-
2 Comments


റബ്ബര്‍ ഉല്‌പാദനം കുറഞ്ഞു ഉപഭോഗത്തില്‍ വന്‍ വര്‍ധന
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ റബ്ബര്‍ ഉല്പാദനം 3.8 ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം 8,64,500 ടണ്‍ റബ്ബര്‍ ഉല്പാദിപ്പിച്ച സ്ഥാനത്ത് 2009-10ല്‍ 8,31,400 ടണ്‍ മാത്രമേ ഉല്പാദിപ്പിക്കാനായുള്ളൂ. അതേ സമയം ഉപഭോഗം 6.8 ശതമാനം വര്‍ധനയോടെ 9,30,565 ടണ്ണിലേക്കുയര്‍ന്നു. കഴിഞ്ഞ വര്‍ഷം 8,71,720 ടണ്‍ മാത്രമായിരുന്നു ഉപഭോഗം. ഉല്പാദനക്കുറവും ഉപഭോഗത്തിലെ വര്‍ധനയും കാരണം ഇറക്കുമതി കാര്യമായി വര്‍ധിച്ചു.നേരത്തെ ഉല്പാദനം എട്ടു ശതമാനത്തിലേറെ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും വില വര്‍ധന കാരണം കര്‍ഷകര്‍ ഉല്പാദനം കുറഞ്ഞവേളയിലും ടാപ്പിങ് തുടര്‍ന്നതിനാല്‍ വലിയൊരു ഇടിവില്‍ നിന്നും രക്ഷപ്പെട്ടു.
2009-10 ല്‍ റബ്ബര്‍ ഇറക്കുമതി 119 ശതമാനമാണ് വര്‍ധിച്ചത്. അതായത് മുന്‍വര്‍ഷത്തെ 77,762 ടണ്ണില്‍ നിന്ന് 1,70,048 ടണ്ണിലേക്ക്. അതേ സമയം കയറ്റുമതി പകുതിയായി കുറയുകയും ചെയ്തു. 46,926 ടണ്ണില്‍ നിന്ന് 23,764 ടണ്ണിലേക്കായിരുന്നു ഇടിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 1,96,230 (ശരിയായ സംഖ്യ മുകളിലുള്ള ചിത്രത്തില്‍ കാണാം) ടണ്‍ റബ്ബര്‍ രാജ്യത്ത് സ്റ്റോക്കുണ്ടായ സ്ഥാനത്ത് ഇത്തവണ 2.48 ലക്ഷം ടണ്‍ സ്റ്റോക്കുണ്ട്.
ടയര്‍ മേഖലയിലെ വന്‍ വികസനം മൂലം ടയര്‍ നിര്‍മാണ ശേഷി ഇരട്ടിയിലേറെ വര്‍ധിക്കുമെന്നാണ് സൂചന. സാമ്പത്തികമാന്ദ്യം വിട്ട് വാഹന മേഖലയില്‍ ഉണര്‍വ് കൈവന്നതോടെ ടയര്‍ വില്പന വര്‍ധിക്കുകയാണ്. ഇതിനിടെ ടയര്‍ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടു വന്നതും ഇന്ത്യന്‍ ടയറിന് ആവശ്യം വര്‍ധിപ്പിച്ചു.
ഉല്പാദനം കുറയുകയും ആവശ്യം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബ്ബര്‍ വില പെട്ടെന്നൊന്നും കുറയില്ലെന്നാണ് വിലയിരുത്തുന്നതെന്ന് കൊച്ചിന്‍ റബ്ബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ വിലയിരുത്തി. 160 രൂപയിലെത്തിയ വില ഇപ്പോള്‍ ഏതാണ്ട് സ്റ്റെഡിയായിരിക്കുകയാണ്. ആഗോളവില ഇന്ത്യയിലേക്കാള്‍ കൂടുതലാണിപ്പോള്‍. 2009-10ല്‍ മിക്ക സമയത്തും ആഭ്യന്തര വിലയാണ് ആഗോളവിലയേക്കാള്‍ ഉയര്‍ന്നു നിന്നത്.
ലോകത്തിലെ റബ്ബര്‍ ഉപഭോഗത്തിന്റെ 45 ശതമാനത്തിലേറെയും ചൈന, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ്. 2009ല്‍ 6.3 ലക്ഷം ടണ്‍ റബ്ബര്‍ ഉല്പാദിപ്പിച്ച ചൈന 36.69 ലക്ഷം ടണ്‍ റബ്ബറാണ് പ്രയോജനപ്പെടുത്തിയത്. ആഗോള സ്വാഭാവിക റബ്ബര്‍ ഉപഭോഗത്തിന്റെ 38.4 ശതമാനമിപ്പോള്‍ ചൈനയുടെ സ്വന്തമാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെത് 10 ശതമാനത്തില്‍ താഴെ മാത്രവും. 2010 ന്റെ ആദ്യ രണ്ടു മാസക്കാലത്ത് ചൈനയിലേക്കുള്ള റബ്ബര്‍ ഇറക്കുമതി 63 ശതമാനമാണ് വര്‍ധിച്ചത്.
കടപ്പാട് – മാതൃഭൂമി
സ്ഥിതിവിവര കണക്ക് വിശകലനം
മാധ്യമങ്ങള്‍ക്ക് കാണുവാന്‍ കഴിയാത്ത കണക്കുകള്‍ സ്പ്രെഡ് ഷീറ്റുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഇല്ലാത്ത ഉല്പാദനം കൂട്ടിക്കാട്ടുകമാത്രമല്ല കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് ആഭ്യന്തര വില ഉയര്‍ന്നിരുന്നാലും വളരെ ഉയര്‍ത്തിക്കാട്ടുന്നു. കര്‍ഷകര്‍ വില്‍ക്കാതെ പിടിച്ചുവെച്ചിരിക്കുന്നു എന്ന് വാര്‍ത്തയും മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നു. ഓണം വന്നാലും, കൃസ്തുമസ് വന്നാലും കര്‍ഷകര്‍ വിറ്റാലും റബ്ബര്‍ ബോര്‍ഡിന്റെ സ്ഥിതിവിവര കണക്കുകളില്‍ കര്‍ഷകന്റെ പക്കലുള്ള സ്റ്റോക്ക് ഉയര്‍ത്തിത്തന്നെ കാട്ടും.
ആര്‍എസ്എസ് 5 ന്റെ ശരാശരി വില 11248 ആണ് എന്നാല്‍ കണക്കുകൂട്ടി പ്രസിദ്ധീകരിച്ചതോ 11164 എന്നും. -
3 Comments
Kerala Agriculture Minister Speaking in Malayalam
This young girls from Andrapradesh & Thamilnadu from Abhaya
MBS CHOIR
The Final Step by us
Under hot Sun Shine we are conducting the fast to stop BT Brinjal at Martyrs Square Inaugurated by Hon Min Mullakkara Rathnakaran.
Earlier to this Sri ONV Kurup and Smt Sugathakumari spoke about the adverse effects of BT Brinjal. After that Dr. Vijan introduced about the First food crop BT Brinjal in the World.
പതിനൊന്ന് മണിമുതല്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഉപവാസത്തെക്കുറിച്ചുള്ള ലൈവ് അപ്ഡേറ്റ് ചെയ്തതാണ്.പത്രവാര്‍ത്തകള്‍ ഇവിടെ കാണാം.
അല്പ സമയം എനിക്ക് സംസാരിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ അബദ്ധവശാല്‍ മണ്ണിലെ ബാലന്‍സ്ഡ് സോയില്‍ ന്യൂട്രിയന്‍സിന്റെ പരിപാലനത്തിന് ബയോടെക്നോളജിയെ പ്രയോജനപ്പെടുത്താം എന്നതിന് പകരം ജനിതകമാറ്റം വരുത്തി പരിഹരിക്കാം എന്നായിപ്പോയത് എനിക്ക് പറ്റിയ തെറ്റായി മാനിച്ച് അവിടെ സന്നിഹികരായിരുന്നവരോട് ക്ഷമചോദിക്കുന്നു.(എന്റെ അവതരണം മൊബൈലില്‍ ഞാന്‍തന്നെ റിക്കോര്‍ജഡ് ചെയ്തത് മുഴുവനും കേട്ടപ്പോഴാണ് വായില്‍ നിന്ന് വീണ വാക്ക് സ്വപ്നത്തില്‍പ്പോലും ചിന്തിക്കാനെനിക്ക് കഴിയാത്തതാണെന്ന് മനസിലായത്. എന്റെ തെറ്റ് ചൂണ്ടിക്കാട്ടിയ ശ്രീധറിന് നന്ദി.)
ബയോടെക്നോളജിക്ക് മണ്ണിലെ ജൈവസമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാനും ന്യൂട്രിയന്റ് ബാലന്‍സ് പരിപാലിക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കുവാനും ശുദ്ധജലവും ശുദ്ധവായുവും ലഭ്യമാക്കുവാനും ആഗോളതാപനത്തിന് പരിഹാരം കണ്ടെത്തുവാനും പ്രയോജനപ്പെടുത്താമെങ്കില്‍ നാമെന്തിന് ബയോടെക്നോളജിയെ എതിര്‍ക്കണം? ജനിതകമാറ്റത്തെ എതിര്‍ക്കുകതന്നെവേണം. ഞാനെനിക്ക് പറ്റിയ തെറ്റ് ഇവിടെ തിരുത്തുന്നു.
-
2 Comments
A chat with the famous Freelance Journalist K.Govidankutty a sweetener.
Govindan: i would like to visit your farm one of these days…you know there is a great poem of walt whitman..sayingi would rather go and live in the midst of animals/because they do not fret and fume, they do not discuss their duty to god, they are not demented by the mania of owning things.being with animals and plants is a creative exercise..perhaps more than with humans…Keralafarmer: We have to understand Animals & Plants needs in timeGovindan: quite true…long before American botanists began hesitantly talking about it, aurobindo propounded a theory of animal consciousness..ok. take care of your cows–holy among them in particular..
കേരള രാഷ്ട്രീയത്തിലേക്ക് കാലെടുത്തു കുത്തിയ നാള്‍ മുതല്‍ എത്രയോ പ്രതിബന്ധങ്ങളാണ് താങ്കള്‍ക്ക് മറികടക്കേണ്ടിവന്നത്. ഇന്‍ഡ്യന്‍ പൌരനല്ല, പാന്റിട്ടു നടന്നയാള്‍ മുണ്ടും ജൂബയും ധരിക്കുന്നു, മലയാളം അറിയില്ല ഇവയെല്ലാം താങ്കള്‍ മാത്രം നേരിട്ടവ. ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ക്ക് ഇത്തരം ആരോപണങ്ങള്‍ ഏശില്ല എന്ന് ഒരുലക്ഷത്തിനടുപ്പിച്ച് ഭൂരിപക്ഷം നേടിത്തന്നതിലൂടെ തെളിയിക്കപ്പെട്ടു. താങ്കളെപ്പോലൊരു സമര്‍ത്ഥനായ സ്ഥാനാര്‍ത്തിയെ തിരുവനന്തപുത്തിന് തന്ന് പ്രധാനമന്ത്രി മന്‍മോഹനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഷ്ട്രീയ കാപട്യങ്ങളില്‍ പൊറുതിമുട്ടിക്കഴിഞ്ഞ ഞങ്ങളെ അനുഗ്രഹിക്കുകയായിരുന്നു.
ട്വിറ്ററില്‍ താങ്കളെ പിന്തുടരുന്നവരുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച (മാധ്യമങ്ങള്‍ക്കതില്‍ വലിയൊരു പങ്കുണ്ടായിരുന്നു) പലരുടെയും ഉറക്കം കൊടുത്തി. ബിജെപിക്കാരനായ പത്രപ്രവര്‍ത്തകന്‍ കാറ്റില്‍ ക്ലാസ് പരാമര്‍ശത്തിലൂടെ ട്വിറ്ററില്‍ താങ്കളെ ഒരു പടികൂടി മുന്നിലെത്തിച്ചു. നന്ദി പറയേണ്ടത് കാഞ്ചന്‍ ഗുപ്തയോടുതന്നെ. ഇപ്പോള്‍ ട്വിറ്റര്‍ കമ്യൂണിറ്റി ഇതാ താങ്കളെ പ്രസ്തുത കമ്യൂണിറ്റിയുടെ ഇന്‍ഡ്യന്‍ അംബാസിഡര്‍ ആക്കിയിരിക്കുന്നു. ഇപ്പോള്‍ പലരും ഭയപ്പെടുന്നത് ട്വിറ്റര്‍ താങ്കളുടെ വോട്ട് ബാങ്കായി മാറുന്നു എന്നതാണ്. ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി അപ്രകാരം ഒരു വോട്ട് ബാങ്ക് താങ്കള്‍ക്കുണ്ടാകുന്നു എങ്കില്‍ അത് താങ്കളുടെ കഴിവ് പരിഗണിച്ച് മാത്രമാണ്.താങ്കള്‍ പറയുന്ന ജയിച്ച സ്ഥാനാര്‍ത്ഥി മൊത്തം ജനതയുടെയും പ്രതിനിധിയാണ് എന്നത് ഞങ്ങളും കാത്തിരുന്ന സന്ദേശം ആണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അസൂയാലുക്കളായ രണ്ടാം നിര നേതാക്കളുടെ കാറ്റില്‍ ക്ലാസ്, ഹോളി കൌ വിവാദത്തില്‍ താങ്കള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തതാണ്. അതിലൂടെ ആവശ്യമില്ലാത്ത ഒരു മാപ്പ് താങ്കളെക്കൊണ്ട് പറയിക്കുകയും ചെയ്തു. ഒരു കര്‍ഷകനായ എനിക്കുപോലും മനസിലാക്കുവാന്‍ കഴിഞ്ഞു കാറ്റില്‍ ക്ലാസെന്നതോ ഹോളി കൌ എന്നതോ വാക്കുകള്‍ പിരിച്ചെഴുതിക്കിട്ടുന്ന അര്‍ത്ഥമല്ല മറിച്ച് ഇവയക്ക് അതിന്റേതായ മാന്യതയും അര്‍ത്ഥവും ഉണ്ട് എന്ന്.
അടുത്ത തെരഞ്ഞടുപ്പില്‍ താങ്കള്‍ക്ക് ബാനറിന്റെയും കട്ടൌട്ടിന്റെയും ചുവരെഴുത്തിന്റെയും ആവശ്യമില്ല. മറിച്ച് താങ്കളുടെ ഇലക്ഷന്‍ കാമ്പൈന്‍ ട്വീറ്ററും ബ്ലാക്ക് ബറിയും കമ്പ്യൂട്ടറും നിര്‍വ്വഹിക്കും. വളരുന്ന ടെക്നോളജി അതിലേക്കായി എല്ലാ സാഹചര്യവും ഒരുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അടുത്തതായി താങ്കള്‍ തിരുവനന്തപുരം സന്ദര്‍ശിക്കുമ്പോള്‍ അല്പസമയം ട്വിറ്റര്‍ കമ്യൂണിറ്റിയെ മുഖാമുഖം കാണുവാനവസരമൊരുക്കുകയും ഡല്‍ഹി ബ്ലോഗ് മീറ്റ് മാതൃകയില്‍ സജീവമായ ട്വീറ്റര്‍ ട്വീറ്റ്സും പ്രയോജനപ്പെടുത്തുകയും ആവാം.
- micro blogging at any page you are
-
No Comments
-

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ശ്രീ. ശശിതരൂര്‍ നേരിടുന്നത് കഴമ്പില്ലാത്ത വിമര്‍ശനങ്ങളും വിവാദങ്ങളുമാണ്. വിമര്‍ശനങ്ങള്‍ സ്വന്തം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാകുമ്പോള്‍ അതിന്റെ ഗൌരവം കൂടുതലാകുകയും ചെയ്യുന്നു. ഇലക്ഷന്‍ ചെലവ് സ്വന്തം പോക്കറ്റില്‍ നിന്നായത് കുറ്റം, ഇന്‍ഡ്യന്‍ പൌരനല്ല എന്ന കുറ്റം, ജനഗണമനയോട് അനാദരവെന്ന കുറ്റം, മുണ്ടും ജൂബയും ധരിച്ചത് കുറ്റം, ട്വീറ്റ് ചെയ്യുന്നത് കുറ്റം , സ്വന്തം ചെലവില്‍ പഞ്ചനക്ഷത്രഹോട്ടലില്‍ കഴിഞ്ഞത് കുറ്റം, ഇപ്പോള്‍ കാറ്റില്‍ ക്ലാസെന്ന് പറഞ്ഞതും ഹോളി കൗ എന്നു പറഞ്ഞതും കുറ്റം. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കുറ്റങ്ങള്‍ ചുമത്തുമ്പോള്‍ അതില്‍ ഒരു കഴമ്പും ഇല്ല എന്നതാണ് വാസ്തവം. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് താമസം മാറ്റിയശേഷമാണ് പ്രണബ് മുഖര്‍ജി വാര്‍ത്താ സമ്മേളനം നടത്തുന്നത്. അതും ഒരു പന്തികേട് പാര്‍ട്ടിയില്‍ നിന്നുതന്നെ. കാറ്റില്‍ ക്ലാസും ഹോളി കൗ ഉം ജയന്തി നടരാജന്‍ ഏറ്റെടുത്തു അതും പാര്‍ട്ടിയില്‍ നിന്ന്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്‍ഡ്യക്കുള്ളില്‍ എക്കോണമി ക്ലാസില്‍ യാത്ര ചെയ്യണമെന്ന് പറയുന്നതിന് മുമ്പ് പലതവണ തരൂര്‍ ആ ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്.
ഇപ്പോഴത്തെ വിവാദം പോട്ടിപ്പുറപ്പെടുന്നത് കാഞ്ചന്‍ഗുപ്ത എന്ന പത്രപ്രവര്‍ത്തകനില്‍ നിന്നാണ്. ഒളിയമ്പിലൂടെ കേന്ദ്രമന്ത്ി തരൂരിനെ വീഴ്ത്തുകയായിരുന്നു ലക്ഷ്യം. അതിനായി അദ്ദേഹം ട്വിറ്ററിലൂടെയുള്ള ചോദിച്ച ഇതായിരുന്നു.
@ShashiTharoor Tell us Minister, next time you travel to Kerala, will it be cattle class?11:57 PM Sep 14th
ഒരിന്ത്യക്കാരനായ പത്രപ്രവര്‍ത്തകന്‍ ഇതൊരു വിവാദമാക്കാം എന്ന ഉദ്ദേശത്തോടെ ചോദിച്ച ചോദ്യത്തിന് പ്രതീക്ഷിച്ച മരുപടി തന്നെ തരൂരില്‍ നിന്ന് കിട്ടി.
@KanchanGupta absolutely, in cattle class out of solidarity with all our holy cows!12:17 AM Sep 15th
ശ്രീ തരൂരിന്റെ കാഴ്ചപ്പാടില്‍ അമേരിക്കയില്‍ അധികനാള്‍ താമസിക്കുകയും ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്ത് ശീലമുള്ളതിനാല്‍ ഒരു തെറ്റായി തോന്നിയതുമില്ല. വാര്‍ത്ത ചമക്കുവാന്‍ കാത്തിരുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമായി മാറി.
ഇനി എന്റെ ഇടപെടല്‍ ഇവിടെ തുടങ്ങുന്നു.
ഫാര്‍മര്‍ – An Indian @KanchanGupta how asked a question to @ShashiTharoor “Tell us Minister, next time you travel to Kerala, will it be cattle class?”
കാഞ്ചന്‍ഗുപ്ത - @keralafarmer Are you suggesting an Indian dare not ask a question to a Minister who is kept in comfort by his tax money?
ഫാര്‍മര്‍ – @KanchanGupta should not have used the words cattle class while tweeting to @ShashiTaroor becasue cattle class is a prase not understood …
ഫാര്‍മര്‍ – @KanchanGupta by majority of Indians. Guptha is mainly responsible for all this fuss and all blames handed over to @ShashiTharoor
ഡോ. തരൂര്‍ – i’m told it sounds worse in Malayalam, esp out of context. To those hurt by the belief that my repeating the phrase showed contempt: sorry
കാഞ്ചന്‍ഗുപ്ത – @ShashiTharoor Here’s a loyal fan of yours: RT @keralafarmer: @KanchanGupta by majority of Indians Gupta is mainly responsible for…
ഫാര്‍മര്‍ – @KanchanGupta Yes I am the fan of @ShashiTharoor but you are not
ധര്‍മ്മയുദ്ധ് – @keralafarmer why blame @kanchangupta ? he asked the right questions to expose congress hypocrisy. Moreover its just a joke so chill out
ഫാര്‍മര്‍ – @Dharmayudh Problem was with the word cattle class which have a -Ve meaning in India
മഞ്ജുശ്യാം – @keralafarmer good to see you trying to clear the air on the “cattle class” issue. i must say it was blown out of proportion by media.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക
കന്നുകാലി ക്ളാസ് പ്രയോഗം: തരൂര്‍ മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി: കന്നുകാലി ക്ളാസ് പ്രയോഗം വിവാദമായ സാഹചര്യത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റായ ട്വിറ്ററില്‍ തന്നെ കേന്ദ്രമന്ത്രി ശശി തരൂര്‍ മാപ്പു പറഞ്ഞു. ലൈബീരിയന്‍ സന്ദര്‍ശനത്തിലുള്ള തരൂര്‍ വ്യാഴാഴ്ച രാത്രിയാണ് തന്റെ പ്രയോഗത്തില്‍ മാപ്പു പറഞ്ഞുള്ള ട്വീറ്റ് രേഖപ്പെടുത്തിയത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും ഇതിനു മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ പ്രയോഗം തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് തരൂര്‍ വിവാദമായ കന്നുകാലി ക്ളാസ് പ്രയോഗം നടത്തിയത്. തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്
നേതൃത്വം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
‘കന്നുകാലി ക്ളാസ്’ എന്ന പ്രയോഗം ചോദ്യത്തില്‍ തന്നെ ഉണ്ടായിരുന്നതാണെന്നും ചോദ്യത്തിന് അതേ വാക്കുകളില്‍ തന്നെ മറുപടി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കോണമി ക്ളാസില്‍ യാത്ര ചെയ്തവരെ ഉദ്ദേശിച്ചായിരുന്നില്ല ഇതു പറഞ്ഞത്. എന്നാല്‍ ഒട്ടേറെ പേര്‍ തന്റെ പ്രസ്താവനയെ തെറ്റിദ്ധരിച്ചു. തന്റെ വാക്കുകള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയാല്‍ ഇത് പരിഹസിക്കുന്ന ഒന്നായി മാറും. പ്രത്യേകിച്ചും സാഹചര്യം പരിഗണിക്കാതെ മൊഴിമാറ്റം നടത്തുമ്പോള്‍. അത്തരത്തില്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. വിശുദ്ധ പശു പ്രയോഗം ആരെയും ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം,
കോണ്‍ഗ്രസിന്റെ ചെലവുചുരുക്കല്‍ പ്രഖ്യാപനം വരുന്നതിനു മുന്‍പുതന്നെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വിമാനത്തില്‍ ഇക്കോണമി ക്ളാസില്‍ യാത്രചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഓഗസ്റ്റ് 15നായിരുന്നു. അതിനു മുന്‍പ് ഒാഗസ്റ്റ് ആദ്യവാരം ശശി തരൂര്‍ നടത്തിയ ഒന്‍പതു യാത്രകള്‍ ഇക്കോണമി ക്ളാസിലായിരുന്നുവെന്നു സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ മുംബൈ – കൊച്ചി വിമാനത്തില്‍ ഇക്കോണമി ക്ളാസില്‍ സഞ്ചരിക്കുന്നതിന്റെ പടവും പുറത്തുവിട്ടിട്ടുണ്ട്.
വിശുദ്ധ പശുക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കന്നുകാലി ക്ളാസില്‍ കേരളത്തിലേക്കു യാത്രചെയ്യാന്‍ സമ്മതം എന്ന് ഇന്റര്‍നെറ്റ് കൂട്ടായ്മയായ ‘ട്വിറ്ററില്‍’ ഒരു ചോദ്യത്തിനു മറുപടിയായി കുറിച്ചിട്ട തമാശയാണ് വിവാദമായത്. രാഷ്ട്രീയത്തില്‍ പുതുമുഖമായ മന്ത്രിക്കു സാമാന്യജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാകാത്തതാകാം കാരണമെന്നായിരുന്നു ഇതേക്കുറിച്ചു പാര്‍ട്ടി വക്താവ് ജയന്തി നടരാജന്റെ പ്രതികരണം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിമാനത്തില്‍ ഇക്കോണമി ക്ളാസില്‍ മുംബൈയിലേക്കു പോവുകയും രാഹുല്‍ ഗാന്ധി വിമാനം തന്നെ ഒഴിവാക്കി ട്രെയിനില്‍ യാത്ര നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ചോദ്യം. വിശുദ്ധ പശുക്കള്‍ എന്ന പ്രയോഗം സോണിയയെയും രാഹുലിനെയും തന്നെ ഉദ്ദേശിച്ചാണ് എന്ന വ്യാഖ്യാനമാണു പെട്ടെന്നുണ്ടായത്.
യുഎന്നില്‍ നിന്നു തിരിച്ചെത്തിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ പെട്ടെന്നു വളര്‍ച്ചയുടെ പടികള്‍ കയറിയ തരൂരിനോടു പാര്‍ട്ടിയിലെ വലിയ വിഭാഗത്തിന് അതൃപ്തിയുണ്ട്. എവിടെ ചെന്നാലും തരൂര്‍ ശ്രദ്ധാകേന്ദ്രമാകുന്നതു പലരെയും അലോസരപ്പെടുത്തുന്നു മുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഒഴിയാന്‍ തരൂരിനോടും ക്യാബിനറ്റ് മന്ത്രി എസ്.എം. കൃഷ്ണയോടും ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി നിര്‍ദേശിച്ചതിനു പിന്നാലെയായിരുന്നു തരൂരിന്റെ കന്നുകാലി ക്ളാസ് വിവാദം.
കടപ്പാട് – മനോരമ
No Comments









വ്യാഖ്യാനം