കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • Ref: Year 2011-12 April | May | June | July | August | September | October | November | December | January | February | March

    Can you imagine how India got the productivity of 1819 kg/hectare in 2011. It is a mathematical game. Highest monthly production and lower balance stock at the end of December. World statistics covers from January to December and India April to March. Thus a comparison is impossible.If 90067 Tonnes for the year 2011 is +Ve missing how the productivity increased?

    ഇന്ത്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ വിശകലനം വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചിട്ടും റബ്ബര്‍ ബോര്‍ഡ് അത് തിരുത്തുവാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ വായനക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.

     

    No Comments
  •  

    Facebook Page of Vibrant Keralam

    Website Vibrant Keralam

    The management of Vibrant Keralam has done something you don’t normally see in magazine production. Our second edition is a complete new magazine.

    The stories in the inaugural issue, which was released by Chief Minister Oommen Chandy and Industries Minister Kunhalikutty, were received well but the feedback on design from readers domestic and overseas was not so encouraging. To read More >>>>>

    No Comments
  • മാധ്യമങ്ങള്‍ക്ക് എഴുതിക്കിട്ടുന്ന വാര്‍ത്തകള്‍ പരിശോധനപോലും നടത്താതെ പരിഭാഷപ്പെടുത്തി എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു. എന്താ കേരളഫാര്‍മര്‍ പ്രസിദ്ധീകരിക്കുന്ന തെളിവുകള്‍ ചൊറിച്ചിലുണ്ടാക്കുന്നവയാണോ? നിമുക്ക് സ്റ്റാറ്റിസ്റ്റിക്സിന്റെയും എക്കണോമിക്സിന്റെയും പണ്ഠിതന്മാര്‍ ഉണ്ടല്ലോ. അവരുടെ അഭിപ്രായം എന്താണ്?
    http://t.co/9Y5MJIch ഇതാ ഈ ലിങ്കില്‍  റബ്ബര്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ക്രമക്കേടുകളായി 2011 നവംബര്‍ മാസംവരെ 56953 ടണിന്റെ തിരിമറി നടത്തിയിരിക്കുന്നത് കാണൂ.

    ചിത്രം കടപ്പാട് – മാതൃഭൂമി

    മുകളില്‍ക്കാണുന്ന ശരിയായ കണക്കുകള്‍ നിലവില്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കുകള്‍ താഴെക്കൊടുത്തിരിക്കുന്നതുമായി പരിശോധിക്കുക

    Ref: http://rubberboard.org.in/reports/exportimportvalue.pdf (Latest by the Rubber Board)

    Latest Monthly Rubber Statistical News: http://www.rubberboard.org.in/RSN/RSN_Jan_2012.pdf Published in January 2012.

    No Comments
  • ഇതാണ് തുമ്പൂര്‍മൂഴി മാതൃകയിലുള്ള ചെലവുകുറഞ്ഞ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ്. ചിരട്ടയും, പച്ചിലയും ഒഴികെയുള്ള എല്ലാ ജൈവമാലിന്യങ്ങളും ദുര്‍ഗന്ധമില്ലാതെ വീട്ടുമുറ്റത്തോ ടെറസിലോ സംസ്കരിക്കാം. അറുപത് കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് ഉള്‍ഭാഗം 4′x4′x4′ എന്ന അളവില്‍ നിര്‍മ്മിക്കാന്‍ ഏകദേശം 1800 രൂപ ചിലവ് വരും. മുകള്‍ഭാഗത്ത് മഴനനയാതെ മേല്‍ക്കൂരയും വേണം. ഫ്ലക്സ്‌ഷീറ്റോ, പോളിത്തിന്‍ ഷീറ്റോ, ടിന്‍ഷീറ്റോ ലഭ്യതയ്ക്കനുസരിച്ച് നിര്‍മ്മിക്കാം. ആറിഞ്ച് കനത്തില്‍ കട്ടികൂടിയ സ്ലറിയോ, ചാണകമോ താഴെയറ്റത്ത് നിരത്തിയശേഷം അതിന് മുകളില്‍ കുറച്ച് ഉണങ്ങിയ കരിയില നിരത്തുക. കരിയിലയുടെ മുകളില്‍ മത്സ്യ മാംസാദിവേസ്റ്റോ, ഉണങ്ങിയ ഓലയോ, തൊണ്ടോ മറ്റ് മാലിന്യങ്ങളോ നിക്ഷേപിക്കാം. അത് ഒരടി ഘനമാകുമ്പോള്‍ മുകളില്‍ വീണ്ടും ചാണകമോ, കട്ടികൂടിയ സ്ലറിയോ ആറിഞ്ച് കനത്തില്‍ നിരത്തുക. പ്ലാന്റ് നിറയുന്നതിവരെ ഈ രീതി തുടരാം. ഒരാഴ്ചയ്ക്കുള്ളില്‍ 75 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകില്ല, കളകളുടെ വിത്തുകളും നശിക്കുകയും ചെയ്യും. ഇപ്രകാരം നിക്ഷേപിച്ച മാലിന്യം 90 ദിവസം കൊണ്ട് ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റായി മാറുന്നു. ഇതില്‍ ഇളക്കിമറിക്കേണ്ട ആവശ്യം ഇല്ല. ജലത്തുള്ളികള്‍ പുറത്തേയ്ക്ക് വീഴുകയും ഇല്ല.

    കടപ്പാട് – ഡോ. ഫ്രാന്‍സിസ് സേവ്യര്‍ 

    No Comments
  • National Research Programme on Plantation Development

    Sponsored by Ministry of Commerce, Government of India

    On the occasion of a national seminar on “Building Competitiveness in Globalised Era: Experience of India’s  Plantation Sector” during 23-24 January 2012.

    On 24 January 3:45 pm: Consultation with Stakeholders: Chaired by Mrs Sheela Thomas IAS and Dr A Jayathilak IAS(tbc). The issues for consultation:  a) What does the plantation sector expect from the  12 Five year plan?   b) what do we expect from the forthcoming state budget?
    Dr.Nagesh Kumar, Chief economist, UNESCAP and Director UNESCAP for South and West Asia on NRPPD at CDS.
    Dr.Nageshkumar.ogg (Download it to play)

    Stackholders Part 1

    Stackholders Part 2

    The following major points (PDF) presented by me.

    ൧. കണ്‍മതി സബ്രദായത്തിലൂടെയുള്ള തരംതിരിവ് മാറണം

    റബ്ബര്‍ഷീറ്റുകളുടെ വാങ്ങലും വില്‍ക്കലും സുതാര്യമാകണമെങ്കില്‍ ഒരു കമ്പ്യൂട്ടറൈസ്ഡ് അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ സഹായത്തോടെയുള്ള ഗ്രേഡിംഗ് സിസ്റ്റം നടപ്പില്‍ വരണം.  ഇത് ഡീലര്‍ വാങ്ങിയതും നിര്‍മ്മാതാവിന് വിറ്റതും ഒരേ ഗ്രേഡിലായിരുന്നു എന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ആര്‍ക്കും അറിയാത്ത ഗ്രീന്‍ബുക്ക് എന്ന മാനദണ്ഡം ഒരു പരിഹാരമല്ല. കണ്‍മതി സമ്പ്രദായത്തിലുള്ളഗ്രേഡിംഗിന്റെ മറവില്‍ വ്യാപാരികള്‍ അമിതമായ ലാഭം കൊയ്യുന്നു. താണ ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും ഇവര്‍ വില്‍ക്കുന്നു. ഫോം എച്ച്ഉം, എല്‍ഉം  ഡീലര്‍മാര്‍ റബ്ബര്‍ബോര്‍ഡിന്റെ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നതില്‍ നിന്നും വിപണിയിലെ വിപണനരീതി വെളിച്ചം കാണില്ല.

    ൨. റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ കണക്കിലെ കൃത്രിമം ഉള്‍ക്കൊണ്ടതാണ്

    മുന്നിരിപ്പ് സ്റ്റോക്കിനൊപ്പം ഉത്പാദനവും ഇറക്കുമതിയും കൂട്ടിയാല്‍ ആകെ ലഭ്യത കണക്കാക്കാം. എന്നാല്‍ അതില്‍നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണമെങ്കില്‍ തിരിമറി എന്ന അക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരുന്നു. പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്ത വിലക്കുറവുള്ളപ്പോള്‍ കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് 30000  ടണ്ണിനടുപ്പിച്ച് പ്രസിദ്ധീകരിക്കുകയും വിലക്കൂടുതലുള്ളപ്പോള്‍ 115000  ടണ്ണിന് മുകളിലാണെന്ന് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അസാധ്യമായ ഒന്നാണ്.

    ൩. റബ്ബര്‍ മരങ്ങളുടെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍

    ഒരു മരത്തിന്റെ വളര്‍ച്ചയുടെ രീതി തരുന്ന അറിവ് ഫിസിയോളജിക്കല്‍ ഡിസ് ഓര്‍ഡറിലൂടെ ഉള്ള പട്ടമരപ്പിന് പരിഹാരമാകും. ഉദാ. വേരുകള്‍ മൂലകങ്ങളും ജലവും വലിച്ചെടുത്ത് സൈലം എന്ന ഭാഗത്തുകൂടി ഇലയിലെത്തിച്ച്  പ്രകാശസംശ്ലേഷണത്തിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിലെ കാര്‍ബണും, ജലത്തിലെ ഓക്സിജനും ഹൈഡ്രജനും പച്ചനിറമുള്ള ഇലയിലെ മഗ്നീഷ്യത്തിന്റെ സാന്നിധ്യത്തില്‍ സൂര്യപ്രകാശത്തിന്റെ സഹായച്ചാല്‍ ആഹാരം പാചകം ചെയ്യുകയും ഫ്ലോയത്തിലൂടെ അന്നജത്തെ വേരുകളുടെ വളര്‍ച്ചയ്ക്കായി വേരിലെത്തിക്കുകയും ചെയ്യുന്നു. ഒരു ദ്വിബീജ സസ്യകാണ്ഡത്തിന്റെ സെക്കന്‍ഡറി തിക്കനിംഗ് എന്നത് ലെന്റിസെല്ലുകളില്‍ നടക്കുന്ന ഗ്യാസിയോസിസ് എക്സ‌ചേഞ്ചിലൂടെ കോര്‍ക്ക് കേമ്പിയം വിഭജിച്ച് ഉള്ളിലേയ്ക്ക് ജീവനുള്ള കോശങ്ങള്‍ ഉണ്ടാവുകയും അവയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം സംഭരിക്കുകയും ചെയ്യുന്നു. അതിനാല്‍ ലാറ്റെക്സിന്റെ ഒഴുക്ക് താഴെനിന്ന് മുകളിവേയ്ക്കാണെന്നും,  പുതുപ്പട്ടയില്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്ന ബോറാക്സ് എന്ന മൂലക മിശ്രിതത്തിന്റെ സഹായത്താല്‍ ടാപ്പ് ചെയ്യുന്ന മരങ്ങളുടെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ പരിപാലിക്കുന്നതിലൂടെ പട്ടമരപ്പ് ഒഴിവാക്കാന്‍ കഴിയുന്നു എന്നത് ഒരു കര്‍ഷകന്റെ ചില പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു.

    ൪. മണ്ണിലൂടെ മരത്തിന് നല്‍കേണ്ടവ

    എന്‍.പി.കെ എന്ന രാസവളക്കൂട്ട് മരത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു പരിഹാരമല്ല. ഒരേ മണ്ണില്‍നിന്ന് ദീര്‍ഘകാലം ദീര്‍ഘകാലവിളയ്ക്ക് വേണ്ടി നടത്തുന്ന ന്യൂട്രിയന്റ് മൈനിംഗിനെപ്പറ്റി മനസിലാകണമെങ്കില്‍ വനത്തിലെയും, റബ്ബര്‍തോട്ടത്തിലെയും, മറ്റ് വിളകൃഷിയിടത്തിലെയും മണ്ണിന്റെ വിവിധ താഴ്ചയില്‍ സാമ്പിളുകള്‍ ശേഖരിച്ച് അനാലിസിസിന് വിധേയമാക്കണം. ഉണങ്ങിയഇലകള്‍, കക്കൂസ് വിസര്‍ജ്യം, സ് ചാണകം, സ്ലറി എന്നിവ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ ബാലന്‍സ്ഡ് ന്യൂട്രിയന്‍സ്  ലഭ്യമാകത്തക്കരീതിയില്‍ കമ്പോസ്റ്റുണ്ടാക്കി ചെലവ് കുറച്ച് മേല്‍മണ്ണിന് നല്‍കാം. ഇപ്രകാരം ചെയ്യുന്നതിലൂടെ കോളിഫാം ബാക്ടീരിയയും, മീഥൈന്‍ എമല്‍ഷനും ഒഴിവാക്കാം.

    ൫. അമിത ചൂഷണം

    അമിത ചൂഷണത്തിന്റെ ന്യൂനതകള്‍  വളര്‍ച്ചയിലെ മുടിപ്പ്, കുറഞ്ഞ ആയുസ്സ്, കുറഞ്ഞ സാമ്പത്തിക നേട്ടം എന്നിവയാണ്. സന്തുലിതമായ രീതിയില്‍ ലാറ്റെക്സിന്റെ ഡിആര്‍സി നിലനിറുത്തി ടാപ്പ് ചെയ്താല്‍ മെച്ചപ്പെട്ട വളര്‍ച്ചയും, തായ്തടിക്ക് വണ്ണവും, ദീര്‍ഘായുസ്സും, വിശ്രമമില്ലാതെയും ആവര്‍ത്തനകൃഷിചെയ്യാതെയും കൃഷി കൂടുതല്‍ ലാഭകരമാക്കാം.

    ൬. താണവിലയ്ക്കുള്ള കയറ്റുമതി

    2006 ആഗസ്റ്റ് മാസത്തില്‍ പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തത്  2.11 രൂപ പ്രതി കിലോഗ്രാം എന്ന ശരാശരി വിലയ്ക്കാണ്.  തദവസരത്തില്‍ കോട്ടയം വിപണിയില്‍ ആര്‍എസ്എസ് 4 ന് 92 രൂപ പ്രതി കിലോഗ്രാം ആയിരുന്നു. അതിനാല്‍ കയറ്റുമതി വിവരങ്ങളായ കയറ്റി അയച്ച തീയതി, തൂക്കം, ഗ്രേഡ്, വില ഇന്ത്യന്‍ രൂപയില്‍ എന്നിവ റബ്ബര്‍ബോര്‍ഡിന്റെ സൈറ്റില്‍ സ്പ്രെഡ് ഷീറ്റുകളായി പ്രസിദ്ധീകരിച്ച് ക്രമക്കേടുകള്‍ ഒഴിവാക്കണം.

    Plantation sector expect from the  12 Five year plan to rectify the above points.
    We expect from the forthcoming state budget for the control on evasion of taxes.

    Attachments:
    1. Summary of Export 2006-07
    2. Details of Export of Pala Rubber Marketing Society (Two pages)
    3. Analysis of Indian Rubber Statistics

    Fore more Statistical data  Visit  >>>>>>

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍