കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • No Comments
  • ഘട്ടം ഘട്ടമായി ജനിതകമാറ്റം വരുത്തിയ വിളകള്‍ നമ്മുടെ കൃഷി ഇടങ്ങള്‍ കീഴടക്കും. അതിനുവേണ്ടിയാണല്ലോ ജനറ്റിക് എഞ്ചിനീയറിംഗ് അപ്രുവല്‍കമ്മറ്റിയുടെ പ്രവര്‍ത്തനം. ഇത്തരം ഒരു കമ്മറ്റി നമുക്ക് ആവശ്യമില്ല. ‘ജീ.ഇ.എ.സീ ഭാരതം വിടുക’ എന്നുമാത്രമേ മണ്ണിനെ അറിയുന്ന ഒരു കര്‍ഷകന് പറയാന്‍ കഴിയുകയുള്ളു. ജനറ്റിക് എഞ്ചിനീയറിംഗ് എന്നത് സസ്യകോശങ്ങളിലാകെ (വേരു മുതല്‍ കായ്‌വരെ) വിഷാംശം എത്തിച്ച് കീടങ്ങളെ തുരത്തുമ്പോള്‍ അതേ വിഷം പക്ഷിമൃഗാദികളെയും മനുഷ്യനെയും കാലക്രമേണ ഏതു രീതിയില്‍ ബാധിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. ഒന്നാം ഹരിത വിപ്ലവം നമുക്ക് സമ്മാനിച്ചത് രോഗങ്ങളും മണ്ണിന്റെ ഗുണനിലവാരമില്ലായ്മയും മാത്രമാണ് എന്ന് തിരിച്ചറിയുവാന്‍ വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. അതിനേക്കാള്‍ മാരകമായ വിപത്താണ് നമ്മുടെ പരമ്പരാഗത വിത്തിനങ്ങളെ ഇല്ലായ്മചെയ്തുകൊണ്ട് ജീ.എം വിത്തുകള്‍ കടന്നു വരാനായി തയ്യാറെടുക്കുന്നത്. ക്ഷീരോദ്പ്പാദകര്‍ക്ക് ഇന്നത്തെ ചുറ്റുപാടില്‍ പരുത്തിക്കുരു പിണ്ണാക്ക് കന്നുകാലികള്‍ക്ക് മനസ്സറിഞ്ഞ് കൊടുക്കുവാന്‍ കഴിയില്ല. ജനിതകമാറ്റം വരുത്തിയ പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണ നമുക്ക് ദോഷം ചെയ്യും എന്ന് കാലം തെളിയിക്കട്ടെ. അമൂല്യങ്ങളായ ഔഷധഗുണങ്ങളുള്ള വെളിച്ചെണ്ണക്കെതിരെ അപവാദങ്ങള്‍  പറഞ്ഞുപരത്തി മറ്റ് ഭക്ഷ്യ എണ്ണകള്‍  നമ്മുടെ അടുക്കളകള്‍ കീഴടക്കുകയാണ്.

    പ്രകൃതിയെ നശിപ്പിക്കുന്ന , മണ്ണിനെയും മണ്ണിരകളെയും നശിപ്പിക്കുന്ന, മിത്രകീടങ്ങളോ ശത്രുകീടങ്ങളോ ഇല്ലാതെ, ജനിതകമാറ്റം നടത്താതെതന്നെ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കൊപ്പം വളരുന്ന കളകളെ നശിപ്പിക്കുവാന്‍ വീണ്ടും മറ്റൊരു മാരക വിഷം കൂടി സ്പ്രേ ചെയ്യുവാന്‍ ജീ.ഇ.എ.സീ നമ്മെ പ്രേരിപ്പിക്കുകയാണോ?  ‘റൌണ്ടപ്പ് ‘ എന്ന കളനാശിനിയുടെ പ്രചാരകരായി നമ്മുടെ കൃഷി ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം ശാസ്ത്രജ്ഞരെ കര്‍ഷകന്റെ ശത്രുക്കളായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളു. ജനിതകമാറ്റം വരുത്തിയ വിളകളുടെ ദോഷ ഫലങ്ങളറിയുവാന്‍ വലിയ ഒരു പരീക്ഷണത്തിന്റെ ആവശ്യമേ ഇല്ല. ഇത്തരം വിളകള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന  ജൈവ വളത്തില്‍ മണ്ണിരകള്‍ക്ക് വളരുവാന്‍ കഴിയില്ല. വിത്തുകളുടെ വന്ധ്യത ഏറ്റവും വലിയൊരു വിപത്താണ്. അത്തരത്തിലുള്ള വന്ധ്യത മനുഷ്യരടക്കം എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

    ജനതയുടെ പട്ടിണി മാറ്റാനാണ് ലക്ഷ്യമെങ്കില്‍ ജനിതകമാറ്റം മനുഷ്യനില്‍ വരുത്തുകയല്ലെ നല്ലത്? വയറിന്റെ വലിപ്പം ചെറുതാക്കുകയും കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുകയും ചെയ്യുന്നത് വളരെ നല്ലൊരു നടപടിയാകാം. അമേരിക്കന്‍ സാമ്പത്തികമാന്ദ്യമകറ്റുവാന്‍ ലോക ജനസംഖ്യയില്‍ നല്ലൊരു വിഭാഗത്തിന് ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് പേറ്റന്റിന്റെ പിന്‍ബലത്തില്‍ ലഭ്യമാകുന്ന മരുന്നുകള്‍ വിറ്റാലെ കഴിയുകയുള്ളോ? ജനറ്റിക് എഞ്ചിനീയറിംഗ് മണ്ണിലെ ബാലന്‍സ്ഡ് ന്യൂട്രിയന്റ്സ്  ഉറപ്പാക്കി ജൈവ സമ്പത്ത് വര്‍ദ്ധിപ്പിക്കുവാനായിരുന്നു എങ്കില്‍ നമക്കത് രണ്ടു കയ്യും നീട്ടി സ്വീകരിക്കാമായിരുന്നു. ഭാരതം പൊതുവേയും കേരളം പ്രത്യേകിച്ചും  ആയുര്‍വ്വേദത്തില്‍ നാളിതുവരെ  നേടിയെടുത്തതെല്ലാം പാടേ നശിപ്പിക്കുന്ന വിളയായി മാറും ജനിതകമാറ്റം വരുത്തിയ വിളകളുടെ കടന്നുകയറ്റം. നമ്മുടെ ജല സ്രോതസ്സുകളെല്ലാം മലിനീമസമായിക്കഴിഞ്ഞു. അവയുടെ ഭാവി വീണ്ടും അപകടകരമാക്കുവാന്‍ ബി.ടി വിളകള്‍ക്ക് സാധിക്കും.

    കന്നുകാലി വളര്‍ത്തലും ക്ഷീരോല്പാദന വര്‍ദ്ധനയും ജൈവകൃഷിരീതികളും മാത്രമേ നമുക്ക് വിശ്വസനീയമായി സ്വീകരിക്കാനാകൂ. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്നത് വിപണനത്തിനു് വേണ്ടിയാകുകയും അന്യന്റെ ആരോഗ്യം കര്‍ഷകന് ഒരു പ്രശ്നമല്ലാതായി മാറുകയും ചെയ്യുന്നത് വരും തലമുറയെ നശിപ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളു. ആന്ധ്രയില്‍ ബിടി പരുത്തികൃഷി ചെയ്തിരുന്ന പാടത്ത് മേഞ്ഞു നടന്ന എരുമ, ആട്, പശു എന്നിവ ചത്ത് വീണതും അവയെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ഹൃദയത്തില്‍ സുഷിരങ്ങള്‍ ദൃശ്യമായതും നാം അറിഞ്ഞ കാര്യങ്ങളാണ്. അതേ അനുഭവം തന്നെയാകാം മനുഷ്യനും ഭാവിയില്‍ ബിടി വിളകളിലൂടെ ലഭിക്കുന്ന ഭക്ഷണം നല്‍കുക.

    Picture Courtesy: The Hindu

    10 Comments
  • കേരളത്തിലെ കൃഷിനാശത്തിന് കാരണമായ കര്‍ഷകരുടെ അസംഘടിതാവസ്ഥയും അജ്ഞതയും ആണെങ്കില്‍ നമുക്കതിനെതിരെ സംഘടിക്കാം, ചര്‍ച്ചചെയ്യാം, അറിവുകള്‍ പങ്കുവെയ്ക്കാം. സ്വാര്‍ത്ഥതയില്ലാത്ത കൃഷിശാസ്ത്രജ്ഞരെ നമുക്ക് ഒപ്പം കൂട്ടാം. വരൂ Agriculture എന്ന കൂട്ടായ്മയില്‍ പങ്കുചേരൂ കൃഷിയെ രക്ഷിക്കൂ കര്‍ഷകരെ രക്ഷിക്കൂ. ഈ കൂട്ടായ്മയില്‍ അജ്ഞരായ അംഗങ്ങളെ ഒഴിവാക്കുവാനായി ചേരുമ്പോള്‍ത്തന്നെ പോസ്റ്റല്‍ അഡ്രസ് രേഖപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുകയും അത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇന്റെര്‍നെറ്റിലൂടെയും സുതാര്യത ഉറപ്പാക്കുവാന്‍ കഴിയുമെന്ന് ഇവിടെ തെളിയിക്കപ്പെടുകയാണ്. നിങ്ങ് ഡോട് കോം എന്ന വെബ് സൈറ്റിന്റെ രൂപകല്പന ഇത്തരം ശ്രദ്ധേയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാണ്.

    No Comments
  • 4 Comments
  • A message from Chairman Rubber Board

    റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗത്തിനോ ചെയര്‍മാനോ ജൈവകൃഷിയ്ക്ക്‌ താല്പര്യമില്ലയെന്നതിന്റെ തെളിവാണ് ആഗസ്റ്റ്‌ ലക്കം റബ്ബര്‍ മാസികയിലൂടെ ചെയര്‍മാന്‍ തന്നെ നല്‍കുന്ന സന്ദേശത്തില്‍ നിന്നും വെളിപ്പെടുന്നത്‌. പച്ചക്കറി, പഴവര്‍ഗങ്ങള്‍, നെല്‍കൃഷി തുടങ്ങിയവയെല്ലാം തന്നെ ജൈവകൃഷിരീതീകളിലൂടെ രാസ വളങ്ങളുടെയും കീടനാശിനിയുടെയും കളനാശിനിയുടെയും  സഹായമില്ലാതെ മികച്ച ഉദ്‌പാദനം കാഴ്ചവെക്കാമെന്ന്‌ തെളിയിക്കപ്പെട്ട കാര്യമാണ്. കളനാശിനിയായ റൌണ്ടപ്പിന്റെ പരസ്യത്തിന് റബ്ബര്‍ മാസികയില്‍ അവസരം ലഭ്യമാക്കുകയും മണ്ണും ഇലയും പരിശോധിച്ച്‌ എന്‍.പി.കെ എന്ന രാസ വളം ടാപ്പുചെയ്യുന്നതോട്ടങ്ങള്ളില്‍ പ്രചരിപ്പിക്കുകയും പൊടിക്കുമിള്‍ ബാധയെചെറുക്കുവാന്‍ ഗന്ധകപ്പൊടി സ്പ്രേചെയ്യുവാനും അകാലിക ഇലപൊഴിച്ചിലിനെതിരെ കോപ്പര്‍ ഓക്സി ക്ലോറൈഡ്‌ സ്പ്രേ ചെയ്യുവാനും നിര്‍ദ്ദേശിക്കുന്നു. കൂടാതെ തൈറൈഡ്‌, ഇന്‍ഡോഫില്‍ എം-45 തുടങ്ങിയ അനേകം കുമിള്‍ നാശിനികളുടെ പ്രയോഗത്തിനായി ഗവേഷണ വിഭാഗം പ്രചരണവും നടത്തുന്നു.

    ഇത്തരം വിഷപ്രയോഗത്തിലൂടെ മണ്ണിലെ ഹ്യൂമസ് എന്ന ജൈവാംശത്തെ നശിപ്പിക്കുവാനും മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്ന മണ്ണിരകളെ നശിപ്പിക്കുവാനും മാത്രമേ കഴിയുകയുള്ളു. മാത്രവുമല്ല 25 നും 30 വര്‍ഷത്തിനും ഇടയില്‍ പ്രായം വരുന്ന റബ്ബര്‍ മരങ്ങളെ നീക്കം ചെയ്ത്‌ ആവര്‍ത്തന കൃഷിക്കായി പുതു കൃഷിയേക്കാള്‍ പ്രാധാന്യവും ധനസഹായവും നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ചെറുകിട കര്‍ഷകരാരും തന്നെ സ്പ്രേയിംങ്ങോ വിഷപ്രയോഗങ്ങളോ നടത്താറില്ല എന്നതാണ് വാസ്തവം. മനുഷ്യന് വരുന്ന അസുഖങ്ങള്‍ പോലെ തന്നെയാണ് റബ്ബര്‍ മരങ്ങള്‍ക്കും അസുഖങ്ങള്‍ ഉണ്ടാകുന്നത്‌. മണ്ണിലെ മൂലകങ്ങളുടെ അസന്തുലിതാവസ്ഥയും കുറവും  പരിഹരിക്കുന്നതിലൂടെ റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന ഓരോ രോഗത്തിനും പ്രതിവിധികള്‍ കണ്ടെത്തുവാന്‍ കഴിയും. എന്നാല്‍ ഗവേഷണ വിഭാഗത്തിന്റെ പാളിച്ചകള്‍ മറച്ചുവെയ്ക്കുവാനായി അത്യുത്‌പാദന ശേഷിയുള്ള പുതിയ ക്ലോണുകള്‍ ദീര്‍ഘ കാല ഗവേഷണങ്ങളൊന്നും ഇല്ലാതെ തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം അടിച്ചേല്‍പ്പിക്കുകയാണ്. അതിനായി റബ്ബര്‍ നഴ്‌സറികളെ പുതിയയിനം തൈകളും കൂടിയവിലയുമായി സജ്ജമാക്കിയിട്ടും ഉണ്ട്‌.  അത്തരം പുതിയ മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും വിഷപ്രയോഗം തന്നെയാണ് നിര്‍ദ്ദേശിക്കുന്നതും.  കൂടാതെ റബ്ബര്‍ തോട്ടങ്ങളിലെ വിഷപ്രയോഗങ്ങള്‍ കാരണം തോട്ടത്തിനുള്ളില്‍ കന്നുകാലികളെ മേയുവാന്‍ അനുവദിക്കെരുതെന്നും  അവിടെ നിന്നുള്ള കളയും കളപ്പയറും ഭക്ഷണമായി നല്‍കരുതെന്നും നിര്‍ദ്ദേശിക്കുന്നു.  റബ്ബര്‍ തോട്ടങ്ങളില്‍ ജൈവ വളങ്ങള്‍ നല്‍കരുതെന്നും മണ്ണും ഇലയും പരിശോധിച്ച്‌ വളപ്രയോഗം നടത്തിയാല്‍ മതിയെന്നും പ്രചരിപ്പിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.  പല കര്‍ഷകരുടെയും ജൈവ വളപ്രയോഗത്തിലൂടെയുള്ള നേട്ടങ്ങള്‍ മനസിലാക്കി ഇപ്പോള്‍ അക്കാര്യത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുള്ളതായി കാണാം.

    ജൈവ വളങ്ങള്‍ ലഭ്യമാക്കി റബ്ബര്‍ കൃഷി ചെയ്യുന്നതിലൂടെ  കളയും കള‍പ്പയറും കാലികള്‍ക്ക്‌ ആഹാരം മാത്രമല്ല ലഭ്യമാക്കുന്നത്‌ റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കുറയുകയും അനേകം വര്‍ഷങ്ങള്‍ റബ്ബര്‍ ടാപ്പ്‌ ചെയ്യുവാന്‍ കഴിയുകയും ഉദ്‌പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുവാന്‍ കഴിയുകയും ചെയ്യും. മാത്രവുമല്ല റബ്ബര്‍തോട്ടത്തില്‍ ധാരാളം അമൂല്യങ്ങളായ ഔഷധ സസ്യങ്ങള്‍ ലഭ്യമാകുകയും അവ വളര്‍ത്താന്‍‌ കഴിയുന്നതിലൂടെ ഒരു വരുമാന മാര്‍ഗവും ആയിത്തീരുകയും ചെയ്യും. ആയുര്‍വേദമരുന്നുകള്‍ കീടനാശിനിമുക്തമായിരിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന്  വഴിയില്ലല്ലോ.  പരീക്ഷണാര്‍ത്ഥം ഗവേഷണകേന്ദ്രത്തില്‍ കൃഷി ചെയ്തിട്ടുള്ള ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷി ദൂരവ്യാപകമായ ദോഷഫലങ്ങളാണ് ഭാവിയില്‍ വരുത്തി വെയ്ക്കുവാന്‍ പോകുന്നത്‌. അതിന്റെ അവശിഷ്ടങ്ങളില്‍ ഉണ്ടാകുന്ന കളകള്‍ കീടങ്ങളെ മാത്രമല്ല അവിടെ മേയുന്ന അല്ലെങ്കില്‍ അവിടെ നിന്നുള്ള പുല്ല്‌ ഭക്ഷിക്കുന്ന കന്നുകാലികളെയും കൊല്ലും. അതിന് തെളിവാണ് ആന്ധ്രയിലെ ജി.എം പരുത്തി കൃഷിചെയ്ത സ്ഥലത്ത് മേഞ്ഞു നടന്ന കന്നുകാലികള്‍ ചത്തൊടുങ്ങിയത്‌.  അത്തരം പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണയും മനുഷ്യന് ഭക്ഷണമായി ലഭിക്കും.

    ഇന്ന്‌ ലോകത്തില്‍വെച്ച് ഏറ്റവും കൂടിയ ഉത്പാദന ക്ഷമതയുള്ള ആര്‍.ആര്‍.ഐ.ഐ 105 എന്ന ഇനം റബ്ബറിന്റെ കണ്ടെത്തലിന് പിന്നില്‍ കാട്ടിലെ റബ്ബര്‍ മരങ്ങളില്‍ കയറി കൃത്രിമ പരാഗണം നടത്തുവാന്‍ കഠിനാധ്വാനം ചെയ്ത കെ.എം.ജോസഫ്‌ എന്ന ഫീല്‍ഡ്‌ ഓഫീസറെ എത്രപേര്‍ ഓര്‍ക്കുന്നുണ്ടാവും. ഒറ്റമുറി ഗവേഷണകേന്ദ്രത്തില്‍ ശ്രീ വികെ.ഭാസ്കരന്‍ നായര്‍ എന്ന ശാസ്ത്രജ്ഞന് ഇത്രയും നല്ലൊരു ക്ലോണ്‍ സമ്മാനിക്കുവാന്‍ കഴിഞ്ഞത്‌ റിക്കോര്‍‍ഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടോ? നാളിതുവരെ 105 ന്റെ കണ്ടെത്തലിനെപ്പറ്റി ലേഖനങ്ങളൊന്നും പ്രസിദ്ധീകരിച്ചാതായി അറിയില്ല.  ഇന്നും ഈ സത്യം അറിയാമെന്നുള്ള ചിലര്‍ ജീവിച്ചിരിക്കുന്നു എന്നതിനാല്‍ ഇത്  നിഷേധിക്കുകയില്ല തന്നെ.

    റബ്ബര്‍ബോര്‍ഡിന്റെ ഗവേഷണ വിഭാഗത്തില്‍ പട്ടാളചിട്ട നടപ്പിലാക്കി നല്ലത്‌ പറയുന്ന ശാസ്ത്രജ്ഞരെ പിരിഞ്ഞു പോകുവാന്‍ ഉപദേശിക്കുന്ന ഒരു പാരഗ്രാഫ്‌ ചെയര്‍മാന്റെ സന്ദേശത്തിലുള്ളത്‌ ഇപ്രകാരമാണ്. “ഏതൊരു ഗവേഷണകേന്ദ്രത്തിന്റെയും വിജയം കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമാണ്. വ്യക്തിസത്വങ്ങള്‍ക്കതീതമായി നിന്നുകൊണ്ട്‌ സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണത്‌. സ്വാഭാവികമായും വ്യക്തിപരമായതാത്‌പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും വരാം. അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങള്‍ ഉദ്ധതാഹങ്കാരങ്ങള്‍ക്ക്‌ വളര്‍ന്ന്‌ പന്തലിക്കാനുള്ള വളക്കൂറുള്ള മണ്ണായി എന്നു വരില്ല. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം അസുഖകരമായ മനസ്സോടെ സ്ഥാപനത്തില്‍തുടരുകയോ സ്ഥാപനം വിട്ടുപോകുകയോ മാത്രമാണ് മാര്‍ഗ്ഗം. പക്ഷെ തെളിഞ്ഞ മനസ്സോടെചിന്തിച്ചാല്‍ ഇക്കൂട്ടര്‍ക്ക്‌ ഒരുകാര്യം മനസിലാകാതിരിക്കില്ല.തങ്ങളുടെ ധൈഷണിക ചക്രവാളത്തെ വിപുലമാക്കുവാന്‍ ഒരു പരിധിവരെ സഹായിച്ചത്‌ ഈ സ്ഥാപനമായിരുന്നു എന്ന വസ്തുത. അത്‌ മനസിലാക്കാന്‍ കഴിയാത്തവരാണു പലപ്പോഴും അസത്യജടിലമായ പ്രസ്താവനകളുമായി സ്ഥാപനത്തിന്റെ യശസിനെ കളങ്കപ്പെടുത്താന്‍ തുനിയുക”. റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരോട്‌ പറയേണ്ടകാര്യം എന്തിനാണ് റബ്ബര്‍ മാസികയില്‍ വന്നു?

    No Comments

ഫീഡ്

Classifieds

Son of Keralafarmer

Follow me on Twitter

Micro Blogging

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer


View my page on Agriculture

To Join Click following Link

മറയില്ലാതെ കര്‍ഷകര്‍ക്ക് ചര്‍ച്ചചെയ്യാം


Visit keralaschools
കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം ചേരുവാനുള്ള ആംഗലേയം, മലയാളം, ഹിന്ദി സാമൂഹിക ശൃംഘലകളിലേയ്ക് ഒരു കവാടം

RSS Tweets of Dr. Shashi tharoor

ചൂടുള്ള വാര്‍ത്ത

ആധാരങ്ങള്‍

വിഭാഗങ്ങള്‍