Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഏഷ്യാനെറ്റിന്റെ – നേര്‍ക്കുനേര്‍

ഏഷ്യാനെറ്റിന്റെ നേര്‍ക്കുനേര്‍ എന്ന റിക്കോര്‍ഡിങ്ങിനുള്ള തയ്യാറെടുപ്പ്. പത്തു മിനിട്ടിന്റെ ഒരു പരിപാടിക്കുവേണ്ടി ചാലലുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും കഷ്ടപ്പാടും നേരിട്ട് കാണുവാനും മനസിലാക്കുവാനും കഴിഞ്ഞു. മഴ ചതിച്ചതുകാരണം പൂര്‍ത്തിയാക്കേണ്ടിവന്ന  പ്രസ്തുത പരിപാടി ഒക്ടോബര്‍ 15 -ാം തീയതി രാത്രി പത്തുമണിക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ടെലിക്കാസ്ര്റ് ചെയ്യുകയാണ്  നേര്‍ക്കുനേര്‍  എന്ന  പരിപാടിയിലൂടെ

പാലായില്‍ റബ്ബര്‍ വിലയിടിവിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍

അവിടെ ഉയര്‍ന്നു വന്ന ഒരു ചോദ്യം ഇതായിരുന്നു “ഒരു കിലോ റബ്ബറിന് അറുപത് രൂപ പോരെ?”

അവിടെ ഉത്തരം പറയാന്‍ കഴിയാതെ പോയത് ഇവിടെ രേഖപ്പെടുത്തുന്നു. നെല്‍കൃഷി ചെയ്തും, വാഴയും പച്ചക്കറികളും കൃഷി ചെയ്തും, മരച്ചീനി കൃഷി ചെയ്തും റബ്ബര്‍ കൃഷിയിലേയ്ക്ക് വന്നതു കാരണം ആ ഭക്ഷ്യ വിളകളുമായി താരതമ്യം ചെയ്താല്‍ 60 രൂപയായാലും ദോഷമില്ല. എന്നാല്‍ എല്ലാ കാര്‍ഷിക വിളകള്‍ക്കും ലഭിക്കേണ്ടത് ഒരു രണ്ടാം ഗ്രേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന ശമ്പള വര്‍ദ്ധനവിന് ആനുപാതികമായി ഉയരണം എന്നു തന്നെയാണ്. 1985  ല്‍ എനിക്ക് ലഭിച്ച പെന്‍ഷന്‍ 370 ആയിരുന്നത് ഇപ്പോള്‍ 3659 രൂപയായി ഉയര്‍ന്നുവെങ്കില്‍ വര്‍ദ്ധന 9.89 ഇരട്ടിയാണ്. അതിനാല്‍ 1985 ല്‍ RSS 4 ന് 16.94 രൂപ പ്രതി കിലോഗ്രാം ഉണ്ടായിരുന്നത് ഇപ്പോള്‍ 167.52 രൂപയായി ഉയരണം.

ടെലക്കാസ്റ്റ് ചെയ്തത് വീഡിയോയില്‍ കാണുക.

  • 🙂

  • റഫീക് കിഴാറ്റൂര്‍

    പരസ്യം കണ്ടിരിന്നു.,
    കാണാന്‍ ശ്രമിക്കാം.

  • നേര്‍ക്കുനേര്‍ എന്ന പരിപാടി കണ്ടശേഷം ചാറ്റിലൂടെ എന്നെ അഭിനന്ദിച്ച ഗോവിന്ദന്‍കുട്ടിനായര്‍, സുദീപ്, ആദര്‍ശ്, രാധാകൃഷ്ണന്‍ മുതലായ ബൂലോഗ സുഹൃത്തുക്കള്‍ക്ക് നന്ദി. പ്രസ്തുത പരിപാടിയില്‍ ഞാനവതരിപ്പിച്ച ഗ്രേഡിംഗ് മാനദണ്ഡമായ ഗ്രീന്‍ബുക്ക് ഏതെങ്കിലും ഡീലര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ? എന്നത് എഡിറ്റിങ്ങില്‍ നഷ്ടപ്പെട്ടു. റിക്കോര്‍ഡ് ചെയ്യുവാന്‍ കഴിഞ്ഞില്ല.

  • ചന്ദ്രേട്ടാ,
    പരിപാടി കണ്ടു. നന്നായിരുന്നു.ആശംസകള്‍…….
    വെള്ളായണി