കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • Adv Shine's old post through search as results

    ഇപ്പോള്‍ നടക്കുന്ന മലയാളം ബ്ലോഗുകളിലെ പ്രധാന ചര്‍ച്ചാ വിഷയം ജോര്‍ജ് ജോസഫ് എന്ന കള്ള കൃസ്റ്റ്യന്‍ ഐഡിയില്‍ നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന ബ്ലോഗ്  പോസ്റ്റിനെതിരെ എന്‍എസ്എസ്  ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ ഡിജിപിയ്ക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ഉദ്യഗസ്ഥര്‍ അറസ്റ്റ് ചെയ്ത അഡ്വക്കേറ്റ് ഷൈന്‍ എന്ന 37 വയസ്സുകാരനെപ്പറ്റിയുള്ളതാണ്. പ്രസ്തുത വ്യക്തിയെ അനുകൂലിക്കുന്നവര്‍ കുറവും പ്രതികൂലിക്കുന്നവര്‍ മലയാളം ബ്ലോഗുകളില്‍ കൂടുതലാണ്.

    നായര്‍ സമുദായ  സ്ത്രീകള്‍ ഒന്നടങ്കം  വേശ്യകളായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ ഷൈന്‍ മാത്രമല്ല ഇതിന് മുമ്പും ചിത്രകാരന്‍ അനോണിമസ് ആയിരുന്നുകൊണ്ട് എഴുതിയ പോസ്റ്റുകളെല്ലാം തന്നെ നായര്‍ ബ്രാഹ്മണ സമുദായങ്ങളെ ആക്ഷേപിക്കുന്നവയായിരുന്നു. സന്തോഷ് ജെ എന്ന ബ്ലോഗര്‍ സൈബര്‍ സെല്ലില്‍ ഹേറ്റ് സ്പീച്ച് നടത്തുന്ന ബ്ലോഗുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം ചോദിച്ചത്  അന്നത്തെ പത്രങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടില്ലായിരുന്നു. എന്നാല്‍ ചിത്രകാരന്‍ എന്ന മുരളി അറസ്റ്റ് ചെയ്യപ്പെട്ടതായുള്ള വാര്‍ത്ത സഹ ബ്ലോഗര്‍ മാരില്‍ നിന്നാണ് മറ്റുള്ളവര്‍ അറിയുന്നത്. അതിനെത്തുടര്‍ന്ന് ചിത്രകാരന് അനുകൂലമായ പല പത്രവാര്‍ത്തകളും പ്രത്യക്ഷപ്പെടുകയുണ്ടായി. തദവസരത്തില്‍ കുറച്ചുനാള്‍ ചിത്രകാരന്റെ ബ്ലോഗുകളെല്ലാം ക്ഷണിക്കപ്പെട്ടവര്‍ക്കായി മാത്രം നിലനിറുത്തിയിരുന്നു. അതുതന്നെയാണ് അഡ്വ. ഷൈനിന്റെ കാര്യത്തിലും സംഭവിക്കുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ചിത്രകാരന്‍ തന്റെ ബ്ലോഗില്‍ വായനക്കാര്‍ക്ക് മുന്നറിയിപ്പ് എന്ന് മുകളിലും താഴെയുമായി  ചേര്‍ത്തശേഷം ചില പോസ്റ്റുകളും കമെന്റുകളും നീക്കം ചെയ്തുകൊണ്ട് പൂര്‍വ്വാധികം ശക്തിയില്‍ തിരികെ വന്നിരിക്കുന്നു.

    നായര്‍ സമുദായ സ്ത്രീകളെല്ലാം വേശ്യകളായിരുന്നു എന്ന് തെളിവ്  നിരത്തുന്നത് പ്രിന്റ് ചെയ്ത പുസ്തക താളുകളും (പ്രിന്റിംഗ് എന്നാണ് ആരംഭിച്ചത് എന്ന് പലര്‍ക്കും അറിവുള്ളതാണ്), ഇന്റെര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കിട്ടുന്ന രേഖകളും (ഇന്റെര്‍ നെറ്റ് നിലവില്‍ വന്നതും എന്നുമുതലെന്ന് നമുക്കറിയാം) മറ്റുമാണ്. മുപ്പതും നാല്പതും വയസ്സുള്ളവര്‍ നിരത്തുന്ന രേഖകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നു എന്ന് പറയപ്പെടുന്ന ആചാരങ്ങള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ മട്ടിലാണ്. സൈബര്‍ നിയമം പരിഷ്കരിച്ച 2008 അവതരിപ്പിക്കുന്ന അവസരത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി സമരം ചെയ്യുകയായിരുന്നതുകാരണം പരിഷ്കാരം തിരുത്തലുകളൊന്നും ഇല്ലാതെ നിലവില്‍ വന്നു.

    ജോര്‍ജ് ജോസഫ് എന്ന ഒരു റിട്ടയോര്‍ഡ് അധ്യാപകന്റെ പേരില്‍ പ്രസ്തുത സമുദായക്കാരനല്ലാത്ത വ്യക്തി അഡ്വക്കേറ്റെന്ന നിലയില്‍ കൂടുതല്‍ വിചിത്രമായിരിക്കുന്നു. ഇപ്പോള്‍ പ്രസ്തുത പോസ്റ്റ് തെരഞ്ഞാല്‍ കിട്ടുന്നത് ഇപ്രകാരമാണ്.

    ക്ഷണിക്കപ്പെട്ട വായനക്കാര്‍ക്കു മാത്രമായി ഈ ബ്ലോഗ് തുറന്നിരിക്കുന്നു

    http://vichithrakeralam.blogspot.com/ഈ ബ്ലോഗ് വായിക്കുന്നതിനായി നിങ്ങളെ ക്ഷണിക്കപ്പെട്ടതായി കാണപ്പെടുന്നില്ല. ഇതൊരു തെറ്റുപറ്റിയതാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, നിങ്ങള്‍ ബ്ലോഗ് രചയിതാവിനെ ബന്ധപ്പട്ട് ഒരു ക്ഷണം അഭ്യര്‍ത്ഥിക്കേണ്ടത് ആവശ്യമാണ്.

    നിങ്ങള്‍ chandrasekharan.nair@gmail.com ആയി പ്രവേശിച്ചു – ഒരു വ്യത്യസ്ത അക്കൌണ്ടില്‍ പ്രവേശിക്കൂ

    ജോര്‍ജ് ജോസഫ് എന്ന പേര് മാറി ശംഘുവരയനും പിന്നീട് ജി.ജെ യും ആയി മാറി പ്രൊഫൈല്‍ ഉടമയുടെ പേര്. കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഈ ബ്ലോഗും വീണ്ടും സജീവം ആകും എന്നു തന്നെയാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഇപ്പോഴും ചില പോസ്റ്റുകള്‍ ഗൂഗിള്‍ തന്നെ കാച്ച്ഡ് പേജായി കാട്ടിത്തരുന്നുണ്ട്.

    സേവന നിബന്ധനകള്‍ | സ്വകാര്യത | ഉള്ളടക്ക നയം എന്നിവ ഓരോ ബ്ലോഗറും വായിക്കുന്നത് നല്ലതാണ്.
    ആള്‍‌മാറാട്ടം: മറ്റാരെങ്കിലുമാണെന്നോ അല്ലെങ്കില്‍ ഒരു സംഘടനയുടെ പ്രതിനിധിയാണെന്നോ ഉള്ള തരത്തില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. പാരഡിയോ ആക്ഷേപഹാസ്യമോ പ്രസിദ്ധീകരിക്കാനാവില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല – നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം സംബന്ധിച്ച് വായനക്കാര്‍ക്ക് തെറ്റിദ്ധാരണ വരാന്‍ ഇടയുള്ള ഉള്ളടക്കം ഒഴിവാക്കുക.

    ഈ ബ്ലോഗുകൊണ്ട് ലക്ഷ്യമിനുന്നത് വര്‍ഗീയധ്രുവീകരണവും അവയുടെ ശക്തി വര്‍ദ്ധിപ്പിക്കലുമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പരാതിപ്പെട്ടതുകൊണ്ട് മാത്രം സൈബര്‍ സെല്‍ കേസെടുക്കുകയും അനോണിയായി പ്രസിദ്ധീകരിച്ച ഷൈന്‍ എന്ന ബ്ലോഗറെ അറസ്റ്റ് ചെയ്യുകയും ചെയ്തതിലൂടെ എന്‍എസ്എസ്സുമായി അകന്നു നില്‍ക്കുന്ന ഒരു വിഭാഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളോട് സഹകരിപ്പിക്കുവാനും സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുവാനും കഴിയും. അത് സംഭവിക്കുമ്പോള്‍ മറ്റ് സംഘടനകളും അതേപോലെ ശക്തിപ്രാപിക്കും. ഇത് തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം. കാരണം വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ചും പ്രീണിപ്പിച്ചും വിരോധിപ്പിച്ചും വോട്ടുകള്‍ നേടി എടുക്കുകതന്നെയാവാം ലക്ഷ്യം.

    ഇത്തരം ഒരു ചുറ്റുപാടിലേക്ക് നീങ്ങേണ്ടിവന്ന സാഹചര്യം നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്. മന്‍മോഹന്‍ സിംഗിന്റെ പ്രേരണയാല്‍ തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച തരൂരിന് വര്‍ഗ്ഗീയതയ്ക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ജനമനസ്സുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സുകാര്‍ക്കുള്‍പ്പെടെ ഒരു പാര്‍ട്ടിക്കും അത് ദഹിച്ചില്ല എന്നത് അദ്ദേഹത്തിന്റെ പിന്നീടുള്ള അനുഭവങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് മനസ്സിലായതാണ്. തരൂര്‍ നായരല്ല എന്ന് നാരായണപ്പണിക്കര്‍ മുദ്രകുത്തിയിട്ടും ഫലമൊന്നും കണ്ടില്ല.

    വര്‍ഷങ്ങളായി സൈബര്‍ സെല്ലില്‍ നടപടി എടുത്ത പരാതികള്‍ സീന്ധു ജോയിയുടെയും പിണറായിയുടെയും നാരായണപ്പണിക്കരുടെയും മ്ത്രമാണോ? ഇതിന് ഉത്തരം ലഭിക്കണമെങ്കില്‍ പത്ത് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് സൈബര്‍ സെല്ലിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു അപേക്ഷ നല്‍കി ഫേക് പ്രൊഫൈല്‍, ഹേറ്റ് സ്പീച്ച് മുതലായവ സംബന്ധിച്ച് സൈബര്‍ സെല്ലിന് ലഭിച്ചിട്ടുള്ള അപേക്ഷകരുടെ വിവരവും അതില്‍ കൈക്കൊണ്ട നടപടികളുടെ വിവരവും ആണ്.

    ഗൂഗിളും ഉപയോക്താവും തമ്മില്‍ അനോണിമിറ്റിയേ ഇല്ല എന്നിരിക്കെ ഭാരത സര്‍ക്കാരിനോ, സംസ്ഥാന സര്‍ക്കാരിനോ അനോണിമിറ്റിയുള്ള ബ്ലോഗറെ കണ്ടെത്താന്‍ ഗൂഗിളിനെ സമീപിക്കേണ്ടിവരുന്നു.അല്ലയെങ്കില്‍ ഗൂഗിളിന്റെ സേവന നിബന്ധനകളില്‍ പറയുന്ന ശരിയായ ഉപയോഗം ഏത് രീതിയിലാണ് പ്രാവര്‍ത്തികമാകുക?

    ശരിയായ ഉപയോഗം. സേവനം സ്വന്തമായി ഉപയോഗിക്കുന്നതിന്, നിങ്ങള്‍ സൃഷ്ടിച്ച ഏത് പോസ്റ്റിനും അതെത്തുടര്‍ന്നുള്ള എന്ത് അനന്തരഫലങ്ങള്‍ക്കും നിങ്ങള്‍ മാത്രമാണ് ഉത്തരവാദിയെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. നിങ്ങള്‍ താമസിക്കുന്ന രാജ്യത്തുനിന്നും കയറ്റുമതിചെയ്യുന്ന സാങ്കേതിക ഡാറ്റാകളുടെ പ്രക്ഷേപണം സംബന്ധിച്ച ഏത് നിയമങ്ങളും ഉള്‍പ്പെടെ, പ്രയോഗത്തിലുള്ള എല്ലാ പ്രാദേശിക, സംസ്ഥാന, ദേശീയ, അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഈ സേവനം ഉപയോഗിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.

    സൈബര്‍ നിയമം ബ്ലോഗര്‍മാര്‍ക്ക് അനോണിമിറ്റി അനുവദിക്കാന്‍ പാടില്ല എന്നതു തന്നെയാവണം. ഇല്ലെങ്കില്‍ മുത്തപ്പന്‍ എന്ന ബ്ലോഗര്‍ക്കെതിരെ ആദ്യം ഒരു പരാതി നല്‍കുകയും സൈബര്‍ സെല്‍ നടപടി സ്വീകരിക്കുകയും ഗൂഗിളില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ നേടി എടുത്തശേഷം ആര്‍ടിഐ ആക്ട് നാം വിനിയോഗിക്കുകയുമാണ് വേണ്ടത്.

    2 Comments

  • റബ്ബര്‍ ഉല്‌പാദനം കുറഞ്ഞു ഉപഭോഗത്തില്‍ വന്‍ വര്‍ധന

    കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ റബ്ബര്‍ ഉല്പാദനം 3.8 ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം 8,64,500 ടണ്‍ റബ്ബര്‍ ഉല്പാദിപ്പിച്ച സ്ഥാനത്ത് 2009-10ല്‍ 8,31,400 ടണ്‍ മാത്രമേ ഉല്പാദിപ്പിക്കാനായുള്ളൂ. അതേ സമയം ഉപഭോഗം 6.8 ശതമാനം വര്‍ധനയോടെ 9,30,565 ടണ്ണിലേക്കുയര്‍ന്നു. കഴിഞ്ഞ വര്‍ഷം 8,71,720 ടണ്‍ മാത്രമായിരുന്നു ഉപഭോഗം. ഉല്പാദനക്കുറവും ഉപഭോഗത്തിലെ വര്‍ധനയും കാരണം ഇറക്കുമതി കാര്യമായി വര്‍ധിച്ചു.

    നേരത്തെ ഉല്പാദനം എട്ടു ശതമാനത്തിലേറെ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും വില വര്‍ധന കാരണം കര്‍ഷകര്‍ ഉല്പാദനം കുറഞ്ഞവേളയിലും ടാപ്പിങ് തുടര്‍ന്നതിനാല്‍ വലിയൊരു ഇടിവില്‍ നിന്നും രക്ഷപ്പെട്ടു.

    2009-10 ല്‍ റബ്ബര്‍ ഇറക്കുമതി 119 ശതമാനമാണ് വര്‍ധിച്ചത്. അതായത് മുന്‍വര്‍ഷത്തെ 77,762 ടണ്ണില്‍ നിന്ന് 1,70,048 ടണ്ണിലേക്ക്. അതേ സമയം കയറ്റുമതി പകുതിയായി കുറയുകയും ചെയ്തു. 46,926 ടണ്ണില്‍ നിന്ന് 23,764 ടണ്ണിലേക്കായിരുന്നു ഇടിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 1,96,230 (ശരിയായ സംഖ്യ മുകളിലുള്ള ചിത്രത്തില്‍ കാണാം) ടണ്‍ റബ്ബര്‍ രാജ്യത്ത് സ്റ്റോക്കുണ്ടായ സ്ഥാനത്ത് ഇത്തവണ 2.48 ലക്ഷം ടണ്‍ സ്റ്റോക്കുണ്ട്.

    ടയര്‍ മേഖലയിലെ വന്‍ വികസനം മൂലം ടയര്‍ നിര്‍മാണ ശേഷി ഇരട്ടിയിലേറെ വര്‍ധിക്കുമെന്നാണ് സൂചന. സാമ്പത്തികമാന്ദ്യം വിട്ട് വാഹന മേഖലയില്‍ ഉണര്‍വ് കൈവന്നതോടെ ടയര്‍ വില്പന വര്‍ധിക്കുകയാണ്. ഇതിനിടെ ടയര്‍ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടു വന്നതും ഇന്ത്യന്‍ ടയറിന് ആവശ്യം വര്‍ധിപ്പിച്ചു.

    ഉല്പാദനം കുറയുകയും ആവശ്യം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബ്ബര്‍ വില പെട്ടെന്നൊന്നും കുറയില്ലെന്നാണ് വിലയിരുത്തുന്നതെന്ന് കൊച്ചിന്‍ റബ്ബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ വിലയിരുത്തി. 160 രൂപയിലെത്തിയ വില ഇപ്പോള്‍ ഏതാണ്ട് സ്റ്റെഡിയായിരിക്കുകയാണ്. ആഗോളവില ഇന്ത്യയിലേക്കാള്‍ കൂടുതലാണിപ്പോള്‍. 2009-10ല്‍ മിക്ക സമയത്തും ആഭ്യന്തര വിലയാണ് ആഗോളവിലയേക്കാള്‍ ഉയര്‍ന്നു നിന്നത്.

    ലോകത്തിലെ റബ്ബര്‍ ഉപഭോഗത്തിന്റെ 45 ശതമാനത്തിലേറെയും ചൈന, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ്. 2009ല്‍ 6.3 ലക്ഷം ടണ്‍ റബ്ബര്‍ ഉല്പാദിപ്പിച്ച ചൈന 36.69 ലക്ഷം ടണ്‍ റബ്ബറാണ് പ്രയോജനപ്പെടുത്തിയത്. ആഗോള സ്വാഭാവിക റബ്ബര്‍ ഉപഭോഗത്തിന്റെ 38.4 ശതമാനമിപ്പോള്‍ ചൈനയുടെ സ്വന്തമാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെത് 10 ശതമാനത്തില്‍ താഴെ മാത്രവും. 2010 ന്റെ ആദ്യ രണ്ടു മാസക്കാലത്ത് ചൈനയിലേക്കുള്ള റബ്ബര്‍ ഇറക്കുമതി 63 ശതമാനമാണ് വര്‍ധിച്ചത്.

    കടപ്പാട് – മാതൃഭൂമി

    സ്ഥിതിവിവര കണക്ക് വിശകലനം

    മാധ്യമങ്ങള്‍ക്ക് കാണുവാന്‍ കഴിയാത്ത കണക്കുകള്‍ സ്പ്രെഡ് ഷീറ്റുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഇല്ലാത്ത ഉല്പാദനം കൂട്ടിക്കാട്ടുകമാത്രമല്ല കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് ആഭ്യന്തര വില ഉയര്‍ന്നിരുന്നാലും വളരെ  ഉയര്‍ത്തിക്കാട്ടുന്നു. കര്‍ഷകര്‍ വില്‍ക്കാതെ പിടിച്ചുവെച്ചിരിക്കുന്നു എന്ന് വാര്‍ത്തയും മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നു. ഓണം വന്നാലും, കൃസ്തുമസ് വന്നാലും കര്‍ഷകര്‍ വിറ്റാലും റബ്ബര്‍ ബോര്‍ഡിന്റെ സ്ഥിതിവിവര കണക്കുകളില്‍ കര്‍ഷകന്റെ പക്കലുള്ള സ്റ്റോക്ക് ഉയര്‍ത്തിത്തന്നെ കാട്ടും.
    ആര്‍എസ്എസ് 5 ന്റെ ശരാശരി വില 11248 ആണ് എന്നാല്‍ കണക്കുകൂട്ടി പ്രസിദ്ധീകരിച്ചതോ 11164 എന്നും.

    2 Comments
  • Kerala Agriculture Minister Speaking in Malayalam

    This young girls from Andrapradesh & Thamilnadu from Abhaya

    MBS CHOIR


    The Final Step by us

    Under hot Sun Shine we are conducting the fast to stop BT Brinjal at Martyrs Square Inaugurated by Hon Min Mullakkara Rathnakaran.
    Earlier to this Sri ONV Kurup and Smt Sugathakumari spoke about the adverse effects of BT Brinjal. After that Dr. Vijan introduced about the First food crop BT Brinjal in the World.
    പതിനൊന്ന് മണിമുതല്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഉപവാസത്തെക്കുറിച്ചുള്ള ലൈവ് അപ്ഡേറ്റ് ചെയ്തതാണ്.

    പത്രവാര്‍ത്തകള്‍ ഇവിടെ കാണാം.

    അല്പ സമയം എനിക്ക് സംസാരിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ അബദ്ധവശാല്‍ മണ്ണിലെ ബാലന്‍സ്ഡ് സോയില്‍ ന്യൂട്രിയന്‍സിന്റെ പരിപാലനത്തിന് ബയോടെക്നോളജിയെ പ്രയോജനപ്പെടുത്താം എന്നതിന് പകരം ജനിതകമാറ്റം വരുത്തി പരിഹരിക്കാം എന്നായിപ്പോയത് എനിക്ക് പറ്റിയ തെറ്റായി മാനിച്ച് അവിടെ സന്നിഹികരായിരുന്നവരോട് ക്ഷമചോദിക്കുന്നു.(എന്റെ അവതരണം മൊബൈലില്‍ ഞാന്‍തന്നെ റിക്കോര്‍ജഡ് ചെയ്തത് മുഴുവനും കേട്ടപ്പോഴാണ് വായില്‍ നിന്ന് വീണ വാക്ക് സ്വപ്നത്തില്‍പ്പോലും ചിന്തിക്കാനെനിക്ക് കഴിയാത്തതാണെന്ന് മനസിലായത്. എന്റെ തെറ്റ് ചൂണ്ടിക്കാട്ടിയ ശ്രീധറിന് നന്ദി.)

    ബയോടെക്നോളജിക്ക് മണ്ണിലെ ജൈവസമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാനും ന്യൂട്രിയന്റ് ബാലന്‍സ് പരിപാലിക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കുവാനും ശുദ്ധജലവും ശുദ്ധവായുവും ലഭ്യമാക്കുവാനും ആഗോളതാപനത്തിന് പരിഹാരം കണ്ടെത്തുവാനും പ്രയോജനപ്പെടുത്താമെങ്കില്‍ നാമെന്തിന് ബയോടെക്നോളജിയെ എതിര്‍ക്കണം? ജനിതകമാറ്റത്തെ എതിര്‍ക്കുകതന്നെവേണം. ഞാനെനിക്ക് പറ്റിയ തെറ്റ് ഇവിടെ തിരുത്തുന്നു.

    3 Comments
  • A chat with the famous Freelance Journalist K.Govidankutty a sweetener.
    Govindan: i would like to visit your farm one of these days…you know there is a great poem of walt whitman..saying

    i would rather go and live in the midst of animals/because they do not fret and fume, they do not discuss their duty to god, they are not demented by the mania of owning things.
    being with animals and plants is a creative exercise..perhaps more than with humans…
    Keralafarmer: We have to understand Animals & Plants needs in time
    Govindan: quite true…long before American botanists began hesitantly talking about it, aurobindo propounded a theory of animal consciousness..
    ok. take care of your cows–holy among them in particular..

    കേരള രാഷ്ട്രീയത്തിലേക്ക് കാലെടുത്തു കുത്തിയ നാള്‍ മുതല്‍ എത്രയോ പ്രതിബന്ധങ്ങളാണ് താങ്കള്‍ക്ക് മറികടക്കേണ്ടിവന്നത്. ഇന്‍ഡ്യന്‍ പൌരനല്ല, പാന്റിട്ടു നടന്നയാള്‍ മുണ്ടും ജൂബയും ധരിക്കുന്നു, മലയാളം അറിയില്ല ഇവയെല്ലാം താങ്കള്‍ മാത്രം നേരിട്ടവ. ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ക്ക് ഇത്തരം ആരോപണങ്ങള്‍ ഏശില്ല എന്ന് ഒരുലക്ഷത്തിനടുപ്പിച്ച് ഭൂരിപക്ഷം നേടിത്തന്നതിലൂടെ തെളിയിക്കപ്പെട്ടു. താങ്കളെപ്പോലൊരു സമര്‍ത്ഥനായ സ്ഥാനാര്‍ത്തിയെ തിരുവനന്തപുത്തിന് തന്ന് പ്രധാനമന്ത്രി മന്‍മോഹനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഷ്ട്രീയ കാപട്യങ്ങളില്‍ പൊറുതിമുട്ടിക്കഴിഞ്ഞ ഞങ്ങളെ അനുഗ്രഹിക്കുകയായിരുന്നു.
    ട്വിറ്ററില്‍ താങ്കളെ പിന്തുടരുന്നവരുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച (മാധ്യമങ്ങള്‍ക്കതില്‍ വലിയൊരു പങ്കുണ്ടായിരുന്നു) പലരുടെയും ഉറക്കം കൊടുത്തി. ബിജെപിക്കാരനായ പത്രപ്രവര്‍ത്തകന്‍ കാറ്റില്‍ ക്ലാസ് പരാമര്‍ശത്തിലൂടെ ട്വിറ്ററില്‍  താങ്കളെ ഒരു പടികൂടി മുന്നിലെത്തിച്ചു. നന്ദി പറയേണ്ടത് കാഞ്ചന്‍ ഗുപ്തയോടുതന്നെ. ഇപ്പോള്‍ ട്വിറ്റര്‍ കമ്യൂണിറ്റി ഇതാ താങ്കളെ പ്രസ്തുത കമ്യൂണിറ്റിയുടെ ഇന്‍ഡ്യന്‍ അംബാസിഡര്‍ ആക്കിയിരിക്കുന്നു. ഇപ്പോള്‍ പലരും ഭയപ്പെടുന്നത് ട്വിറ്റര്‍ താങ്കളുടെ വോട്ട് ബാങ്കായി മാറുന്നു എന്നതാണ്. ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി അപ്രകാരം ഒരു വോട്ട് ബാങ്ക് താങ്കള്‍ക്കുണ്ടാകുന്നു എങ്കില്‍ അത് താങ്കളുടെ കഴിവ് പരിഗണിച്ച് മാത്രമാണ്.

    താങ്കള്‍ പറയുന്ന ജയിച്ച സ്ഥാനാര്‍ത്ഥി മൊത്തം ജനതയുടെയും പ്രതിനിധിയാണ് എന്നത് ഞങ്ങളും കാത്തിരുന്ന സന്ദേശം ആണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ  അസൂയാലുക്കളായ രണ്ടാം നിര നേതാക്കളുടെ കാറ്റില്‍ ക്ലാസ്, ഹോളി കൌ വിവാദത്തില്‍ താങ്കള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തതാണ്.  അതിലൂടെ ആവശ്യമില്ലാത്ത ഒരു മാപ്പ് താങ്കളെക്കൊണ്ട് പറയിക്കുകയും ചെയ്തു. ഒരു കര്‍ഷകനായ എനിക്കുപോലും മനസിലാക്കുവാന്‍ കഴിഞ്ഞു കാറ്റില്‍ ക്ലാസെന്നതോ ഹോളി കൌ എന്നതോ വാക്കുകള്‍ പിരിച്ചെഴുതിക്കിട്ടുന്ന അര്‍ത്ഥമല്ല മറിച്ച് ഇവയക്ക് അതിന്റേതായ മാന്യതയും അര്‍ത്ഥവും ഉണ്ട് എന്ന്.

    അടുത്ത തെരഞ്ഞടുപ്പില്‍ താങ്കള്‍ക്ക് ബാനറിന്റെയും കട്ടൌട്ടിന്റെയും ചുവരെഴുത്തിന്റെയും ആവശ്യമില്ല. മറിച്ച് താങ്കളുടെ ഇലക്ഷന്‍ കാമ്പൈന്‍ ട്വീറ്ററും ബ്ലാക്ക് ബറിയും കമ്പ്യൂട്ടറും നിര്‍വ്വഹിക്കും. വളരുന്ന ടെക്നോളജി അതിലേക്കായി എല്ലാ സാഹചര്യവും ഒരുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അടുത്തതായി താങ്കള്‍ തിരുവനന്തപുരം സന്ദര്‍ശിക്കുമ്പോള്‍ അല്പസമയം ട്വിറ്റര്‍ കമ്യൂണിറ്റിയെ മുഖാമുഖം കാണുവാനവസരമൊരുക്കുകയും ഡല്‍ഹി ബ്ലോഗ് മീറ്റ് മാതൃകയില്‍ സജീവമായ ട്വീറ്റര്‍ ട്വീറ്റ്സും പ്രയോജനപ്പെടുത്തുകയും ആവാം.

    micro blogging at any page you are

    micro blogging at any page you are

    2 Comments
  • No Comments

ഫീഡ്

Classifieds

Son of Keralafarmer

Follow me on Twitter

Micro Blogging

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer


View my page on Agriculture

To Join Click following Link

മറയില്ലാതെ കര്‍ഷകര്‍ക്ക് ചര്‍ച്ചചെയ്യാം


Visit keralaschools
കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം ചേരുവാനുള്ള ആംഗലേയം, മലയാളം, ഹിന്ദി സാമൂഹിക ശൃംഘലകളിലേയ്ക് ഒരു കവാടം

RSS Tweets of Dr. Shashi tharoor

ചൂടുള്ള വാര്‍ത്ത

ആധാരങ്ങള്‍

വിഭാഗങ്ങള്‍