- No Comments
-
2 Comments

ഇപ്പോള്‍ നടക്കുന്ന മലയാളം ബ്ലോഗുകളിലെ പ്രധാന ചര്‍ച്ചാ വിഷയം ജോര്‍ജ് ജോസഫ് എന്ന കള്ള കൃസ്റ്റ്യന്‍ ഐഡിയില്‍ നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന ബ്ലോഗ് പോസ്റ്റിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ ഡിജിപിയ്ക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ഉദ്യഗസ്ഥര്‍ അറസ്റ്റ് ചെയ്ത അഡ്വക്കേറ്റ് ഷൈന്‍ എന്ന 37 വയസ്സുകാരനെപ്പറ്റിയുള്ളതാണ്. പ്രസ്തുത വ്യക്തിയെ അനുകൂലിക്കുന്നവര്‍ കുറവും പ്രതികൂലിക്കുന്നവര്‍ മലയാളം ബ്ലോഗുകളില്‍ കൂടുതലാണ്.
നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ ഷൈന്‍ മാത്രമല്ല ഇതിന് മുമ്പും ചിത്രകാരന്‍ അനോണിമസ് ആയിരുന്നുകൊണ്ട് എഴുതിയ പോസ്റ്റുകളെല്ലാം തന്നെ നായര്‍ ബ്രാഹ്മണ സമുദായങ്ങളെ ആക്ഷേപിക്കുന്നവയായിരുന്നു. സന്തോഷ് ജെ എന്ന ബ്ലോഗര്‍ സൈബര്‍ സെല്ലില്‍ ഹേറ്റ് സ്പീച്ച് നടത്തുന്ന ബ്ലോഗുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം ചോദിച്ചത് അന്നത്തെ പത്രങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടില്ലായിരുന്നു. എന്നാല്‍ ചിത്രകാരന്‍ എന്ന മുരളി അറസ്റ്റ് ചെയ്യപ്പെട്ടതായുള്ള വാര്‍ത്ത സഹ ബ്ലോഗര്‍ മാരില്‍ നിന്നാണ് മറ്റുള്ളവര്‍ അറിയുന്നത്. അതിനെത്തുടര്‍ന്ന് ചിത്രകാരന് അനുകൂലമായ പല പത്രവാര്‍ത്തകളും പ്രത്യക്ഷപ്പെടുകയുണ്ടായി. തദവസരത്തില്‍ കുറച്ചുനാള്‍ ചിത്രകാരന്റെ ബ്ലോഗുകളെല്ലാം ക്ഷണിക്കപ്പെട്ടവര്‍ക്കായി മാത്രം നിലനിറുത്തിയിരുന്നു. അതുതന്നെയാണ് അഡ്വ. ഷൈനിന്റെ കാര്യത്തിലും സംഭവിക്കുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ചിത്രകാരന്‍ തന്റെ ബ്ലോഗില്‍ വായനക്കാര്‍ക്ക് മുന്നറിയിപ്പ് എന്ന് മുകളിലും താഴെയുമായി ചേര്‍ത്തശേഷം ചില പോസ്റ്റുകളും കമെന്റുകളും നീക്കം ചെയ്തുകൊണ്ട് പൂര്‍വ്വാധികം ശക്തിയില്‍ തിരികെ വന്നിരിക്കുന്നു.
നായര്‍ സമുദായ സ്ത്രീകളെല്ലാം വേശ്യകളായിരുന്നു എന്ന് തെളിവ് നിരത്തുന്നത് പ്രിന്റ് ചെയ്ത പുസ്തക താളുകളും (പ്രിന്റിംഗ് എന്നാണ് ആരംഭിച്ചത് എന്ന് പലര്‍ക്കും അറിവുള്ളതാണ്), ഇന്റെര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കിട്ടുന്ന രേഖകളും (ഇന്റെര്‍ നെറ്റ് നിലവില്‍ വന്നതും എന്നുമുതലെന്ന് നമുക്കറിയാം) മറ്റുമാണ്. മുപ്പതും നാല്പതും വയസ്സുള്ളവര്‍ നിരത്തുന്ന രേഖകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നു എന്ന് പറയപ്പെടുന്ന ആചാരങ്ങള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ മട്ടിലാണ്. സൈബര്‍ നിയമം പരിഷ്കരിച്ച 2008 അവതരിപ്പിക്കുന്ന അവസരത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി സമരം ചെയ്യുകയായിരുന്നതുകാരണം പരിഷ്കാരം തിരുത്തലുകളൊന്നും ഇല്ലാതെ നിലവില്‍ വന്നു.
ജോര്‍ജ് ജോസഫ് എന്ന ഒരു റിട്ടയോര്‍ഡ് അധ്യാപകന്റെ പേരില്‍ പ്രസ്തുത സമുദായക്കാരനല്ലാത്ത വ്യക്തി അഡ്വക്കേറ്റെന്ന നിലയില്‍ കൂടുതല്‍ വിചിത്രമായിരിക്കുന്നു. ഇപ്പോള്‍ പ്രസ്തുത പോസ്റ്റ് തെരഞ്ഞാല്‍ കിട്ടുന്നത് ഇപ്രകാരമാണ്.
ക്ഷണിക്കപ്പെട്ട വായനക്കാര്‍ക്കു മാത്രമായി ഈ ബ്ലോഗ് തുറന്നിരിക്കുന്നു
http://vichithrakeralam.blogspot.com/ഈ ബ്ലോഗ് വായിക്കുന്നതിനായി നിങ്ങളെ ക്ഷണിക്കപ്പെട്ടതായി കാണപ്പെടുന്നില്ല. ഇതൊരു തെറ്റുപറ്റിയതാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, നിങ്ങള്‍ ബ്ലോഗ് രചയിതാവിനെ ബന്ധപ്പട്ട് ഒരു ക്ഷണം അഭ്യര്‍ത്ഥിക്കേണ്ടത് ആവശ്യമാണ്.
നിങ്ങള്‍ chandrasekharan.nair@gmail.com ആയി പ്രവേശിച്ചു – ഒരു വ്യത്യസ്ത അക്കൌണ്ടില്‍ പ്രവേശിക്കൂ
ജോര്‍ജ് ജോസഫ് എന്ന പേര് മാറി ശംഘുവരയനും പിന്നീട് ജി.ജെ യും ആയി മാറി പ്രൊഫൈല്‍ ഉടമയുടെ പേര്. കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഈ ബ്ലോഗും വീണ്ടും സജീവം ആകും എന്നു തന്നെയാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഇപ്പോഴും ചില പോസ്റ്റുകള്‍ ഗൂഗിള്‍ തന്നെ കാച്ച്ഡ് പേജായി കാട്ടിത്തരുന്നുണ്ട്.
സേവന നിബന്ധനകള്‍ | സ്വകാര്യത | ഉള്ളടക്ക നയം എന്നിവ ഓരോ ബ്ലോഗറും വായിക്കുന്നത് നല്ലതാണ്.
ആള്‍മാറാട്ടം: മറ്റാരെങ്കിലുമാണെന്നോ അല്ലെങ്കില്‍ ഒരു സംഘടനയുടെ പ്രതിനിധിയാണെന്നോ ഉള്ള തരത്തില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. പാരഡിയോ ആക്ഷേപഹാസ്യമോ പ്രസിദ്ധീകരിക്കാനാവില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല – നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം സംബന്ധിച്ച് വായനക്കാര്‍ക്ക് തെറ്റിദ്ധാരണ വരാന്‍ ഇടയുള്ള ഉള്ളടക്കം ഒഴിവാക്കുക.ഈ ബ്ലോഗുകൊണ്ട് ലക്ഷ്യമിനുന്നത് വര്‍ഗീയധ്രുവീകരണവും അവയുടെ ശക്തി വര്‍ദ്ധിപ്പിക്കലുമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പരാതിപ്പെട്ടതുകൊണ്ട് മാത്രം സൈബര്‍ സെല്‍ കേസെടുക്കുകയും അനോണിയായി പ്രസിദ്ധീകരിച്ച ഷൈന്‍ എന്ന ബ്ലോഗറെ അറസ്റ്റ് ചെയ്യുകയും ചെയ്തതിലൂടെ എന്‍എസ്എസ്സുമായി അകന്നു നില്‍ക്കുന്ന ഒരു വിഭാഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളോട് സഹകരിപ്പിക്കുവാനും സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുവാനും കഴിയും. അത് സംഭവിക്കുമ്പോള്‍ മറ്റ് സംഘടനകളും അതേപോലെ ശക്തിപ്രാപിക്കും. ഇത് തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം. കാരണം വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ചും പ്രീണിപ്പിച്ചും വിരോധിപ്പിച്ചും വോട്ടുകള്‍ നേടി എടുക്കുകതന്നെയാവാം ലക്ഷ്യം.
ഇത്തരം ഒരു ചുറ്റുപാടിലേക്ക് നീങ്ങേണ്ടിവന്ന സാഹചര്യം നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്. മന്‍മോഹന്‍ സിംഗിന്റെ പ്രേരണയാല്‍ തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച തരൂരിന് വര്‍ഗ്ഗീയതയ്ക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ജനമനസ്സുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സുകാര്‍ക്കുള്‍പ്പെടെ ഒരു പാര്‍ട്ടിക്കും അത് ദഹിച്ചില്ല എന്നത് അദ്ദേഹത്തിന്റെ പിന്നീടുള്ള അനുഭവങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് മനസ്സിലായതാണ്. തരൂര്‍ നായരല്ല എന്ന് നാരായണപ്പണിക്കര്‍ മുദ്രകുത്തിയിട്ടും ഫലമൊന്നും കണ്ടില്ല.
വര്‍ഷങ്ങളായി സൈബര്‍ സെല്ലില്‍ നടപടി എടുത്ത പരാതികള്‍ സീന്ധു ജോയിയുടെയും പിണറായിയുടെയും നാരായണപ്പണിക്കരുടെയും മ്ത്രമാണോ? ഇതിന് ഉത്തരം ലഭിക്കണമെങ്കില്‍ പത്ത് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് സൈബര്‍ സെല്ലിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു അപേക്ഷ നല്‍കി ഫേക് പ്രൊഫൈല്‍, ഹേറ്റ് സ്പീച്ച് മുതലായവ സംബന്ധിച്ച് സൈബര്‍ സെല്ലിന് ലഭിച്ചിട്ടുള്ള അപേക്ഷകരുടെ വിവരവും അതില്‍ കൈക്കൊണ്ട നടപടികളുടെ വിവരവും ആണ്.
ഗൂഗിളും ഉപയോക്താവും തമ്മില്‍ അനോണിമിറ്റിയേ ഇല്ല എന്നിരിക്കെ ഭാരത സര്‍ക്കാരിനോ, സംസ്ഥാന സര്‍ക്കാരിനോ അനോണിമിറ്റിയുള്ള ബ്ലോഗറെ കണ്ടെത്താന്‍ ഗൂഗിളിനെ സമീപിക്കേണ്ടിവരുന്നു.അല്ലയെങ്കില്‍ ഗൂഗിളിന്റെ സേവന നിബന്ധനകളില്‍ പറയുന്ന ശരിയായ ഉപയോഗം ഏത് രീതിയിലാണ് പ്രാവര്‍ത്തികമാകുക?
ശരിയായ ഉപയോഗം. സേവനം സ്വന്തമായി ഉപയോഗിക്കുന്നതിന്, നിങ്ങള്‍ സൃഷ്ടിച്ച ഏത് പോസ്റ്റിനും അതെത്തുടര്‍ന്നുള്ള എന്ത് അനന്തരഫലങ്ങള്‍ക്കും നിങ്ങള്‍ മാത്രമാണ് ഉത്തരവാദിയെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. നിങ്ങള്‍ താമസിക്കുന്ന രാജ്യത്തുനിന്നും കയറ്റുമതിചെയ്യുന്ന സാങ്കേതിക ഡാറ്റാകളുടെ പ്രക്ഷേപണം സംബന്ധിച്ച ഏത് നിയമങ്ങളും ഉള്‍പ്പെടെ, പ്രയോഗത്തിലുള്ള എല്ലാ പ്രാദേശിക, സംസ്ഥാന, ദേശീയ, അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഈ സേവനം ഉപയോഗിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
സൈബര്‍ നിയമം ബ്ലോഗര്‍മാര്‍ക്ക് അനോണിമിറ്റി അനുവദിക്കാന്‍ പാടില്ല എന്നതു തന്നെയാവണം. ഇല്ലെങ്കില്‍ മുത്തപ്പന്‍ എന്ന ബ്ലോഗര്‍ക്കെതിരെ ആദ്യം ഒരു പരാതി നല്‍കുകയും സൈബര്‍ സെല്‍ നടപടി സ്വീകരിക്കുകയും ഗൂഗിളില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ നേടി എടുത്തശേഷം ആര്‍ടിഐ ആക്ട് നാം വിനിയോഗിക്കുകയുമാണ് വേണ്ടത്.
-
2 Comments
റബ്ബര്‍ ബോര്‍ഡിന്റെ അപ്പിലേറ്റ് അതോറിറ്റിയുടെ ഉത്തരവ് -Ref. No.59/2008-vig dt 04 March 2008 പ്രകാരം 2006 – 07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പേജൊന്നിന് രണ്ടുരൂപ നിരക്കില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് 350 പേജുകള്‍ക്ക് 700 രൂപ നല്‍കിയപ്പോള്‍ Ref:- 41/2/07-08/PUB/RTI-56 ആയി കിട്ടിയത് 360 പേജുകള്‍. എന്നാല്‍ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് 2007, വാല്യം 30 ലെ പേജ് നമ്പര്‍ 15 ല്‍ ലഭ്യമായ പ്രതിമാസ കണക്കുകളുമായി യോജിക്കുന്നില്ല. അതിനാല്‍ പേജ് നമ്പര്‍ 14 ലെ വാര്‍ഷിക കണക്കിലെത്തുവാന്‍ കഴിയുന്നില്ല. എനിക്ക് കിട്ടിയ വിവരത്തിലെ ചില പിശകുകള്‍ ചുവടെ ചേര്‍ക്കുന്നു.
- ഒരേ പേജിന്റെ മറ്റൊരു പകര്‍പ്പില്‍ പേജ് നമ്പര്‍ രേഖപ്പെടുത്തിയത് പേജെണ്ണം തികയ്ക്കുവാനെന്ന് വ്യക്തം.
- കയറ്റുമതി മൂല്യം ചിലപേജുകളില്‍ ഡോളറായി മാത്രം രേഖപ്പെടുത്തിയത് വാര്‍ഷിക കണക്കിലെ ആകെ ഇറക്കുമതി മൂല്യം രൂപയായി രേഖപ്പെടുത്തിയതില്‍ എത്തുവാന്‍ സഹായകമല്ല.
- ഒഴിഞ്ഞ പേജുകള്‍ NIL റിപ്പോര്‍ട്ട് ആയിപ്പോലും പരിഗണിക്കാന്‍ കഴിയില്ല.. ചുരുക്കിപ്പറഞ്ഞാല്‍ അത്തരം പേജുകളില്‍ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ അക്കങ്ങള്‍ എഴുതി ചേര്‍ക്കാം.
- കവറിംഗ് ലറ്ററിന്റെ ഒറിജിനല്‍ കോപ്പി റബ്ബര്‍ ബോര്‍ഡില്‍ സൂക്ഷിക്കേണ്ടത് പേജ് നമ്പര്‍ ഇട്ടയച്ചത് ശരിയായ നടപടി അല്ല.
- കയറ്റുമതി ചെയ്യുന്നവര്‍ പ്രതിമാസം കൊടുക്കുന്ന റിപ്പോര്‍ട്ടുകളില്‍ പലതിനും ഒരേകീകൃത സ്വഭാവം ഇല്ല.
- റബ്ബര്‍ ബോര്‍ഡില്‍ ലഭിക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടുകള്‍ക്ക് ഇന്‍കമിംഗ് ഫയല്‍ നമ്പര്‍ രേഖപ്പെയുത്തിയതായി കാണുന്നില്ല.
- ലാറ്റക്സിലടങ്ങിയിരിക്കുന്ന ഉണക്കറബ്ബര്‍ മാത്രം കണക്കാക്കാമെന്നിരിക്കെ 40% റബ്ബറേതരവസ്തുക്കളും അതിന്റെ തൂക്കവും വിലയും പരിഗണിക്കുന്നതിലൂടെ താണവിലയിലുള്ള കയറ്റുമതിയായി രേഖപ്പെടുത്തുവാന്‍ അവസരമൊരുക്കുന്നു.
- ടെലഫോണിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകളായും രേഖപ്പെടുത്തിയിരിക്കുന്നു.
- കയറ്റുമതിയുടെ പൂര്‍ണ നിയന്ത്രണം ലൈസന്‍സ് നല്‍കല്‍, പരിശോധന, റദ്ദാക്കല്‍ മുതലായവ റബ്ബര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണെന്നിരിക്കെ ശരിയായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുന്നതിലും ലഭ്യമാക്കുന്നതിലും പരാജയപ്പെടുന്നു. മുതലായവ
പ്രതിമാസ കയറ്റുമതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ഇന്‍കമിംഗ് ഫയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മിസ്സിംഗ് പേജുകളും മറ്റും കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണ്. ഓപ്പണ്‍ ഓഫീസ് സ്പ്രെഡ് ഷീറ്റില്‍ കണക്കുകൂട്ടിയത് അപൂര്‍ണമാണെങ്കിലും ഇവിടെ ലഭ്യമാണ്. പ്രത്യേകമായി കണ്ടെത്തുവാന്‍ കഴിഞ്ഞത് 2006 ആഗസ്റ്റ് മാസം പാലാ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റി ആര്‍എസ്എസ് 4 ന് കിലോഗ്രാമിന് 91.82 രൂപ ശരാശരി വില ഉണ്ടായിരുന്നപ്പോള്‍ 2.13 രൂപ നിരക്കിലും ഐഎസ്എന്‍ആര്‍ 88.28 രൂപ ശരാശരി വിലയുണ്ടായിരുന്നപ്പോള്‍ 2.06 രൂപയ്ക്കു വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടന്നതായി കാണുവാന്‍ കഴിഞ്ഞു. കൂടാതെ പല കയറ്റുമതിക്കാരും പല രാജ്യങ്ങളിലേയ്ക്കും ആഭ്യന്തര വിപണിയായ കോട്ടയം മാര്‍ക്കറ്റ് വിലയേക്കാള്‍ താണ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതായും കാണുവാന്‍ കഴിയും. ഒരേ ഡിപ്പാര്‍ട്ട് മെന്റായ മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴില്‍ ഏറിയ പങ്കും പൂജ്യം ശതമാനം തീരുവയോടെ ഇറക്കുമതി ചെയ്യുവാന്‍ അവസരമൊരുക്കിയും, വാറ്റ്, സെസ് മുതലായവയില്‍ ഇളവുകള്‍ നല്കി ശരാശരി അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വിലയ്ക്ക് ചിലര്‍ കയറ്റുമതി ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ വളരെ താണ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഇത്തരം നടപടി സംസ്ഥാനത്തിന് ഭാരിച്ച സാമ്പത്തിക നഷ്ടം ഉണ്ടക്കുന്നു. കൃത്യമായ കണക്കുകള്‍ ലഭിച്ചാല്‍ ഇത്തരത്തില്‍ എത്രകോടികളാണ് നഷ്ടപ്പെട്ടത് എന്ന് കണക്കാക്കുവാന്‍ കഴിയും.
-
1 Comment
-








വ്യാഖ്യാനം