Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ലാറ്റെക്സ് വിലകളുടെ വിലയിലെ കളികള്‍

റബ്ബര്‍കര്‍ഷകര്‍ ഷീറ്റുനിര്‍മ്മാണത്തിലേക്കു മാറണം എന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍. നാളിതുവരെ ഇല്ലാതിരുന്ന ഡിമാന്റിലും വിലയിലും ഇപ്പോഴുണ്ടായ ഇടിവിന്റെ കാരണമെന്താണ്? കര്‍ഷകരില്‍ നിന്ന് ലാറ്റെക്സ് സംഭരിക്കുന്നത് 100% ഡി.ആര്‍.സി കണക്കാക്കി ഏറ്റവും താണ വില നല്‍കുകയാണ് ചെയ്യുന്നത്. എന്നുവെച്ചാല്‍ 100 കിലോഗ്രാം ലാറ്റെക്സ് 30 % ഡി.ആര്‍.സിയുള്ളതിന് 30 കിലോഗ്രാം ഉണക്കറബ്ബറിന് ആര.എസ്.എസ് 5 -ന് താഴെയുള്ള വില ലഭിക്കും. 60% ഡി.ആര്‍.സി ലാറ്റെക്സിന് പ്രതിമാസ ശരാശരി വിലയായ ജൂലൈയിലെ 82.59 രൂപ പ്രതി കിലോയും ആഗസ്റ്റ് മാസത്തില്‍ 84.19 രൂപ പ്രതി കിലോയും ആയിരുന്നുവെങ്കില്‍ ആര്‍.എസ്.എസ് 5 -ന്  താഴെയുള്ള വില മാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളു. അതേ സമയം സെന്‍ട്രിഫ്യൂജ്ഡ് ലാറ്റെക്സ് കയറ്റുമതി ചെയ്താലും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റാലും 40% റബ്ബറേതര ഘടകങ്ങള്‍ക്കും ഈ വിലതന്നെ ഈടാക്കും. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവരക്കണക്കുകളില്‍ 60% ഡി.ആര്‍.സി ലാറ്റെക്സിന് ജൂലൈയില്‍ 147.72 രൂപ പ്രതി കിലോഗ്രാമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആഗസ്റ്റ് മാസത്തെ വിലയിലും വലിയ കുറവ് വരാന്‍ വഴിയില്ല. പ്രൊസസ്സിംഗ്, ലാഭം, മറ്റ് ചെലവുകള്‍ എന്നിവയായി 65.13 (147.72 – 82.59) രൂപ പ്രതി കിലോഗ്രാം ആകുന്നു എന്നല്ലേ മനസിലാക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ലോക ശ്രദ്ധയില്‍ വരാനിടയായതാണോ ഇപ്പോഴത്തെ ഈ വിലയിടിവിനും റബ്ബര്‍ ഷീറ്റ് നിര്‍മ്മാണത്തിലേക്കു മാറുവാനും ഉള്ള ആഹ്വാനം? 2006-07 -ല്‍ കയറ്റുമതി ചെയ്തത് 16056.427 ടണ്‍ 60% ഡി.ആര്‍സി ലാറ്റെക്സ് ആയിരുന്നു. അതില്‍ അടങ്ങിയിരുന്ന ഉണക്കറബ്ബറിന്റെ അളവ് 9633.853 ടണ്‍ ആയിരുന്നു. വിലയും തൂക്കവും കണക്കാക്കിയത് ഉണക്ക റബ്ബറിനായിരുന്നില്ല മറിച്ച് 60% ഡി.ആര്‍.സി ലാറ്റെക്സിനായിരുന്നു.

Comments are closed.