-
No Comments
-
3 Comments

(12:43:09 IST) keralafarmer: http://keralafarmeronline.com/wikibooks/lang/ml/
(12:43:23 IST) Jotterbot: [[ml:User:Sidharthan]] deleted article [[ml:വടവണ്ണൂര്‍]] “പുതിയ ഉപയോക്താവിന്റെ പരീക്ഷണം: ഉള്ളടക്കം: ‘vadavannur oru sthalamane’ (‘[[Special:Contributions/59.98.42.144|59.98.42.144]]’ മാത്രമേ ഈ താളില്‍ തിരുത്തല്”
(12:44:37 IST) keralafarmer: നിങ്ങളില്‍ ആരാണ് എക്കണോമിക്സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്?
(12:46:34 IST) Jotterbot: New user [[ml:User:Sibin]] created. Block: http://ml.wikipedia.org/wiki/Special:Blockip/Sibin
(12:48:35 IST) keralafarmer: Sadik_khalid അങ്കിളിന്റെ പോസ്റ്റില്‍ (1986 ല്‍ മലയാളം കമ്പ്യൂട്ടറില്‍ എത്തിച്ച വ്യക്തി) കമെന്റിട്ടിരുന്ന നിങ്ങളെപ്പോലെ യോഗ്യതയുള്ളവരെ കണ്ടിരുന്നോ?
(12:49:33 IST) sidharthan left the room (quit: “http://www.mibbit.com ajax IRC Client”).
(12:49:39 IST) keralafarmer: ഇത് മലയാളം വിക്കി സംരംഭങ്ങളുടെ പൊതു-സംവാദ വേദിയാകുന്നു. സംശയങ്ങള്‍ നേരിട്ട് ചോദിക്കാവുന്നതാണ്, ഔപചാരികതയുടെ ആവശ്യമില്ല
വിക്കിപ്പീഡിയയില്‍ സഹായത്തിനാളെക്കിട്ടില്ല. വെട്ടിമാറ്റാന്‍ ആളുണ്ട്താനും. പോണോഗ്രാഫിക് അല്ലാത്ത ഉള്ളടക്കം തിരുത്തപ്പെടാനും പ്രസിദ്ധീകരിക്കുവാനും ശരിയായ ഇടം കാട്ടിത്തരാനുമുള്ള സംവിധാനമാണ് വേണ്ടത്. 1986 ല്‍ കമ്പ്യൂട്ടറില്‍ മലയാളം എത്തിച്ച വ്യക്തിക്ക് വിക്കീപ്പീഡിയയില്‍ സ്ഥനമില്ലെങ്കില്‍ ഈ വിക്കീപ്പീഡിയകൊണ്ടെന്തു പ്രയോജനം.
വിക്കിയില്‍ എനിക്ക് കിട്ടിയ മറുപടി.
താങ്കള്‍ സൃഷ്ടിച്ച രണ്ടു ലേഖനങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള കാരണം ഏറ്റവും ലളിതമായി പറഞ്ഞാല്‍ അവ രണ്ടും വിക്കി ബുക്സിനു ചേര്‍ന്നതല്ല എന്നുള്ളതാണ്. വിക്കിബുക്സ് എന്താണെന്ന് ഇവിടെ കാണാം. മറ്റൊരു കാരണം റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകള്‍ക്ക് പകര്‍പ്പവകാശം ഉണ്ടെന്നുള്ളതാണ്. വിക്കിമീഡിയ സംരഭങ്ങളില്‍ പകര്‍പ്പവകാശമുള്ള ലേഖനങ്ങളോ മറ്റു ലിഖിതരൂപങ്ങളോ യാതൊരു കാരണവശാലും പ്രസിദ്ധീകരിക്കരുത്. റബ്ബര്‍ സ്ഥിതി വിവരക്കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും അറിയാം എന്നുള്ളതു കൊണ്ട് അത് GFDL ലൈസന്‍സിനു കീഴിനു വരുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് താങ്കള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്നു പകര്‍ത്തിയ പട്ടികകള്‍ പകര്‍പ്പവകാശമുള്ള സൃഷ്ടി തന്നെ. ഇനി ആദ്യമായ കമ്പ്യൂട്ടര്‍ കണ്ടെത്തിയ വ്യക്തിയെ പറ്റി താങ്കള്‍ എഴുതിയ ലേഖനം. അതും വിക്കിബുക്സിനു ചേര്‍ന്ന ഉള്ളടക്കമല്ല. വിക്കിബുക്സില്‍ മലയാളം കമ്പ്യൂട്ടിനെ പറ്റി ഒരു പുസ്തകംഎഴുതി അതില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍(ബ്ലോഗുകള്‍ വിക്കി സംരഭങ്ങളില്‍ അവലംബം ആയി സ്വീകരിക്കില്ല എന്നറിയിക്കട്ടെ) ഈ ഭാഗം ചേര്‍ക്കുന്നതില്‍ തെറ്റില്ല. താങ്കളില്‍ നിന്നു മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റി ഒരു വിശദമായ പുസ്തകം പ്രതീക്ഷിച്ചു കൊള്ളുന്നു. സ്നേഹാശംസകളോടെ –അനൂപന്‍(സംവാദം) 17:22, 17 ഡിസംബര്‍ 2008 (UTC)
സംവാദം – അകത്തും പുറത്തും
ചന്ദ്രേട്ടാ, വിക്കി സംരംഭങ്ങളിലെ സംവാദങ്ങള്‍ അതാത് സംരംഭങ്ങളില്‍ തന്നെ നിര്‍ത്തിയാല്‍ നന്നായിരുന്നു. പുറത്തേക്ക് വലിച്ചിഴക്കുന്നത് നല്ല നടപടിയല്ല. എസ്.എം.സിയോ ബ്ലോഗര്‍മാരോ (സഹായിക്കുന്നവരെ വിസ്മരിക്കുന്നില്ല. ബഹുഭൂരിപക്ഷത്തിന്റെ കാര്യമാണ് പറയുന്നത്) ഇവിടെ ഊര്‍ജ്ജിതമായി പണിയെടുക്കാനോ സഹായിക്കാനോ വരുന്നില്ലെന്നിരിക്കെ അവരോട് പരാതി പറഞ്ഞിട്ടു കാര്യമുണ്ടോ? ഓരോ സംരംഭത്തിന്ഉം വ്യവസ്ഥാപിത ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ട്. നമുക്കിഷ്ടമുള്ളതെന്തും നമുക്ക് ചേര്‍ക്കാനുള്ളതല്ല വിക്കിമീഡിയ സംരംഭങ്ങള്‍. അതിന് ബ്ലോഗുകള്‍ തന്നെ ആശ്രയം. അതാത് സംരംഭങ്ങള്‍ എന്തിനു നിലകൊള്ളുന്നുവെന്നു/ നിലകൊള്ളുന്നില്ല മനസ്സിലാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാവാവുന്നതേ ഉള്ളൂ. ചന്ദ്രേട്ടന് സ്വന്തം അറിവും കഴിവും വെച്ച് എഴുതാവുന്ന ഒരുപാടു കാര്യങ്ങള്‍ ഈ സംരംഭങ്ങളിലുണ്ട്. ദയവായി സഹകരിക്കുക. ആനന്ദപരമായ തിരുത്തലുകള്‍ ആശംസിച്ചുകൊണ്ട്. നന്ദി! –Jyothis(സംവാദം) 20:19, 17 ഡിസംബര്‍ 2008 (UTC)
Jyothis
താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. “ചന്ദ്രേട്ടന് സ്വന്തം അറിവും കഴിവും വെച്ച് എഴുതാവുന്ന ഒരുപാടു കാര്യങ്ങള്‍ ഈ സംരംഭങ്ങളിലുണ്ട്.” അതിനെന്നെ പ്രാപ്തനാക്കേണ്ട നിങ്ങളെപ്പോലുള്ളവര്‍ വിക്കിയിലുള്ളപ്പോള്‍ അഡ്മിന്‍ മാരല്ലാത്ത എന്നെപ്പോലുള്ളവര്‍ തന്നെ എനിക്കെതിരെ പടവാളുമായി വരുന്നു. അതെന്തു കഷ്ടം. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഞാനും ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഒരു സ്ഥിരം വിക്കി ഉപയോക്താവ് അല്ലാത്ത എനിക്ക് എന്റെ ഒരു ഉള്ളടക്കം വിക്കിയില്‍ എവിടെയാണ് ഇടേണ്ടത് എന്നുപോലും അറിയില്ല. എനിക്കേറ്റവും കൂടുതല്‍ കൃത്യമായി അറിയാവുന്നത് റബ്ബര്‍ കണക്കുകളുടെ വിശകലനം മാത്രമാണ്. എം.ബി.എ യ്ക്കും, എക്കണോമിക്സ് പി.ജി യ്ക്കും, പി.എച്ച്.ഡിക്കും എന്നില്‍ നിന്ന് പലരും എന്റെ പഠനം ഉപയോഗിക്കുന്നതായി അറിയാം. അനൂപന്‍ പറയുന്നു ഞാന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് മലയാളത്തില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് എന്ന്. അങ്ങനെയെങ്കില്‍ താഴെക്കാണുന്ന എന്റെ പഠനം റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ഒന്ന് കാട്ടിത്തരുക. കോപ്പി റൈറ്റിന്റെ കാര്യം പറഞ്ഞാല്‍ മലയാളത്തിലെ എത്ര വാക്കുകള്‍ വിക്കിയിലുണ്ടാവും കോപ്പി റൈറ്റോടെ ആരും പ്രസിദ്ധീകരിച്ചിട്ടില്ലാത്തത്. നിങ്ങളെപ്പോലുള്ളവര്‍ ചെയ്യേണ്ടത പലരും അവരവര്‍ക്ക് വിലപിടിപ്പുള്ളതാണ് എന്ന് തോന്നുന്നവ വിക്കിയില്‍ ഏതെങ്കിലും ഒരു തെറ്റായ ഇടത്തിട്ടാല്‍ അതിനെ വെട്ടി മാറ്റുന്നതിന് പകരം ശരിയായ ഇടം കാട്ടിക്കൊടുക്കുകയോ തിരുത്തല്‍ നടത്തി സഹായിക്കുകയോ ചെയ്യാം. അതല്ല എങ്കില്‍ വിക്കി പോളിസിയുടെ പ്രസക്ത ഭാഗം റഫറന്‍സായി കാട്ടിക്കൊടുക്കാം. വിക്കിയുടെ സംരംഭകനായ ജിമ്മി വെയില്‍സിന്റെ അഭിപ്രായം തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത് കേള്‍ക്കൂ . (Keralafarmer(സംവാദം) 00:50, 19 ഡിസംബര്‍ 2008 (UTC))എന്റെ മറുപടി
അനൂപന്‍
വിക്കിയിലെന്നല്ല എവിടെയും എനിക്കെഴുതുവാനുള്ളത് റബ്ബര്‍ കണക്കുകളുടെ വിശകലനങ്ങളാണ്. അതിന് കോപ്പി റൈറ്റിന്റെ നൂലാമാലകള്‍ പറഞ്ഞ് തടയുവാന്‍ മാത്രമേ കഴിയൂ. വിക്കി ബുക്സില്‍ എഴുതുന്ന ലേഖനം തിരുത്തുകയാണ് ഉചിതം. അല്ലാതെ നീക്കം ചെയ്യലല്ല. മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് ബുക്കെഴുതുവാന്‍ കഴിവുള്ളവര്‍ ധാരാളം ഉണ്ടല്ലോ. എനിക്കറിയാവുന്നത് ഞാനെഴുതി. തലക്കെട്ടുമാറ്റിയോ ഉള്ളടക്കം മാറ്റിയോ ശരിയാക്കാവുന്നതല്ലേ ഈ വിഷയം. ആദ്യ ഫോണ്ട് നിര്‍മാതാവ് എന്ന അങ്കിളിനെ വിക്കി ബുക്സില്‍ ഉള്‍പ്പെടുത്താത്ത പരിഭവം ഞാനിവിടെ രേഖപ്പെടുത്തുന്നു.
ജ്യോതിസ്
എനിക്ക് മലയാളം വിക്കിക്കകത്ത് സംവാദത്തില്‍ ഇടപെടാന്‍ ഒട്ടും താല്പര്യമില്ല. റബ്ബറിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ആംഗലേയമാവും എനിക്ക് നല്ലത്. കാരണം അവിടെ ഇടപെടാന്‍ ലോകത്തെ ഏറ്റവും വലിയ സമൂഹം ഉണ്ട് എന്നതു തന്നെ. വിക്കിയുടെ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ നല്ല പ്രചാരം ലഭിക്കുന്ന ഒന്നാണല്ലോ. അതിന്റെ ദോഷ വശങ്ങള്‍ ഒരു സാധാരണക്കാരന്‍ അനുഭവപ്പെടുന്നത് വിക്കിക്ക് വെളിയില്‍ സ്വതന്ത്രമായ ഒരിടത്താവണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അത് ലഭിക്കാത്ത സ്ഥിതിക്ക് എന്റെ ബ്ലോഗുകള്‍ തന്നെയാണ് ഉത്തമം. വിക്കി അഡ്മിനിസ്ട്രേറ്റര്‍ മാര്‍ക്ക് ധൈര്യമായി ഇവിടെ കമെന്റിടാം.ഒരു കാര്യത്തിലും വിക്കി സംരംഭങ്ങളില്‍ സഹായിക്കാനുള്ള കഴിവെനിക്കില്ല. എനിക്ക് കൂടുതല്‍ അറിയാവുന്ന മേഖല സ്ഥിതിവിവര കണക്കുകളുടെ വിശകലനം ആണ്. അത് വിക്കിയില്‍ അനുവദിക്കാത്തിടത്തോളം എന്റെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ കഴിയില്ല.
————————————————————-
എന്റെ ജിമെയില്‍ ചാറ്റില്‍
1:24 PM സ്ഥിതി വിവര കണക്കുകളുടെ വിശകലനം ആനുവല്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വിലകൊടുത്ത് വാങ്ങി ക്രോഡീ കരിച്ചതാണ്. അതിലെ പല വിവരങ്ങളും റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ഇല്ല1:25 PM ആംഗലേയ വിക്കിയില്‍ ഞാന്‍ ഇതേ വിഷയം ഇട്ടിട്ടുണ്ട്. അതെന്തേ നീക്കുന്നില്ല?അനൂപിന്റെ മറുപടി1:26 PM Anoopan: athu thankalude user pagil alleഎന്റെ മറുപടി – മലയാളം വിക്കി ബുക്സിലും ഞാന്‍ യൂസര്‍ പേജിലാണ് ഇടാന്‍ നോക്കിയത്. ജെസ്സി പറഞ്ഞ പ്രകാരമാണ് ബുക്സിലിട്ടത്. അതല്ല യൂസര്‍ പേജില്‍ ഇടാമെങ്കില്‍ ഞാനത് ചെയ്ത് തിരുത്തിയേനെ.5:15 PM Anoopan: i am not an admin of wikibooksi am also a user like you
It is the evidence and reference of the purchase of Indian Rubber Statistics Vol 31 of 2008.
Speeches of Jimmy Wales on 2nd International Free Software Conference at Thiruvananthapuram available at this page.വിക്കിയില്‍ക്കണ്ട പക്വതയില്ലാത്ത ഒരു കമെന്റ്.
ബ്യൂറോക്രാറ്റ് പദവിക്കായുള്ള അപേക്ഷകള്‍ – Requests for Bureaucrat status
“എത്രയും പെട്ടെന്ന് വേണം. അല്ലെങ്കില്‍ ഇത് കര്‍ഷകര്‍ മുതല്‍ തീവ്രദികള്‍ വരെ അറിഞ്ഞിരിക്കേണ്ട കാറ്റലോഗുകള്‍ കൊണ്ട് നിറയും. –Sadik Khalid(സംവാദം) 06:23, 17 ഡിസംബര്‍ 2008 (UTC)”
ഇത് തിരുത്തുവാനോ വിമര്‍ശിക്കുവാനോ ഞാനാരെയും വിക്കിയില്‍ കണ്ടില്ല. തീവ്രവാദികളുടെ പട്ടികയില്‍പ്പെടുത്തി ഒരു തലമുതിര്‍ന്ന മുഴുവന്‍ സമയ കര്‍ഷകനെ അപമാനിക്കലാണിതെന്ന് പറയേണ്ടതില്ലല്ലോ. കര്‍ഷകര്‍ക്കറിയേണ്ട കാറ്റലോഗുകള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നെനിക്കറിയില്ലായിരുന്നു.
വിക്കിയുടെ നാളിതുവരെയുള്ള പ്രശംസനീയമായ പെര്‍ഫോമന്‍സ് അംഗീകരിക്കുന്ന ഒരു കര്‍ഷകന്‍ തന്നെയാണ് ഞാന്‍. ചോരത്തിളപ്പുള്ള ചില അഡ്മിനിസ്ട്രേറ്റര്‍മാര്‍ വിക്കിക്കുതന്നെ നാണക്കേടാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജ്യോതിസിന്റെ മാന്യമായ ഇടപെടല്‍ വിക്കിയില്‍ എന്റെ സംവാദത്തില്‍ ഉണ്ടായി എന്നത് ആശ്വാസകരം തന്നെയാണ്. ജ്യോതിസിന്റെ സ്ഥാനത്ത് ഈ സാദിക് ഖാലിദ് ആയിരുന്നു എങ്കില്‍ എന്നോട് എത് രീതിയിലാവും പ്രതികരിക്കുക.
-
No Comments
മാസങ്ങള്‍ക്കുശേഷം പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍. എന്നാല്‍ അതിവേഗ കണക്കുകള്‍ പേര് വെളിപ്പെടുത്താത്ത റബ്ബര്‍ ബോര്‍ഡിന്റെ വക്താവ് എക്കണോമിക്സ് ടൈംസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഹിന്ദു ബിസിനസ് ലൈന്‍ എന്നിവയ്ക്ക് നേരിട്ട് നല്‍കുന്നു. അത് മുന്‍കൂട്ടി രൂപപ്പെടുത്തിയ കണക്കുകളാണെന്ന് കാണാം. മാസങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കുമ്പോള്‍ ആ അക്കങ്ങള്‍ക്കടുത്ത് വരികയും ചെയ്യും.
ആകെ ലഭ്യത മാസം
മുന്നിരിപ്പ് ഉല്പാദനം ഇറക്കുമതി കയറ്റുമതി തിരിമറി ലഭ്യത ഏപ്രില്‍ 167120 57250 4391 3261 -745 224755 മേയ് 156220 60115 9950 3123 2,557 225719 ജൂണ്‍ 149390 62200 6948 8495 -647 209396 ജൂലൈ 136630 62550 2589 9171 -1,037 191561 ആഗസ്റ്റ് 116095
സെപ്റ്റംബര്‍
ഒക്ടോബര്‍
നവംബര്‍
ഡിസംബര്‍
ജനുവരി
ഫെബ്രുവരി
മാര്‍ച്ച്
നിര്‍മാതാക്കളുടെ പക്കലുള്ള ലഭ്യതയും ഉപഭോഗവും നിരീക്ഷിച്ചാല്‍ വിലയിടിക്കുവാനുള്ള തന്ത്രം മനസ്സിലാകും.
നിര്‍മ്മാതാക്കളുടെ പക്കല്‍ ലഭ്യതയും ഉപഭോഗവും മാസം
മുന്നിരിപ്പ് വാങ്ങല്‍ ഇറക്കുമതി ലഭ്യത ഉപഭോഗം ഏപ്രില്‍ 78635 52309 4391 135335 70025 മേയ് 65310 62090 9950 137350 71215 ജൂണ്‍ 66135 55422 6948 128505 74060 ജൂലൈ 54445 64171 2589 121205 77540 ആഗസ്റ്റ് 43665
സെപ്റ്റംബര്‍
ഒക്ടോബര്‍
നവംബര്‍
ഡിസംബര്‍
ജനുവരി
ഫെബ്രുവരി
മാര്‍ച്ച്
വിപണിയിലെ ലഭ്യത കൂടിയാല്‍ വിലയിടിയും കുറഞ്ഞാല്‍ വിലകൂടും. അത് വെറും പാഴ് വാക്കുകളാണ്. വില ഇടിക്കുവാന്‍ വിപണിയിലെ സ്റ്റോക്ക് കൂട്ടുന്നതാണ് തന്ത്രം.
വിപണിയിലെ ലഭ്യതയും നിര്‍മ്മാതാക്കളുടെ വാങ്ങലും
മുന്നിരിപ്പ് കര്‍ഷകര്‍ വിറ്റത് കയറ്റുമതി ലഭ്യത വാങ്ങല്‍ ഏപ്രില്‍ 42095 58100 3261 96934 52309 മേയ് 45370 60145 3123 102392 62090 ജൂണ്‍ 37745 65690 8495 94940 55422 ജൂലൈ 40125 66580 9171 97534 64171 ആഗസ്റ്റ് 34440
സെപ്റ്റംബര്‍
ഒക്ടോബര്‍
നവംബര്‍
ഡിസംബര്‍
ജനുവരി
ഫെബ്രുവരി
മാര്‍ച്ച്
-
No Comments
സെപ്റ്റംബര്‍ ആദ്യം അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന് നില്കുകയും അതിനുള്ള കാരണം റബ്ബറിന്റെ ലഭ്യതക്കുറവും ടാപ്പിംഗ് ദിനങ്ങള്‍ തടസപ്പെടുത്തിക്കൊണ്ടുള്ള മഴയും ആണെന്ന് മനസിലാക്കാം. എന്നാല്‍ ഇപ്പോഴത്തെ ഈ വിലയിടിവിനെ എങ്ങിനെയാണ് ന്യായീകരിക്കുവാന്‍ കഴിയുക? ഓണത്തിന് മുമ്പുള്ള നാളുകളില്‍ വിലകൂട്ടി സംഭരിച്ച റബ്ബറെല്ലാംതന്നെ വന്‍കിട കച്ചവടക്കാരുടെ കൈവശം എത്തിച്ചേരുകയും അവരുമായുള്ള ഉല്പന്ന നിര്‍മാതാക്കളുടെ കൂട്ടുകെട്ട് ഇത്തരത്തിലൊരു വിലയിടിവിന് വഴിയൊരുക്കുകയും ചെയ്യുന്നു. പല വന്‍കിട കച്ചവടക്കാരും സഹകരണസംഘങ്ങളാണ്. അവര്‍ക്കുണ്ടാകുന്ന പ്രോഫിറ്റ് ഷയര്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെത്തിച്ചേരേണ്ടതാണ്. അത് വളഞ്ഞ വഴിയിലൂടെ അടിച്ചുമാറ്റപ്പെടുന്നതായിവേണം കരുതുവാന്‍. ഒറ്റദിവസം തന്നെ ഏഴും എട്ടും രൂപ വിലവ്യത്യാസത്തില്‍ താഴുക എന്നു പറഞ്ഞാല്‍ കര്‍ഷകരെ കഴതകളാക്കുന്ന ഒന്നുതന്നെയാണ്. വില താണാലും ചെറുകിട ഡീലര്‍മാരുടെ പക്കല്‍ നിന്ന് കൂടിയ വിലയ്ക്കുതന്നെയാവും സംഭരിക്കുക. ഈ അവസരത്തില്‍ കേരളത്തില്‍ നിന്ന് വില്കപ്പെടുന്ന റബ്ബറിന്റെ വില അറിയുവാന്‍ വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്നത് നല്ലതായിരിക്കും. 27 -ാം തീയതിയിലെ വ്യാപാരി വില 120 – 120.50 രൂപ പ്രതി കിലോഗ്രാം എന്ന നിരക്കാണ്. ഈ വില ഒരു വെബ് സൈറ്റിലും ലഭ്യവും അല്ല. കേരളത്തില്‍ വേരുകളുള്ള ഉല്പന്ന നിര്‍മാതാക്കള്‍ക്ക് മാത്രമേ വിപണിയിലെ വിലക്കുറവിന്റെയും ഗ്രേഡിംഗ് തിരിമറികളുടെയും പ്രയോജനം ലഭിക്കുകയുള്ളു. 80% ഡീലര്‍മാരും വിപണിയില്‍ ഇടപെടുന്നത് ഈ താണ നിരക്കിലാണ്. അത് പ്രസിദ്ധീകരിക്കുന്നത് ഇന്‍ഡ്യയിലെ ഏറ്റവും കൂടുതല്‍ ഉപഭോഗം നടത്തുന്ന നിര്‍മ്മാതാവിന്റെ പത്രത്തിലും. ഗ്രേഡിംഗിന്റെ കാര്യത്തിലും വിലയുടെ പ്രസിദ്ധീകരണത്തിലും റബ്ബര്‍ബോര്‍ഡ് വെറും നോക്കുകുത്തി മാത്രമാണ്.
സെപ്റ്റംബര്‍ 30 വരെ ലഭിക്കുന്ന ഓര്‍ഡറുകള്‍ ഡീലര്‍മാരുടെ പക്കല്‍ സ്റ്റോക്കായി കാട്ടിയും ഒരാഴ്ചയ്ക്കുള്ളില്‍ ആ ലോഡുകള്‍ അന്യ സംസ്ഥാനങ്ങളിലേയ്ക്ക അയക്കുമ്പോള്‍ അത് ഇന്‍ക്ലൂഡിംഗ് ട്രാന്‍സിറ്റ് എന്ന് കാട്ടി ഉല്പന്ന നിര്‍മാതാക്കള്‍ അവരുടെ കൈവശമുള്ള സ്റ്റോക്കായിക്കാട്ടിയും ഒരേ റബ്ബറിനെ ഇരട്ടിച്ച് കാട്ടുന്നതായിവേണം കരുതുവാന്‍. അപ്രകാരം മാസാവസാന സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുവാന്‍ കഴിയുന്നു. ഇത്രയും താണ വിലയ്ക്ക് കര്‍ഷകര്‍ വില്കുവാന്‍ തയ്യാറാവുകയില്ല. അതേസമയം ഒരാഴ്ചയ്ക്ക് ശേഷം ലോഡ് പോകുന്നതിനാല്‍ ഒക്ടോബര്‍ ആദ്യം വീണ്ടും വില കൂടുവാനാണ് സാധ്യത. കാരണം ക്രമാതീതമായി ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍ അന്താരാഷ്ട്ര വില ഉയര്‍ന്നേനെ. എന്നാല്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്റെ കയറ്റുമതി വിലകള്‍ അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണെന്ന് കാണുവാന്‍ കഴിയും. അന്താരാഷ്ട്ര വിലയോ, ക്രൂഡ്ഓയില്‍ വിലയോ, നിലവിലുള്ള സ്റ്റോക്കോ ആഭ്യന്തരവിലകളെ സ്വാധീനിക്കുന്നതിനേക്കാള്‍ വരാന്‍ പോകുന്ന ഒക്ടോബര്‍ മുതല്‍ ജനുവരിവരെയുള്ള പീക്ക് സീസണ്‍ മുന്നില്‍ക്കണ്ടുകൊണ്ടുള്ള വിലയിടിവു തന്നെയാണിത്. 2007-08 വര്‍ഷത്തെ പീക്ക് സീസണില്‍ കര്‍ഷകര്‍ വിറ്റതും നിര്‍മാതാക്കള്‍ വാങ്ങിയതുമായ കണക്കുകളാണ് ഗ്രാഫായി താഴെ കാണുന്നത്.
ഇത്തരം ഷീറ്റുകള്‍ എനിക്ക് 27-09-08 ന് വില്‍ക്കുവാന്‍ കഴിയുക 120.50 രൂപ പ്രതി കിലോഗ്രാം നിരക്കിലാണ്. -
4 Comments
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ മഴ തടസ്സപ്പെടുത്തിയതുകാരണം പ്രതീക്ഷിച്ച ഉല്പാദനമോ വിപണിയിലേയ്ക്കുള്ള വരവോ ഉണ്ടായില്ല. എന്നാല്‍ ആഭ്യന്തരവില ഉയര്‍ത്തി നിറുത്തി സംഭരിച്ചതുകാരണം വിപണിയിലും ഉല്പന്ന നിര്‍മാതാക്കളുടെ പക്കലും വര്‍ദ്ധനവിന് കാരണമായി എന്നുവേണം കരുതുവാന്‍. ഇനിയുള്ള നാളുകളില്‍ ഉല്പാദനത്തില്‍ കുറവുണ്ടാകുകയില്ല എന്ന പ്രതീക്ഷയിലെ വിലയിടിവാണ് കാണുവാന്‍ കഴിയുന്നത്. വരാന്‍ പോകുന്ന പീക്ക് സീസണ്‍ മുന്നില്‍ക്കണ്ട് വിലയിടിക്കുവാനുള്ള ശ്രമം തന്നെയാണ്. ചാഞ്ചാടുന്ന അന്താരാഷ്ട്ര വിപണിവിലയും താഴുന്ന സൂചനയാണ് കാണിക്കുന്നത്. എന്നിരുന്നാലും പഴയ പോസ്റ്റിലെ പരാമര്‍ശമായ ഓണം വരെ വില ഉയര്‍ന്ന് നില്കുമെന്നത് യാഥാര്‍ത്ഥ്യമായി. അതേപോലെ തന്നെ ഈ മാസാവസാനവും താണ വില വീണ്ടും ഉയരുവാനുള്ള സാധ്യതയാണുള്ളത്. അതിന് കാരണം മാസാവസാന സ്റ്റോക്ക് ഉയര്‍ത്തുക എന്നതു തന്നെയാണ്. ആഗസ്റ്റ് അവസാനം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നു നിന്നത് കര്‍ഷകരെ കഴിയുന്നിടത്തോളം റബ്ബര്‍ വില്‍ക്കുവാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ രണ്ടുമാസത്തിനു ശേഷം വരാന്‍ പോകുന്ന സ്ഥിതിവിവര കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നത് കര്‍ഷകന്റെ കൈവശമുള്ള സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടും. അത് മാസാവസാന സ്റ്റോക്കില്‍ ഇല്ലാത്ത വര്‍ദ്ധന രേഖപ്പെടുത്തുമെങ്കിലും വിപണിയില്‍ കാണാന്‍ കഴിയില്ല.











വ്യാഖ്യാനം