Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ilug-trivandrum മാര്‍ ബസേലിയോസ് എഞ്ചിനീയറിങ്ങ് കോളേജില്‍

A picture from the Album of Prasad

മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളായതിനാല്‍ ഭംഗി കുറവാണ്.

Anoop John (CEO Zyxware)

Ashik Sahahudeen

Ashik Salahudeen
Ashik

18-04-08

സിക്സ് വെയറില്‍നിന്നും മൂന്ന് ബൈക്കുകളില്‍ ഞങ്ങള്‍ നാലുപേര്‍ (അനൂപ്, ജോജോ, പ്രസാദ്, പിന്നെ ഞാന്‍) മാര്‍ ബസാലിയോസ് എഞ്ചിനീയറിംഗ് കോളേജ് ഗേറ്റിലെത്തിയപ്പോഴേയ്ക്കും രാജീവ് ഗേറ്റില്‍ നില്‍പ്പുണ്ടായിരുന്നു. 12.45 ന് മുന്പുതന്നെ എത്തിച്ചേര്‍ന്ന ഞങ്ങള്‍ക്ക് പരിപാടി തുടങ്ങുവാന്‍ 1.20 വരെ കാത്തിരിക്കേണ്ടി വന്നു. ഞങ്ങള്‍ക്ക് പിന്നാലെ ആശിക്കും എത്തിച്ചേര്‍ന്നു. ഊണു സമയമായതിനാല്‍ അറിയിച്ചിട്ടും സ്റ്റുഡന്റ്സ് കൃത്യ സമയത്ത് എത്തിയില്ല എന്നതു കാരണം ഐലഗിന്റെ അവതരണം ചുരുക്കേണ്ടിവന്നു. വലിയ ഹാളായിരുന്നിട്ടും ധാരാളം പേര്‍ പങ്കെടുത്തു എന്നത് ആശ്വാസകരം തന്നെയാണ്. ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതില്‍ രാജീവും മാനുവലും ധാരാളം കഷ്ടപ്പെട്ടു എന്ന് ആര്‍ക്കും മനസിലാകും.

ആദ്യാവതരണം ആശിക്കിന്റേതായിരുന്നു. രണ്ടാമത് അനൂപും, മൂന്നാമത് ഞാനും. അടുത്തതായി ഐലഗിനെക്കുറിച്ച് അനൂപ് വിശദീകരിച്ചു. FEL അവതരണത്തിന് മുന്പുതന്നെ എനിക്കവിടെ നിന്നും മടങ്ങേണ്ടി വന്നു. അത്രയും നേരം ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജിലെ രഞ്ജിത്ത് സാറും ഉണ്ടായിരുന്നു. കൂടുതല്‍ വിശേഷങ്ങള്‍ ആശിക്കില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ലിങ്ക് കിട്ടിയാല്‍ ഇവിടെ ചേര്‍ക്കാം.

Comments are closed.