Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

‘റബ്ബര്‍ ക്ലോണ്‍’ യഥാര്‍ഥ വസ്തുത വ്യക്തമാക്കണം

‘റബ്ബര്‍‌ത്തോട്ടത്തിലേക്ക്‌ അന്തക ക്ലോണുകള്‍‘ എന്ന എല്‍.തങ്കമ്മയുടെ ലേഖനവും റബ്ബര്‍ ബോര്‍ഡിലെ ഗവേഷണവിഭാഗം ഡയറക്ടര്‍ ‘റബ്ബര്‍ ക്ലോണ്‍ വസ്തുത എന്ത്‌?‘ എന്ന അഭിപ്രായവും വായിച്ചതാണ് ഈ കത്തിന് ആധാരം.

ടിജെഐആര്‍ 1 എന്ന മാതൃവൃക്ഷവും ജീഎല്‍ 1 എന്ന പിതൃവൃക്ഷവും ചേര്‍ന്ന്‌ രണ്ടിന്റെയും കഴിവുകളായ ഉത്‌പാദനക്ഷമതയും രോഗപ്രതിരോധശക്തിയും ആര്‍‌ആര്‍‌ഐഐ 105 ന് ലഭിച്ചു എന്ന്‌ എല്‍.തങ്കമ്മ പ്രതിപാദിക്കുന്നത്‌ വിശ്വാസയോഗ്യമാണ്. എന്നാല്‍ ആര്‍‌ആര്‍‌ഐഐ 105 എന്ന മാതൃവൃക്ഷവും ആര്‍‌ആര്‍‌ഐസി 100 എന്ന പിതൃവൃക്ഷമായ ശ്രീലങ്കന്‍ ക്ലോണും ചേര്‍ന്നപ്പോള്‍ രണ്ടിനുമില്ലാത്ത ഉത്‌പാദനക്ഷമത ലഭിച്ചു എന്ന്‌ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം പറയുന്നത്‌ എങ്ങിനെയാണ് വിശ്വസിക്കുക? ആര്‍‌ആര്‍‌ഐഐ 105 നേക്കാള്‍ ആര്‍‌ആര്‍‌ഐഐ 414 ന് 40% വും ആര്‍‌ആര്‍‌ഐഐ 430 ന് 20% വും കൂടുതല്‍ കിട്ടുമെന്ന്‌ പറഞ്ഞാല്‍ എത്ര വര്‍ഷം കഴിഞ്ഞാണ് കര്‍ഷകര്‍ക്ക്‌ അനുഭവത്തിലൂടെ മനസിലാക്കുവാന്‍ കഴിയുക? 30 രൂപ നിരക്കില്‍ റബ്ബര്‍ ബോര്‍ഡ്‌ വിതരണം ചെയ്യുന്ന ‘ആര്‍‌ആര്‍‌ഐഐ 400 പരമ്പര റബ്ബറിനങ്ങള്‍ ‘ എന്ന പുസ്തകം തന്നെ വെളിപ്പെടുത്തുന്നു അകാലിക ഇലപൊഴിച്ചിലും പൊടിക്കുമിള്‍ രോഗവും ഈ മരങ്ങള്‍ക്കും ഉണ്ടാകുമെന്ന്‌. അതിനര്‍ഥം വ്യാപകമായി ഇലപൊഴിച്ചിലിനെതിരെ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന കുമിള്‍നാശിനി പ്രയോഗം നടത്തേണ്ടിവരും എന്നുതന്നെയാണ്.

ചെറുകിട കര്‍ഷകരാരും തന്നെ ആര്‍‌ആര്‍‌ഐഐ 105 ന് പൊടിക്കുമിള്‍, അകാലിക ഇലപൊഴിച്ചില്‍ എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒരുതരം കുമിള്‍ നാശിനിയും ഉപയോഗിക്കാറില്ല. ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗങ്ങളുടെ കാരണവും പ്രതിവിധിയും കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഉത്`പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ലഭ്യമാകുക. റബ്ബര്‍ ബോര്‍ഡ്‌ നിലനില്‍പ്പിനായി വര്‍ഷങ്ങള്‍ക്കുശേഷം ഫലമറിയാന്‍ കഴിയുന്ന ആര്‍‌ആര്‍‌ഐഐ 414 ഉം 430 ഉം ഇനത്തില്‍പ്പെട്ട റബ്ബര്‍ തൈകള്‍ ‍ 34,000 ഹെക്ടറില്‍‍ റീ പ്ലാന്റ്‌ ചെയ്യുവാന്‍ പൊകുന്നു എന്ന്‌ പറഞ്ഞാല്‍ അത് സംശയം ജനിപ്പിക്കുന്നത് തന്നെയാണ്. കേന്ദ്ര കേന്ദ്രവാണിജ്യ സഹമന്ത്രി ജയറാംരമേഷ്‌ ഔഷധ സസ്യകൃഷി റബ്ബര്‍ തോട്ടങ്ങളില്‍ പ്രോത്സാഹിപ്പിക്കും എന്നും പറയുന്നു. കേരളത്തില്‍ റബ്ബറിന്‌ ഇടവിളയായി ഔഷധച്ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്‌ വിപണി കണ്ടെത്താന്‍ മരുന്ന്‌ കമ്പനികളുടെ സഹായം തേടുമെന്നും ആണ് കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്‌. ഇത്തരം ഒരു ഉദ്യമത്തിന് ഉത്തമം ജൈവകൃഷി ചെയ്യുവാന്‍ കഴിയുന്ന ആര്‍‌ആര്‍‌ഐഐ 105 തന്നെയാണ്.

വരുംകാല ഭീഷണികൂടി മുന്നില്‍ കാണേണ്ടതായിട്ടുണ്ട്‌. 2006 ല്‍ ആരംഭിച്ച കാര്‍ഷിക ഗവേഷണങ്ങള്‍‍ക്കും വികസന-വിപണനങ്ങള്‍‍ക്കുമുള്ള ഇന്തോ-യു.എസ്‌ നോളജ്‌ ഇനിഷ്യേറ്റീവ് പ്രകാരം പരീക്ഷണാര്‍ഥം റബ്ബര്‍ ഗവ്വേഷണ കേന്ദ്രത്തില്‍ കൃഷിചെയ്തിട്ടുള്ള ജനിതക മാറ്റം വരുത്തിയ റബ്ബര്‍ നിയമവിരുദ്ധമായി മുന്തിയ ഇനമെന്ന പേരില്‍ ആര്‍‌ആര്‍‌ഐഐ 105 നെ തകര്‍ത്ത ശേഷം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നുവേണം സംശയിക്കാന്‍.

എസ്‌. ചന്ദ്രശേഖരന്‍ നായര്‍

പേയാട്‌ , തിരുവനന്തപുരം

Comments are closed.