കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • No Comments
  • Performance of Natural Rubber 2009-10

    Stock at the begining of the year 200015 Tonnes
    Area —— hectares —% Growth
    Production 831400 Tonnes -3.8% Growth
    Consumption 930565 Tonnes 6.8% Growth
    Import 176756 Tonnes 38.6% Growth
    Export 25090 Tonnes -46.5% Growth
    Average Market Price for RSS 4 grade Rs. 11498/100Kg Rs. 114.98 per Kg
    Stock at the end of the year 247895 Tonnes
    Number of small holdings —– Million
    Number of large estates —-
    Average yield per hectare —– Kg
    Customs duty on Natural rubber
    Solid Form 20.00%
    Latex 70.00%
    Value of Natural Rubber Imported Rs. —— crore Rs. —– per Kg
    Value of Natural Rubber Exported Rs. —— crore Rs. —- per Kg
    Value of rubber products imported Rs. —– crore
    Value of rubber products exported Rs. ——- crore
    Income from NR to growers Rs. —– crore
    Cess of NR collected Rs. —– crore —– Tonnes at cess Rs. 1.50/kg (Import 170679 + Purchase 789561 Tonnes?)
    Number of licensed dealers —–
    Number of licensed manufacturers —–
    Tyre and Non-tyre consumption ratio –:–
    NR and SR consumption ratio –:–
    Per capita consumption of elastomer —- Kg
    Tyre industry turnover Rs. —— crores
    Tyre production —– lakh Numbers
    Value of tyre exports Rs. —– crores
    Costoms duty on tyres 10.00%
    World production —– million tonnes
    World consumption —– million tonnes
    World NR & SR consumption ratio –:–
    International price RSS 3 Rs. 11113/100 Kg Rs. 111.13 per Kg

    Ref: Monthly Rubber Stastical News August 2010 Vol — No –

    Summary

    Opening Stock 200015 Tonnes Consumption

    930565 Tonnes

    Production 831400 Tonnes Export 25090 Tonnes
    Import 170679 Tonnes Balace Stock 247895 Tonnes
    Missing -1456 Tonnes
    Total 1202094 Tonnes Total 1202094 Tonnes

    No Comments
  • 2009 മാര്‍ച്ച് 31 ന് വര്‍ഷാവസാന സ്റ്റോക്ക് 200015 ടണ്‍ (ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയത്) ആയിരുന്നു

    സ്വാഭാവിക റബ്ബര്‍ 2009-10
    മാസം ഉത്പാദനം കര്‍ഷകര്‍ വിറ്റത് നിര്‍മ്മാതാക്കള്‍ വാങ്ങിയത് ഇറക്കുമതി
    ഉപഭോഗം
    ഏപ്രില്‍ 51520 69955 64934 10421 73470
    മേയ് 53550 51365 54467 19828 71250
    ജൂണ്‍ 54255 56540 58422 20258 74220
    ജൂലൈ 50250 52340 52070 27100 78910
    ആഗസ്റ്റ് 64750 57605 63916 20119 79750
    സെപ്റ്റംബര്‍ 74300 68070 58973 20172 78765
    ഒക്ടോബര്‍ 88755 78950 71761 8574 77950
    നവംബര്‍ 93500 83530 71216 7124 80500
    ഡിസംബര്‍ 100850 98860 75816 6504 80250
    ജനുവരി 97500 64770 80455 7645 80500
    ഫെബ്രുവരി 51500 62770 65883 12167 76350
    മാര്‍ച്ച് 50650 67545 71648 10767 78650
    ആകെ 831400 812300 789561 170679 930565

    ഏപ്രില്‍ മുതല്‍ ഉത്പാദനം കുറച്ച് കാട്ടിയും, ഇറക്കുമതി വര്‍ദ്ധിപ്പിച്ചും, അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര വില ഉയര്‍ത്തി നിറുത്തിയും, കയറ്റുമതി കുറച്ചും, ഉത്തേജക ഔഷധം പ്രയോഗിപ്പിച്ചും (ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറക്കാം വിളവൊട്ടും കുറയാതെ എന്നതായിരുന്ന ഈ വര്‍ഷത്തെ പ്രചരണ വിഷയം)  ആഭ്യന്തര വിപണിയില്‍ സ്റ്റോക്ക് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അതിന് വേണ്ടി വന്ന സാഹചര്യം 2002 ഏപ്രില്‍ മുതല്‍ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വിലയിടിക്കുവാനുള്ള ശ്രമമായിരുന്നു എന്നതാണ് സത്യം. അത് വില ഉയരുവാനും റബ്ബര്‍ കൃഷിയുടെ വിസ്തൃതി വര്‍ദ്ധിക്കുവാനും കാരണമായി. എന്നാല്‍ അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവില ഉയര്‍ന്നിരുന്നിട്ടും 75300 മുതല്‍ 95925 ടണ്‍ വരെ കര്‍ഷകരുടെ പക്കല്‍ മാസാവസാന സ്റ്റോക്കായി ഉയര്‍ത്തിക്കാട്ടി. തിരിമറി സ്ഥിതിവിവര കണക്കില്‍ കാട്ടിയത് നമുക്ക് നെഗറ്റിവ് മിസ്സിംഗ് എന്ന് പേരിടാം. 2009-10 അവസാനിക്കുന്നത് കൂടുതലുള്ള ലഭ്യതയെ കുറച്ച് കാട്ടി പോസിറ്റീവ് മിസ്സിംഗ് എന്ന മാര്‍ഗത്തിലേക്കാണ് എന്ന് അനുമാനിക്കാം. കഴിഞ്ഞ വര്‍ഷം വരെ 70,000 ടണിന് മുകളില്‍ സ്റ്റോക്ക് കൈവശം വെച്ചിരുന്ന നിര്‍മ്മാതാക്കള്‍ അത് 20,000 ത്തില്‍ താഴെ കൊണ്ടു വരുമോ എന്ന് കാത്തിരുന്ന് കാണുക. കാരണം വിപണിയിലെ സ്റ്റോക്ക് ക്രമാതീതമായി ഉയരുമ്പോള്‍ വിപണിയില്‍ നിന്ന് കൂട്ടത്തോടെ വിട്ടു നില്‍ക്കാനും വില ഇടിക്കുവാനും താണ വിലക്ക് കയറ്റുമതി ചെയ്യിക്കുവാനും കഴിയും. അതിലൂടെ അന്താരാഷ്ട്ര വില ഇടിക്കുവാനും കഴിയും.

    അനാവശ്യ കയറ്റുമതി ഇറക്കുമതി തട്ടിപ്പുകള്‍ തെളിയിക്കപ്പെടുവാന്‍ ബുദ്ധിമുട്ടാണ്. മാധ്യമങ്ങള്‍ ആശ്രയിക്കുന്നത് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുക്കളാണ്. ആ കണക്കുകളെ ഈ ബ്ലോഗിലൂടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നു.

    റബര്‍, എന്‍ജിനീയറിങ്‌, ഇലക്‌ട്രോണിക്‌സ്‌, കെമിക്കല്‍സ്‌, പ്ലാസ്റ്റിക്‌ തുടങ്ങിയ മേഖലകളിലെ 112 പുതിയ ഉത്‌പന്നങ്ങളെ കയറ്റുമതി കേന്ദ്രീകൃത ഉത്‌പന്നങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി രണ്ട്‌ ശതമാനം കയറ്റുമതി ഇളവ്‌ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്‌. 2010-11 താണ വിലയ്ക്കുള്ള റബ്ബര്‍ കയറ്റുമതി വര്‍ഷമായിരിക്കാനാണ് സാധ്യത.

    റബ്ബറിനെ സംബന്ധിച്ചിടത്തോളം മൂന്നുമാസം ഉത്പാദനക്കുറവുണ്ടായാല്‍ അതിന് ശേഷമുള്ള മാസങ്ങളില്‍ ഉത്പാദന വര്‍ദ്ധനവ് ഉണ്ടാകും.

    റയിന്‍ഗാര്‍ഡില്ലാതെ സ്വയം ടാപ്പ് ചെയ്യുന്ന കര്‍ഷകന് കിട്ടിയ ഉത്പാദനവുമായി ഒരു താരതമ്യ പഠനമാണ് താഴെ ചേര്‍ത്തിരിക്കുന്നത്. 463042 ഹെക്ടര്‍ എന്നത് 2008-09 ല്‍ ഭരതത്തിലെ ആകെ ടാപ്പ് ചെയ്ത വിസ്തീര്‍ണമാണ്.

    ഒരു കര്‍ഷകന്റെ ഉത്പാദനവുമായി താരതമ്യം ചെയ്താല്‍

    മാസം ഉത്പാദനം .8 ഹെക്ടര്‍ കി ഗ്രാം പ്രതി ഹെക്ടര്‍ കി ഗ്രാം 463042 ഹെക്ടറില്‍ ടണ്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് ടണ്‍
    ഏപ്രില്‍ 117.8 147.25 68183 51520
    മേയ് 125.5 156.88 72640 53550
    ജൂണ്‍ 108.5 135.63 62800 54255
    ജൂലൈ 137.1 171.38 79354 50250
    ആഗസ്റ്റ് 111.1 138.88 64305 64750
    സെപ്റ്റംബര്‍ 123.7 154.63 71598 74300
    ഒക്ടോബര്‍ 138.2 172.75 79991 88755
    നവംബര്‍ 114.7 143.38 66389 93500
    ഡിസംബര്‍ 230.2 287.75 133240 100850
    ജനുവരി 190.6 238.25 110320 97500
    ഫെബ്രുവരി 143.2 179 82885 51500
    മാര്‍ച്ച് 151.9 189.88 87920 50650
    ആകെ 1692.5 2115.66 979623 831400

    2 Comments
  • കാഞ്ഞിരപ്പള്ളി: കാലവര്‍ഷമെത്തിയതോടെ ടാപ്പിംഗ്‌ മുടങ്ങിയതും വിലകൂടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ റബര്‍ വിപണിയിലെത്തിക്കാത്തതും മൂലം റബര്‍ വില കുതിക്കുന്നു.

    നാലാം ഗ്രേഡ്‌ റബറിനു കിലോയ്‌ക്ക് 179.25 രൂപയും തരംതിരിക്കാത്തതിനു 177 രൂപയുമാണ്‌ റബര്‍ബോര്‍ഡിന്റെ ഇന്നലത്തെ വില. തിങ്കളാഴ്‌ച 180 രൂപയായിരുന്നു വില. ക്രൂഡ്‌ ഓയില്‍ വിലയില്‍ വന്ന വര്‍ധനയും റബര്‍വില ഉയരാന്‍ കാരണമായി. അവധിവില ഉയര്‍ന്നുനില്‍ക്കുന്നതു കാരണം റബര്‍വില ഇരുന്നൂറിലെത്തുമെന്നാണു പ്രതീക്ഷ. രാജ്യത്ത്‌ 2,46,000 ടണ്‍ റബര്‍ സ്‌റ്റോക്കുണ്ടെന്നു റബര്‍ ബോര്‍ഡ്‌ പറയുന്നു. എങ്കിലും ഇറക്കുമതി വര്‍ധിക്കുകയാണ്‌. ഉല്‍പാദനക്കുറവു മൂലം ആഭ്യന്തര വിപണിയില്‍നിന്ന്‌ ആവശ്യത്തിനു റബര്‍ ലഭിക്കാത്തതിനാലാണ്‌ റബര്‍ ഇറക്കുമതി ചെയ്യുന്നതെന്നു റബര്‍ ബോര്‍ഡ്‌വൃത്തങ്ങള്‍ പറഞ്ഞു.

    കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ 24 വരെയുള്ള കണക്കനുസരിച്ച്‌ 32074 ടണ്‍ റബറാണ്‌ ഇറക്കുമതി ചെയ്‌തത്‌. ഈ കാലയളവില്‍ കയറ്റുമതി 3920 ടണ്‍ മാത്രമാണ്‌. ഇന്തോനീഷ്യയില്‍നിന്ന്‌ 14669 ടണ്ണും തായ്‌ലന്‍ഡില്‍നിന്ന്‌ 5198 ടണ്ണും മലേഷ്യയില്‍നിന്ന്‌ 1532 ടണ്‍ റബറും ഇറക്കുമതി ചെയ്‌തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 1,70,679 ടണ്‍ റബര്‍ ഇറക്കുമതിയും 25096 ടണ്‍ കയറ്റുമതിയും ചെയ്‌തിരുന്നു.

    കാലാവസ്‌ഥ അനുകൂലമായതിനാല്‍ തായ്‌ലന്‍ഡ്‌, ഇന്തോനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റബര്‍ ഉല്‍പാദനം വര്‍ധിച്ചതുകാരണം രാജ്യാന്തരവില കുറയുകയാണ്‌. ബാങ്കോക്കില്‍ ആര്‍.എസ്‌.എസ്‌. 3-ന്റെ ഇന്നലത്തെ വില കിലോയ്‌ക്ക് 168.76 രൂപയാണ്‌. രാജ്യാന്തര വിലയേക്കാള്‍ ആഭ്യന്തരവില ഉയര്‍ന്നുനില്‍ക്കുന്നതുകാരണം റബറിന്റെ കയറ്റുമതി സാധ്യമല്ലെന്നാണു റബര്‍ ബോര്‍ഡിന്റെ അഭിപ്രായം.

    സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലെ അവധിവില പിന്നോട്ടു പോകുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ കൂടുതല്‍ റബര്‍ എത്തുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍.
    കടപ്പാട് – മംഗളം

    റബ്ബര്‍ കണക്കുകളിലെ തിരിമറികള്‍

    1 Comment
  • റബ്ബര്‍ മരങ്ങളെ സംബന്ധിച്ചിടത്തോളം മഴയുടെ കുറവ് അല്ലെങ്കില്‍ ഇടവിട്ടുള്ള മഴ റബ്ബര്‍ ഉല്പാദനം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു. ഒരു ദ്വിബീജ സസ്യകാണ്ഡത്തിന്റെ രണ്ടാംഘട്ട വളര്‍ച്ച ടാപ്പ് ചെയ്യുന്ന മരങ്ങളെ സംബന്ധിച്ചിടത്തോളം ഡി.ആര്‍‌​.സി വര്‍ദ്ധനവിന് അനുകൂലമാകുന്നത് സൂര്യപ്രകാശവും, കാറ്റും (വായുവിലെ കാര്‍ബണ്‍​), സൈലത്തിലൂടെയുള്ള ജലത്തിന്റെയും മൂലകങ്ങളുടെയും സംഭരണവും പ്രവാഹവും, ഇലപ്പടര്‍പ്പ്,   മഗ്നീഷ്യത്തിന്റെ ലഭ്യത മുതലായവയാണ്. പ്രകാശ സംശ്ലേഷണം കുറയുന്ന അവസരത്തില്‍ ലഭിക്കുന്ന അധിക ഉല്പാദനം ഫ്ലോയത്തിലെ ന്യൂട്രിയന്റ് മൈനിംഗിന് കാരണമാകും. അത്തരം മരങ്ങളിലും, ഉത്തേജക ഔഷധമായ എഥിഫോണ്‍ പ്രയോഗത്തിലും സംഭവിക്കുന്ന മൈനിംഗിന്റെ ഫലമായാണ് പട്ടമരപ്പ് ഉണ്ടാകുന്നത്.

    റബ്ബര്‍ ഉല്പാദന വര്‍ദ്ധനവിന് അനുകൂല ഘടകമായ കാലാവസ്ഥാ വ്യതിയാനം മരങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കണമെങ്കില്‍ ലാറ്റെക്സിന്റെ ഡി.ആര്‍​.സി 30 ന് താഴെ പോകാതെയും 35 ന് മുകളില്‍ പേകാതെയും ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും. ടാപ്പിംഗ് ദിനങ്ങളുടെ  എണ്ണം വര്‍ദ്ധിക്കുന്നത് ടാപ്പിംഗ് ചെലവ് വര്‍ദ്ധിക്കുമെങ്കിലും ഉയര്‍ന്ന വില അനുകൂല ഘടകമായി മാറുന്നു. രാസവളങ്ങളുടെയും കള, കുമിള്‍​, കീടനാശിനികളുടെയും പ്രയോഗം മണ്ണിനും ജൈവസമ്പത്തിനും ഹാനികരമാണ്. പകരം ജൈവവളങ്ങളും നല്‍കിയും മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ കുറവ് പരിഹരിച്ചും റബ്ബര്‍ മരങ്ങളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല ഉല്പാദന വര്‍ദ്ധനവിനും വഴിയൊരുക്കാം. വിലവര്‍ദ്ധനവ് ഉത്പാദന വര്‍ദ്ധനവിന് കാരണമാകുന്നു. മറ്റ് വിളകളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ റബ്ബര്‍ കറയായി ശേഖരിക്കപ്പെടുന്നതിനാല്‍ വിളവെടുപ്പ് ടാപ്പിംഗിനെ ആശ്രയിച്ചിരിക്കുന്നു. 2009-10 ല്‍ 150 ടാപ്പിംഗ് ദിനങ്ങളും 1,80,000 രൂപയുടെ ഉണക്കറബ്ബറിന്റെ വിറ്റുവരവും 360 റബ്ബര്‍ മരങ്ങളില്‍ നിന്ന് ലഭിക്കുകയും  ഇന്‍ഡ്യന്‍ ഉല്പാദനമായ 979623 ടണ്ണുകള്‍ക്കൊപ്പം എത്തിച്ചേരുവാന്‍ കഴിയുകയും ചെയ്തു.

    2 Comments

ഫീഡ്

Classifieds

Son of Keralafarmer

Follow me on Twitter

Micro Blogging

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer


View my page on Agriculture

To Join Click following Link

മറയില്ലാതെ കര്‍ഷകര്‍ക്ക് ചര്‍ച്ചചെയ്യാം


Visit keralaschools
കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം ചേരുവാനുള്ള ആംഗലേയം, മലയാളം, ഹിന്ദി സാമൂഹിക ശൃംഘലകളിലേയ്ക് ഒരു കവാടം

RSS Tweets of Dr. Shashi tharoor

ചൂടുള്ള വാര്‍ത്ത

ആധാരങ്ങള്‍

വിഭാഗങ്ങള്‍