Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കേരളത്തില്‍ ഉള്ളിവില 22 രൂപ

ഉള്ളിവിലയിടിവ്‌: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ വലയുന്നു

മുംബൈ: മന്‍മാഡ്‌ റെയില്‍വേ ജങ്‌ഷന്‌ തൊട്ടടുത്ത്‌ നന്ദ്‌ഗാവില്‍ അഞ്ചേക്കര്‍ കൃഷിഭൂമിയുള്ള മനോജ്‌ ദാത്ത്‌രഥ്‌ വിറ്റത്‌ 800 കിലോ ഉള്ളിയാണ്‌. കിലോയ്‌ക്ക്‌ 51 പൈസ വെച്ചായിരുന്നു കച്ചവടം. മന്‍മാഡ്‌ എ.പി. എം.സി. മാര്‍ക്കറ്റില്‍ ഉള്ളി വിറ്റുകിട്ടിയത്‌ 408രൂപ. കയറ്റിറക്ക്‌ നിരക്ക്‌ മാര്‍ക്കറ്റില്‍ നലേ്‌കണ്ട കമ്മീഷനും കഴിച്ച്‌ കയ്യിലെത്തിയത്‌ 351രൂപ. വീട്ടില്‍ നിന്ന്‌ ഉള്ളിമാര്‍ക്കറ്റിലെത്തിച്ച വണ്ടിക്കാരന്‌ 300രൂപ നല്‌കിയപ്പോള്‍ 800കിലോ ഉള്ളിവിറ്റവകയില്‍ പോക്കറ്റില്‍ 51രൂപ മാത്രം ബാക്കി!.

മഹാരാഷ്ട്രയില്‍ പലയിടത്തും ഉള്ളിക്കര്‍ഷകരുടെ സ്ഥിതി ഇതുതന്നെ. പ്രത്യേകിച്ച്‌ ഏറ്റവും കൂടുതല്‍ ഉള്ളി ഉത്‌പാദിപ്പിക്കുന്ന നാസിക്‌, മന്‍മാഡ്‌ മേഖലയില്‍ കര്‍ഷകരുടെ സ്ഥിതി അതിദയനീയം.

ഗ്രേഡനുസരിച്ച്‌ ഇവിടെ ഉള്ളിയ്‌ക്ക്‌ കിലോയ്‌ക്ക്‌ 50 പൈസമുതല്‍ രണ്ടുരൂപവരെയുണ്ട്‌. ഏറ്റവും മുന്തിയ ഇനത്തിന്‌ രണ്ടരരൂപവരെ ലഭിക്കുമെന്ന്‌ മന്‍മാഡ്‌ എ.പി. എം.സി. മാര്‍ക്കറ്റ്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്‌.ജയിന്‍ ‘മാതൃഭൂമി’യോട്‌ പറഞ്ഞു.

ഉള്ളിവില ഇത്രയധികം കുറയാന്‍ കാരണങ്ങള്‍ ഒട്ടനവധിയാണ്‌. ചെറുകിട കര്‍ഷകര്‍ക്ക്‌ ഉള്ളി സൂക്ഷിക്കാനുള്ള സംവിധാനം ഇല്ലാതായി എന്നതാണ്‌ പ്രധാനകാരണം. കാലവര്‍ഷം കനത്തതോടെ എങ്ങനെയെങ്കിലും ഇതുവിറ്റഴിക്കുക എന്നതാണ്‌ കര്‍ഷകരുടെ മുന്നിലുള്ള വഴി. ഈ സാഹചര്യം വിപണി ഏജന്റുമാര്‍ ശരിക്കും മുതലാക്കുന്നുണ്ട്‌.

ഉള്ളിസംഭരണത്തിനാവശ്യമായ പ്രത്യേക സംവിധാനം തയ്യാറാക്കുമ്പോള്‍ സാധാരണ സ്വകാര്യവ്യക്തികളില്‍ നിന്നു ലഭിക്കാറുള്ള വായ്‌പ ഇത്തവണ ലഭിച്ചില്ലെന്നതും കര്‍ഷകര്‍ക്ക്‌ വിനയായി.

കാലവര്‍ഷ സമയത്തേക്ക്‌ ഉള്ളി സംഭരിക്കുക എന്നത്‌ സ്ഥിരം പരിപാടിയാണെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി ചെറുകിട കര്‍ഷകര്‍ക്ക്‌ ഇതിനു കഴിയുന്നില്ല.

വരും ദിവസങ്ങളില്‍ ഉള്ളിവില അല്‌പം ഉയരാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകര്‍. അതേസമയം ക്വിന്റലിന്‌ 250രൂപ വരെ ആയേക്കുമെന്നാണ്‌ മാര്‍ക്കറ്റ്‌ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌.

കടപ്പാട് – മാതൃഭൂമി 12-06-08

കര്‍ഷകര്‍ക്ക് വില ലഭിച്ചില്ലെങ്കിലും ഉപഭോക്താവിന് കൂടിയ വിലയ്ക് തന്നെ ലഭിക്കും. മഹാരാഷ്ട്രയിലെ ഉള്ളിക്കര്‍ഷകര്‍ക്കുവേണ്ടി കരയുവാന്‍ വളരെ എളുപ്പമാണ്. ഉള്ളിക്ക് കരയിക്കുവാനുള്ള കഴിവ് കൂടുതലാണ്. ഇതേ ഗതി തന്നെ യാണ് ബഹുഭൂരിപക്ഷം കാര്‍ഷികോത്പന്നങ്ങളുടെയും സ്ഥിതി. ഒരു കഷണം ചക്കയ്ക്ക് മഹാരാഷ്ട്രയില്‍ 40 രൂപ. കേരളത്തില്‍ ഇത് പലവീടുകളിലും സൗജന്യമായി കിട്ടും. കര്‍ഷകര്‍ ആത്മഹത്യ ചെയ്താലെന്ത് താണ വിലയ്ക്ക് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ അവസരമുണ്ടല്ലോ.

ഇതിന് പരിഹാരം കര്‍ഷകന് സബ്സിഡി കൊടുക്കലല്ല. മറിച്ച് കാര്‍ഷിക സബ്സിഡി വിനിയോഗിച്ച് കാര്‍ഷികോല്പന്നങ്ങള്‍ രാജ്യത്ത് ഒരേ വിലയ്ക് ലഭ്യമാക്കലാണ്. അപ്രകാരമായാല്‍ മഹാരാഷ്ട്രയിലെ ഉള്ളിക്കര്‍ഷകനും കിട്ടും കിലോയ്ക്ക് 20 രൂപ. കേരളത്തിലെ ഒരു ചക്കയ്ക്കും കിട്ടും 100 രൂപ. ഇക്കാര്യത്തില്‍ കൃഷി മന്ത്രാലയവും റയില്‍ മന്ത്രാലയവും സഹരിച്ചാല്‍ മാത്രം മതി. കര്‍ഷകരും രക്ഷപ്പെടും ഖജനാവ് ചോരുകയും ഇല്ല.

Comments are closed.