കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ഈ ബ്ലോഗില്‍ കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്

    4 Comments
  • രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം

    2005 മേയിലായിരുന്നു ആദ്യ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം നടന്നത്.

    രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമ്മേളനം 2008 ഡിസംബര്‍ 9,10,11 തീയതികളിലായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ – കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടക്കുകയാണ്. 25 വര്‍ഷമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപം കൊണ്ടിട്ട്. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ മാത്രമല്ല എല്ലാത്തരത്തിലുമുള്ള അറിവിന്റേയും മേഖലകളിലേക്ക് ഇത് പ്രവേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കല, സാഹിത്യം തുടങ്ങിയ മേഖലകളിലും ഇതിന്റെ സ്വാധീനം കാണാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിലവിലുള്ള ഡിജിറ്റല്‍ ഡവൈസിനെ ആഴം കൂട്ടുന്ന രീതിയിലാണ് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ മുന്നോട്ട് പോകുന്നത്. അതിനെ പ്രതിരോധിക്കാനും അറിവു നേടാന്‍ എല്ലാപേര്‍ക്കും തുല്യ അവസരം സ്രഷ്ടിക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം അവസരം ഒരുക്കുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.  ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കുന്നതിന് വേദിയൊരുക്കും. സാങ്കേതികവിദ്യ, നയപരിപാടികള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയായയിരിക്കും ഈ സമ്മേളനം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍.

    കനകക്കുന്ന് പാലസില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രദര്‍ശനം ഡിസംബര്‍ 9, 10, 11 തീയതികളില്‍ ഉച്ചക്ക് ഒരു മണിമുതല്‍ (1300 hrs) രാത്രി എട്ടുമണിവരെ (2000 hrs) പൊതു ജനങ്ങള്‍ക്കായി  സംഘടിപ്പിക്കുന്നു.

    • ഫ്രീ സോഫ്റ്റ്‌വെയര്‍ ഫിലോസഫി, ഹിസ്റ്ററി, പ്രോജക്ട്സ് എന്നിവയുടെ പോസ്റ്റര്‍ പ്രദര്‍ശനം.
    • ഇന്‍സ്റ്റാള്‍ ഫെസ്റ്റ്. ലാപ്‌ടോപ്പ് അല്ലെങ്കില്‍ സി.പി.യു  മാത്രം കൊണ്ടുവന്നാല്‍ ഇഷ്ടമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്സ്റ്റാള്‍ ചെയ്യിക്കാം.
    • പുന പ്രസിദ്ധീകരിക്കാവുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.
    • സര്‍ക്കാര്‍ പിന്തുണക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോജക്ടുകള്‍.
    • കളിയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകള്‍.
    • ഗ്രാഫിക്സിന്റെയും വീഡിയോയുടെയും എഡിറ്റിങ്ങ്.
    • വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള കമ്പ്യൂട്ടിങ്ങ്.
    • ശാസ്ത്രീയ കമ്പ്യൂട്ടിങ്ങ്.
    • ഓപ്പണ്‍ ഹാര്ഡ്‌വെയര്‍
    • കൂടാതെ ഓപ്പണ്‍ മോവിഫെസ്റ്റ് 2008 – 10-12-08 ന് രാത്രി ഏഴുമുതല്‍ എട്ടുമണിവരെ.

    പ്രസ്തുത പരിപാടിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്യൂണിറ്റികള്‍

    ഗ്നു-ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് തിരുവനന്തപുരം , കൊച്ചി , തൃശൂര്‍ , സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് , ഫ്രീ സോഫ്റ്റ്‌വെയര്‍ സെല്‍, ഗവ. എഞ്ചിനീയറിങ്ങ് കോളേജ് – ബാര്‍ട്ടണ്‍ ഹില്‍ , നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി , കോഴിക്കോട് എം.ഇ.എസ് കോളേജ് , കുറ്റിപ്പുറം മുതലായവ.

    Other Contributtors :- NRC-FOSS, C-DAC, NIC, BSNL, KSEB, KELTRON, TECHNOPARK, INFOPARK, SMART CITY, SPACE etc.

    Free Software Free Society
    Conference on Freedom in Computing, Development and Culture

    Speaker Events
    Adam Arvidsson
    Alan Story
    Anand Babu Periasamy
    Anil Nair
    Aslam Raffee.
    Binod P.G
    Carolina Botero
    Cheekay Cinco
    Dr. Prabhu Ramachandran
    Dr. V Sasi Kumar
    Eben Moglen
    Fatima Lasay
    Frank Jennings
    G Nagarjuna
    Govt Agency Representatives
    Harshad Oak
    Jacob John (Dilip)
    Jacob Royal
    Jaisen Nedumpala
    Jimmy Wales
    Joost Smiers
    Kishore Kumar
    Marco Ciurcina
    Mayuresh Nirhali
    Michel Bauwens
    Mishi Chowdary
    Neville Roy Singham
    NIIBE Yukta
    Paritosh Pungaliya
    Prof. Rajanish Das
    Radhakrishnan T
    Rahul De
    Raji P. R
    Raj Mohan
    RedHat Representative
    Richard Matthew Stallman
    Rishabh Ghosh
    Roberto Verzola
    Satish Babu
    Senthil Prabhu
    Srihari Srinivasan
    Stefan Merten
    Subbiah Arunachalam
    Sunando Banerjee
    Sunil Abraham
    Surendran
    Venkitesh Hariharan
    Vihang Pathak

    2 Comments
  • വിജ്‌ഞാനത്തെ സൃഷ്‌ടിക്കല്‍ പണച്ചെലവുള്ള പ്രക്രിയ: കുസാറ്റ്‌ വി.സി

    കൊച്ചി: പുതിയ വിജ്‌ഞാനത്തിന്റെ സൃഷ്‌ടിക്ക്‌ വന്‍ പണച്ചെലവും അതിലേറെ അധ്വാനവും വേണ്ടിവരുമെന്നു കൊച്ചി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ഗംഗന്‍ പ്രതാപ്‌ പറഞ്ഞു. പുതിയ സോഫ്‌റ്റ്വെയറുകളുടെ രപകല്‍പനയും ഏറെ ചെലവുള്ളതാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക മൊബൈല്‍ ഫോണുകളുടെ നിര്‍മിതിക്കു നിരവധി ബില്യണ്‍ ഡോളറുകള്‍ വേണ്ടിവരുന്നുണ്ടെങ്കിലും വ്യാപകമായ വില്‍പന കൊണ്ടുമാത്രമാണ്‌ അവ വിലകുറച്ചു നല്‍കാനാവുന്നത്‌.

    കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടക്കുന്ന സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ദേശീയ സമ്മേളനത്തില്‍ ‘ഉന്നത വിദ്യാഭ്യാരംഗത്ത്‌ സ്വതന്ത്ര സോഫ്‌റ്റ്വെയറുകള്‍’ എന്ന വിഷയത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്കാദമിക്‌ ഗവേഷണ മേഖലയില്‍ അമേരിക്കയില്‍ പ്രതിവര്‍ഷം ഉന്നത നിലവാരത്തിലുള്ള 160000 ഗവേഷണ പ്രബന്ധങ്ങളാണ്‌ ജനിക്കുന്നതെന്ന്‌ ഡോ. ഗംഗന്‍ പ്രതാപ്‌ പറഞ്ഞു. അതിനുവേണ്ടി 35 ബില്യണ്‍ ഡോളറാണു നീക്കിവയ്‌ക്കപ്പെടുന്നത്‌. അതായത്‌ ഒരു പ്രബന്ധത്തിന്റെ ജനനത്തിന്‌ ഒരുകോടി രപ ചെലവാകുന്നു. ആ രാജ്യത്ത്‌ ഒരുവര്‍ഷം ഒരു വ്യാവസായിക പേറ്റന്റ്‌ ജനിക്കുന്നതിനു ശരാശരി 55 കോടി രപയാണു ചെലവിടുന്നത്‌.

    കൊച്ചി സര്‍വകലാശാലയുടെ ഗവേഷണ-വികസന ബജറ്റ്‌ നാമമാത്രമായതുകൊണ്ട്‌ ഒരു വ്യാവസായിക പേറ്റന്റ്‌ രപപ്പെടുത്താന്‍ ചുരുങ്ങിയത്‌ അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. വിജ്‌ഞാന നിര്‍മാണം ചെലവേറിയതാണെങ്കിലും അതു സൗജന്യമായി നല്‍കുന്നതിനു സര്‍ക്കാരുകളുടെ നയപരമായ തീരുമാനം കൊണ്ടുമാത്രമേ കഴിയ. ഇന്ത്യന്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഇന്‍സ്‌റ്റിറ്റ്യട്ടിലെ ഡോ. രാഹുല്‍ റോയി, എന്‍.ഐ.ടി.സിയിലെ ഡോ. രാജഗോപാല്‍, സിന്‍ഡിക്കേറ്റംഗം ബേബി ചക്രപാണി, സ്‌കള്‍ ഓഫ്‌ മറൈന്‍ സയന്‍സ്‌ ഡയറക്‌ടര്‍ ഡോ. എച്ച്‌.എസ്‌. റാംമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

    തൃശൂര്‍: കേരളത്തിലെ ഫ്രീ സോഫ്‌റ്റ്വേര്‍ മൂവ്‌മെന്റ്‌ പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നു.

    ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിലൂടെയാണ്‌ പിടിച്ചെടുക്കല്‍ ശ്രമം നടക്കുന്നത്‌. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെയും ബംഗളുരുവിലെയും ചെറുപ്പക്കാരാണ്‌ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നതെന്നാണ്‌ കൗതുകകരം. ഐ ടി അറ്റ്‌ സ്‌കൂള്‍, കുസാറ്റ്‌, അപ്രോപ്രിയേറ്റ്‌ ടെക്‌നോളജി പ്രമോഷന്‍ സൊസൈറ്റി, ഓപ്പണ്‍ സോഫ്‌റ്റ്വേര്‍ ഇന്‍ഡസ്‌ട്രീയല്‍ കോര്‍പറേഷന്‍ എന്നിവയുടെയൊക്കെ
    സംയുക്‌താഭിമുഖ്യത്തിലാണ്‌ സമ്മേളനം നടക്കുന്നതെങ്കിലും പരിപാടികളുടെ മൊത്തം നിയന്ത്രണം സി.പി.എമ്മുമായി ബന്ധപ്പെട്ടവരുടെ കൈകളിലാണ്‌. ഈ വിഭാഗമാകട്ടെ ഐ ടിയുടെയും സ്വതന്ത്ര സോഫ്‌റ്റ്വേറിന്റെയും പ്രാധാന്യത്തെക്കുറിച്ച്‌ പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായി. ഐ.കെ.എം. സാരഥി ഉണ്ണികൃഷ്‌ണനെപ്പോലുള്ളവര്‍ മൈക്രോസോഫ്‌റ്റിന്റെ വക്‌താവായി ശക്‌തമായി രംഗത്തുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ
    ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെ ഈ വിഭാഗം പകുതി വിജയിച്ചിരുന്നു. ഐ ടി വകുപ്പ്‌ മുഖ്യമന്ത്രിതന്നെ കൈവശം വച്ചതും ഇവര്‍ക്കനുഗ്രഹമായി. മുഖ്യമന്ത്രിയുടെ ഐ ടി ഉപദേഷ്‌ടാവ്‌ ജോസഫ്‌ മാത്യു, ഫ്രീ സോഫ്‌റ്റ്വേര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായിരുന്ന അരുണ്‍, വി.എസിന്റെ മുന്‍ സെക്രട്ടറി ഷാജഹാന്‍ തുടങ്ങിയവരൊക്കെ സജീവമായി രംഗത്തുണ്ട്‌. ഇവര്‍ തമ്മില്‍ ചില വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പിടിച്ചെടുക്കല്‍ പ്രശ്‌നത്തില്‍ ഒറ്റക്കെട്ടാണത്രെ. അവസാനം ഉണ്ണികൃഷ്‌ണനെയും ഫ്രീ
    സോഫ്‌റ്റ്വേറിന്റെ വക്‌താവാക്കുന്നതില്‍ ഇവര്‍ വിജയിച്ചു.

    വര്‍ഷങ്ങളായി ഫ്രീ സോഫ്‌റ്റ്വേര്‍ ഉപഭോക്‌താക്കളായ ആയിരക്കണക്കിന്‌ പേരും അവരുടെ നിരവധി കൂട്ടായ്‌മകളും കേരളത്തിലും വന്‍ നഗരങ്ങളിലും നിലവിലുണ്ട്‌. ഈ
    വിഭാഗങ്ങളുടെ കാര്യമായ പങ്കാളിത്തം ഇന്ന്‌ തുടങ്ങുന്ന സമ്മേളനത്തില്‍ ഇല്ല. മൈക്രോസോഫ്‌റ്റ് അടക്കമുള്ള വന്‍കിട കമ്പനികളുമായി ഇവര്‍ സൈബര്‍ യുദ്ധത്തിലാണ്‌. ഇവരില്‍ പലരും തിരുവനന്തപുരത്ത്‌ നടക്കാന്‍ പോകുന്ന സര്‍വദേശീയ സമ്മേളനത്തിന്റെ തയാറെടുപ്പിലാണ്‌. എന്‍. റാമിന്റെയും പ്രബീര്‍ പുക്കായസ്‌തയുടെയും ദേബിഷ്‌ ദാസിന്റെയും മറ്റും നേതൃത്വത്തില്‍ സി.പി.എം. ആശീര്‍വാദത്തോടെ അടുത്ത്‌ ചെന്നൈയില്‍ നടന്ന സമ്മേളനത്തിലും ഇവരുടെ കാര്യമായ പങ്കാളിത്തമുണ്ടായിരുന്നില്ല. ബംഗളുരുവിനെപ്പോലുള്ള സ്‌ഥലങ്ങള്‍ പക്ഷെ സി.പി.എമ്മിന്‌ ഇപ്പോഴും ബാലികേറാമലയായി നിലനില്‍ക്കുന്നു.

    ഫ്രീ സോഫ്‌റ്റ്വേറിനുവേണ്ടി രംഗത്തിറങ്ങിയിട്ടും സ്വന്തം കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതുപയോഗിക്കാന്‍ സി.പി.എം തയാറായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

    ഈ വിഷയത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ച്‌ പറയാത്ത ബി.ജെ.പി പോലും അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്‌. സ്വതന്ത്ര സോഫ്‌റ്റ്വേര്‍ ഉപഭോക്‌താക്കളുടെ കൂട്ടായ്‌മ കണ്ട്‌ അടുത്തയിടെ രൂപീകരിച്ച മൈക്രോസോഫ്‌റ്റ് യൂസേഴ്‌സ് ഗ്രൂപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ എം.പി. വീരേന്ദ്രകുമാറായിരുന്നു.

    ഇന്നും നാളെയും നടക്കുന്ന സമ്മേളനത്തില്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ്വേറിന്റെ പ്രചാരകരും പങ്കെടുക്കുന്നുണ്ടത്രെ.

    എന്തായാലും പുതിയ മേഖലയില്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്‌ സി.പി.എം. സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ എം.എ. ബേബി, തോമസ്‌ ഐസക്‌, സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ആസൂത്രണ ബോര്‍ഡ്‌ ഉപാദ്ധ്യക്ഷന്‍ പ്രഭാത്‌ പട്‌നായിക്‌ തുടങ്ങിയവരെല്ലാം പങ്കെടുക്കുന്നുണ്ട്‌.

    ഐ. ഗോപിനാഥ്‌

    കടപ്പാട് – മംഗളം

    ഈ വിഷയത്തില്‍ ന്യൂ ഏജ് ബിസിനസ് ദിനപത്രത്തില്‍ ഒക്ടോബര്‍ 16ന് നല്‍കിയ വാര്‍ത്ത ചുവടെ:

    എഫ്എസ്എഫ് പിടിച്ചെടുക്കാന്‍

    സിപിഐ(എം) ശ്രമം
    റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ തുടക്കമിട്ട ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടഷന്റെ ഇന്ത്യ ചാപ്റ്റര്‍ പിടിച്ചെടുക്കാന്‍ സിപിഐ(എം) ശ്രമം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട അരങ്ങൊരുക്കത്തിലൂടെ സിപിഐ നിയന്ത്രണത്തിലായിരുന്ന കര്‍ഷകസംഘം ഹൈജാക്ക് ചെയ്യാന്‍ മുമ്പ് പയറ്റിയ അതേ തന്ത്രമാണ് സിപിഐ(എം) ഇക്കാര്യത്തിലും കൈക്കൊള്ളുന്നത്. അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയും സംഘടനയുടെ എല്ലാത്തലങ്ങളിലും ആശയപരമായ ഛിദ്രം സൃഷ്ടിച്ചും ക്രമേണ കൈപ്പിടിയിലൊതുക്കാനാണ് നീക്കം. മുമ്പ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ സിപിഐ(എം) വരുതിയിലാക്കിയതും സമാനമായ
    തന്ത്രങ്ങളിലൂടെയായിരുന്നു.

    എഫ്എസ്എഫ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കിരണ്‍ ചന്ദ്രയാണ് സംഘടനയില്‍ സിപിഐഎമ്മിന്റെ പിടിമുറുക്കത്തിന് കരുക്കള്‍ നീക്കുന്നവരില്‍ പ്രമുഖന്‍ എന്നറിയുന്നു. ആന്ധ്രപ്രദേശിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ കിരണ്‍ ചന്ദ്ര സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ ഐടി ഉപദേഷ്ടാക്കളിലൊരാളാണെന്ന് എഫ്എസ്എഫിന്റെ സജീവ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. തെലുഗിലെ സിപിഐ(എം) മുഖപത്രമായ പ്രജാശക്തിയുടെ തലപ്പത്തുള്ളയാളാണത്രേ കിരണ്‍ ചന്ദ്ര.

    എഫ്എസ്എഫിന്റെ കൂടി സംഘാടനത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ദേശീയ സമ്മേളനം യഥാര്‍ത്ഥത്തില്‍ സംഘടിപ്പിച്ചത് സ്വേഛ എന്ന സംഘടനയാണെന്ന വാദം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. സമ്മേളനത്തില്‍ പ്രധാന
    സംഘാടനകനായിരുന്ന എഫ്എസ്എഫ് ഡയറക്ടര്‍ ബോര്‍ഡംഗം കിരണ്‍ ചന്ദ്ര, എഫ്എസ്എഫിനെ പ്രതിനിധീകരിച്ചല്ല, സ്വേഛയെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തതെന്നാണ് വാദം. അതേ സമയം എഫ്എസ്എഫിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചായിരുന്നു, അന്ന് സമ്മേളനാവശ്യത്തിനായി വിവിധ സര്‍വ്വകലാശാലകളിലേക്ക് എഴുത്തുകുത്തുകള്‍ നടന്നത്.

    കേരളത്തിലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പോലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസിപ്പിക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനും ആയി ഹൈദരാബാദ് കേന്ദ്രമായി രൂപീകരിച്ച സംഘടനയാണ് സ്വേഛ. കിരണ്‍ ചന്ദ്ര സ്വേഛയുടെയും ഭാരവാഹിയാണ്.

    സെപ്തംബര്‍ 21ന് ചെന്നൈയില്‍ സംഘടിപ്പിച്ച ‘ഫ്രീഡം ആന്‍ഡ് സോഫ്റ്റ്വെയര്‍’ എന്ന പരിപാടിയാണ് സംഘടനയിലെ ഛിദ്രം മറനീക്കി പുറത്തുകൊണ്ടുവന്നത്. ചെന്നൈ
    മേയര്‍ എം സുബ്രഹ്മണ്യന്‍, ദ ഹിന്ദു പത്രാധിപരായ എന്‍ റാം, പശ്ചിമ ബംഗാള്‍ ഐടി മന്ത്രി ദേബേഷ് ദാസ്, എഫ്എസ്എഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍
    ചന്ദ്ര, ഡല്‍ഹി സയന്‍സ് ഫോറം സെക്രട്ടറി പ്രബീര്‍ പുരകായസ്ത തുടങ്ങിയവരെ മുഖ്യ പ്രഭാഷകരായി നിശ്ചയിച്ച ചടങ്ങ് സംഘടിപ്പിച്ചത് തമിഴ്നാട്ടിലെ സിപിഐ(എം) ഘടകമായിരുന്നു. ചടങ്ങില്‍ വച്ച് എഫ്എസ്എഫ് തമിഴ്നാടിന്റെ ലോഗോ പ്രകാശനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. രാജ്യാടിസ്ഥാനത്തിലല്ലാതെ സംസ്ഥാനാടിസ്ഥാനത്തില്‍ എഫ്എസ്എഫ് ഘടകങ്ങള്‍ ലോകത്തൊരിടത്തും നിലവിലില്ലെന്നിരിക്കെ എഫ്എസ്എഫ് പിളര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ്
    ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം സംഘടനയുടെ പേര് ഫ്രീ സോഫ്റ്റ്വെയര്‍ ഫോറം, തമിഴ്നാട് എന്നാക്കി മാറ്റുകയായിരുന്നു. അപ്പോഴും ചുരുക്കപ്പേര്‍ നിലനിര്‍ത്തി – എഫ്എസ്എഫ്.

    തമിഴ് കമ്പ്യൂട്ടിങ് ലോക്കലൈസേഷന്‍ ഗ്രൂപ്പിന്റെ അറിവുകൂടാതെ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്നൂ ലിനക്സിലന്റെ ഒരു തമിഴ് വിതരണത്തിനായുള്ള പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടു. സിഡിറ്റിന്റെ വിവാദമായ ബോസ് ലിനക്സിലുള്‍പ്പടെ റെഡ്ഹാറ്റും ഫെഡോറയും ഡേബിയനും ഉബുണ്ടുവും അടക്കം പ്രമുഖ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളിലെല്ലാം സമ്പൂര്‍ണ്ണ തമിഴ് സപ്പോര്‍ട്ട് ഉണ്ടായിരിക്കെ, എഫ്എസ്എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടി പങ്കെടുത്ത ഒരു പരിപാടിയില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഇത്തരം ഒരു നീക്കം നടന്നതും
    വിവാദമായിരുന്നു. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന ബംഗാളില്‍ പഞ്ചായത്ത് കമ്പ്യൂട്ടറൈസേഷന്‍ പ്രോജക്ടിന് സ്വതന്ത്രസോഫ്റ്റ്വെയര്‍ പരിഗണിക്കുക പോലും ചെയ്യാതെ മൈക്രോസോഫ്റ്റിന്റെയും എഎംഡിയുടെയും സഹായത്തോടെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിന് ചുക്കാന്‍ പിടിച്ച ഐടി മന്ത്രിയെ ഇത്തരം ഒരു ചടങ്ങിന് ക്ഷണിച്ചതിന്റെ ധാര്‍മ്മികത വിമര്‍ശനവിധേയമായി. നിലവിലുള്ള ഒരു ഗ്നൂ ലിനക്സ് വിതരണം പകര്‍ത്തി ബംഗാളി ലോക്കലൈസേഷന്റെ വിവര്‍ത്തകരുടെ പേരുമാത്രം മാറ്റി ഐഐറ്റി കാണ്‍പൂരിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ബൈശാഖി ലിനക്സിന് പശ്ചിമബംഗാള്‍ സിപിഎം ഘടകം നല്‍കിയ പിന്തുണയും ഇതിനൊപ്പം ചര്‍ച്ച ചെയ്യപ്പെട്ടു.

    കൊച്ചി സര്‍വ്വകലാശാലാ ക്യാമ്പസില്‍ നവംബറില്‍ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമ്മേളനത്തെ എഫ്എസ്എഫിന്റെ രണ്ടാം ദേശീയ സമ്മേളനം എന്നും
    ഹൈദരാബാദ് സമ്മേളനത്തിന്റെ തുടര്‍ച്ച എന്നും വിശേഷിപ്പിച്ചത് വിവാദം ആളിക്കത്തിച്ചു. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

    എഫ്എസ്എഫ് ഇന്ത്യ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോത്സാഹിപ്പിക്കുന്നതിന് കാര്യമായ സംഭാവന നല്‍കിയിട്ടില്ലെന്ന വാദം ഇതിനിടെ ചില ലിനക്സ് യൂസര്‍ ഗ്രൂപ്പ് മെയിലിങ് ലിസ്റുകളില്‍ ഉയര്‍ന്നതും ശ്രദ്ധേയമായി. ഒരു അക്കാദമിക് സ്വഭാവമുള്ള പരിപാടിയുടെ മറവില്‍ മുന്‍നിര സിപിഎം പ്രവര്‍ത്തകരല്ലാത്ത നോളജ് വര്‍ക്കേഴ്സിനെ ഉപയോഗിച്ച് സംഘടനയുടെ നേതൃത്വത്തില്‍ നുഴഞ്ഞുകയറാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് ആരോപണം.

    ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മുന്‍ മേധാവിയും സിപിഐ(എം) സഹയാത്രികനുമായ ഉണ്ണിക്കൃഷ്ണന്റെ ചില മുന്‍കാല ഇടപെടലുകളും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒരുവശത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ വായ്ത്താരി മുഴക്കവേ തന്ന കേരളത്തിലെ പഞ്ചായത്തുതല കമ്പ്യൂട്ടറൈസേഷന് മൈക്രോസോഫ്റ്റിന്റെ ഉത്പന്നങ്ങള്‍ പയോഗിച്ചതിലൂടെ ഐകെഎം വിവാദത്തില്‍ പെട്ടത് ഉണ്ണിക്കൃഷ്ണന്റെ കാലത്തായിരുന്നു. എന്നാല്‍ ഇതേ ഉണ്ണിക്കൃഷ്ണനാണ് ഒന്നരമാസം മുമ്പ് കേരളത്തിലെ ഇ-ഗവേണന്‍സിനെ കുറിച്ചുപഠിക്കാന്‍ വെനിസ്വേലയില്‍ നിന്ന് എത്തിയ ജനപ്രതിനിധിസംഘം പ്ളാനിങ് ബോര്‍ഡുമായി ചര്‍ച്ച നടത്തിയപ്പോള്‍ കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍
    പ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് സംസാരിച്ചത്. പ്ളാനിങ് ബോര്‍ഡില്‍ തന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഉണ്ടന്നിരിക്കെ ഈ നീക്കം സംശയം ഉണര്‍ത്തിയത് സ്വാഭാവികമായിരുന്നു.

    സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസനത്തെ ഒരുതരത്തിലും പിന്തുണച്ചിട്ടില്ലാത്ത കൊച്ചി സര്‍വ്വകലാശാലയെ ഈ മേഖലയിലേക്ക് തിരിച്ചുവിടാന്‍ സമ്മേളനത്തിന് കഴിയുമെങ്കില്‍ അതു് നല്ലകാര്യമാണെന്ന അഭിപ്രായമാണ് പ്രവര്‍ത്തകര്‍ക്കു പൊതുവില്‍. എന്നാല്‍ എഫ്എസ്എഫിനെ അടിക്കാനുള്ള വടിയാക്കി സമ്മേളനത്തെ ഉപയോഗിക്കുന്നതിലും ക്രെഡിറ്റുകള്‍ നല്‍കാതിരിക്കുന്നതിലുമാണ് പ്രവര്‍ത്തകരുടെ രോഷമത്രയും. എസ്എംസി, ഐഎല്‍യുജി കൊച്ചി എന്നിവ അടക്കമുള്ള ഗ്നൂ ലിനക്സ് ഡവലപ്പ്മെന്റ്
    ഗ്രൂപ്പുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

    എഫ്എസ്എഫിന്റെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കിരണ്‍ ചന്ദ്രയോട് വിശദീകരണം ആവശ്യപ്പെടുമെന്നറിയുന്നു. ഇതോടെ സിപിഐ(എം) നേതൃത്വത്തില്‍
    സമാന്തര എഫ്എസ്എഫ് നിലവില്‍ വരാനുള്ള സാധ്യത തെളിഞ്ഞിരിക്കയാണ്. ഇതിന് കേരള സര്‍ക്കാര്‍ ഐടി വകുപ്പിന്റെയും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ
    ഡവലപ്പര്‍മാരുടെയും രഹസ്യപിന്തുണ ഉണ്ടന്നും ആരോപണമുണ്ട്.

    http://absolutevoid.blogspot.com/2008/11/blog-post.html

    1 Comment
  • ലിനക്സും ഗ്നു സംരംഭവും
    http://www.gnu.org/gnu/linux-and-gnu.ml.html

    ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍
    http://www.gnu.org/gnu/gnu-history.ml.html

    വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്

    http://www.gnu.org/philosophy/schools.ml.html

    സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
    http://www.gnu.org/philosophy/selling.ml.html

    എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട
    http://www.gnu.org/philosophy/why-free.ml.html

    സാമൂഹ്യ ജഡതയെ മറികടക്കല്‍
    http://www.gnu.org/philosophy/social-inertia.ml.html

    സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
    http://www.gnu.org/philosophy/free-software-intro.ml.html

    സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം “ഓപ്പണ്‍ സോഴ്സ്” വിട്ടുപോകുന്നതു് എന്തുകൊണ്ടു്
    http://www.gnu.org/philosophy/open-source-misses-the-point.ml.html

    എന്തു് കൊണ്ടു് പകര്‍പ്പനുമതി?
    http://www.gnu.org/philosophy/why-copyleft.ml.html

    പകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം
    http://www.gnu.org/philosophy/pragmatic.ml.html

    എന്താ മൈക്രോസോഫ്റ്റ് ചെകുത്താനാണോ?

    http://www.gnu.org/philosophy/microsoft.ml.html

    1 Comment
  • 25th software freedom celebration

    Ajaykumar - KSEB , Prof. K. Pappootty (Director of the State Institute of Encyclopaedic Publications), Mr. Joseph C Mathew (IT advisor to Kerala Chief Minister )

    സ്പേസ്, എഫ് എസ് എഫ് ഇന്ത്യ, ഗ്നൂ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് ട്രിവാന്‍ഡ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 20ന് സ്വതന്ത്രസോഫ്റ്റ്​വെയര്‍ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ല ബ് ഹാളില്‍ രാവിലെ സംഘടിപ്പിച്ച യോഗത്തില്‍ പ്രമുഖ സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോക്താക്കളായ കേരള ഖാദി ബോര്‍ഡ്, കെ എസ് ഇ ബി, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

    സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം ഉയര്‍ന്നു വന്നിട്ടുള്ള പേറ്റന്റ് , പകര്‍പ്പവകാശം എന്നിവയെ സംബന്ധിച്ച നിയമങ്ങള്‍ അറിവിന്റെ സ്വകാര്യവത്കരണത്തിനും കുത്തകവത്കരണത്തിനും ഇടയാക്കിയതായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ പ്രൊഫസര്‍ കെ. പാപ്പൂട്ടി അഭിപ്രായപ്പെട്ടു. ഈ പ്രവണതയെ നിരാകരിച്ചുകൊണ്ടാണ് സര്‍വ്വ വിജ്ഞാനകോശം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

    ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കുവാനും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് സ്വതന്ത്രസോഫ്റ്റ് വെയറിന്റെ സവിശേഷത. കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ സെന്റര്‍, സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ഊന്നിയ സാങ്കേതിക വികസനത്തിന് മാര്‍ഗ്ഗദര്‍ശിയാകുമെന്ന് സംസ്ഥാന ഐ.ടി. ഉപദേഷ്ടാവ് ശ്രീ ജോസഫ് മാത്യൂ അഭിപ്രായപ്പെട്ടു.

    കഴിഞ്ഞവര്‍ഷമാണ് കെ എസ് ഇ ബി സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിയത്. തുടക്കത്തില്‍ ഏറെ ആശങ്കയുണ്ടായിരുന്നെങ്കിലും യാതൊരു വിധ തടസങ്ങളും കൂടാതെ കുത്തകസോഫ്റ്റ് വെയറുകളെക്കാളും മികച്ച പ്രവര്‍ത്തനം ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പുതിയ ബില്ലിംഗ് സോഫ്റ്റ് വെയറില്‍ സാധിക്കുന്നതായി കെ എസ് ഇ ബി പ്രതിനിധി ശ്രീ അജയകുമാര്‍ (അജയ്‌കുമാറിനെ ഇന്റെര്‍വ്യൂ ചെയ്തത് വീഡിയോയില്‍) പറഞ്ഞു.

    പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുവാനും സാമ്പത്തിക ബാധ്യത ഒഴിവാക്കുവാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഗുണകരമാണെന്ന് ഖാദി ബോര്‍ഡിന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ശ്രീ എം കെ രാജേന്ദ്രന്‍ പറഞ്ഞു

    കാഴ്ചയില്ലാത്തവര്‍ ഗ്നൂ ലിനക്സ് ഉപയോഗപ്പെടുത്തുന്ന രീതി ഇന്‍സൈറ്റ് പദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ ബല്‍റാം (ബല്‍റാമിനെ ഇന്റെര്‍വ്യൂ ചെയ്തത്ത് വീഡിയോയില്‍) അവതരിപ്പിച്ചു.കുത്തക സോഫ്റ്റ് വെയര്‍ ആയ Jaws നെക്കാളും Ubuntu(ഉബണ്ടു) ORCA(ഓര്‍ക്ക) കാഴ്ചയില്ലാത്തവരുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ പത്രങ്ങള്‍, ഇ-മെയില്‍ തുടങ്ങിയ വിവര സാങ്കേതിക വിദ്യകള്‍ കാഴ്ചയില്ലാത്തവര്‍ക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം അവതരിപ്പിച്ചു.

    ഉച്ചയ്ക്ക് ശേഷം Blender (ബ്ലെന്റര്‍) എന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച Elephant Dreams, Big Buck Bunny എന്നീ അനിമേഷന്‍ ചിത്രങ്ങളും Steal this Film എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

    വൈകിട്ട് നാല് മുതല്‍ ആറ് മണി വരെ സംഘടിപ്പിച്ച MaSH -the true story of a shell എന്ന ശില്പശാലയില്‍ ഗ്നൂ ഡെവലപ്മെന്റ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി ശ്രീ രാജ്മോഹന്‍ കോവിലത്ത് പരിചയപ്പെടുത്തി.

    ശില്പശാലയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രോഗ്രാമിംഗ് മത്സരവും സ്പേസ് പ്രഖ്യാപിക്കുകയുണ്ടായി. മത്സരത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ സ്പേസിന്റെ വെബ്സൈറ്റ് ല്‍ ലഭ്യമാണ്.

    സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ദിനാഘോഷം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് Kerala State IT Mission, Kerala Khadi and Village Industries Board, Institute of Electrical and Electronics Engineers എന്നിവരാണ്.

    മാതൃഭൂമി വാര്‍ത്ത

    Peoples to see, hear and clap

    Peoples to see, hear and clap

    3 Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

Analysis of Indian Rubber Statistics

വ്യാഖ്യാനം

ആധാരങ്ങള്‍