Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പാവം മലയാളികളെ മമ്മൂട്ടി ചതിക്കുമോ?

മൈക്രോസോഫ്റ്റും മമ്മൂട്ടിയും സാര്‍വ്വത്രിക ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൈകോര്‍ക്കുന്നതായുള്ള വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. ഓപ്പണ്‍ ഓഫീസ് ഡോക്കുമെന്റേഷനെ പിന്തള്ളിക്കൌണ്ട് -ഒഒഎക്സ്എംഎല്‍- അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് അര്‍ഹത ഇല്ലാതിരുന്നിട്ടും ഉയര്‍ത്തിയെടുത്ത മൈക്രോസോഫ്റ്റ് കേരളം കൈവിട്ടുപോകുമെന്ന ഭയത്താല്‍ മമ്മൂട്ടിയെ വിലയ്ക്ക് വാങ്ങുകയാണെന്ന് വേണം കരുതുവാന്‍. കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്​വെയറിന്റെ വളര്‍ച്ച മൈക്രോസോഫ്റ്റിന്റെ ഉറക്കം കെടുത്തുന്നതാകാം ഇത്തരം ഒരു വളഞ്ഞ വഴിയിലൂടെയുള്ള നീക്കത്തിന് കാരണം. മലയാളികളായ നമ്മള്‍ ഈ നീക്കത്തെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ചെറുക്കേണ്ടിയിരിക്കുന്നു. പഠിക്കുവാനും പ്രസിദ്ധീകരിക്കുവാനും മറ്റും ഓപ്പണ്] ഓഫീസിന്റെ പ്രചരണാര്‍ത്ഥം ബാംഗലൂരില്‍ നടന്ന ദീപം തെളിച്ചുകൊണ്ടുള്ള പ്രകടനം നാമേവരും കണ്ടതാണല്ലോ.

ബാംഗ്ലൂര്‍ പ്രസ്സ് റിലീസ്

താഴെ കാണുന്ന പേജ് വായിക്കുവാനും പ്രസ്തുത മമ്മൂട്ടിക്കുള്ള തുറന്ന കത്തില്‍ ഒപ്പിടുവാനും അഭ്യര്‍ത്ഥിക്കുന്നു.

http://fci.wikia.com/wiki/Open_Letter_To_Mammooty

 • Joju
 • joker

  മമ്മൂട്ടിയുടെ കേരളത്തോടുള്ള പ്രതിപത്തി പറയാതിരിക്കുകയാ ഭേദം.കേരളം വില്‍ക്കുവാന്‍ മൂപ്പരെ ഏല്പിച്ചാല്‍ മൂപ്പര്‍ വിറ്റുuതരും.അതാ ആള്‍.അബ്രപ്പാളികളീല്‍ ആള്‍ ഭയങ്കര ഹരിശ്ചന്ദ്രന്‍ ആണെങ്കിലും പുറത്ത് ആള്‍ വേറെ.ഇവനൊക്കെ എങ്ങനെ ഒരു കലാകാരനായി എന്നാണ് എനിക്ക് മനസ്സിലാകാത്തത്.ഒരു നല്ല കലാകാരന്‍ നല്ലൊരു മനുഷ്യനായിരിക്കും എന്നൊക്കെ പറയ്യാറൂണ്ട്.

  (ചിലപ്പോല്‍ ഇതൊക്കെ എന്റെ അസൂയ കൊണ്ട് തോന്നുതയായിരിക്കും)

 • Prasanth

  മമ്മൂട്ടി ഏത് പക്ഷത്ത് നില്‍ക്കുന്നു എന്നത് വ്യക്തമാണ്. അത് ഫാരിസിന്റെ പക്ഷത്താണ്.അപ്പോള്‍ ഇങ്ങനെയേ സംഭവിക്കൂ.

  മമ്മൂട്ടിയില്‍ നിന്ന് തോപ്പില്‍ കൃഷ്ണപിള്ളയെയോ കാമ്പിശ്ശേരി കരുണാകരനേയോ സാംബശിവനെയോ പ്രതീക്ഷിക്കുന്നത് കാട്ടുമുള്‍ചെടിയില്‍ നിന്ന് മുന്തിരിക്കുലകള്‍ പ്രതീക്ഷിക്കുന്നത് പോലെയാവും

 • jagadees

  ചന്ത (market) യുടെ ഏജന്റന്‍ മാരില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കരുത്. മനുഷ്യനെ അറിവില്‍നിന്നകത്തി മൃഗീയത വളര്‍ത്തി പണം ഊറ്റിയെടുക്കുകയാണ് സിനിമയുടെ ലക്ഷ്യം. സിനിമകാണുന്നത് നിര്‍ത്തുക. കഴിയുന്നില്ലെങ്കില്‍ കോപ്പിചെയ്ത സീഡീയോ മറ്റോ വഴി കാണുക.
  കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന കാലത്ത് സിനിമാകാര്‍ക്ക് പണം നല്‍കാതിരിക്കുക.

 • നല്ല ഒരു അഭിനേതാവായി നമ്മള്‍ ആരാധിച്ചിരുന്ന മമ്മൂട്ടിയില്‍ നിന്ന്‌ ഒരുപാടു ദൂരമുണ്ട്‌ തനികച്ചവടക്കാരനായ മമ്മൂട്ടിയിലേക്ക്‌. മൂന്നാറിലെ അനധികൃത കൈയ്യറ്റക്കാരില്‍ മമ്മൂട്ടിയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ നമ്മള്‍ വിശ്വസിക്കാന്‍ തയാറായില്ല. വെ: ഫാരിസിന്റെ വ്യാപാരങ്ങളില്‍ മമ്മൂട്ടി പങ്കാളിയാണെന്ന്‌ തെളിവു സഹിതം പുറത്തുവന്നിട്ടും താരരാജാവിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നില്ല. നിസംഗരാണ്‌ നമ്മള്‍. നമുക്കുകൂടി അവകാശപ്പെട്ടതെല്ലാം വിറ്റുതുലയ്‌ക്കപ്പെടുമ്പോഴും നിശബ്ദരായി കാഴ്‌ചക്കാരാവാന്‍ മാത്രം ഇഷ്ടപ്പെടുന്നവര്‍. മുമ്പ്‌ ജനങ്ങളുടെ പ്രതിഷേധം ഭയന്ന്‌ കൊക്കകോളയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ മുഖത്ത്‌ തേച്ചിരുന്ന ചായം കഴുകിക്കളയേണ്ടി വന്നിട്ടുള്ള ചരിത്രമുണ്ട്‌ മമ്മൂട്ടിക്ക്‌. അതുപോലെ മൈക്രോസോഫ്‌റ്റിനെതിരായ ജനമുന്നേറ്റം മമ്മൂട്ടിയെ ഉദ്യമത്തില്‍ നിന്ന്‌ പിന്തിരിയിപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

 • Aji

  കൂട്ടുകാരേ,

  ഇങ്ങനെ ജനങ്ങളുടെ മനസ്സില്‍ തെറ്റിധാരണ പരത്താനുള്ള ശ്രമം വളരെ മോശമാണ്. നിങ്ങള്‍ക്കറിയാമോ, കേരളത്തിലെ ഭൂരിഭാഗം കമ്പ്യൂട്ടറിലും മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കുന്നത്. പിന്നെ ഭൂരിഭാഗം സോഫ്റ്റ്‌വെയര്‍ കമ്പനികളും മൈക്രോസോഫ്റ്റ് ടൂള്‍സ് ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യുന്നത്. ഭൂരിഭാഗം ആളുകളും മൈക്രോസോഫ്റ്റ് ടൂള്‍സ് ഉപയോഗിച്ചു പ്രോഗ്രാം എഴുതുന്നു.

  ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ എന്തുകൊണ്ട് ആളുകള്‍ മടിക്കുന്നു? മൈക്രോസോഫ്റ്റ് പ്രോടുക്ട്കള്‍ പോലെ അത് ഉപയോഗിക്കാന്‍ എളുപ്പമല്ല. അപ്പൊ ഇങ്ങനെ സമരം ചെയ്തു സമയം കളയാതെ ഫ്രീ സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും, ആളുകള്‍ക്ക് ബോധവല്‍ക്കരണം കൊടുക്കുകയും ചെയ്യുക.
  മൈക്രോസോഫ്റ്റ് നെ കേരളത്തില്‍ നിന്നും ഓടിച്ചാല്‍ സത്യം പറയട്ടെ, കേരളത്തിലെ ഭൂരിഭാഗം സോഫ്റ്റ്‌വെയര്‍ കമ്പനികളും അടച്ചു പൂട്ടേണ്ടി വരും. വെറുതെ ശബ്ദം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഒച്ച എടുത്താല്‍, നമുക്കു തെന്നെയാണ് നഷ്ടം.
  ഇനി മമ്മുട്ടിക്കെതിരെയുള്ള സമരം, അത് നല്ല തമാശ. അല്ലാതെ എന്ത് പറയാന്‍.

  ഒരു കാര്യം കൂടി, മുകളില്‍ അഭിപ്രായം എഴുതിയവരില്‍ ഭൂരിഭാഗം പേരും മൈക്രോസോഫ്റ്റ് വിന്‍ഡോസ് അല്ലെ ഉപയോഗിക്കുന്നത്? വെറുത്ത് എന്തിനാ, നേരം കളയുന്നത്.
  അതിന് പകരം, നമുക്ക് ഒന്നിച്ചു, ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രചാരണം തുടങ്ങാം. പിന്നെ ഫ്രീ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.
  വെറുതെ കേരളത്തെ പിന്നോട്ടടിക്കാന്‍ ശ്രമ്മിക്കല്ലേ…ദയവായി…

  പ്രതികരിക്കുക: http://eliteracy-kerala.blogspot.com

 • Aji

  പ്രതികരിക്കുക: http://eliteracy-kerala.blogspot.com