Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കേരളത്തിലെ അഴിമതി വിരുദ്ധ പ്രസ്ഥാനം


അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരെയുള്ള ശക്തമായ ഒരു ലോക്‌പാല്‍ ബില്ലിന് അവസരമൊരുങ്ങുകയാണല്ലോ. ലൂപ്പ് ഹോളുകള്‍ അടയ്ക്കത്തക്ക രീതിയില്‍ പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ പൊതുജനങ്ങളുടെ ഇടയില്‍ അതിന് അവസരമൊരുക്കുന്ന ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും യുവതീ യുവാക്കളിലാണ് ഇക്കാര്യത്തില്‍ നമുക്ക് പ്രതീക്ഷ അര്‍പ്പിക്കുവാന്‍ കഴിയുക. ജനാധിപത്യത്തിന്റെ അധപ്പതനത്തില്‍ നിന്ന് കരകയറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കൊല്ലത്ത് ശ്രീ കെ. ഭാസ്കരന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനം മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. കൊല്ലത്ത് നടന്ന അഴിമതി വിരുദ്ധ സംഗമത്തില്‍ ശ്രീ എസ്. ബല്‍രാമന്‍ പറഞ്ഞത് ഹ്യൂമണ്‍ റൈറ്റ്സ് ആക്ടിന്റെ തലക്കെട്ട് മാത്രം മാറ്റിയാണ് ചൈല്‍ഡ് റൈറ്റ്സ് ആക്ട് ഉണ്ടാക്കിയത് എന്നാണ്.കേരളഫാര്‍മര്‍ അവിടെ പറഞ്ഞത് ഐ.ടി ആക്ട് 2008 ഭേദഗതി പാര്‍ലമെന്റിലവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചകളൊന്നും കൂടാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു എന്ന കാര്യമാണ്. അതിന്റ ഭവിഷ്യത്തുകള്‍ പലരെയും ദോഷകരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Subscribe to kerala against corruption
Email:
Visit this group

Comments are closed.