Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

മലയാള പത്രങ്ങള്‍ യൂണികോഡില്‍

Manorama  പ്രമുഖ മലയാള പത്രങ്ങള്‍ എന്തു ഫോണ്ടില്‍ വേണമെങ്കിലും പ്രസിദ്ധീകരിച്ചുകൊള്ളട്ടെ അവ നിങ്ങളുടെ മുന്നില്‍ യൂണിക്കോഡായി എത്തുന്നു. താഴെകാണുന്ന ഓരോ ഓണ്‍‌ലൈന്‍ പത്രവും ഒന്ന്‌ ഞെക്കി നോക്കൂ. ഇതുകൊണ്ട്‌ ഈ പത്രങ്ങള്‍ പൂര്‍ണമായും യൂണികോഡിലേയ്ക്ക്‌ ആകുന്ന പ്രയോജനം കിട്ടിയില്ലെങ്കിലും ഫയര്‍ഫോക്സോ എക്സ്‌പ്ലോററോ അതല്ല മറ്റേതെങ്കിലും തന്നെ ആയിക്കോട്ടെ ഈ പത്രങ്ങള്‍ വായിക്കുവാന്‍ മാത്രമല്ല ഇവയില്‍നിന്നും നിന്നും യൂണികോഡ്‌ ക്ലിപ്പുകള്‍ ലഭിക്കുവാന്‍ മറ്റൊരു സംവിധാനവുമില്ലാതെ സാധിക്കുന്നു.

 ഇവ കാണുക:-  കേരള ഹിസ്റ്ററി || ദീപിക || മംഗളം || മാധ്യമം || ദേശാഭിമാനി || മനോരമ || കേരളകൌമുദി || മാതൃഭൂമി || കലാകൌമുദി|| കേരള എക്സ്‌പ്രസ്‌

ഇവയെല്ല്ലാം ഫയര്‍ഫോക്സിലും, എക്സ്‌പ്ലോററിലും യൂണികോഡായി മാറും. മറ്റ്‌ ഫോണ്ടുകള്‍ യൂണികോഡിലേക്ക്‌ മാറ്റുവാന്‍ സഹായകമായ Unicode Conversion Gateway . ഈ ലിങ്കിനെപ്പറ്റി വിവരങ്ങല്‍ തന്ന അനിവര്‍ അരവിന്ദിന് നന്ദി.

യൂണികോഡിന്റെ മാഹാത്മ്യം ഇനിയും മനസിലാകാത്തവര്‍ തന്നെത്താനറിയാഞ്ഞാല്‍ പിന്നെത്താന്‍ അറിഞ്ഞോളും എന്നൊരു ചൊല്ലുണ്ട്‌. അതുതന്നെയാണ് നമുക്കും പറയാനുള്ളത്‌.

  • wakaari

    ഇത് കൊള്ളാമല്ലോ ചന്ദ്രേട്ടാ. നന്ദി.

  • wakaari

    എന്നാലും ഗൂഗിളിലും മറ്റും സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ പറ്റുമോ ഈ സംവിധാനം വെച്ച്?

  • കോഡ് ഉപയോഗിച്ച് ചന്ദ്രേട്ടനും സ്വന്തം ഗേറ്റ്‌വേ തുടങ്ങാവുന്നതാണ്.

  • വക്കാരി: ഈ പത്രങ്ങളുടെ പേജുകളില്‍ വരുന്ന്ന പ്രധാന വാര്‍ത്തകളിലെ സെര്‍ച്ച്‌ വേര്‍ഡ്‌ ബ്ലോഗുകളില്‍ ഉള്‍പ്പെടുത്തിയാല്‍ അതിനോടൊപ്പം ഏത്‌ പത്രം, തീയതി മുതാലായവ ലഭ്യമാക്കിയാല്‍ സെര്‍ച്ച്‌ റിസല്‍റ്റിലൂടെ വരികയും ആ പത്രത്തിലെ ആര്‍കൈവ്‌സില്‍ പോയി തപ്പിയെടുക്കുകയും ചെയ്യാം. എന്നുവെച്ചാല്‍ പത്രങ്ങളിലെത്തുവാന്‍ ഗേറ്റ്‌വേ മലയാളം ബ്ലോഗേഴ്‌സ്‌. അതും ഒരു ക്രഡിറ്റ്‌ തന്നെ.

  • ഇതു വളരെ സഹായകരമാണു്. പ്രത്യേകിച്ചും പദ്മ പോലത്തെ എക്സ്റ്റന്‍ഷനുകളില്ലാത്ത ബ്രൌസറുപയോഗിച്ചും മലയാളം പത്രങ്ങള്‍ വായിക്കാനിവ സഹായിക്കും.