Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

Wikipedia-ml not answering

wikipedia-ml


(12:43:09 IST) keralafarmer: http://keralafarmeronline.com/wikibooks/lang/ml/
(12:43:23 IST) Jotterbot: [[ml:User:Sidharthan]] deleted article [[ml:വടവണ്ണൂര്‍]] “പുതിയ ഉപയോക്താവിന്റെ പരീക്ഷണം: ഉള്ളടക്കം: ‘vadavannur oru sthalamane’ (‘[[Special:Contributions/59.98.42.144|59.98.42.144]]’ മാത്രമേ ഈ താളില്‍ തിരുത്തല്”
(12:44:37 IST) keralafarmer: നിങ്ങളില്‍ ആരാണ് എക്കണോമിക്സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്?
(12:46:34 IST) Jotterbot: New user [[ml:User:Sibin]] created. Block: http://ml.wikipedia.org/wiki/Special:Blockip/Sibin
(12:48:35 IST) keralafarmer: Sadik_khalid അങ്കിളിന്റെ പോസ്റ്റില്‍ (1986 ല്‍ മലയാളം കമ്പ്യൂട്ടറില്‍ എത്തിച്ച വ്യക്തി) കമെന്റിട്ടിരുന്ന നിങ്ങളെപ്പോലെ യോഗ്യതയുള്ളവരെ കണ്ടിരുന്നോ?
(12:49:33 IST) sidharthan left the room (quit: “http://www.mibbit.com ajax IRC Client”).
(12:49:39 IST) keralafarmer: ഇത് മലയാളം വിക്കി സംരംഭങ്ങളുടെ പൊതു-സംവാദ വേദിയാകുന്നു. സംശയങ്ങള്‍ നേരിട്ട് ചോദിക്കാവുന്നതാണ്, ഔപചാരികതയുടെ ആവശ്യമില്ല


വിക്കിപ്പീഡിയയില്‍ സഹായത്തിനാളെക്കിട്ടില്ല. വെട്ടിമാറ്റാന്‍ ആളുണ്ട്താനും. പോണോഗ്രാഫിക് അല്ലാത്ത ഉള്ളടക്കം തിരുത്തപ്പെടാനും പ്രസിദ്ധീകരിക്കുവാനും ശരിയായ ഇടം കാട്ടിത്തരാനുമുള്ള സംവിധാനമാണ് വേണ്ടത്. 1986 ല്‍ കമ്പ്യൂട്ടറില്‍ മലയാളം എത്തിച്ച വ്യക്തിക്ക് വിക്കീപ്പീഡിയയില്‍ സ്ഥനമില്ലെങ്കില്‍ ഈ വിക്കീപ്പീഡിയകൊണ്ടെന്തു പ്രയോജനം.

വിക്കിയില്‍ എനിക്ക് കിട്ടിയ മറുപടി.

താങ്കള്‍ സൃഷ്ടിച്ച രണ്ടു ലേഖനങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള കാരണം ഏറ്റവും ലളിതമായി പറഞ്ഞാല്‍ അവ രണ്ടും വിക്കി ബുക്സിനു ചേര്‍ന്നതല്ല എന്നുള്ളതാണ്‌. വിക്കിബുക്സ് എന്താണെന്ന് ഇവിടെ കാണാം. മറ്റൊരു കാരണം റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകള്‍ക്ക് പകര്‍പ്പവകാശം ഉണ്ടെന്നുള്ളതാണ്‌. വിക്കിമീഡിയ സം‌രഭങ്ങളില്‍ പകര്‍പ്പവകാശമുള്ള ലേഖനങ്ങളോ മറ്റു ലിഖിതരൂപങ്ങളോ യാതൊരു കാരണവശാലും പ്രസിദ്ധീകരിക്കരുത്. റബ്ബര്‍ സ്ഥിതി വിവരക്കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും അറിയാം എന്നുള്ളതു കൊണ്ട് അത് GFDL ലൈസന്‍സിനു കീഴിനു വരുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് താങ്കള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്നു പകര്‍ത്തിയ പട്ടികകള്‍ പകര്‍പ്പവകാശമുള്ള സൃഷ്ടി തന്നെ. ഇനി ആദ്യമായ കമ്പ്യൂട്ടര്‍ കണ്ടെത്തിയ വ്യക്തിയെ പറ്റി താങ്കള്‍ എഴുതിയ ലേഖനം. അതും വിക്കിബുക്സിനു ചേര്‍ന്ന ഉള്ളടക്കമല്ല. വിക്കിബുക്സില്‍ മലയാളം കമ്പ്യൂട്ടിനെ പറ്റി ഒരു പുസ്തകംഎഴുതി അതില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍(ബ്ലോഗുകള്‍ വിക്കി സം‌രഭങ്ങളില്‍ അവലംബം ആയി സ്വീകരിക്കില്ല എന്നറിയിക്കട്ടെ) ഈ ഭാഗം ചേര്‍ക്കുന്നതില്‍ തെറ്റില്ല. താങ്കളില്‍ നിന്നു മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റി ഒരു വിശദമായ പുസ്തകം പ്രതീക്ഷിച്ചു കൊള്ളുന്നു. സ്നേഹാശംസകളോടെ —അനൂപന്‍(സംവാദം) 17:22, 17 ഡിസംബര്‍ 2008 (UTC)

സം‌വാദം – അകത്തും പുറത്തും

ചന്ദ്രേട്ടാ, വിക്കി സം‌രംഭങ്ങളിലെ സം‌വാദങ്ങള്‍ അതാത് സം‌രംഭങ്ങളില്‍ തന്നെ നിര്‍ത്തിയാല്‍ നന്നായിരുന്നു. പുറത്തേക്ക് വലിച്ചിഴക്കുന്നത് നല്ല നടപടിയല്ല. എസ്.എം.സിയോ ബ്ലോഗര്‍മാരോ (സഹായിക്കുന്നവരെ വിസ്മരിക്കുന്നില്ല. ബഹുഭൂരിപക്ഷത്തിന്റെ കാര്യമാണ്‌ പറയുന്നത്) ഇവിടെ ഊര്‍ജ്ജിതമായി പണിയെടുക്കാനോ സഹായിക്കാനോ വരുന്നില്ലെന്നിരിക്കെ അവരോട് പരാതി പറഞ്ഞിട്ടു കാര്യമുണ്ടോ? ഓരോ സം‌രംഭത്തിന്ഉം വ്യവസ്ഥാപിത ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ട്. നമുക്കിഷ്ടമുള്ളതെന്തും നമുക്ക് ചേര്‍ക്കാനുള്ളതല്ല വിക്കിമീഡിയ സം‌രംഭങ്ങള്‍. അതിന്‌ ബ്ലോഗുകള്‍ തന്നെ ആശ്രയം. അതാത് സം‌രംഭങ്ങള്‍ എന്തിനു നിലകൊള്ളുന്നുവെന്നു/ നിലകൊള്ളുന്നില്ല മനസ്സിലാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാവാവുന്നതേ ഉള്ളൂ. ചന്ദ്രേട്ടന്‌ സ്വന്തം അറിവും കഴിവും വെച്ച് എഴുതാവുന്ന ഒരുപാടു കാര്യങ്ങള്‍ ഈ സം‌രംഭങ്ങളിലുണ്ട്. ദയവായി സഹകരിക്കുക. ആനന്ദപരമായ തിരുത്തലുകള്‍ ആശംസിച്ചുകൊണ്ട്. നന്ദി! —Jyothis(സംവാദം) 20:19, 17 ഡിസംബര്‍ 2008 (UTC)

Jyothis
താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. “ചന്ദ്രേട്ടന്‌ സ്വന്തം അറിവും കഴിവും വെച്ച് എഴുതാവുന്ന ഒരുപാടു കാര്യങ്ങള്‍ ഈ സം‌രംഭങ്ങളിലുണ്ട്.” അതിനെന്നെ പ്രാപ്തനാക്കേണ്ട നിങ്ങളെപ്പോലുള്ളവര്‍ വിക്കിയിലുള്ളപ്പോള്‍ അഡ്മിന്‍ മാരല്ലാത്ത എന്നെപ്പോലുള്ളവര്‍ തന്നെ എനിക്കെതിരെ പടവാളുമായി വരുന്നു. അതെന്തു കഷ്ടം. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഞാനും ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഒരു സ്ഥിരം വിക്കി ഉപയോക്താവ് അല്ലാത്ത എനിക്ക് എന്റെ ഒരു ഉള്ളടക്കം വിക്കിയില്‍ എവിടെയാണ് ഇടേണ്ടത് എന്നുപോലും അറിയില്ല. എനിക്കേറ്റവും കൂടുതല്‍ കൃത്യമായി അറിയാവുന്നത് റബ്ബര്‍ കണക്കുകളുടെ വിശകലനം മാത്രമാണ്. എം.ബി.എ യ്ക്കും, എക്കണോമിക്സ് പി.ജി യ്ക്കും, പി.എച്ച്.ഡിക്കും എന്നില്‍ നിന്ന് പലരും എന്റെ പഠനം ഉപയോഗിക്കുന്നതായി അറിയാം. അനൂപന്‍ പറയുന്നു ഞാന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് മലയാളത്തില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് എന്ന്. അങ്ങനെയെങ്കില്‍ താഴെക്കാണുന്ന എന്റെ പഠനം റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ഒന്ന് കാട്ടിത്തരുക. കോപ്പി റൈറ്റിന്റെ കാര്യം പറഞ്ഞാല്‍ മലയാളത്തിലെ എത്ര വാക്കുകള്‍ വിക്കിയിലുണ്ടാവും കോപ്പി റൈറ്റോടെ ആരും പ്രസിദ്ധീകരിച്ചിട്ടില്ലാത്തത്. നിങ്ങളെപ്പോലുള്ളവര്‍ ചെയ്യേണ്ടത പലരും അവരവര്‍ക്ക് വിലപിടിപ്പുള്ളതാണ് എന്ന് തോന്നുന്നവ വിക്കിയില്‍ ഏതെങ്കിലും ഒരു തെറ്റായ ഇടത്തിട്ടാല്‍ അതിനെ വെട്ടി മാറ്റുന്നതിന് പകരം ശരിയായ ഇടം കാട്ടിക്കൊടുക്കുകയോ തിരുത്തല്‍ നടത്തി സഹായിക്കുകയോ ചെയ്യാം. അതല്ല എങ്കില്‍ വിക്കി പോളിസിയുടെ പ്രസക്ത ഭാഗം റഫറന്‍സായി കാട്ടിക്കൊടുക്കാം. വിക്കിയുടെ സംരംഭകനായ ജിമ്മി വെയില്‍സിന്റെ അഭിപ്രായം തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത് കേള്‍ക്കൂ . (Keralafarmer(സംവാദം) 00:50, 19 ഡിസംബര്‍ 2008 (UTC))

എന്റെ മറുപടി

അനൂപന്‍

വിക്കിയിലെന്നല്ല എവിടെയും എനിക്കെഴുതുവാനുള്ളത് റബ്ബര്‍ കണക്കുകളുടെ വിശകലനങ്ങളാണ്. അതിന് കോപ്പി റൈറ്റിന്റെ നൂലാമാലകള്‍ പറഞ്ഞ് തടയുവാന്‍ മാത്രമേ കഴിയൂ. വിക്കി ബുക്സില്‍ എഴുതുന്ന ലേഖനം തിരുത്തുകയാണ് ഉചിതം. അല്ലാതെ നീക്കം ചെയ്യലല്ല. മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് ബുക്കെഴുതുവാന്‍ കഴിവുള്ളവര്‍ ധാരാളം ഉണ്ടല്ലോ. എനിക്കറിയാവുന്നത് ഞാനെഴുതി. തലക്കെട്ടുമാറ്റിയോ ഉള്ളടക്കം മാറ്റിയോ ശരിയാക്കാവുന്നതല്ലേ ഈ വിഷയം. ആദ്യ ഫോണ്ട് നിര്‍മാതാവ് എന്ന അങ്കിളിനെ വിക്കി ബുക്സില്‍ ഉള്‍പ്പെടുത്താത്ത പരിഭവം ഞാനിവിടെ രേഖപ്പെടുത്തുന്നു.

ജ്യോതിസ്

എനിക്ക് മലയാളം വിക്കിക്കകത്ത് സംവാദത്തില്‍ ഇടപെടാന്‍ ഒട്ടും താല്പര്യമില്ല. റബ്ബറിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ആംഗലേയമാവും എനിക്ക് നല്ലത്. കാരണം അവിടെ ഇടപെടാന്‍ ലോകത്തെ ഏറ്റവും വലിയ സമൂഹം ഉണ്ട് എന്നതു തന്നെ. വിക്കിയുടെ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ നല്ല പ്രചാരം ലഭിക്കുന്ന ഒന്നാണല്ലോ. അതിന്റെ ദോഷ വശങ്ങള്‍ ഒരു സാധാരണക്കാരന്‍ അനുഭവപ്പെടുന്നത് വിക്കിക്ക് വെളിയില്‍ സ്വതന്ത്രമായ ഒരിടത്താവണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അത് ലഭിക്കാത്ത സ്ഥിതിക്ക് എന്റെ ബ്ലോഗുകള്‍ തന്നെയാണ് ഉത്തമം. വിക്കി അഡ്മിനിസ്ട്രേറ്റര്‍ മാര്‍ക്ക് ധൈര്യമായി ഇവിടെ കമെന്റിടാം.ഒരു കാര്യത്തിലും വിക്കി സംരംഭങ്ങളില്‍ സഹായിക്കാനുള്ള കഴിവെനിക്കില്ല. എനിക്ക് കൂടുതല്‍ അറിയാവുന്ന മേഖല സ്ഥിതിവിവര കണക്കുകളുടെ വിശകലനം ആണ്. അത് വിക്കിയില്‍ അനുവദിക്കാത്തിടത്തോളം എന്റെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ കഴിയില്ല.

————————————————————-

എന്റെ ജിമെയില്‍ ചാറ്റില്‍

1:24 PM സ്ഥിതി വിവര കണക്കുകളുടെ വിശകലനം ആനുവല്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വിലകൊടുത്ത് വാങ്ങി ക്രോഡീ കരിച്ചതാണ്. അതിലെ പല വിവരങ്ങളും റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ഇല്ല
1:25 PM ആംഗലേയ വിക്കിയില്‍ ഞാന്‍ ഇതേ വിഷയം ഇട്ടിട്ടുണ്ട്. അതെന്തേ നീക്കുന്നില്ല?
അനൂപിന്റെ മറുപടി
1:26 PM Anoopan: athu thankalude user pagil alle
എന്റെ മറുപടി – മലയാളം വിക്കി ബുക്സിലും ഞാന്‍ യൂസര്‍ പേജിലാണ് ഇടാന്‍ നോക്കിയത്. ജെസ്സി പറഞ്ഞ പ്രകാരമാണ് ബുക്സിലിട്ടത്. അതല്ല യൂസര്‍ പേജില്‍ ഇടാമെങ്കില്‍ ഞാനത് ചെയ്ത് തിരുത്തിയേനെ.
5:15 PM Anoopan: i am not an admin of wikibooks
i am also a user like you
Ref.No.2/2008/STT dated 7th November 2008 of Indian Rubber Board
It is the evidence and reference of the purchase of Indian Rubber Statistics Vol 31 of 2008.

Speeches of Jimmy Wales on 2nd International Free Software Conference at Thiruvananthapuram available at this page.

വിക്കിയില്‍ക്കണ്ട പക്വതയില്ലാത്ത ഒരു കമെന്റ്.

ബ്യൂറോക്രാറ്റ് പദവിക്കായുള്ള അപേക്ഷകള്‍ – Requests for Bureaucrat status

“എത്രയും പെട്ടെന്ന് വേണം. അല്ലെങ്കില്‍ ഇത് കര്‍ഷകര്‍ മുതല്‍ തീവ്രദികള്‍ വരെ അറിഞ്ഞിരിക്കേണ്ട കാറ്റലോഗുകള്‍ കൊണ്ട് നിറയും. —Sadik Khalid(സംവാദം) 06:23, 17 ഡിസംബര്‍ 2008 (UTC)”

ഇത് തിരുത്തുവാനോ വിമര്‍ശിക്കുവാനോ ഞാനാരെയും വിക്കിയില്‍ കണ്ടില്ല. തീവ്രവാദികളുടെ പട്ടികയില്‍പ്പെടുത്തി ഒരു തലമുതിര്‍ന്ന മുഴുവന്‍ സമയ കര്‍ഷകനെ അപമാനിക്കലാണിതെന്ന് പറയേണ്ടതില്ലല്ലോ. കര്‍ഷകര്‍ക്കറിയേണ്ട കാറ്റലോഗുകള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നെനിക്കറിയില്ലായിരുന്നു.

വിക്കിയുടെ നാളിതുവരെയുള്ള പ്രശംസനീയമായ പെര്‍ഫോമന്‍സ് അംഗീകരിക്കുന്ന ഒരു കര്‍ഷകന്‍ തന്നെയാണ് ഞാന്‍. ചോരത്തിളപ്പുള്ള ചില അഡ്മിനിസ്ട്രേറ്റര്‍മാര്‍ വിക്കിക്കുതന്നെ നാണക്കേടാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജ്യോതിസിന്റെ മാന്യമായ ഇടപെടല്‍ വിക്കിയില്‍ എന്റെ സംവാദത്തില്‍ ഉണ്ടായി എന്നത് ആശ്വാസകരം തന്നെയാണ്. ജ്യോതിസിന്റെ സ്ഥാനത്ത് ഈ സാദിക് ഖാലിദ് ആയിരുന്നു എങ്കില്‍ എന്നോട് എത് രീതിയിലാവും പ്രതികരിക്കുക.

  • 2006 മുതല്‍ താങ്കള്‍ ഇതു മാത്രമേ വിക്കി സം‌രംഭങ്ങളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു കാണുന്നുള്ളു. അത് അത്ര മഹത്തായ സേവനമാണെന്നും അതു മാത്രമേ ഇവയില്‍ ചേര്‍ക്കാന്‍ അനുയോജ്യമായുള്ളു എന്നും താങ്കല് കരുതുന്നുണ്ടെങ്കില്‍ സഹതപിക്കാനേ നിവര്‍ത്തിയുള്ളു. No Original Research എന്നത് വിക്കിയുടെ അടിസ്ഥാന നയം[http://ml.wikipedia.org/wiki/WP:No_original_research] ആണ്. അത് മനസ്സിലാക്കാന്‍ താങ്കള്‍ക്ക് കഴിയും എന്നു കരുതട്ടെ. റബ്ബര്‍ എന്നൊരു താളില്‍ പണ്ട് താങ്കള്‍ ഈ വിവരങ്ങള്‍ ചേര്‍ത്തതോര്‍ക്കുന്നുണ്ടാകുമല്ലോ. പലവട്ടം ഡിലീറ്റു ചെയ്തപ്പോള്‍ സത്യം പറയാനനുവദിക്കൂ എന്നൊരു താളുണ്ടാക്കി. അന്നത് മാറ്റി റബ്ബര്‍ മരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ത്തപ്പോള്‍ താങ്കള്‍ ആ താളിലെ തെറ്റുകള്‍ (?)തപ്പിയെടുത്ത് ഒരു ബ്ലോഗുണ്ടാക്കുകയായിരുന്നു ചെയ്തത്. സ്വയം‌പൊക്കിയല്ലാത്ത ആത്മാര്‍ത്ഥതയുള്ള വിക്കിപീഡിയനായിരുന്നു താങ്കള്‍ എങ്കില്‍ താളിലെ തെറ്റുകള്‍(?) സ്വയം തിരുത്തുകയായിരുന്നു ചെയ്യേണ്ടത്. എനിക്കറിയാം മന്‍ജിത്ത്ജീയെ താങ്കള്‍ എത്രത്തോളം എതിര്‍ക്കുന്നോ, അത്തരം മൂന്നാംകിട എതിര്‍പ്പുകള്‍ ഇനി എനിക്കും താളുകള്‍ മായ്ച്ച മറ്റ് വിക്കിപീഡിയര്‍ക്കെതിരേയും താങ്കളുടെ ഭാഗത്തുനിന്നുണ്ടാകും. താങ്കളുടെ ആത്മസംതൃപ്തിക്കായി താങ്കളുടെ മാര്ഗ്ഗങ്ങള്‍ സ്വീകരിക്കുക.. തത്കാലം എല്ലാ അഡ്മിന്മാര്‍ക്കും നയങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ളതിനഅല്‍ എന്തായാലും താള്‍ നിലനില്‍ക്കാനിടയില്ല. പിന്നെ ഹിന്ദിയിലൊക്കെ ഇത് original research ആണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ അവര്‍ ചേര്‍ത്തിട്ടുണ്ടാകും. Reference കൃത്യമല്ലങ്കില്‍ അത് നീക്കാനും ഞങ്ങള്‍ അവരെ സഹായിച്ചിരിക്കും. ഈ വിവരങ്ങള്‍ റബര്‍ എന്ന താളില്‍ വ്യക്തമായ Referenceന്റെ സഹായത്തോടെ താളിന്റെ ക്രെഡിബിലിറ്റിക്കും വിജ്ഞാനകോശ സ്വഭാവത്തിനും ശക്തി പകരുന്ന വിധത്തില്‍ ചേര്‍ത്താല്‍ അതവിടെ നിലനില്‍ക്കുമെന്നോര്ക്കുക. നന്ദി

    from old post
    keralafarmer said “മൃഗഡോക്ടര്‍ മനുഷ്യന്റെ ബ്രയിന്‍ ട്യൂമറിന് ചികിത്സിക്കുന്നതുപോലാണ് മലയാളം വിക്കി”

    ഇത്ര വൃത്തികെട്ട മലയാളം വിക്കിയില്‍ താങ്കളുടെ ലോകോത്തര കണ്ടുപിടുത്തം ചേര്‍ക്കണമെന്ന് എന്തിനിങ്ങനെ വാശി പിടിക്കണം, മറ്റേതെങ്കിലും നല്ല സ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ചു കൂടേ..
    “ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാവിന് സ്വന്തം പത്രത്തിലൂടെ വ്യാപാരി വില പ്രസിദ്ധീകരിക്കുവാന്‍ മാത്രമല്ല വിക്കിയിലും നബാര്‍ഡിലും സര്‍ക്കാരുകളിലും സ്വാധീനം കൂടുതല്‍ ഉണ്ടാവാം.”- എന്ന കണ്ടുപിടിത്തവും അവിടൊക്കെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞേക്കും.

    പിന്നെ ഹിന്ദിയിലുമൊക്കെ ഈ വിവരങ്ങള്‍ താങ്കളുടെ സം‌വാദം താളുകളിലാണല്ലോ ഇട്ടിരിക്കുന്നത്.. അപ്പോള്‍ താങ്കള്‍ക്ക് നയങ്ങളെ കുറിച്ചൊക്കെ അറിയാം അല്ലേ.. പിന്നെ മലയാളത്തോടെന്തിനീ ചിറ്റമ്മ നയം?? ഇവിടെ താങ്കളുടെ യൂസര്‍പേജില്‍ തന്നെ ഇടാവുന്നതെയുള്ളൂ. ആശംസകള്‍

  • Praveen,
    “Referenceന്റെ സഹായത്തോടെ താളിന്റെ ക്രെഡിബിലിറ്റിക്കും വിജ്ഞാനകോശ സ്വഭാവത്തിനും ശക്തി പകരുന്ന വിധത്തില്‍ ചേര്‍ത്താല്‍ അതവിടെ നിലനില്‍ക്കുമെന്നോര്ക്കുക. നന്ദി”
    ഇതെന്താ റഫറന്‍സ് ആയിരുന്നില്ലെ?
    ഇന്‍ഡ്യന്‍ റബ്ബര്‍ സ്റാറ്റിസ്റ്റിക്സ് , വാല്യം, 26, 31 പ്രസിദ്ധീകരണ വര്‍ഷം 2003, 2008, പ്രസാധകന്റെ പേര് – ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ്, വിലാസം, റബ്ബര്‍ ബോര്‍ഡ് (മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി) ഭാരത് സര്‍ക്കാര്‍, കോട്ടയം – 686 002, ഇന്‍ഡ്യ
    ഇതിനേക്കാള്‍ വലിയ റഫറന്‍സ് എന്താണ് വേണ്ടത്?
    “ഇത്ര വൃത്തികെട്ട മലയാളം വിക്കിയില്‍ താങ്കളുടെ ലോകോത്തര കണ്ടുപിടുത്തം ചേര്‍ക്കണമെന്ന് എന്തിനിങ്ങനെ വാശി പിടിക്കണം, മറ്റേതെങ്കിലും നല്ല സ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ചു കൂടേ..”
    വിക്കി ഞാന്‍ ഇഷ്ടപ്പെടുന്ന ഇടമാണ്. അന്വേഷണവിധേയമാവുന്ന ഏതു വിഷയവും ലഭിക്കുന്ന സ്ഥലത്തെയാണല്ലോ എന്‍സൈക്ലോപ്പീജിയ എന്ന് പറയുന്നതും. ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ വിശകലനം എന്റെ എറ്റവും വലിയ അറിവാണ്. അത് വിക്കിയില്‍ ലഭ്യമാകരുത് എന്ന് വാശി പിടിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ മാരോടാണ് എനിക്കെതിര്‍പ്പ്. എനിക്കറിയാവുന്ന കാര്യങ്ങള്‍ വിക്കിയിലൂടെ പങ്കുവെയ്ക്കുന്നതിനെയാണല്ലോ പങ്കാളിയാവുക എന്ന വാക്കിനര്‍ത്ഥം.

  • anil

    “അതാത് സം‌രംഭങ്ങള്‍ എന്തിനു നിലകൊള്ളുന്നുവെന്നു/ നിലകൊള്ളുന്നില്ല മനസ്സിലാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാവാവുന്നതേ ഉള്ളൂ. “