-
1 Comment
എന്താണ് പദയാത്ര - ചുരുക്കത്തില്‍
ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്വാതന്ത്ര്യം, സാമൂഹികവിപത്തുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കുവാനുമായി രൂപപ്പെടുത്തിയ പരിപാടിയാണ് ഫ്രീഡം വാക്കു് അല്ലെങ്കില്‍ ‘സ്വാതന്ത്ര്യ പദയാത്ര‘.
ഇതിനുപരി ഈ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഞങ്ങളുടെതിനു സമാനമായ ചിന്താധാരയും വീക്ഷണവുമുളള വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടാനും അവരൊടൊത്തു പ്രവര്‍ത്തിക്കുവാനും അവരുടെ കഴിവു വിപുലപ്പെടുത്തുവാനും ഈ യാത്ര ഉപയോഗിക്കുന്നു. കൂടുതലറിയുവാന്‍ ഇതിലെ പോവുക
ഇന്ന് നടക്കുവാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍
ഇതിലെ പങ്കാളികള്‍ ഇവരാണ് -
1 Comment
ലിനക്സും ഗ്നു സംരംഭവും
http://www.gnu.org/gnu/linux-and-gnu.ml.htmlഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍
http://www.gnu.org/gnu/gnu-history.ml.htmlവിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
http://www.gnu.org/philosophy/schools.ml.html
സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
http://www.gnu.org/philosophy/selling.ml.htmlഎന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട
http://www.gnu.org/philosophy/why-free.ml.htmlസാമൂഹ്യ ജഡതയെ മറികടക്കല്‍
http://www.gnu.org/philosophy/social-inertia.ml.htmlസ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
http://www.gnu.org/philosophy/free-software-intro.ml.htmlസ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം “ഓപ്പണ്‍ സോഴ്സ്” വിട്ടുപോകുന്നതു് എന്തുകൊണ്ടു്
http://www.gnu.org/philosophy/open-source-misses-the-point.ml.htmlഎന്തു് കൊണ്ടു് പകര്‍പ്പനുമതി?
http://www.gnu.org/philosophy/why-copyleft.ml.htmlപകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം
http://www.gnu.org/philosophy/pragmatic.ml.htmlഎന്താ മൈക്രോസോഫ്റ്റ് ചെകുത്താനാണോ?
-
3 Comments

Ajaykumar - KSEB , Prof. K. Pappootty (Director of the State Institute of Encyclopaedic Publications), Mr. Joseph C Mathew (IT advisor to Kerala Chief Minister )
സ്പേസ്, എഫ് എസ് എഫ് ഇന്ത്യ, ഗ്നൂ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് ട്രിവാന്‍ഡ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 20ന് സ്വതന്ത്രസോഫ്റ്റ്വെയര് ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ല ബ് ഹാളില്‍ രാവിലെ സംഘടിപ്പിച്ച യോഗത്തില്‍ പ്രമുഖ സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോക്താക്കളായ കേരള ഖാദി ബോര്‍ഡ്, കെ എസ് ഇ ബി, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം ഉയര്‍ന്നു വന്നിട്ടുള്ള പേറ്റന്റ് , പകര്‍പ്പവകാശം എന്നിവയെ സംബന്ധിച്ച നിയമങ്ങള്‍ അറിവിന്റെ സ്വകാര്യവത്കരണത്തിനും കുത്തകവത്കരണത്തിനും ഇടയാക്കിയതായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ പ്രൊഫസര്‍ കെ. പാപ്പൂട്ടി അഭിപ്രായപ്പെട്ടു. ഈ പ്രവണതയെ നിരാകരിച്ചുകൊണ്ടാണ് സര്‍വ്വ വിജ്ഞാനകോശം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കുവാനും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് സ്വതന്ത്രസോഫ്റ്റ് വെയറിന്റെ സവിശേഷത. കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ സെന്റര്‍, സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ഊന്നിയ സാങ്കേതിക വികസനത്തിന് മാര്‍ഗ്ഗദര്‍ശിയാകുമെന്ന് സംസ്ഥാന ഐ.ടി. ഉപദേഷ്ടാവ് ശ്രീ ജോസഫ് മാത്യൂ അഭിപ്രായപ്പെട്ടു.
കഴിഞ്ഞവര്‍ഷമാണ് കെ എസ് ഇ ബി സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിയത്. തുടക്കത്തില്‍ ഏറെ ആശങ്കയുണ്ടായിരുന്നെങ്കിലും യാതൊരു വിധ തടസങ്ങളും കൂടാതെ കുത്തകസോഫ്റ്റ് വെയറുകളെക്കാളും മികച്ച പ്രവര്‍ത്തനം ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പുതിയ ബില്ലിംഗ് സോഫ്റ്റ് വെയറില്‍ സാധിക്കുന്നതായി കെ എസ് ഇ ബി പ്രതിനിധി ശ്രീ അജയകുമാര്‍ (അജയ്‌കുമാറിനെ ഇന്റെര്‍വ്യൂ ചെയ്തത് വീഡിയോയില്‍) പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുവാനും സാമ്പത്തിക ബാധ്യത ഒഴിവാക്കുവാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഗുണകരമാണെന്ന് ഖാദി ബോര്‍ഡിന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ശ്രീ എം കെ രാജേന്ദ്രന്‍ പറഞ്ഞുകാഴ്ചയില്ലാത്തവര് ഗ്നൂ ലിനക്സ് ഉപയോഗപ്പെടുത്തുന്ന രീതി ഇന്‍സൈറ്റ് പദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ ബല്‍റാം (ബല്‍റാമിനെ ഇന്റെര്‍വ്യൂ ചെയ്തത്ത് വീഡിയോയില്‍) അവതരിപ്പിച്ചു.കുത്തക സോഫ്റ്റ് വെയര്‍ ആയ Jaws നെക്കാളും Ubuntu(ഉബണ്ടു) ORCA(ഓര്‍ക്ക) കാഴ്ചയില്ലാത്തവരുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ പത്രങ്ങള്‍, ഇ-മെയില്‍ തുടങ്ങിയ വിവര സാങ്കേതിക വിദ്യകള്‍ കാഴ്ചയില്ലാത്തവര്‍ക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം Blender (ബ്ലെന്റര്‍) എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച Elephant Dreams, Big Buck Bunny എന്നീ അനിമേഷന്‍ ചിത്രങ്ങളും Steal this Film എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
വൈകിട്ട് നാല് മുതല്‍ ആറ് മണി വരെ സംഘടിപ്പിച്ച MaSH -the true story of a shell എന്ന ശില്പശാലയില്‍ ഗ്നൂ ഡെവലപ്മെന്റ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി ശ്രീ രാജ്മോഹന്‍ കോവിലത്ത് പരിചയപ്പെടുത്തി.
ശില്പശാലയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രോഗ്രാമിംഗ് മത്സരവും സ്പേസ് പ്രഖ്യാപിക്കുകയുണ്ടായി. മത്സരത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ സ്പേസിന്റെ വെബ്സൈറ്റ് ല്‍ ലഭ്യമാണ്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാഘോഷം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് Kerala State IT Mission, Kerala Khadi and Village Industries Board, Institute of Electrical and Electronics Engineers എന്നിവരാണ്.
-
No Comments
ട്രൈസ് എലിമെന്റ്സിലെ ബോറോണ്‍ അഭാവത്തിന് കാരണമാകുന്ന അംമ്ലസ്വഭാവമുള്ള മണല്‍ മണ്ണില്‍ പ്രാഥമിക പരീക്ഷണമെന്ന നിലയില്‍ 7 മരങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഒരു സ്പൂണ്‍ വീതം പത്തുലിറ്റര്‍ ബയോഗ്യാസ് സ്ലറിയില്‍ കലക്കി ചുവട്ടില്‍ 9-09-08 ന് തളിച്ചു. ഒരു മരം പട്ടമരപ്പ് മാറി ടാപ്പിംഗ് ആരംഭിച്ചതും മറ്റുള്ള ആറ് മരങ്ങള്‍ പട്ടമരപ്പ് മാറിയിട്ടും ശരിയായി പാല്‍ക്കുഴലുകള്‍ രൂപപ്പെടാത്തവയും ആണ്. എനിക്ക് ദൃശ്യമാവുന്ന ഫലങ്ങള്‍ കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പരീക്ഷണം നടത്തുവാന്‍ ബോറാക്സ് ലഭ്യമാക്കിയ ഡോ. തോമസ് വര്‍ഗീസ് അവര്‍കള്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
-
No Comments
തിരുവനന്തപുരം: സംസ്ഥാനത്തെ അപ്പര്‍ പ്രൈമറി ക്ളാസുകളില്‍ ഐടി പഠനം വ്യാപിക്കുന്നതിന്റെ ഭാഗമായി 2008 നവംബര്‍ 30 ന് മുമ്പ് 12000 യു.പി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചു. ഐടി സ്കൂള്‍, എസ്.എസ്.എ, എസ്.സി.ഇ.ആര്‍.ടി. എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടാം വാരം പരിശീലനം തുടങ്ങും.എസ്.എസ്.എ.യുടെ 152 ബ്ളോക്ക് റിസോര്‍സ് കേന്ദ്രങ്ങളില്‍ നെറ്റ്വര്‍ക്ക് ചെയ്ത 10 കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് പരിശീലനം. ഒരു പരിശീലന കേന്ദ്രത്തില്‍ ആറുദിവസം കൊണ്ട് ഇരുപത് പേര്‍ക്ക് എന്ന തോതില്‍ ഒരു മാസം കൊണ്ടാണ് 12000 പേരെ പരിശീലിപ്പിക്കുന്നത്. ഹൈസ്കൂള്‍ മാതൃകയില്‍ പരിപൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലാണ് യു.പി. തലത്തില്‍ പരിശീലനവും പഠനവും ചിട്ടപ്പെടുത്തിയിട്ടുള്ളത്.കടപ്പാട് – കേരളകൌമുദി 8-09-08













വ്യാഖ്യാനം