-
1 Comment

കാഞ്ഞിരപ്പള്ളി: കാലവര്‍ഷമെത്തിയതോടെ ടാപ്പിംഗ് മുടങ്ങിയതും വിലകൂടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ റബര്‍ വിപണിയിലെത്തിക്കാത്തതും മൂലം റബര്‍ വില കുതിക്കുന്നു.
നാലാം ഗ്രേഡ് റബറിനു കിലോയ്‌ക്ക് 179.25 രൂപയും തരംതിരിക്കാത്തതിനു 177 രൂപയുമാണ് റബര്‍ബോര്‍ഡിന്റെ ഇന്നലത്തെ വില. തിങ്കളാഴ്‌ച 180 രൂപയായിരുന്നു വില. ക്രൂഡ് ഓയില്‍ വിലയില്‍ വന്ന വര്‍ധനയും റബര്‍വില ഉയരാന്‍ കാരണമായി. അവധിവില ഉയര്‍ന്നുനില്‍ക്കുന്നതു കാരണം റബര്‍വില ഇരുന്നൂറിലെത്തുമെന്നാണു പ്രതീക്ഷ. രാജ്യത്ത് 2,46,000 ടണ്‍ റബര്‍ സ്‌റ്റോക്കുണ്ടെന്നു റബര്‍ ബോര്‍ഡ് പറയുന്നു. എങ്കിലും ഇറക്കുമതി വര്‍ധിക്കുകയാണ്. ഉല്‍പാദനക്കുറവു മൂലം ആഭ്യന്തര വിപണിയില്‍നിന്ന് ആവശ്യത്തിനു റബര്‍ ലഭിക്കാത്തതിനാലാണ് റബര്‍ ഇറക്കുമതി ചെയ്യുന്നതെന്നു റബര്‍ ബോര്‍ഡ്‌വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ 24 വരെയുള്ള കണക്കനുസരിച്ച് 32074 ടണ്‍ റബറാണ് ഇറക്കുമതി ചെയ്‌തത്. ഈ കാലയളവില്‍ കയറ്റുമതി 3920 ടണ്‍ മാത്രമാണ്. ഇന്തോനീഷ്യയില്‍നിന്ന് 14669 ടണ്ണും തായ്‌ലന്‍ഡില്‍നിന്ന് 5198 ടണ്ണും മലേഷ്യയില്‍നിന്ന് 1532 ടണ്‍ റബറും ഇറക്കുമതി ചെയ്‌തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 1,70,679 ടണ്‍ റബര്‍ ഇറക്കുമതിയും 25096 ടണ്‍ കയറ്റുമതിയും ചെയ്‌തിരുന്നു.
കാലാവസ്‌ഥ അനുകൂലമായതിനാല്‍ തായ്‌ലന്‍ഡ്, ഇന്തോനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റബര്‍ ഉല്‍പാദനം വര്‍ധിച്ചതുകാരണം രാജ്യാന്തരവില കുറയുകയാണ്. ബാങ്കോക്കില്‍ ആര്‍.എസ്.എസ്. 3-ന്റെ ഇന്നലത്തെ വില കിലോയ്‌ക്ക് 168.76 രൂപയാണ്. രാജ്യാന്തര വിലയേക്കാള്‍ ആഭ്യന്തരവില ഉയര്‍ന്നുനില്‍ക്കുന്നതുകാരണം റബറിന്റെ കയറ്റുമതി സാധ്യമല്ലെന്നാണു റബര്‍ ബോര്‍ഡിന്റെ അഭിപ്രായം.
സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലെ അവധിവില പിന്നോട്ടു പോകുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ കൂടുതല്‍ റബര്‍ എത്തുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍.
കടപ്പാട് – മംഗളംറബ്ബര് കണക്കുകളിലെ തിരിമറികള്‍
-
2 Comments

ഇപ്പോള്‍ നടക്കുന്ന മലയാളം ബ്ലോഗുകളിലെ പ്രധാന ചര്‍ച്ചാ വിഷയം ജോര്‍ജ് ജോസഫ് എന്ന കള്ള കൃസ്റ്റ്യന്‍ ഐഡിയില്‍ നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന ബ്ലോഗ് പോസ്റ്റിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ ഡിജിപിയ്ക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ഉദ്യഗസ്ഥര്‍ അറസ്റ്റ് ചെയ്ത അഡ്വക്കേറ്റ് ഷൈന്‍ എന്ന 37 വയസ്സുകാരനെപ്പറ്റിയുള്ളതാണ്. പ്രസ്തുത വ്യക്തിയെ അനുകൂലിക്കുന്നവര്‍ കുറവും പ്രതികൂലിക്കുന്നവര്‍ മലയാളം ബ്ലോഗുകളില്‍ കൂടുതലാണ്.
നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ ഷൈന്‍ മാത്രമല്ല ഇതിന് മുമ്പും ചിത്രകാരന്‍ അനോണിമസ് ആയിരുന്നുകൊണ്ട് എഴുതിയ പോസ്റ്റുകളെല്ലാം തന്നെ നായര്‍ ബ്രാഹ്മണ സമുദായങ്ങളെ ആക്ഷേപിക്കുന്നവയായിരുന്നു. സന്തോഷ് ജെ എന്ന ബ്ലോഗര്‍ സൈബര്‍ സെല്ലില്‍ ഹേറ്റ് സ്പീച്ച് നടത്തുന്ന ബ്ലോഗുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം ചോദിച്ചത് അന്നത്തെ പത്രങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടില്ലായിരുന്നു. എന്നാല്‍ ചിത്രകാരന്‍ എന്ന മുരളി അറസ്റ്റ് ചെയ്യപ്പെട്ടതായുള്ള വാര്‍ത്ത സഹ ബ്ലോഗര്‍ മാരില്‍ നിന്നാണ് മറ്റുള്ളവര്‍ അറിയുന്നത്. അതിനെത്തുടര്‍ന്ന് ചിത്രകാരന് അനുകൂലമായ പല പത്രവാര്‍ത്തകളും പ്രത്യക്ഷപ്പെടുകയുണ്ടായി. തദവസരത്തില്‍ കുറച്ചുനാള്‍ ചിത്രകാരന്റെ ബ്ലോഗുകളെല്ലാം ക്ഷണിക്കപ്പെട്ടവര്‍ക്കായി മാത്രം നിലനിറുത്തിയിരുന്നു. അതുതന്നെയാണ് അഡ്വ. ഷൈനിന്റെ കാര്യത്തിലും സംഭവിക്കുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ചിത്രകാരന്‍ തന്റെ ബ്ലോഗില്‍ വായനക്കാര്‍ക്ക് മുന്നറിയിപ്പ് എന്ന് മുകളിലും താഴെയുമായി ചേര്‍ത്തശേഷം ചില പോസ്റ്റുകളും കമെന്റുകളും നീക്കം ചെയ്തുകൊണ്ട് പൂര്‍വ്വാധികം ശക്തിയില്‍ തിരികെ വന്നിരിക്കുന്നു.
നായര്‍ സമുദായ സ്ത്രീകളെല്ലാം വേശ്യകളായിരുന്നു എന്ന് തെളിവ് നിരത്തുന്നത് പ്രിന്റ് ചെയ്ത പുസ്തക താളുകളും (പ്രിന്റിംഗ് എന്നാണ് ആരംഭിച്ചത് എന്ന് പലര്‍ക്കും അറിവുള്ളതാണ്), ഇന്റെര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കിട്ടുന്ന രേഖകളും (ഇന്റെര്‍ നെറ്റ് നിലവില്‍ വന്നതും എന്നുമുതലെന്ന് നമുക്കറിയാം) മറ്റുമാണ്. മുപ്പതും നാല്പതും വയസ്സുള്ളവര്‍ നിരത്തുന്ന രേഖകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നു എന്ന് പറയപ്പെടുന്ന ആചാരങ്ങള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ മട്ടിലാണ്. സൈബര്‍ നിയമം പരിഷ്കരിച്ച 2008 അവതരിപ്പിക്കുന്ന അവസരത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി സമരം ചെയ്യുകയായിരുന്നതുകാരണം പരിഷ്കാരം തിരുത്തലുകളൊന്നും ഇല്ലാതെ നിലവില്‍ വന്നു.
ജോര്‍ജ് ജോസഫ് എന്ന ഒരു റിട്ടയോര്‍ഡ് അധ്യാപകന്റെ പേരില്‍ പ്രസ്തുത സമുദായക്കാരനല്ലാത്ത വ്യക്തി അഡ്വക്കേറ്റെന്ന നിലയില്‍ കൂടുതല്‍ വിചിത്രമായിരിക്കുന്നു. ഇപ്പോള്‍ പ്രസ്തുത പോസ്റ്റ് തെരഞ്ഞാല്‍ കിട്ടുന്നത് ഇപ്രകാരമാണ്.
ക്ഷണിക്കപ്പെട്ട വായനക്കാര്‍ക്കു മാത്രമായി ഈ ബ്ലോഗ് തുറന്നിരിക്കുന്നു
http://vichithrakeralam.blogspot.com/ഈ ബ്ലോഗ് വായിക്കുന്നതിനായി നിങ്ങളെ ക്ഷണിക്കപ്പെട്ടതായി കാണപ്പെടുന്നില്ല. ഇതൊരു തെറ്റുപറ്റിയതാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, നിങ്ങള്‍ ബ്ലോഗ് രചയിതാവിനെ ബന്ധപ്പട്ട് ഒരു ക്ഷണം അഭ്യര്‍ത്ഥിക്കേണ്ടത് ആവശ്യമാണ്.
നിങ്ങള്‍ chandrasekharan.nair@gmail.com ആയി പ്രവേശിച്ചു – ഒരു വ്യത്യസ്ത അക്കൌണ്ടില്‍ പ്രവേശിക്കൂ
ജോര്‍ജ് ജോസഫ് എന്ന പേര് മാറി ശംഘുവരയനും പിന്നീട് ജി.ജെ യും ആയി മാറി പ്രൊഫൈല്‍ ഉടമയുടെ പേര്. കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഈ ബ്ലോഗും വീണ്ടും സജീവം ആകും എന്നു തന്നെയാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഇപ്പോഴും ചില പോസ്റ്റുകള്‍ ഗൂഗിള്‍ തന്നെ കാച്ച്ഡ് പേജായി കാട്ടിത്തരുന്നുണ്ട്.
സേവന നിബന്ധനകള്‍ | സ്വകാര്യത | ഉള്ളടക്ക നയം എന്നിവ ഓരോ ബ്ലോഗറും വായിക്കുന്നത് നല്ലതാണ്.
ആള്‍മാറാട്ടം: മറ്റാരെങ്കിലുമാണെന്നോ അല്ലെങ്കില്‍ ഒരു സംഘടനയുടെ പ്രതിനിധിയാണെന്നോ ഉള്ള തരത്തില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. പാരഡിയോ ആക്ഷേപഹാസ്യമോ പ്രസിദ്ധീകരിക്കാനാവില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല – നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം സംബന്ധിച്ച് വായനക്കാര്‍ക്ക് തെറ്റിദ്ധാരണ വരാന്‍ ഇടയുള്ള ഉള്ളടക്കം ഒഴിവാക്കുക.ഈ ബ്ലോഗുകൊണ്ട് ലക്ഷ്യമിനുന്നത് വര്‍ഗീയധ്രുവീകരണവും അവയുടെ ശക്തി വര്‍ദ്ധിപ്പിക്കലുമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പരാതിപ്പെട്ടതുകൊണ്ട് മാത്രം സൈബര്‍ സെല്‍ കേസെടുക്കുകയും അനോണിയായി പ്രസിദ്ധീകരിച്ച ഷൈന്‍ എന്ന ബ്ലോഗറെ അറസ്റ്റ് ചെയ്യുകയും ചെയ്തതിലൂടെ എന്‍എസ്എസ്സുമായി അകന്നു നില്‍ക്കുന്ന ഒരു വിഭാഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളോട് സഹകരിപ്പിക്കുവാനും സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുവാനും കഴിയും. അത് സംഭവിക്കുമ്പോള്‍ മറ്റ് സംഘടനകളും അതേപോലെ ശക്തിപ്രാപിക്കും. ഇത് തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം. കാരണം വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ചും പ്രീണിപ്പിച്ചും വിരോധിപ്പിച്ചും വോട്ടുകള്‍ നേടി എടുക്കുകതന്നെയാവാം ലക്ഷ്യം.
ഇത്തരം ഒരു ചുറ്റുപാടിലേക്ക് നീങ്ങേണ്ടിവന്ന സാഹചര്യം നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്. മന്‍മോഹന്‍ സിംഗിന്റെ പ്രേരണയാല്‍ തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച തരൂരിന് വര്‍ഗ്ഗീയതയ്ക്കും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ജനമനസ്സുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സുകാര്‍ക്കുള്‍പ്പെടെ ഒരു പാര്‍ട്ടിക്കും അത് ദഹിച്ചില്ല എന്നത് അദ്ദേഹത്തിന്റെ പിന്നീടുള്ള അനുഭവങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് മനസ്സിലായതാണ്. തരൂര്‍ നായരല്ല എന്ന് നാരായണപ്പണിക്കര്‍ മുദ്രകുത്തിയിട്ടും ഫലമൊന്നും കണ്ടില്ല.
വര്‍ഷങ്ങളായി സൈബര്‍ സെല്ലില്‍ നടപടി എടുത്ത പരാതികള്‍ സീന്ധു ജോയിയുടെയും പിണറായിയുടെയും നാരായണപ്പണിക്കരുടെയും മ്ത്രമാണോ? ഇതിന് ഉത്തരം ലഭിക്കണമെങ്കില്‍ പത്ത് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് സൈബര്‍ സെല്ലിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു അപേക്ഷ നല്‍കി ഫേക് പ്രൊഫൈല്‍, ഹേറ്റ് സ്പീച്ച് മുതലായവ സംബന്ധിച്ച് സൈബര്‍ സെല്ലിന് ലഭിച്ചിട്ടുള്ള അപേക്ഷകരുടെ വിവരവും അതില്‍ കൈക്കൊണ്ട നടപടികളുടെ വിവരവും ആണ്.
ഗൂഗിളും ഉപയോക്താവും തമ്മില്‍ അനോണിമിറ്റിയേ ഇല്ല എന്നിരിക്കെ ഭാരത സര്‍ക്കാരിനോ, സംസ്ഥാന സര്‍ക്കാരിനോ അനോണിമിറ്റിയുള്ള ബ്ലോഗറെ കണ്ടെത്താന്‍ ഗൂഗിളിനെ സമീപിക്കേണ്ടിവരുന്നു.അല്ലയെങ്കില്‍ ഗൂഗിളിന്റെ സേവന നിബന്ധനകളില്‍ പറയുന്ന ശരിയായ ഉപയോഗം ഏത് രീതിയിലാണ് പ്രാവര്‍ത്തികമാകുക?
ശരിയായ ഉപയോഗം. സേവനം സ്വന്തമായി ഉപയോഗിക്കുന്നതിന്, നിങ്ങള്‍ സൃഷ്ടിച്ച ഏത് പോസ്റ്റിനും അതെത്തുടര്‍ന്നുള്ള എന്ത് അനന്തരഫലങ്ങള്‍ക്കും നിങ്ങള്‍ മാത്രമാണ് ഉത്തരവാദിയെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. നിങ്ങള്‍ താമസിക്കുന്ന രാജ്യത്തുനിന്നും കയറ്റുമതിചെയ്യുന്ന സാങ്കേതിക ഡാറ്റാകളുടെ പ്രക്ഷേപണം സംബന്ധിച്ച ഏത് നിയമങ്ങളും ഉള്‍പ്പെടെ, പ്രയോഗത്തിലുള്ള എല്ലാ പ്രാദേശിക, സംസ്ഥാന, ദേശീയ, അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഈ സേവനം ഉപയോഗിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
സൈബര്‍ നിയമം ബ്ലോഗര്‍മാര്‍ക്ക് അനോണിമിറ്റി അനുവദിക്കാന്‍ പാടില്ല എന്നതു തന്നെയാവണം. ഇല്ലെങ്കില്‍ മുത്തപ്പന്‍ എന്ന ബ്ലോഗര്‍ക്കെതിരെ ആദ്യം ഒരു പരാതി നല്‍കുകയും സൈബര്‍ സെല്‍ നടപടി സ്വീകരിക്കുകയും ഗൂഗിളില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ നേടി എടുത്തശേഷം ആര്‍ടിഐ ആക്ട് നാം വിനിയോഗിക്കുകയുമാണ് വേണ്ടത്.
-
5 Comments
What is the quality of Lalit Modi in front of Hon. Minister Dr. Tharoor?
Allegations Against Modi* He operated as a ‘Super Chief Minister’ from the opulent Rambagh Palace Hotel
* Used his proximity to then CM Vasundhararaje to control key civil servants who would take files to his hotel suite
* Facilitated entry of big builders in the state. Every big land deal had to have his clearance.
* Influenced change in the liquor policy which led to the proliferation of liquor outlets. Became an election issue.
* Had a finger in every pie, including mines
* Personally acquired havelis in Amer by bending the law
* Has an extravagant lifestyle, owns a private jet. Would stay for days in the luxury suite of the Rambagh Palace Hotel.
* Influenced the enactment of the Rajasthan Sports Act to gain control over the Rajasthan Cricket Association (RCA)
* Accused of forging signature to become a member of the RCA
* Rode roughshod over anyone who crossed his path, whether it was a constable or an IPS officer. A slapping incident sparked a near-revolt in the Jaipur police.
* Was named in an FIR for misappropriation of RCA funds. The money has subsequently been deposited with the RCA.
* Convicted in the United States for possession of drugs and kidnapping in 1985
Read more>>>>
Shashi Tharoor’s return to India after a distinguished and celebrated career
When I turned on the television, when I refreshed my twitter or when I checked my BlackBerry Messenger, only one question seemed pertinent; do these people truly know Shashi Tharoor?Over the months gone by, the Indian Union Minister of State for External Affairs, Dr. Shashi Tharoor has been repeatedly in the public eye, but hardly ever about his accomplishments and undertakings or his unrelenting efforts at building relations with foreign countries. If I defend him, it will appear partial and if I cringe at the horrendous allegations against him, it will be alleged that my judgement is clouded. Therefore, allow me to take you on a short journey as we delve into the life of Shashi Tharoor. It will allow you to decide who he really is.
Read More >>>>
The people of Trivandrum Parliment Constituency elected him as an MP.
Total Voters : 11,18,086
Total Poll : 7,34,924
Shashi Tharoor got : 326725 (Margin : 99998)
Adv. Ramachandran Nair got : 226727
Dr. Neelalohithdasan Nadar : 86233
P.K. Krishnadas : 84094
Did you think about how Dr. Tharoor got a good Margin?
* He conducted the election and met expences from his pocket
* His pomise after election he will be the representative of the entire people of Trivandrum beyond party politics (which he can’t maintain)
* His promis to allot a person who is non-politician at each assembly constotuency to hear the complaints of the public (Congress can’t permit)
* His promis for High Court Bench (he worked for this at his level best)
* His promis on Vizhinjam Port (State Govt. didn’t submited this to Central Govt. But by bringing Barzilona Team for further to do it)
* His stand against HARTHAL and BANDH which is against the development of the Constituency, State and for the Nation.
* His promis to build Trivandrum to International level (Twin City with Barzilona Failed due to the non co-operation of State Govt and Trivandrum Corporation)
* His knowledge in English and Hindi was capable to act an MP in the Parliment
* His tweets and site accesible to the public or to interact (non of the MP can’t do like this)
You can read more about the promises of Dr. Tharoor in Malayalam has so far maid, HERE >>>
The direct recruitment as MP above politics with the support of PM Manmohan Singh and Party Chief Sonia Gandhi. This is a reason of jelousy of few senior leaders. Left parties know that they lost Trivandrum Constituency for ever due to Dr. Tharoor. BJP had a highest Vote Bank in Kerala is Trivandrum which is going down. Thus they are against Dr. Tharoor. The educated people of Trivandrum will be always with Dr. Tharoor beyond party politics to get a mejority at any level or any party he is conducting. IPL Kochi got by the interest and initiative of Dr. Tharoor. -
2 Comments
റബ്ബര്‍ മരങ്ങളെ സംബന്ധിച്ചിടത്തോളം മഴയുടെ കുറവ് അല്ലെങ്കില്‍ ഇടവിട്ടുള്ള മഴ റബ്ബര്‍ ഉല്പാദനം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു. ഒരു ദ്വിബീജ സസ്യകാണ്ഡത്തിന്റെ രണ്ടാംഘട്ട വളര്‍ച്ച ടാപ്പ് ചെയ്യുന്ന മരങ്ങളെ സംബന്ധിച്ചിടത്തോളം ഡി.ആര്‍.സി വര്‍ദ്ധനവിന് അനുകൂലമാകുന്നത് സൂര്യപ്രകാശവും, കാറ്റും (വായുവിലെ കാര്‍ബണ്‍), സൈലത്തിലൂടെയുള്ള ജലത്തിന്റെയും മൂലകങ്ങളുടെയും സംഭരണവും പ്രവാഹവും, ഇലപ്പടര്‍പ്പ്, മഗ്നീഷ്യത്തിന്റെ ലഭ്യത മുതലായവയാണ്. പ്രകാശ സംശ്ലേഷണം കുറയുന്ന അവസരത്തില്‍ ലഭിക്കുന്ന അധിക ഉല്പാദനം ഫ്ലോയത്തിലെ ന്യൂട്രിയന്റ് മൈനിംഗിന് കാരണമാകും. അത്തരം മരങ്ങളിലും, ഉത്തേജക ഔഷധമായ എഥിഫോണ്‍ പ്രയോഗത്തിലും സംഭവിക്കുന്ന മൈനിംഗിന്റെ ഫലമായാണ് പട്ടമരപ്പ് ഉണ്ടാകുന്നത്.
റബ്ബര്‍ ഉല്പാദന വര്‍ദ്ധനവിന് അനുകൂല ഘടകമായ കാലാവസ്ഥാ വ്യതിയാനം മരങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കണമെങ്കില്‍ ലാറ്റെക്സിന്റെ ഡി.ആര്‍.സി 30 ന് താഴെ പോകാതെയും 35 ന് മുകളില്‍ പേകാതെയും ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും. ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ടാപ്പിംഗ് ചെലവ് വര്‍ദ്ധിക്കുമെങ്കിലും ഉയര്‍ന്ന വില അനുകൂല ഘടകമായി മാറുന്നു. രാസവളങ്ങളുടെയും കള, കുമിള്‍, കീടനാശിനികളുടെയും പ്രയോഗം മണ്ണിനും ജൈവസമ്പത്തിനും ഹാനികരമാണ്. പകരം ജൈവവളങ്ങളും നല്‍കിയും മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ കുറവ് പരിഹരിച്ചും റബ്ബര്‍ മരങ്ങളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല ഉല്പാദന വര്‍ദ്ധനവിനും വഴിയൊരുക്കാം. വിലവര്‍ദ്ധനവ് ഉത്പാദന വര്‍ദ്ധനവിന് കാരണമാകുന്നു. മറ്റ് വിളകളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ റബ്ബര്‍ കറയായി ശേഖരിക്കപ്പെടുന്നതിനാല്‍ വിളവെടുപ്പ് ടാപ്പിംഗിനെ ആശ്രയിച്ചിരിക്കുന്നു. 2009-10 ല്‍ 150 ടാപ്പിംഗ് ദിനങ്ങളും 1,80,000 രൂപയുടെ ഉണക്കറബ്ബറിന്റെ വിറ്റുവരവും 360 റബ്ബര്‍ മരങ്ങളില്‍ നിന്ന് ലഭിക്കുകയും ഇന്‍ഡ്യന്‍ ഉല്പാദനമായ 979623 ടണ്ണുകള്‍ക്കൊപ്പം എത്തിച്ചേരുവാന്‍ കഴിയുകയും ചെയ്തു.
-
2 Comments


റബ്ബര്‍ ഉല്‌പാദനം കുറഞ്ഞു ഉപഭോഗത്തില്‍ വന്‍ വര്‍ധന
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ റബ്ബര്‍ ഉല്പാദനം 3.8 ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം 8,64,500 ടണ്‍ റബ്ബര്‍ ഉല്പാദിപ്പിച്ച സ്ഥാനത്ത് 2009-10ല്‍ 8,31,400 ടണ്‍ മാത്രമേ ഉല്പാദിപ്പിക്കാനായുള്ളൂ. അതേ സമയം ഉപഭോഗം 6.8 ശതമാനം വര്‍ധനയോടെ 9,30,565 ടണ്ണിലേക്കുയര്‍ന്നു. കഴിഞ്ഞ വര്‍ഷം 8,71,720 ടണ്‍ മാത്രമായിരുന്നു ഉപഭോഗം. ഉല്പാദനക്കുറവും ഉപഭോഗത്തിലെ വര്‍ധനയും കാരണം ഇറക്കുമതി കാര്യമായി വര്‍ധിച്ചു.നേരത്തെ ഉല്പാദനം എട്ടു ശതമാനത്തിലേറെ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും വില വര്‍ധന കാരണം കര്‍ഷകര്‍ ഉല്പാദനം കുറഞ്ഞവേളയിലും ടാപ്പിങ് തുടര്‍ന്നതിനാല്‍ വലിയൊരു ഇടിവില്‍ നിന്നും രക്ഷപ്പെട്ടു.
2009-10 ല്‍ റബ്ബര്‍ ഇറക്കുമതി 119 ശതമാനമാണ് വര്‍ധിച്ചത്. അതായത് മുന്‍വര്‍ഷത്തെ 77,762 ടണ്ണില്‍ നിന്ന് 1,70,048 ടണ്ണിലേക്ക്. അതേ സമയം കയറ്റുമതി പകുതിയായി കുറയുകയും ചെയ്തു. 46,926 ടണ്ണില്‍ നിന്ന് 23,764 ടണ്ണിലേക്കായിരുന്നു ഇടിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 1,96,230 (ശരിയായ സംഖ്യ മുകളിലുള്ള ചിത്രത്തില്‍ കാണാം) ടണ്‍ റബ്ബര്‍ രാജ്യത്ത് സ്റ്റോക്കുണ്ടായ സ്ഥാനത്ത് ഇത്തവണ 2.48 ലക്ഷം ടണ്‍ സ്റ്റോക്കുണ്ട്.
ടയര്‍ മേഖലയിലെ വന്‍ വികസനം മൂലം ടയര്‍ നിര്‍മാണ ശേഷി ഇരട്ടിയിലേറെ വര്‍ധിക്കുമെന്നാണ് സൂചന. സാമ്പത്തികമാന്ദ്യം വിട്ട് വാഹന മേഖലയില്‍ ഉണര്‍വ് കൈവന്നതോടെ ടയര്‍ വില്പന വര്‍ധിക്കുകയാണ്. ഇതിനിടെ ടയര്‍ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടു വന്നതും ഇന്ത്യന്‍ ടയറിന് ആവശ്യം വര്‍ധിപ്പിച്ചു.
ഉല്പാദനം കുറയുകയും ആവശ്യം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബ്ബര്‍ വില പെട്ടെന്നൊന്നും കുറയില്ലെന്നാണ് വിലയിരുത്തുന്നതെന്ന് കൊച്ചിന്‍ റബ്ബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ വിലയിരുത്തി. 160 രൂപയിലെത്തിയ വില ഇപ്പോള്‍ ഏതാണ്ട് സ്റ്റെഡിയായിരിക്കുകയാണ്. ആഗോളവില ഇന്ത്യയിലേക്കാള്‍ കൂടുതലാണിപ്പോള്‍. 2009-10ല്‍ മിക്ക സമയത്തും ആഭ്യന്തര വിലയാണ് ആഗോളവിലയേക്കാള്‍ ഉയര്‍ന്നു നിന്നത്.
ലോകത്തിലെ റബ്ബര്‍ ഉപഭോഗത്തിന്റെ 45 ശതമാനത്തിലേറെയും ചൈന, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ്. 2009ല്‍ 6.3 ലക്ഷം ടണ്‍ റബ്ബര്‍ ഉല്പാദിപ്പിച്ച ചൈന 36.69 ലക്ഷം ടണ്‍ റബ്ബറാണ് പ്രയോജനപ്പെടുത്തിയത്. ആഗോള സ്വാഭാവിക റബ്ബര്‍ ഉപഭോഗത്തിന്റെ 38.4 ശതമാനമിപ്പോള്‍ ചൈനയുടെ സ്വന്തമാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെത് 10 ശതമാനത്തില്‍ താഴെ മാത്രവും. 2010 ന്റെ ആദ്യ രണ്ടു മാസക്കാലത്ത് ചൈനയിലേക്കുള്ള റബ്ബര്‍ ഇറക്കുമതി 63 ശതമാനമാണ് വര്‍ധിച്ചത്.
കടപ്പാട് – മാതൃഭൂമി
സ്ഥിതിവിവര കണക്ക് വിശകലനം
മാധ്യമങ്ങള്‍ക്ക് കാണുവാന്‍ കഴിയാത്ത കണക്കുകള്‍ സ്പ്രെഡ് ഷീറ്റുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഇല്ലാത്ത ഉല്പാദനം കൂട്ടിക്കാട്ടുകമാത്രമല്ല കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് ആഭ്യന്തര വില ഉയര്‍ന്നിരുന്നാലും വളരെ ഉയര്‍ത്തിക്കാട്ടുന്നു. കര്‍ഷകര്‍ വില്‍ക്കാതെ പിടിച്ചുവെച്ചിരിക്കുന്നു എന്ന് വാര്‍ത്തയും മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നു. ഓണം വന്നാലും, കൃസ്തുമസ് വന്നാലും കര്‍ഷകര്‍ വിറ്റാലും റബ്ബര്‍ ബോര്‍ഡിന്റെ സ്ഥിതിവിവര കണക്കുകളില്‍ കര്‍ഷകന്റെ പക്കലുള്ള സ്റ്റോക്ക് ഉയര്‍ത്തിത്തന്നെ കാട്ടും.
ആര്‍എസ്എസ് 5 ന്റെ ശരാശരി വില 11248 ആണ് എന്നാല്‍ കണക്കുകൂട്ടി പ്രസിദ്ധീകരിച്ചതോ 11164 എന്നും.




വ്യാഖ്യാനം