-
ബ്രൊമാഡിയോലോണ്‍ എന്ന എലിവിഷം മനുഷ്യനും ഹാനികരം
1 Commentമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലക്ക് കൃഷിമന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ കൃഷി ഭവനുകളിലൂടെ 3500 പായ്ക്കറ്റ് ബ്രൊമോഡിയോലോണ്‍ എന്ന രാസവസ്തു അടങ്ങിയ റൊഡോഫെ എന്ന എലിവിഷം കേരളസ്റ്റേറ്റ് വെയര്‍ഹൗസ് മുഖാന്തിരം വിതരണം ചെയ്യുകയുമുണ്ടായി. അന്ന് ഈ വിഷയം ബൂലോഗത്തെ ചില നല്ലബുദ്ധിയുള്ളവര്‍ ഏറ്റെടുക്കുകയും മുഖ്യമന്ത്രിയ്ക്ക് കൂട്ട പരാതി അയക്കുവാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. അതേ എലിവിഷം വീണ്ടും കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും വിതരണം ചെയ്തു. അക്കാര്യം അപ്പോള്‍ത്തന്നെ ദീപിക ദിനപത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ അതേവിഷം പ്രത്യേകിച്ചും സ്ത്രീകളില്‍ അമിതമായ രക്തസ്രാവത്തിന് കാരണമാകുന്നുവെന്ന് നോര്‍വേജിയന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ളിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. എല്ലാ പെസ്റ്റിസൈഡുകളും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെന്നുള്ള കൃഷി ശാസ്ത്രജ്ഞന്മാര്‍തന്നെ പ്രചാരകരായി മാറുന്നതിന്റെ തെളിവാണ് ബ്രോമോഡിയോലോണ്‍ കാര്യക്ഷമതയുള്ള എലിവിഷമാമെന്ന് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.
- 2006 ജനുവരി 03 – ന് പ്രസിദ്ധീകരിച്ച എലിയെക്കൊല്ലാന്‍ എലിവിഷം
- 2006 ജനുവരി 07 -ന് പ്രസിദ്ധീകരിച്ച എലിവിഷത്തെപ്പറ്റി ചില ടെലഫോണ്‍ സംഭാഷണങ്ങള്‍
- 2006 ജനുവരി 28 -ന് പ്രസിദ്ധീകരിച്ചത് മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്
- 2006 ഫെബ്രുവരി 09 -ന് പ്രസിദ്ധീകരിച്ച എലിവിഷം വരും തലമുറയുടെ ശാപം
യു.എസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി എലിവിഷങ്ങളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കുവാന്‍ തീരുമാനിച്ചു. യുണൈറ്റെഡ് പ്രസ് ഇന്‍റര്‍നാഷണല്‍ പ്രസിദ്ധീകരിച്ചതാണിത്.
The 10 rodenticides — brodifacoum, bromadiolone, bromethalin, chlorophacinone, cholecalciferol, difethialone, difenacoum, diphacinone, warfarin and zinc phosphide — will no longer be sold or distributed to the consumer market and bait stations will be required for all outdoor, above ground uses for products containing the ingredients.
നമ്മുടെ ശാസ്ത്രജ്ഞരും ഭരണകൂടവും എന്നാണാവോ ഇനി കണ്ണൊന്ന് തുറക്കുക.
One Response to “ബ്രൊമാഡിയോലോണ്‍ എന്ന എലിവിഷം മനുഷ്യനും ഹാനികരം”
-
[...] ഹൌസിംഗ് കോര്‍പ്പറേഷനെ വീണ്ടും എലിവിഷ വിതരണ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു. [...]







വ്യാഖ്യാനം