വ്യൂ ചെയ്തത് വീഡിയോയില്‍) പറഞ്ഞു.

    പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുവാനും സാമ്പത്തിക ബാധ്യത ഒഴിവാക്കുവാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഗുണകരമാണെന്ന് ഖാദി ബോര്‍ഡിന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ശ്രീ എം കെ രാജേന്ദ്രന്‍ പറഞ്ഞു

    കാഴ്ചയില്ലാത്തവര്‍ ഗ്നൂ ലിനക്സ് ഉപയോഗപ്പെടുത്തുന്ന രീതി ഇന്‍സൈറ്റ് പദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ ബല്‍റാം (ബല്‍റാമിനെ ഇന്റെര്‍വ്യൂ ചെയ്തത്ത് വീഡിയോയില്‍) അവതരിപ്പിച്ചു.കുത്തക സോഫ്റ്റ് വെയര്‍ ആയ Jaws നെക്കാളും Ubuntu(ഉബണ്ടു) ORCA(ഓര്‍ക്ക) കാഴ്ചയില്ലാത്തവരുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ പത്രങ്ങള്‍, ഇ-മെയില്‍ തുടങ്ങിയ വിവര സാങ്കേതിക വിദ്യകള്‍ കാഴ്ചയില്ലാത്തവര്‍ക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം അവതരിപ്പിച്ചു.

    ഉച്ചയ്ക്ക് ശേഷം Blender (ബ്ലെന്റര്‍) എന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച Elephant Dreams, Big Buck Bunny എന്നീ അനിമേഷന്‍ ചിത്രങ്ങളും Steal this Film എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

    വൈകിട്ട് നാല് മുതല്‍ ആറ് മണി വരെ സംഘടിപ്പിച്ച MaSH -the true story of a shell എന്ന ശില്പശാലയില്‍ ഗ്നൂ ഡെവലപ്മെന്റ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി ശ്രീ രാജ്മോഹന്‍ കോവിലത്ത് പരിചയപ്പെടുത്തി.

    ശില്പശാലയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രോഗ്രാമിംഗ് മത്സരവും സ്പേസ് പ്രഖ്യാപിക്കുകയുണ്ടായി. മത്സരത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ സ്പേസിന്റെ വെബ്സൈറ്റ് ല്‍ ലഭ്യമാണ്.

    സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ദിനാഘോഷം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് Kerala State IT Mission, Kerala Khadi and Village Industries Board, Institute of Electrical and Electronics Engineers എന്നിവരാണ്.

    മാതൃഭൂമി വാര്‍ത്ത

    Peoples to see, hear and clap

    Peoples to see, hear and clap

    3 Comments

3 Responses to “25 -ാം സ്വതന്ത്രസോഫ്റ്റ്​വെയര്‍ ദിനാഘോഷം”

  1. आपने एक अच्छे ध्येय के लिये किये गये आयोजन का एक सम्यक रिपोर्ट प्रस्तुत की है। साधुवाद! कहने की आव्श्यकता नहीं है कि मुक्त साफ़्टवेयर के प्रयोग से भारत को भी बहुल लाभ होगा।

  2. :)

  3. ചന്ദ്രേട്ടാ,
    ഈ വിവരം ഞാനറിഞ്ഞില്ലല്ലോ? ഞാനും വരുമായിരുന്നു.ആശംസകള്‍……….
    വെള്ളായണി

Bride Wanted

ഫീഡ്

വിഭാഗങ്ങള്‍

ആധാരങ്ങള്‍

A Real Farmer


View my page on Agriculture

To Join Click following Link

മറയില്ലാതെ കര്‍ഷകര്‍ക്ക് ചര്‍ച്ചചെയ്യാം


Visit keralaschools
കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം ചേരുവാനുള്ള ആംഗലേയം, മലയാളം, ഹിന്ദി സാമൂഹിക ശൃംഘലകളിലേയ്ക് ഒരു കവാടം

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

Rubber Statistics

വ്യാഖ്യാനം

Categories