- 4 Comments
-
2 Comments
രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം
2005 മേയിലായിരുന്നു ആദ്യ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം നടന്നത്.
രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമ്മേളനം 2008 ഡിസംബര്‍ 9,10,11 തീയതികളിലായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ – കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടക്കുകയാണ്. 25 വര്‍ഷമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപം കൊണ്ടിട്ട്. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ മാത്രമല്ല എല്ലാത്തരത്തിലുമുള്ള അറിവിന്റേയും മേഖലകളിലേക്ക് ഇത് പ്രവേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കല, സാഹിത്യം തുടങ്ങിയ മേഖലകളിലും ഇതിന്റെ സ്വാധീനം കാണാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിലവിലുള്ള ഡിജിറ്റല്‍ ഡവൈസിനെ ആഴം കൂട്ടുന്ന രീതിയിലാണ് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ മുന്നോട്ട് പോകുന്നത്. അതിനെ പ്രതിരോധിക്കാനും അറിവു നേടാന്‍ എല്ലാപേര്‍ക്കും തുല്യ അവസരം സ്രഷ്ടിക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം അവസരം ഒരുക്കുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കുന്നതിന് വേദിയൊരുക്കും. സാങ്കേതികവിദ്യ, നയപരിപാടികള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയായയിരിക്കും ഈ സമ്മേളനം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍.
കനകക്കുന്ന് പാലസില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രദര്‍ശനം ഡിസംബര്‍ 9, 10, 11 തീയതികളില്‍ ഉച്ചക്ക് ഒരു മണിമുതല്‍ (1300 hrs) രാത്രി എട്ടുമണിവരെ (2000 hrs) പൊതു ജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്നു.
- ഫ്രീ സോഫ്റ്റ്‌വെയര്‍ ഫിലോസഫി, ഹിസ്റ്ററി, പ്രോജക്ട്സ് എന്നിവയുടെ പോസ്റ്റര്‍ പ്രദര്‍ശനം.
- ഇന്‍സ്റ്റാള്‍ ഫെസ്റ്റ്. ലാപ്‌ടോപ്പ് അല്ലെങ്കില്‍ സി.പി.യു മാത്രം കൊണ്ടുവന്നാല്‍ ഇഷ്ടമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്സ്റ്റാള്‍ ചെയ്യിക്കാം.
- പുന പ്രസിദ്ധീകരിക്കാവുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.
- സര്‍ക്കാര്‍ പിന്തുണക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോജക്ടുകള്‍.
- കളിയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകള്‍.
- ഗ്രാഫിക്സിന്റെയും വീഡിയോയുടെയും എഡിറ്റിങ്ങ്.
- വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള കമ്പ്യൂട്ടിങ്ങ്.
- ശാസ്ത്രീയ കമ്പ്യൂട്ടിങ്ങ്.
- ഓപ്പണ്‍ ഹാര്ഡ്‌വെയര്‍
- കൂടാതെ ഓപ്പണ്‍ മോവിഫെസ്റ്റ് 2008 – 10-12-08 ന് രാത്രി ഏഴുമുതല്‍ എട്ടുമണിവരെ.
പ്രസ്തുത പരിപാടിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്യൂണിറ്റികള്‍
ഗ്നു-ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് തിരുവനന്തപുരം , കൊച്ചി , തൃശൂര്‍ , സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് , ഫ്രീ സോഫ്റ്റ്‌വെയര്‍ സെല്‍, ഗവ. എഞ്ചിനീയറിങ്ങ് കോളേജ് – ബാര്‍ട്ടണ്‍ ഹില്‍ , നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി , കോഴിക്കോട് എം.ഇ.എസ് കോളേജ് , കുറ്റിപ്പുറം മുതലായവ.
Other Contributtors :- NRC-FOSS, C-DAC, NIC, BSNL, KSEB, KELTRON, TECHNOPARK, INFOPARK, SMART CITY, SPACE etc.
Free Software Free Society
Conference on Freedom in Computing, Development and Culture -
1 Comment
എന്താണ് പദയാത്ര - ചുരുക്കത്തില്‍
ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്വാതന്ത്ര്യം, സാമൂഹികവിപത്തുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കുവാനുമായി രൂപപ്പെടുത്തിയ പരിപാടിയാണ് ഫ്രീഡം വാക്കു് അല്ലെങ്കില്‍ ‘സ്വാതന്ത്ര്യ പദയാത്ര‘.
ഇതിനുപരി ഈ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഞങ്ങളുടെതിനു സമാനമായ ചിന്താധാരയും വീക്ഷണവുമുളള വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടാനും അവരൊടൊത്തു പ്രവര്‍ത്തിക്കുവാനും അവരുടെ കഴിവു വിപുലപ്പെടുത്തുവാനും ഈ യാത്ര ഉപയോഗിക്കുന്നു. കൂടുതലറിയുവാന്‍ ഇതിലെ പോവുക
ഇന്ന് നടക്കുവാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍
ഇതിലെ പങ്കാളികള്‍ ഇവരാണ് -
3 Comments

Ajaykumar - KSEB , Prof. K. Pappootty (Director of the State Institute of Encyclopaedic Publications), Mr. Joseph C Mathew (IT advisor to Kerala Chief Minister )
സ്പേസ്, എഫ് എസ് എഫ് ഇന്ത്യ, ഗ്നൂ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് ട്രിവാന്‍ഡ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 20ന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ല ബ് ഹാളില്‍ രാവിലെ സംഘടിപ്പിച്ച യോഗത്തില്‍ പ്രമുഖ സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോക്താക്കളായ കേരള ഖാദി ബോര്‍ഡ്, കെ എസ് ഇ ബി, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം ഉയര്‍ന്നു വന്നിട്ടുള്ള പേറ്റന്റ് , പകര്‍പ്പവകാശം എന്നിവയെ സംബന്ധിച്ച നിയമങ്ങള്‍ അറിവിന്റെ സ്വകാര്യവത്കരണത്തിനും കുത്തകവത്കരണത്തിനും ഇടയാക്കിയതായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ പ്രൊഫസര്‍ കെ. പാപ്പൂട്ടി അഭിപ്രായപ്പെട്ടു. ഈ പ്രവണതയെ നിരാകരിച്ചുകൊണ്ടാണ് സര്‍വ്വ വിജ്ഞാനകോശം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കുവാനും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് സ്വതന്ത്രസോഫ്റ്റ് വെയറിന്റെ സവിശേഷത. കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ സെന്റര്‍, സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ഊന്നിയ സാങ്കേതിക വികസനത്തിന് മാര്‍ഗ്ഗദര്‍ശിയാകുമെന്ന് സംസ്ഥാന ഐ.ടി. ഉപദേഷ്ടാവ് ശ്രീ ജോസഫ് മാത്യൂ അഭിപ്രായപ്പെട്ടു.
കഴിഞ്ഞവര്‍ഷമാണ് കെ എസ് ഇ ബി സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിയത്. തുടക്കത്തില്‍ ഏറെ ആശങ്കയുണ്ടായിരുന്നെങ്കിലും യാതൊരു വിധ തടസങ്ങളും കൂടാതെ കുത്തകസോഫ്റ്റ് വെയറുകളെക്കാളും മികച്ച പ്രവര്‍ത്തനം ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പുതിയ ബില്ലിംഗ് സോഫ്റ്റ് വെയറില്‍ സാധിക്കുന്നതായി കെ എസ് ഇ ബി പ്രതിനിധി ശ്രീ അജയകുമാര്‍ (അജയ്‌കുമാറിനെ ഇന്റെര്‍വ്യൂ ചെയ്തത് വീഡിയോയില്‍) പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുവാനും സാമ്പത്തിക ബാധ്യത ഒഴിവാക്കുവാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഗുണകരമാണെന്ന് ഖാദി ബോര്‍ഡിന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ശ്രീ എം കെ രാജേന്ദ്രന്‍ പറഞ്ഞുകാഴ്ചയില്ലാത്തവര് ഗ്നൂ ലിനക്സ് ഉപയോഗപ്പെടുത്തുന്ന രീതി ഇന്‍സൈറ്റ് പദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ ബല്‍റാം (ബല്‍റാമിനെ ഇന്റെര്‍വ്യൂ ചെയ്തത്ത് വീഡിയോയില്‍) അവതരിപ്പിച്ചു.കുത്തക സോഫ്റ്റ് വെയര്‍ ആയ Jaws നെക്കാളും Ubuntu(ഉബണ്ടു) ORCA(ഓര്‍ക്ക) കാഴ്ചയില്ലാത്തവരുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ പത്രങ്ങള്‍, ഇ-മെയില്‍ തുടങ്ങിയ വിവര സാങ്കേതിക വിദ്യകള്‍ കാഴ്ചയില്ലാത്തവര്‍ക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം Blender (ബ്ലെന്റര്‍) എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച Elephant Dreams, Big Buck Bunny എന്നീ അനിമേഷന്‍ ചിത്രങ്ങളും Steal this Film എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
വൈകിട്ട് നാല് മുതല്‍ ആറ് മണി വരെ സംഘടിപ്പിച്ച MaSH -the true story of a shell എന്ന ശില്പശാലയില്‍ ഗ്നൂ ഡെവലപ്മെന്റ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി ശ്രീ രാജ്മോഹന്‍ കോവിലത്ത് പരിചയപ്പെടുത്തി.
ശില്പശാലയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രോഗ്രാമിംഗ് മത്സരവും സ്പേസ് പ്രഖ്യാപിക്കുകയുണ്ടായി. മത്സരത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ സ്പേസിന്റെ വെബ്സൈറ്റ് ല്‍ ലഭ്യമാണ്.
സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനാഘോഷം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് Kerala State IT Mission, Kerala Khadi and Village Industries Board, Institute of Electrical and Electronics Engineers എന്നിവരാണ്.
-
2 Comments
2008 സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഗ്നു-ലിനക്‌സ് ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടക്കുകയാണ്. കഴിഞ്ഞ ഇന്‍സ്റ്റാള്‍ഫെസ്റ്റ് കനകക്കുന്നു കൊട്ടാരത്തില്‍വെച്ച് കോരിച്ചൊരിയുന്ന മഴയായിട്ടുപോലും വന്‍ വിജയമാക്കി മാറ്റുവാന്‍ കഴിഞ്ഞിരുന്നു. പ്രസ്തുത ഇന്‍സ്റ്റാള്‍ഫെസ്റ്റിന് മുന്‍കൈയെടുത്തത് ശ്രീ ചിത്തിരതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജായിരുന്നു. അതിനു ശേഷം കോട്ടണ്‍ഹില്‍ എല്‍.പി.എസ്സില്‍വെച്ച് മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടക്കുകയുണ്ടായി. അത് ലോകമെങ്ങും നടത്തപ്പെട്ട മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ഫെസ്റ്റിന്റെ ഭാഗമായിരുന്നു. ഇന്‍ഡ്യന്‍ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി അഞ്ച് ദിവസം ഐ.ടി പ്രൊഫഷണലുകള്‍ക്കായി സിക്‌സ്‌വെയര്‍ ടെക്‌നോളജീസും, സ്പേസ്-കേരളയും, കേരള ഐ.ടി മിഷനും, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയും സംയുക്തമായി സംഘടിപ്പിക്കുകയാണ്.
പ്രസ്തുത ഇന്‍സ്റ്റാള്‍ഫെസ്റ്റ് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. കേരളസര്‍ക്കാര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഹൈസ്കൂളുകളിലും, വൈദ്യുതിബോര്‍ഡിലും മറ്റും പ്രാബല്യത്തില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്‍സ്റ്റാള്‍ഫെസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങളറിയുവാന്‍ കേരള സ്റ്റാള്‍മാന്റെ പോസ്റ്റിലും, ഗ്നു-ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് -തിരുവനന്തപുരം സൈറ്റിലും ലഭ്യമാണ്. ഓരോ ദിവസവും വൈകുന്നാരം 5.30 മുതല്‍ 6.30 വരെ സാങ്കേതിക വിദഗ്ധര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.
കാര്യപരിപാടികള്‍ക്കായി സന്ദര്‍ശിക്കുക[/lang-ml]
Schedule of Program for GNU/Linux Install Fest at Technopark, Trivandrum















വ്യാഖ്യാനം