Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കേന്ദ്ര പെന്‍ഷന്‍കാര്‍ക്കും വന്‍ ആനുകൂല്യങ്ങള്‍

ന്യൂഡല്‍ഹി: പെന്‍ഷന്‍പറ്റിയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറാം ശമ്പള കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചു കൂടുതല്‍ ആനുകൂല്യങ്ങള്‍. അടിസ്ഥാന പെന്‍ഷന്‍, ഡിയര്‍നെസ് പെന്‍ഷന്‍, 2006 ജനുവരി ഒന്ന് മാനദണ്ഡമാക്കി 24% ക്ഷാമബത്ത എന്നിവ ചേര്‍ന്ന തുകയായിരിക്കും പുതുക്കിയ പെന്‍ഷന്‍. പെന്‍ഷന്‍ കണക്കാക്കുന്ന ഗണനപ്പട്ടിക 1.86 ആയിരിക്കും. നേരത്തേ ഇത് 1.74 ആയിരുന്നു.
വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു പൂര്‍ണ പരസഹായം ആവശ്യമുള്ളവരാണെങ്കില്‍ പ്രത്യേക ആനുകൂല്യം (കോണ്‍സ്റ്റന്റ് അറ്റന്‍ഡന്റ് അലവന്‍സ്) ലഭിക്കും. പ്രതിരോധവകുപ്പില്‍ നല്‍കിവരുന്നതിനു തുല്യമായിരിക്കും ഇത്.

ജോലിക്കിടെ അപകടത്തില്‍ മരിക്കുന്ന പ്രതിരോധ സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള എക്സ്ഗ്രേഷ്യ അഞ്ചില്‍നിന്നു 10 ലക്ഷമാക്കി. ഏറ്റുമുട്ടലിലാണു മരണമെങ്കില്‍ 15 ലക്ഷം രൂപ ലഭിക്കും.
ഇരുപതു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് അവസാന പത്തു മാസം ലഭിച്ച ആനുകൂല്യങ്ങളുടെ ശരാശരി തുകയുടെ 50 ശതമാനമോ അവസാന മാസം ലഭിച്ച തുകയുടെ 50 ശതമാനമോ ഏതാണു കൂടുതല്‍, അതായിരിക്കും പെന്‍ഷന്‍. പുതുക്കിയ കമ്യൂട്ടേഷന്‍ പട്ടികയനുസരിച്ചായിരിക്കും ഭാവിയില്‍ പെന്‍ഷന്‍ കണക്കാക്കുക.

ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷമാക്കി. കുടുംബ പെന്‍ഷന് അര്‍ഹതയുള്ളവരുടെ പരിഗണനാ പട്ടികയിലുണ്ടായിരുന്ന വിവേചനം എടുത്തുകളഞ്ഞു. ഇതനുസരിച്ച് ആണ്‍മക്കള്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും ലഭിച്ചുവരുന്ന പരിഗണന വിധവകളായ പെണ്‍മക്കള്‍ക്കും ലഭിക്കും. മരിച്ചുപോയ
സര്‍ക്കാര്‍ ജീവനക്കാരന്റെ മക്കളില്ലാത്ത മകള്‍ക്കു പുനര്‍വിവാഹം ചെയ്താലും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടാവും.

എന്നാല്‍, അവര്‍ക്കു കിട്ടുന്ന മറ്റു വരുമാനങ്ങള്‍ കുറഞ്ഞ കുടുംബ പെന്‍ഷന്‍ തുകയ്ക്ക് ഒപ്പമോ കൂടുതലോ ആയിരിക്കരുതെന്നു നിബന്ധനയുണ്ട്. ജീവനക്കാര്‍ക്കെന്നതുപോലെ പെന്‍ഷന്‍കാര്‍ക്കും കുടിശികയുടെ 40% ഈ സാമ്പത്തിക വര്‍ഷവും ബാക്കി അടുത്ത സാമ്പത്തിക വര്‍ഷവും നല്‍കുമെന്നു ധനവകുപ്പു വൃത്തങ്ങള്‍ അറിയിച്ചു. 2006 ജനുവരി ഒന്നുമുതലാണു പ്രാബല്യം.

കടപ്പാട് – മനോരമ 03-09-09

  • ചന്ദ്രേട്ടാ,
    കോളടിച്ചല്ലോ…നന്ദി…
    വെള്ളായണി.