-
No Comments
കൃഷിയിടങ്ങള്‍ തരിശാവുകയും, കര്‍ഷകര്‍ മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നഗരമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണല്ലോ വിളപ്പില്‍ശ്ശാലയില്‍ ജൈവ വള സംസ്കരണപ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ അവിടെ സംഭവിച്ചതെന്താണ്? അവിടെ ഉത്പ്പാദിപ്പിക്കപ്പെട്ട ജൈവ വളത്തിന്റെ ഗുണനിലവാരമില്ലായ്മ ജൈവ വളമാക്കി വിപണിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജൈവേതരമലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് അതില്‍നിന്ന് മഴയിലൂടെ ഒഴുകിയെത്തുന്ന ജലം കരമനയാറ്റിനെ മലിനീമസമാക്കി. മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതുകൂടാതെ അനേകം പമ്പുകള്‍ കരമനയാറ്റില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിച്ച് ശരിയായരീതിയില്‍ ശുദ്ധീകരണംപോലും നടത്താതെ വീടുവീടാന്തരം കുടിവെള്ളമായി എത്തിക്കുന്നു. അവിടെ താമസിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്ക് എന്തല്ലാം രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന നിഗമനത്തിലെത്തുക അസാധ്യമാണ്. രാസവളങ്ങളും കീടനാശിനികളും നിശ്ചിത അനുപാതത്തില്‍ പ്രയോഗിക്കുന്നതില്‍ കുഴപ്പമില്ല എന്ന് പ്രചരിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചു. ഇന്ന് പല കീടനാശിനികളും നിരോധിക്കപ്പെട്ടു. മലേറിയ ഇറാഡിക്കേഷനിലൂടെ വാരി വിതറിയ ഡി.ഡി.റ്റി, തെങ്ങിന്റെ മണ്ഡരിക്ക് സ്പ്രേ ചെയ്ത ഡൈക്കോഫോള്‍ എല്ലാം ഒരു ജനതയെത്തന്നെ വഞ്ചിച്ചു. അജ്ഞതയും, പ്രതികരണശേഷിക്കുറവും കാരണം കര്‍ഷകര്‍ കൃഷി ശാസ്ത്രജ്ഞരെ അനുസരിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ഇന്ന് പല കര്‍ഷകരും പലതും തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്ക് ശബ്ദിക്കുവാന്‍ ഇന്റെര്‍നെറ്റിന്റെ വിശാലമായ ലോകവും, തെരഞ്ഞാല്‍ക്കിട്ടുന്ന അറിവുകളും വളരെ വിശാലമാണ്. നാളിതുവരെ കാര്‍ഷിക ഗവേഷണങ്ങള്‍ക്കായി വിനിയോഗിച്ച കോടാനുകോടി ധനം എത്രത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു എന്നത് പഠനവിഷയമാക്കേണ്ട ഒന്നാണ്. അല്പമെങ്കിലും കാര്‍ഷികമേഖലയില്‍ പ്രയോജനം ലഭിച്ചത് റബ്ബര്‍കൃഷിയില്‍ മാത്രമാണ്. കാര്‍ഷിക ഗവേഷണങ്ങളുടെ പരാജയം എക്‌സ്ടെന്‍ഷനില്‍ വന്ന പാളിച്ചകളാണ് എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന ഈ ഡിപ്ലൊമ കോഴ്സുകൊണ്ടെന്തു പ്രയോജനം?
വെറ്ററനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളും നിരാശാ ജനകമാണ്. മാലിന്യ സംസ്കരണത്തിന് ഉത്തമ മാതൃകയായി അനുസരിക്കാന്‍ കഴിയുന്ന തുമ്പൂര്‍മൂഴി കമ്പോസ്റ്റിഗ് എന്ന എയറോബിക് കമ്പോസ്റ്റിംഗ് രീതിയെക്കുറിച്ച് ഒരു വിവരവും വെറ്ററനറി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമല്ല. ഒരാഴ്ചയ്ക്കകം വെറ്ററനറി യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ എയറോബിക് കമ്പോസ്റ്റിംഗിനെപ്പറ്റി പ്രസിദ്ധീകരിക്കാമെന്ന് ഡോ. രാംകുമാര്‍ ഉറപ്പ് തന്നു. ഡോ. വേണുഗോപാലിനെയും കൂട്ടി എന്റെ കൃഷിയിടം സന്ദര്‍ശിക്കാമെന്നും പറയുകയുണ്ടായി. ഒരു കര്‍ഷകനായ എനിക്ക് അയല്‍പക്കത്തെ പുരയിടത്തില്‍ ചത്ത് കിടന്ന് നാറ്റം വിതച്ച പുഴുത്ത പട്ടിയെ മൂന്നു ബക്കറ്റ് സ്ലറി ഒഴിച്ച് അതിന് മുകളില്‍ അല്പം മണ്ണും നിക്ഷേപിച്ചപ്പോള്‍ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവായിക്കിട്ടി. എന്റെ കുടുംബം സാക്ഷിയാണതിന്. ഇതില്‍ നിന്നുതന്നെ എയറോബിക് കമ്പോസ്റ്റിംഗിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. പാല്‍ ക്ഷാമം തീര്‍ക്കാനായി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങള്‍ തേടി വിദേശങ്ങളെ ആശ്രയിക്കുന്ന ഭരണകൂടം ക്ഷീര കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.
നഗരസഭ അടിയന്തിരമായി ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം. കാര്‍ഷിക സര്‍വ്വകലാശാലകളും വെറ്ററനറി യൂണിവേഴ്സിറ്റിയും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
-
11 Comments
Decision taken in the 104th meeting of the Genetic Engineering Appraisal Committee
(GEAC) held on 15.11.2010.The 104 meeting of the GEAC was held on 15.11.2010 in the Ministry of Environment and Forests (MoEF) under the chairmanship of Shri M.F. Farooqui, Additional Secretary, MoEF and Chairman, GEAC. The deliberations and decision taken in the GEAC meeting in respect of Agenda items 4 to 6 are
as follows:…………………….
5.11 Permission to conduct Biosafety Research Level-1 (BRL-1) trial of Para Rubber Tree [Hevea brasiliensis [Wild. Ex Adr. De Juss.) Muell. Arg.] on Hb. SOD-L1 & L2 (Two transgenic events lines)] by Rubber Research Institute of India, Kottayam.
5.11.1 The Committee considered the request of Rubber Research Institute of India, Kottayam. has requested permission to conduct Biosafety Research Level-1 (BRL-1) trial of Para Rubber Tree [Hevea brasiliensis (Wild. Ex Adr. De Juss.) Muell. Arg.] on Hb. SOD-L1 & L2 (two transgenic events (lines) developed using the same gene construct in the same species and variety) containing manganese superoxide dismutase gene (cDNA) . Trials will be conducted at two locations, namely Dapchari, Thane and Chethackal, Thombikandom, Kerala belongs to Rubber Research institute in an area of 0.4 ha.
5.11.2 The Committee noted that the purpose of the trials is to evaluate:
i. The potential of Hevea brasiliensis transgenic plant integrated with MnSOD gene for enhanced tolerance to abiotic stress and tapping panel dryness syndrome as well as to assess the capability of the plants to grow better with higher yield under adverse conditions.ii. The proposed design is RBD with four treatments, five replicates and a plot size of six. Boundaries and isolation belt will be planted with non-modified Hevea brasiliensis plants.
iii. The data to be collected include growth and latex yield data recording; physiological parameters determining abiotic stress tolerance such as leaf water potential, photosynthetic net assimilation rate (‘A’), fluorescent parameters like Dark Fv/Fm & Phi. PSII; antioxidant enzyme assay of superoxide dismutase & peroxidase and estimation of H2O2 content.
iv. TPD (tapping panel dryness syndrome ) incidence will also be recorded.
5.11.3 The Committee also noted the following reproductive isolation measures are
proposed:
i. In the Trial site-I, towards the eastern and western side, for about 200 m no sexually compatible species are growing. Towards the northern and southern side, 75 m each will be kept as isolation belt by planting the same species.ii. In the Trial site-II, 50 m on all sides will be kept as isolation belt by planting the same species.
iii. In both the trial sites, after flowering (by the 5 year after planting), all the seeds produced by the existing plants of the same species within 100 m from the boundary of the trial area will be collected and destroyed by burning.
5.11.4 The Committee further noted that the IBSC has recommended the proposal. The application was earlier considered by the RCGM in the 88 meeting held on 20.04.2010 wherein it was decided that the opinion of three scientists specializing in molecular biology viz. Dr. M. Udaya Kumar, UAS, Bangalore; Dr. V. Siva Reddy, ICGEB, New Delhi and Dr. Sanjay Kumar, IHBT, Palampur may be taken prior to forwarding the same for GEAC approval as this would be the first transgenic tree crop to be permitted for BRL-I trials. Based on comments of the three scientists and clarifications submitted by the applicant, the proposal was recommended by the RCGM in the 94th meeting held on 26.10.2010. The Committee considered the comments received from the experts and noted that the applicant has provided requisite clarification satisfactorily.
5.11.5 In view of the above stated facts and taking into consideration the recommendations of the RCGM, the Committee approved the request to conduct Biosafety Research Level-1 (BRL-1) trials of Para Rubber Tree [Hevea brasiliensis (Wild. Ex Adr. De Juss.) Muell. Arg.] on Hb. SOD-L1 & L2 (Two transgenic events lines.
See an old post below:
What are the results from this trial? Indian Rubber Board never published the need and benefits from this trial. Kerala has the highest productivity in the World for Natural Rubber Production. Instead of the remedies for few defects for the high yielding clone RRII 105 the research Institute spreading 400 series clones without any proper trial. We saw the animals dead on the field of BT Cotton at Andhrapradesh. After the post postmortems of dead animals the AHC “observed black patches in the small intestines, enlarged bile duct and lever with discoloration and accumulation of pericardial fluid”. And BT Cotton seed oil is feeding the Indians without labeling the same. Even people who eat meat from animals fed GM cotton seed cake may be at risk. I am not feeding cotton seed cake to my animals.The first green revolution with chemical fertiliser, pesticides, weedicides etc are the harmful result we are facing in Agricultural sector.TPD due to physiological disorder can be rectified by the maintenance of physiological order. Rubber Research Institute have to observe balanced micro macro nutrients input and quality of latex at the time of tapping. Then RRII 105 will be the best verity rubber plant in the World.I am totally worried on the health of next generation.Warning: It is a long term crop, will contaminate the environment, harmful to bees flies animals human etc. Read More from GMO Basics >>>>Genetic engineering doesn’t happen in nature. Scientists force genes from bacteria and viruses into plant DNA, which result in dangerous side effects. The American Academy of Environmental Medicine urges all doctors to prescribe non-GMO diets to everyone.GMOs are not “Green.” GMOs use far more herbicides, damage soil and marine ecology, harm beneficial insects, and cross pollinate. Their self-propagating genetic pollution will outlast the effects of climate change and nuclear waste!
We want soil health for sustainable agriculture and survival of humanity.
-
No Comments
കേരളത്തിലെ കൃഷിനാശത്തിന് കാരണമായ കര്‍ഷകരുടെ അസംഘടിതാവസ്ഥയും അജ്ഞതയും ആണെങ്കില്‍ നമുക്കതിനെതിരെ സംഘടിക്കാം, ചര്‍ച്ചചെയ്യാം, അറിവുകള്‍ പങ്കുവെയ്ക്കാം. സ്വാര്‍ത്ഥതയില്ലാത്ത കൃഷിശാസ്ത്രജ്ഞരെ നമുക്ക് ഒപ്പം കൂട്ടാം. വരൂ Agriculture എന്ന കൂട്ടായ്മയില്‍ പങ്കുചേരൂ കൃഷിയെ രക്ഷിക്കൂ കര്‍ഷകരെ രക്ഷിക്കൂ. ഈ കൂട്ടായ്മയില്‍ അജ്ഞരായ അംഗങ്ങളെ ഒഴിവാക്കുവാനായി ചേരുമ്പോള്‍ത്തന്നെ പോസ്റ്റല്‍ അഡ്രസ് രേഖപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുകയും അത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇന്റെര്‍നെറ്റിലൂടെയും സുതാര്യത ഉറപ്പാക്കുവാന്‍ കഴിയുമെന്ന് ഇവിടെ തെളിയിക്കപ്പെടുകയാണ്. നിങ്ങ് ഡോട് കോം എന്ന വെബ് സൈറ്റിന്റെ രൂപകല്പന ഇത്തരം ശ്രദ്ധേയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാണ്.
-
Comments Off
ഇത് മിനിസ്റ്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ സൈറ്റാണ്. ആംഗലേയത്തിലെ ധാരാളം വിവരങ്ങളും ബഹു. മന്ത്രി മുല്ലക്കര രത്നാകരനെക്കുറിച്ചുമൊക്കെ നമുക്ക് വായിക്കാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍ അവിടെ മലയാളത്തില്‍ ഒന്നും തന്നെ വായിക്കുവാന്‍ കഴിയുകയില്ല. അതേ സൈറ്റിന്റെ വലതുവശത്തുള്ള സൈഡ്ബാറില്‍ Agriculture Department | KSFDRC |
KERAFED | Farm Information Bureau | State Agricultural Prices Board |
MORE WEBLINKS….കൃഷിയുമായി താല്പര്യമുള്ളതുകൊണ്ട് സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ് ഒന്ന് ഞെക്കി. അപ്പോള്‍ കിട്ടി ഈ പേജ് .
ആംഗലേയത്തില്‍ താല്പര്യമില്ലാത്തതുകൊണ്ട് മലയാളത്തിലാവാം വായന എന്ന് കരുതി ഇടത് മുകളില്‍ കണ്ട Malayalam ഒന്ന് ഞെക്കി. അതാവരുന്നു തകരുന്ന കാര്‍ഷികമേഖലയ്ക്ക് ആശ്വായവുമായി വലതുവശത്തുള്ള സൈഡ്ബാറില്‍ കുറെയധികം ലിങ്കുകള്‍.എന്റെ സൈറ്റില്‍ ആ ലിങ്കുകള്‍ വേണ്ട എന്ന് തോന്നിയതുകൊണ്ട് ലിങ്കുകള്‍ നീക്കം ചെയ്തു.- Kerala Girls
- Mallu
- Kerala Pictures
- Malayali
- Kerala Malayalee Matrimonial
- Kerala Map
- Kerala Images
- Kerala Actress
- Malayalam MP3 Songs
- PSC Kerala
karsheekakeralam.org – karsheekakeralam Resorces and Information എന്തായാലും സാക്ഷരകേരളത്തിലെ കര്‍ഷകര്‍ക്ക് കാണുവാന്‍ പറ്റിയ ഒരു പേജ് തന്നെ സമ്മതിച്ചിരിക്കുന്നു. പട്ടിണിയും പരിവട്ടവുമില്ലാത്ത നയനാനന്ദകരമായ കാഴ്ചകള്‍ കാണാന്‍ പല സൈറ്റുകളിലേയ്ക്കും പോകാം. രണ്ടുദിവസം മുന്നെ ഞാന്‍ പോയി സേതുലക്ഷ്മിയെക്കണ്ട് വിഷമിച്ചിരിക്കുകയായിരുന്നു. ഇത് സര്‍ക്കാര്‍ തരുന്നതല്ലെ. കണ്‍കുളിര്‍ക്കെ കാണാം. ഇതാണ് ലിങ്ക് കാര്‍ഷികകേരളം.ഓര്‍ഗ് എന്ന പ്രൈവറ്റ് ഡൊമൈന്‍ എങ്ങിനെയാണ് സര്‍ക്കാര്‍ സൈറ്റില്‍ ലിങ്ക് ചെയ്യപ്പെട്ടത്? സര്‍ക്കാര്‍ സൈറ്റിലൂടെ സ്വരൂപിക്കുന്ന ക്ലിക്കുകളിലൂടെ പൈസയുണ്ടാക്കുവാനുള്ള ഒരു തരികിട പരിപാടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളു. കേരള്‍സ്.കോമിന്റെ മറ്റൊരു പതിപ്പ്. -
No Comments
കർഷകർ ആത്മഹത്യ ചെയ്യുവാനുള്ള ഉത്തരവാദികൾ കൃഷിവകുപ്പും കൃഷിഭവനുകളും തന്നെയാണ്. താങ്ങാനവാത്ത കടം തന്നെയാണ് കർഷകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. അഗ്രിക്കൾച്ചറൽ എം.എസ്.സി പാസ്സായ കൃഷി ഓഫീസറെക്കൊണ്ട് കർഷകർക്കെന്താണ് പ്രയോജനം? അവരുടെ കാർഷിക ജ്ഞാനം കർഷകരിൽ എത്താത്തതെന്തുകൊണ്ട്? കടക്കെണികളുണ്ടാകാതെ ഇവരെ സഹായിക്കുവാൻ കൃഷിഭവനുകൾക്ക് കഴിയില്ലെ? ഇവയെല്ലാം ചില ചോദ്യങ്ങൾ മാത്രം
ആനുകൂല്യ വിതരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന കൃഷിഭവനുകൾ എല്ലാ മാസവും ഓരോ വാർഡിലും അഗ്രോക്ലിനിക്കുകൾ നടത്താറുണ്ട് അതിൽ എത്ര കർഷകർ പങ്കെടുക്കുന്നുണ്ട് എന്ന് ആരും അന്വേഷിക്കാറില്ല എന്നതാണ് വാസ്തവം. സാധാരണക്കാരുടെ നികുതിപണം സർക്കാർ ശമ്പളമായി കൊടുത്ത് പാഴ് വേല ചെയ്യിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? കൃഷിഭവനുകളിലൂടെ കർഷകർക്ക് നേരിട്ട് പണമായി നൽകുന്ന ആനുകൂല്യങ്ങൾ നിറുത്തലാക്കുകയും പകരം നഷ്ടം നികത്തുന്നതിന് തൊഴിലായി ലഭ്യമാക്കിയാൽ തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുകയും കാർഷിക നഷ്ടം കുറയുകയും ചെയ്യും. 23.5 സെന്റ് സ്ഥലം മാത്രമുള്ള കർഷകൻ തീർച്ചയായും ഒരു കർഷക തൊഴിലാളിയാകുവാനാണ് സാധ്യത. ചെറുകിടകർഷകരിൽ ഏറിയ പങ്കും കർഷക തൊഴിലാളികളാണ്. അവരുടെ ആത്മഹത്യ നല്ലൊരു കാർഷികജ്ഞാനമുള്ള കർഷകനെയാണ് നഷ്ടപ്പെടുത്തുന്നത്.









വ്യാഖ്യാനം