-
ലാറ്റെക്സ് വിലകളുടെ വിലയിലെ കളികള്‍
1 Comment
റബ്ബര്‍കര്‍ഷകര്‍ ഷീറ്റുനിര്‍മ്മാണത്തിലേക്കു മാറണം എന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍. നാളിതുവരെ ഇല്ലാതിരുന്ന ഡിമാന്റിലും വിലയിലും ഇപ്പോഴുണ്ടായ ഇടിവിന്റെ കാരണമെന്താണ്? കര്‍ഷകരില്‍ നിന്ന് ലാറ്റെക്സ് സംഭരിക്കുന്നത് 100% ഡി.ആര്‍.സി കണക്കാക്കി ഏറ്റവും താണ വില നല്‍കുകയാണ് ചെയ്യുന്നത്. എന്നുവെച്ചാല്‍ 100 കിലോഗ്രാം ലാറ്റെക്സ് 30 % ഡി.ആര്‍.സിയുള്ളതിന് 30 കിലോഗ്രാം ഉണക്കറബ്ബറിന് ആര.എസ്.എസ് 5 -ന് താഴെയുള്ള വില ലഭിക്കും. 60% ഡി.ആര്‍.സി ലാറ്റെക്സിന് പ്രതിമാസ ശരാശരി വിലയായ ജൂലൈയിലെ 82.59 രൂപ പ്രതി കിലോയും ആഗസ്റ്റ് മാസത്തില്‍ 84.19 രൂപ പ്രതി കിലോയും ആയിരുന്നുവെങ്കില്‍ ആര്‍.എസ്.എസ് 5 -ന് താഴെയുള്ള വില മാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളു. അതേ സമയം സെന്‍ട്രിഫ്യൂജ്ഡ് ലാറ്റെക്സ് കയറ്റുമതി ചെയ്താലും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റാലും 40% റബ്ബറേതര ഘടകങ്ങള്‍ക്കും ഈ വിലതന്നെ ഈടാക്കും. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവരക്കണക്കുകളില്‍ 60% ഡി.ആര്‍.സി ലാറ്റെക്സിന് ജൂലൈയില്‍ 147.72 രൂപ പ്രതി കിലോഗ്രാമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആഗസ്റ്റ് മാസത്തെ വിലയിലും വലിയ കുറവ് വരാന്‍ വഴിയില്ല. പ്രൊസസ്സിംഗ്, ലാഭം, മറ്റ് ചെലവുകള്‍ എന്നിവയായി 65.13 (147.72 – 82.59) രൂപ പ്രതി കിലോഗ്രാം ആകുന്നു എന്നല്ലേ മനസിലാക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ലോക ശ്രദ്ധയില്‍ വരാനിടയായതാണോ ഇപ്പോഴത്തെ ഈ വിലയിടിവിനും റബ്ബര്‍ ഷീറ്റ് നിര്‍മ്മാണത്തിലേക്കു മാറുവാനും ഉള്ള ആഹ്വാനം? 2006-07 -ല്‍ കയറ്റുമതി ചെയ്തത് 16056.427 ടണ്‍ 60% ഡി.ആര്‍സി ലാറ്റെക്സ് ആയിരുന്നു. അതില്‍ അടങ്ങിയിരുന്ന ഉണക്കറബ്ബറിന്റെ അളവ് 9633.853 ടണ്‍ ആയിരുന്നു. വിലയും തൂക്കവും കണക്കാക്കിയത് ഉണക്ക റബ്ബറിനായിരുന്നില്ല മറിച്ച് 60% ഡി.ആര്‍.സി ലാറ്റെക്സിനായിരുന്നു.13 September 2008 · Filed under ലാറ്റെക്സ്, കയറ്റുമതി ഇറക്കുമതി, റബ്ബര്‍ ബോര്‍ഡ്, റബ്ബര്‍, സ്ഥിതിവിവര കണക്കുകള്‍
One Response to “ലാറ്റെക്സ് വിലകളുടെ വിലയിലെ കളികള്‍”
-
[...] കാണാം. 60% ഡിആര്‍സിയുള്ള ലാറ്റെക്സിലടങ്ങിയിരിക്കുന്ന റബ്ബറേ… തൂക്കത്തിലും വിലയിലും [...]








വ്യാഖ്യാനം