കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ആഗോള റബ്ബര്‍ ഉല്പാദനത്തില്‍ കുറവ്

    കോട്ടയം : ആഗോള റബ്ബര്‍ ഉല്പാദനത്തില്‍ കുറവുണ്ടായതും വിപണിയില്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതും കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വില ലഭിക്കുവാന്‍ ഇടയാക്കുമെന്ന് സൂചന. ഇതോടെ വരുന്ന സെപ്റ്റംബര്‍ വരെയെങ്കിലും റബ്ബര്‍വില ഉയര്‍ന്നു നില്‍ക്കുവാനുള്ള സാധ്യതകളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

    എന്നാല്‍ ആഗോളവിപണിയില്‍ പ്രകൃതി റബ്ബറിന് അനുഭവപ്പെടുന്ന അപര്യാപ്തത വേണ്ടവിധത്തില്‍ മുതലാക്കാന്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ഇന്ത്യയില്‍ റബ്ബര്‍ ഉല്പാദനത്തില്‍ കാര്യമായ കുറവ് അനുഭവപ്പെടുന്നു എന്നതാണ് കാരണം. ഈ വര്‍ഷം ജൂലായ് വരെ 10.9 ശതമാനത്തിന്റെ ഉല്പാദനക്കുറവ് അഭിമുഖീകരിക്കുകയാണ് രാജ്യം. ഇക്കാലയളവില്‍ 49,000 ടണ്‍ ഉല്പാദനത്തില്‍ കുറവുണ്ടായി. ജൂലായ് വരെ ഒരു വര്‍ഷം 8.32 ,ക്ഷം റബ്ബറാണ് ആബ്യന്തര വിപണിയില്‍ ഉല്പാദിപ്പിച്ചത്. അതിന് മുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിത്.

    അന്താരാഷ്ട്ര വിപണിയില്‍ ജൂലായ് വരെ 4.6 ശതമാനത്തിന്റെ ഉല്പാദനക്കുറവുണ്ടായിട്ടുണ്ടെന്ന് പ്രകൃതിദത്ത ഉല്പാദക രാജ്യങ്ങളുടെ അസോസിയേഷന്റെ (എ.എന്‍.ആര്‍.പി.സി) പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര ഉല്പാദനത്തില്‍ നാലുമാസത്തിനിടെ മാത്രം പത്തുശതമാനത്തിന് മുകളില്‍ റബ്ബര്‍ ഉല്പാദനം കുറഞ്ഞു. കാലാവസ്ഥ പ്രതികൂലമായതും കൂടുതല്‍ കര്‍ഷകര്‍ പുനകൃഷിയിലേക്ക് തിരിഞ്ഞതുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

    അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ ഉല്പാദനത്തില്‍ ഏറെക്കുറവ് രേഖപ്പെടുത്തിയത് മലേഷ്യയിലാണ്. മലേഷ്യയില്‍ 32 ശതമാനം ഉല്പാദനം കുറഞ്ഞു. തായ്ലന്റില്‍ 12.4 ശതമാനം കുറവുണ്ടായപ്പോള്‍ ഇന്തോനേഷ്യയിലും വിയറ്റ്നാമിലും യഥാക്രമം ആറു ഏഴും ശകമാനത്തിന്റെ കുറവുണ്ടായി. ചൈനയും ശ്രീലങ്കയും മാത്രമാണ് ഉല്പാദനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.

    അതേസമയം ആഗോളവിപണി സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നു എന്ന സൂചന പരന്നതോടെ ടയര്‍ കമ്പനികള്‍ സജീവമായി രംഗത്തെത്തി. വാഹന വില്പനയില്‍ വര്‍ദ്ധനയുണ്ടായത് വിപണിയില്‍ റബ്ബറിന്റെ ആവശ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചൈന, യു.എസ്.എ, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ രബ്ബര്‍ ആവശ്യപ്പെടുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം ആഗസ്റ്റില്‍ കേരളത്തില്‍ റബ്ബര്‍ വില നൂറ് കടന്നിരിക്കുന്നു. ആര്‍.എസ്.എസ് 4 ന്റെ ശനിയാഴ്ചത്തെ വില 102.50 രൂപയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി അന്താരാഷ്ട്ര വിലയില്‍നിന്ന് ഏറെ ഉയര്‍ന്ന വിലയിലാണ് ആഭ്യന്തര വിപണി നീങ്ങുന്നത്. എന്നാല്‍ ഈ മാസം തുടക്കത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ടായി. ഒരുസമയം 18 രൂപവരെ വന്ന വില വ്യത്യാസം ഇപ്പോള്‍ ചുരുങ്ങി രണ്ടുരൂപയുടെ വ്യത്യാസത്തില്‍ ആയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയും ആഭ്യന്തര വിപണിയും ഏതാണ്ട് രണ്ട് മൂന്ന് രൂപയുടെ വ്യത്യാസത്തിലെത്തി സ്ഥിരത കൈവരിച്ച മട്ടാണ്. ഇപ്പോള്‍ ആഗോള ഉല്പാദനം കുറഞ്ഞ് ആവശ്യക്കാര്‍ ഏറിയതോടെ സെപ്റ്റംബര്‍ വരെയെങ്കിലും ഉയര്‍ന്ന വില തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

    കടപ്പാട് – മാതൃഭൂമി 24-08-09

    റബ്ബര്‍ ബോര്‍ഡിന്റെ കള്ളക്കണക്കുകളെ മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വളച്ചൊടിക്കുന്നു. 2009 മേയ് മാസാവസാനം 2008 മേയിലേതിനേക്കാള്‍ 50,570 ടണ്‍ ബാലന്‍സ് സ്റ്റോക്ക് കൂടുതലാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ ആവശ്യമില്ലാത്ത ഇറക്കുമതിയാണ് കൂടിയിട്ടുള്ളത്. ഇത്തരം അനാവശ്യ ഇറക്കുമതി അന്താരാഷ്ട്ര വിപണിയെ ബാധിക്കും. അടുത്ത നടപടി സെപ്റ്റംബറിനുശേഷം ഇന്ത്യയില്‍ നിന്ന് കയറ്റുമതിക്കായിരിക്കും. ജൂലായ് അവസാനം വരെയുള്ള കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന് ലഭിക്കുക ആഗസ്റ്റ് 20 നകമാണ്. അത് ക്രോഡീകരിക്കാന്‍ വീണ്ടും സമയം ആവശ്യമാണ്. പിന്നെങ്ങിനെയാണ് മാധ്യമം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും റബ്ബര്‍ ബോര്‍ഡ് മൌനം പാലിക്കുന്നതും? ഇതിന്റെ തെളിവ് അടുത്ത പോസ്റ്റില്‍.

    No Comments

Leave a Reply

ഫീഡ്

Classifieds

Son of Keralafarmer

Follow me on Twitter

Micro Blogging

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer


View my page on Agriculture

To Join Click following Link

മറയില്ലാതെ കര്‍ഷകര്‍ക്ക് ചര്‍ച്ചചെയ്യാം


Visit keralaschools
കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം ചേരുവാനുള്ള ആംഗലേയം, മലയാളം, ഹിന്ദി സാമൂഹിക ശൃംഘലകളിലേയ്ക് ഒരു കവാടം

RSS Tweets of Dr. Shashi tharoor

ചൂടുള്ള വാര്‍ത്ത

ആധാരങ്ങള്‍

വിഭാഗങ്ങള്‍