Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ജീമോന്‍ കാരാടിയുടെ ഒറ്റയാള്‍ സമരം

ആഗസ്റ്റ് 15 ന് വൈകുന്നേരം 5 മണിക്ക് മുന്‍ ഗവര്‍ണര്‍ എം.എം.ജേക്കബ് ഉത്ഘാടനം ചെയ്ത ജീമോന്‍ കാരാടിയുടെ ഒറ്റയാള്‍ സമരം ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി ജനത്തെ സംഘടിപ്പിച്ച്ജനത്തിനെതിരെ സമരം ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി ചെയ്യുകയാണ്. ഒരു രാഷ്ട്രീ പാര്‍ട്ടിയുടെയും പേരിലല്ല ഈ സമരമെന്നും കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ സംഭരിക്കുന്ന പാലിന് നല്‍കുന്ന വിലനിര്‍ണയ രീതി ശരിയല്ലയെന്നും അത് തിരുത്തണം എന്നുമുള്ള ചെറിയ ഒരാവശ്യം എല്ലാ ക്ഷീര കര്‍ഷകര്‍ക്കും വേണ്ടിയാണിതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. കര്‍ഷകന്റെ പശുക്കളിലെ പാലിന്റെ […]

കീടനാശിനികളുടെ തരം തിരിക്കല്‍

എന്‍ഡോസള്‍ഫാന്‍ നിയമംമൂലം നിരോധിക്കാനും 2010ല്‍ മനുഷ്യാവകാശകമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനും അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ് രാജ്യസഭയില്‍ ഉറപ്പുനല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി. രാജീവ് അവതരിപ്പിച്ച സ്വകാര്യബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമെന്യേ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 17 എം.പി.മാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ലോക്‌സഭയില്‍ പി. കരുണാകരനും എന്‍ഡോസള്‍ഫാന്‍ വിഷയം ഉന്നയിച്ചു. കൂടുതല്‍ വായിക്കാന്‍ >>>

എന്‍ഡോസല്‍ഫാന്‍ എന്നത് മോഡറേറ്റ്‌ലി ഹസാര്‍ഡസ് വിഭാഗത്തില്‍പ്പെട്ടതാണ്. ഹൈലി […]

ബഹു.കേന്ദ്രമന്ത്രി ഡോ സഞ്ജീവ് ബല്യാണ് നന്ദി

കേന്ദ്രമന്ത്രി ഡോ. സഞ്ജീവ് ബല്യാണ്‍ന്റെ ഫെയിസ്ബുക്ക് പേജില്‍ പങ്കവെച്ച പരിസ്ഥിതി സംരക്ഷിക്കൂ എന്ന ആല്‍ബം ആദ്യം ലൈക്ക് ചെയ്യുകയും പിന്നീട് തന്റെ Dr Sanjeev Balyan എന്ന ഐ.ഡിയില്‍ Your efforts are commendable എന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ മാധ്യമങ്ങളോ, കാര്‍ഷിക സര്‍വ്വകലാശാലയോ, വെറ്ററിനറി യൂണിവേഴ്സിറ്റിയോ കാണുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ അവഗണിക്കുമ്പോള്‍ പ്രകടമാകുന്നത് കര്‍ഷകനോടുള്ള അവഗണനയാണ്. സര്‍വ്വകലാശാലയുടെ പരിഷ്കരിച്ച എയറോബിക് കമ്പോസ്റ്റിംഗ് ചെലവുകുറഞ്ഞ രീതിയില്‍ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിട്ടും ചുരുക്കം ചില മാധ്യമങ്ങള്‍ ചുരുങ്ങിയ […]

പരമ്പരാഗത പശുക്കള്‍

Hindi യിലും English ലും വ്യത്യസ്തമായ വിവരങ്ങള്‍ ലഭ്യമാണ്.

കേരള വെറ്റിറിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബി. അശോക് ഐ.എ.എസ് തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച കൊച്ചുപശുവും വലിയ വിവാദവും എന്ന പോസ്റ്റ് ക്ഷീരകര്‍ മാത്രമല്ല എല്ലാപേരും വായിച്ചിരിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലെ ചില വാചകങ്ങള്‍ ഇവയാണ്.

നൂറിലധികം വെച്ചൂർ പശുക്കളെ തേടിപ്പിടിച്ച് അന്നത്തെ കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെച്ചൂർ പശു സംരക്ഷണ പദ്ധതിയുണ്ടാക്കുമ്പോൾ ഡോ. ശോശാമ്മ ഐപ്പ് എന്ന ഗവേഷകയ്ക്ക് […]