കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ഘട്ടം ഘട്ടമായി ജനിതകമാറ്റം വരുത്തിയ വിളകള്‍ നമ്മുടെ കൃഷി ഇടങ്ങള്‍ കീഴടക്കും. അതിനുവേണ്ടിയാണല്ലോ ജനറ്റിക് എഞ്ചിനീയറിംഗ് അപ്രുവല്‍കമ്മറ്റിയുടെ പ്രവര്‍ത്തനം. ഇത്തരം ഒരു കമ്മറ്റി നമുക്ക് ആവശ്യമില്ല. ‘ജീ.ഇ.എ.സീ ഭാരതം വിടുക’ എന്നുമാത്രമേ മണ്ണിനെ അറിയുന്ന ഒരു കര്‍ഷകന് പറയാന്‍ കഴിയുകയുള്ളു. ജനറ്റിക് എഞ്ചിനീയറിംഗ് എന്നത് സസ്യകോശങ്ങളിലാകെ (വേരു മുതല്‍ കായ്‌വരെ) വിഷാംശം എത്തിച്ച് കീടങ്ങളെ തുരത്തുമ്പോള്‍ അതേ വിഷം പക്ഷിമൃഗാദികളെയും മനുഷ്യനെയും കാലക്രമേണ ഏതു രീതിയില്‍ ബാധിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. ഒന്നാം ഹരിത വിപ്ലവം നമുക്ക് സമ്മാനിച്ചത് രോഗങ്ങളും മണ്ണിന്റെ ഗുണനിലവാരമില്ലായ്മയും മാത്രമാണ് എന്ന് തിരിച്ചറിയുവാന്‍ വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. അതിനേക്കാള്‍ മാരകമായ വിപത്താണ് നമ്മുടെ പരമ്പരാഗത വിത്തിനങ്ങളെ ഇല്ലായ്മചെയ്തുകൊണ്ട് ജീ.എം വിത്തുകള്‍ കടന്നു വരാനായി തയ്യാറെടുക്കുന്നത്. ക്ഷീരോദ്പ്പാദകര്‍ക്ക് ഇന്നത്തെ ചുറ്റുപാടില്‍ പരുത്തിക്കുരു പിണ്ണാക്ക് കന്നുകാലികള്‍ക്ക് മനസ്സറിഞ്ഞ് കൊടുക്കുവാന്‍ കഴിയില്ല. ജനിതകമാറ്റം വരുത്തിയ പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണ നമുക്ക് ദോഷം ചെയ്യും എന്ന് കാലം തെളിയിക്കട്ടെ. അമൂല്യങ്ങളായ ഔഷധഗുണങ്ങളുള്ള വെളിച്ചെണ്ണക്കെതിരെ അപവാദങ്ങള്‍  പറഞ്ഞുപരത്തി മറ്റ് ഭക്ഷ്യ എണ്ണകള്‍  നമ്മുടെ അടുക്കളകള്‍ കീഴടക്കുകയാണ്.

    പ്രകൃതിയെ നശിപ്പിക്കുന്ന , മണ്ണിനെയും മണ്ണിരകളെയും നശിപ്പിക്കുന്ന, മിത്രകീടങ്ങളോ ശത്രുകീടങ്ങളോ ഇല്ലാതെ, ജനിതകമാറ്റം നടത്താതെതന്നെ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കൊപ്പം വളരുന്ന കളകളെ നശിപ്പിക്കുവാന്‍ വീണ്ടും മറ്റൊരു മാരക വിഷം കൂടി സ്പ്രേ ചെയ്യുവാന്‍ ജീ.ഇ.എ.സീ നമ്മെ പ്രേരിപ്പിക്കുകയാണോ?  ‘റൌണ്ടപ്പ് ‘ എന്ന കളനാശിനിയുടെ പ്രചാരകരായി നമ്മുടെ കൃഷി ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം ശാസ്ത്രജ്ഞരെ കര്‍ഷകന്റെ ശത്രുക്കളായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളു. ജനിതകമാറ്റം വരുത്തിയ വിളകളുടെ ദോഷ ഫലങ്ങളറിയുവാന്‍ വലിയ ഒരു പരീക്ഷണത്തിന്റെ ആവശ്യമേ ഇല്ല. ഇത്തരം വിളകള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന  ജൈവ വളത്തില്‍ മണ്ണിരകള്‍ക്ക് വളരുവാന്‍ കഴിയില്ല. വിത്തുകളുടെ വന്ധ്യത ഏറ്റവും വലിയൊരു വിപത്താണ്. അത്തരത്തിലുള്ള വന്ധ്യത മനുഷ്യരടക്കം എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

    ജനതയുടെ പട്ടിണി മാറ്റാനാണ് ലക്ഷ്യമെങ്കില്‍ ജനിതകമാറ്റം മനുഷ്യനില്‍ വരുത്തുകയല്ലെ നല്ലത്? വയറിന്റെ വലിപ്പം ചെറുതാക്കുകയും കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുകയും ചെയ്യുന്നത് വളരെ നല്ലൊരു നടപടിയാകാം. അമേരിക്കന്‍ സാമ്പത്തികമാന്ദ്യമകറ്റുവാന്‍ ലോക ജനസംഖ്യയില്‍ നല്ലൊരു വിഭാഗത്തിന് ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് പേറ്റന്റിന്റെ പിന്‍ബലത്തില്‍ ലഭ്യമാകുന്ന മരുന്നുകള്‍ വിറ്റാലെ കഴിയുകയുള്ളോ? ജനറ്റിക് എഞ്ചിനീയറിംഗ് മണ്ണിലെ ബാലന്‍സ്ഡ് ന്യൂട്രിയന്റ്സ്  ഉറപ്പാക്കി ജൈവ സമ്പത്ത് വര്‍ദ്ധിപ്പിക്കുവാനായിരുന്നു എങ്കില്‍ നമക്കത് രണ്ടു കയ്യും നീട്ടി സ്വീകരിക്കാമായിരുന്നു. ഭാരതം പൊതുവേയും കേരളം പ്രത്യേകിച്ചും  ആയുര്‍വ്വേദത്തില്‍ നാളിതുവരെ  നേടിയെടുത്തതെല്ലാം പാടേ നശിപ്പിക്കുന്ന വിളയായി മാറും ജനിതകമാറ്റം വരുത്തിയ വിളകളുടെ കടന്നുകയറ്റം. നമ്മുടെ ജല സ്രോതസ്സുകളെല്ലാം മലിനീമസമായിക്കഴിഞ്ഞു. അവയുടെ ഭാവി വീണ്ടും അപകടകരമാക്കുവാന്‍ ബി.ടി വിളകള്‍ക്ക് സാധിക്കും.

    കന്നുകാലി വളര്‍ത്തലും ക്ഷീരോല്പാദന വര്‍ദ്ധനയും ജൈവകൃഷിരീതികളും മാത്രമേ നമുക്ക് വിശ്വസനീയമായി സ്വീകരിക്കാനാകൂ. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്നത് വിപണനത്തിനു് വേണ്ടിയാകുകയും അന്യന്റെ ആരോഗ്യം കര്‍ഷകന് ഒരു പ്രശ്നമല്ലാതായി മാറുകയും ചെയ്യുന്നത് വരും തലമുറയെ നശിപ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളു. ആന്ധ്രയില്‍ ബിടി പരുത്തികൃഷി ചെയ്തിരുന്ന പാടത്ത് മേഞ്ഞു നടന്ന എരുമ, ആട്, പശു എന്നിവ ചത്ത് വീണതും അവയെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ഹൃദയത്തില്‍ സുഷിരങ്ങള്‍ ദൃശ്യമായതും നാം അറിഞ്ഞ കാര്യങ്ങളാണ്. അതേ അനുഭവം തന്നെയാകാം മനുഷ്യനും ഭാവിയില്‍ ബിടി വിളകളിലൂടെ ലഭിക്കുന്ന ഭക്ഷണം നല്‍കുക.

    Picture Courtesy: The Hindu

    10 Comments
  • Dyg-cct

    എന്റെ വീട്ടുമറ്റത്ത് നില്‍ക്കുന്ന ഒരു തെങ്ങാണിത്. രണ്ടുമാസം മുന്‍പ് മധ്യത്തിലുള്ള ഓലകള്‍ പച്ച നിറമായിരിക്കുകയും അതിന് ചുറ്റിനും ഉള്ള തളിരോലകളുടെ അഗ്രഭാഗത്ത് ചെറിയ മഞ്ഞ നിറം ദൃശ്യമാവുകയും ചെയ്തു. ക്രമേണ ആ മഞ്ഞ നിറം വളര്‍ന്ന് അഗ്രഭാഗം കരിയുവാനുള്ള ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. രണ്ടുദിവസം മുന്നെ ഏറ്റവും താഴെയറ്റത്തുള്ള ഓലകള്‍ ഓരോന്നായി പൊഴിയുവാന്‍ തുടങ്ങി. ഒരുമാസം മുമ്പ് 250 ഗ്രാം മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയിരുന്നു. ഞാന്‍ രാസവളങ്ങളൊന്നും ഉപയോഗിക്കാറില്ല. വീട്ടുമുറ്റത്ത് നില്‍ക്കുന്ന മറ്റ് തെങ്ങുകള്‍ക്ക് ബയോഗ്യാസ് സ്ലറി നല്‍കാറുണ്ട്. ഈ തെങ്ങിന്റെ ചുവട്ടില്‍ ധാരാളം ചാരം നല്‍കിയിട്ടുള്ളതുകാരണം സ്ലറി നല്‍കാറില്ലായിരുന്നു. ഇപ്പോള്‍ തെങ്ങില്‍ അച്ചിങ്ങയോ കരിക്കോ തേങ്ങയോ ഒന്നും തന്നെ ഇല്ല. ധാരാളം ഓലകള്‍ ഇപ്രകാരം പൊഴിഞ്ഞു വീഴുന്നത് ഞാനാദ്യമായാണ് കാണുന്നത്. C-leaves

    പൊഴിഞ്ഞുവീണ ഓലകള്‍ അടുക്കിവെച്ചിരിക്കുന്നത് കാണാം. ഇത് കൂടാതെ രണ്ട് ഓലകള്‍ പച്ചയായതുകാരണം പശുക്കള്‍ക്ക് ആഹാരമായി നല്‍കി. ഈ തെങ്ങിന് മറ്റൊരു പ്രത്യേകതകൂടി ഉണ്ട്. ഡോ. ബാബു എം നായരും ഡോ. തോമസ് വര്‍ഗീസും എന്റെ തോട്ടം സന്ദര്‍ശിച്ച വേളയില്‍ ഞാനീ തെങ്ങില്‍ കയറി കരുക്ക് അടത്ത് ഇവര്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നു. ഈ തെങ്ങിനെ നമ്മുടെ ഗവേഷകരുടെ നിര്‍ദ്ദേശമാണ് നടപ്പാക്കേണ്ടതെങ്കില്‍ മുറിച്ച് മാറ്റണം. എന്നാല്‍ ഞാനീ തെങ്ങിന് ആദ്യം കുറെ ബയോഗ്യാസ് സ്ലറി നല്‍കുവാന്‍ പോകുന്നു.

    Cct-wo

    മറ്റു തെങ്ങുകള്‍ക്കും ഇതേ അസുഖം വരുമോ എന്നും അറിയണമല്ലോ.

    No Comments
  • കേരളത്തിലെ കൃഷിനാശത്തിന് കാരണമായ കര്‍ഷകരുടെ അസംഘടിതാവസ്ഥയും അജ്ഞതയും ആണെങ്കില്‍ നമുക്കതിനെതിരെ സംഘടിക്കാം, ചര്‍ച്ചചെയ്യാം, അറിവുകള്‍ പങ്കുവെയ്ക്കാം. സ്വാര്‍ത്ഥതയില്ലാത്ത കൃഷിശാസ്ത്രജ്ഞരെ നമുക്ക് ഒപ്പം കൂട്ടാം. വരൂ Agriculture എന്ന കൂട്ടായ്മയില്‍ പങ്കുചേരൂ കൃഷിയെ രക്ഷിക്കൂ കര്‍ഷകരെ രക്ഷിക്കൂ. ഈ കൂട്ടായ്മയില്‍ അജ്ഞരായ അംഗങ്ങളെ ഒഴിവാക്കുവാനായി ചേരുമ്പോള്‍ത്തന്നെ പോസ്റ്റല്‍ അഡ്രസ് രേഖപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുകയും അത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇന്റെര്‍നെറ്റിലൂടെയും സുതാര്യത ഉറപ്പാക്കുവാന്‍ കഴിയുമെന്ന് ഇവിടെ തെളിയിക്കപ്പെടുകയാണ്. നിങ്ങ് ഡോട് കോം എന്ന വെബ് സൈറ്റിന്റെ രൂപകല്പന ഇത്തരം ശ്രദ്ധേയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാണ്.

    No Comments

  • ഓണം പിറന്നാലും ഇല്ലെങ്കിലും തണലിലെ ഓര്‍ഗാനിക് ബസാറില്‍ പച്ചക്കറികള്‍ക്ക് ഒരേവില. എന്നുവെച്ചാല്‍ ഓണമൊഴികെയുള്ള സമയത്ത് തണലിലെ ജൈവ പച്ചക്കറികള്‍ക്ക് കീടനാശിനികളും രാസവളങ്ങളും കൊണ്ട് ഊട്ടിയെടുത്ത പച്ചക്കറികളെക്കാള്‍ കൂടിയവില കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നു. ഓണത്തിന്റെ പേരില്‍ ഉപഭോക്താവിനെ ചൂഷണവും ചെയ്യുന്നില്ല. ഉദ്പാദകരെയും ഉപഭോക്താവിനെയും ലാഭേഛ കൂടാതെ ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്ന തണലിന്റെ പ്രവര്‍ത്തനം പ്രശംസനീയം തന്നെ. കോവളത്ത് പ്രവര്‍ത്തിക്കുന്ന സീറോ വേസ്റ്റ് എന്ന തൊഴില്‍ സംരംഭം ചിരട്ട മുതലായ പാഴ് വസ്തുക്കള്‍കൊണ്ട് അതി മനോഹരങ്ങളായ പുട്ടുകുറ്റി, നിറപറ, തവി, സ്പൂണ്‍, കീചെയിന്‍ തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ നിര്‍മിക്കുന്നു. അന്‍പതില്‍ത്താഴെ മാത്രം പച്ചക്കറി ഉദ്പാദകര്‍ തണലിലെ ഓര്‍ഗാനിക് ബസാറില്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ നഷ്ടകൃഷിയല്ലാതെ വിറ്റ് നിത്യച്ചെലവുകള്‍ക്ക് വക കണ്ടെത്തുന്നു.

    No Comments
  • മസനോബു ഫുക്കുവോക്ക അന്തരിച്ചു

    �ാരതീയ കൃഷിശാസ്ത്രജ്ഞര്‍ക്കു മുന്നില്‍ എന്റെ ജൈവ തെങ്ങ് സമര്‍പ്പിക്കുന്നു.

    ഭാരതീയ കൃഷിശാസ്ത്രജ്ഞര്‍ക്കു മുന്നില്‍ എന്റെ ജൈവ തെങ്ങ് സമര്‍പ്പിക്കുന്നു.

    മത്‌സുയാമ: പ്രകൃതികൃഷിരീതിയുടെ വക്താവായിരുന്ന ജാപ്പനീസ്‌ കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ മസനോബു ഫുക്കുവോക്ക (95) അന്തരിച്ചു. ഭൂമി ഉഴുതു മറിക്കുകയോ കള പറിക്കുകയോ വളമോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ സ്വഭാവിക കൃഷി നടത്തണമെന്ന്‌ ആഹ്വാനം ചെയ്‌ത ഫുക്കുവോക്കയുടേത്‌ സ്വാഭാവിക മരണമായിരുന്നു. ശനിയാഴ്‌ച ജപ്പാനില്‍ ഇയോയിലെ സ്വവസതിയിലാണ്‌ അദ്ദേഹം അന്തരിച്ചത്‌.

    മണ്ണിന്റെ ജീവനുവേണ്ടി പോരാടിയ അങ്ങേയ്ക്ക് ഒരു കര്‍ഷകന്റെ ആദരാഞ്ജലികള്‍

    മണ്ണിന്റെ ജീവനുവേണ്ടി പോരാടിയ അങ്ങേയ്ക്ക് ഒരു കര്‍ഷകന്റെ ആദരാഞ്ജലികള്‍

    തന്റെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ ‘ദി വണ്‍ സ്‌ട്രോ റവല്യൂഷന്‍’ (ഒറ്റ വൈക്കോല്‍ വിപ്ലവം) എന്ന പുസ്‌തകം ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയുടെ ദേശികോത്തം പുരസ്‌കാരം, മാഗ്‌സസെ അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

    1913 ഫിബ്രവരി രണ്ടിന്‌ ജനിച്ച ഫുക്കുവോക്ക മൈക്രോബയോളജിസ്റ്റായാണ്‌ കാര്‍ഷിക രംഗത്തേക്ക്‌ കടന്നത്‌. 25-ാം വയസ്സില്‍ ആധുനികമായ ശാസ്‌ത്രീയ കൃഷിരീതിയില്‍ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞന്‍ എന്ന ജോലി ഉപേക്ഷിച്ച്‌ നാട്ടിലെ സ്വന്തം കൃഷിയിടത്തില്‍ മടങ്ങിയെത്തി കൃഷി തുടങ്ങി.

    ഭൂമിയെ അതേപടി നിലനിര്‍ത്തിക്കൊണ്ട്‌ കൃഷിചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ ലോകപ്രശസ്‌തമായി.

    കടപ്പാട്- മാതൃഭൂമി 19-08-08

    1 Comment

ഫീഡ്

Classifieds

Son of Keralafarmer

Follow me on Twitter

Micro Blogging

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer


View my page on Agriculture

To Join Click following Link

മറയില്ലാതെ കര്‍ഷകര്‍ക്ക് ചര്‍ച്ചചെയ്യാം


Visit keralaschools
കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം ചേരുവാനുള്ള ആംഗലേയം, മലയാളം, ഹിന്ദി സാമൂഹിക ശൃംഘലകളിലേയ്ക് ഒരു കവാടം

RSS Tweets of Dr. Shashi tharoor

ചൂടുള്ള വാര്‍ത്ത

ആധാരങ്ങള്‍

വിഭാഗങ്ങള്‍