-
പട്ടമരപ്പ് ഒരു രോഗമോണോ?
No CommentsIn this audio in Malayalam Jt. Rubber Production Commissioner Venugopal announces in front of the Scientists of RRII at Kottarakara 0n 4-12-09 that brown bast is not a disease.
കൊട്ടാരക്കര നടന്ന “റബ്ബര്‍ കര്‍ഷക – ഗവേഷണ വിജ്ഞാന വ്യാപന മുഖാമുഖം ” പരിപാടിയില്‍ പട്ടമരപ്പ് ഒരു രോഗമല്ല എന്ന് ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ വേണുഗോപാല്‍ ആര്‍ആര്‍ഐഐ യിലെ ശാസ്ത്രജ്ഞരെ സാക്ഷിയാക്കിക്കൊണ്ട് പട്ടമരപ്പ് ഒരു രോഗമല്ല എന്ന് പലവട്ടം ആവര്‍ത്തിക്കുന്നത് മുകളില്‍ കൊടുത്തിരിക്കുന്ന ആഡിയോയില്‍ കേള്‍ക്കുവാന്‍ കഴിയും. എന്നാല്‍ ഗൂഗിളില്‍ തെരഞ്ഞാല്‍ വിദേശത്തള്ള പല ശാസ്ത്രജ്ഞരും ഇതൊരു രോഗമാണ് എന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണുവാന്‍ കഴിയും.
അപ്പോള്‍ ഒരു രോഗം എന്നാല്‍ എന്താണ്?
കര്‍ഷകര്‍ക്ക് മനസിലാക്കുവാന്‍ കഴിയുന്നത് ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയുന്ന ഒരസുഖത്തെ രോഗമെന്ന് പറയാം എന്നാണ്. അതിനാല്‍ M.E.J Chandler, Late harkness Scholar, Newnham College, Cambridge ന്റെ ആമുഖത്തോടുകൂടി പ്രസിദ്ധീകരിച്ച പി.ഡി.എഫ് ഒന്നാം പേജ് ഇപ്രകാരം പറയുന്നു. അതും 1921 ലെ ഇന്‍ഡ്യന്‍ റബ്ബര്‍ ജര്‍ണലില്‍ നിന്നെടുത്തിട്ടുള്ളതാണ്. പരിഹാരം കണ്ടെത്താന്‍ കഴിയാതെ പോയതുകാരണം അതൊരു രോഗമേ അല്ലാതായി റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്. എന്നാല്‍ പരിഹാരം ഇവിടെ കാണാം.PHLOEM NECROSIS (BROWN BAST DISEASE) IN HEVEA BRASILIENSIS – The disease known as brown bast is prevalent in all tropical Countries whre hevea brasiliensis is grown on a large scale for commercial purposes, especially in plantations where tapping is in progress and it is regarded at the present time at the most serious malady to which the para rubber tree is liable………… See the image of first page
By a search on Google we can get more informations on brown bast.

I will update more about brown bast OR Phloem Necrosis OR Bark Necrosis to prove that this is a disease on this post.



വ്യാഖ്യാനം