കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • പാലാഴി ബയോ ഡയറി ഫാം

    J.P.S pawan0001.jpg

    പവന്‍ മില്‍ക്ക്‌

    പാലാഴി ബയോ-ഡയറി ഫാം ഉത്‌പന്നമായ ജെ.പി.എസ്‌  പവന്‍ മില്‍ക്ക്‌  പാല്‍ വിപണിയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക്‌ തുടക്കമിടുന്നു. സ്വന്തം ഡയറിയില്‍‌നിന്നുള്ള പാല്‍ ശീതീകരിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ നേരിട്ടെത്തിക്കുന്ന ഈ സംരംഭം കേരളത്തില്‍ ആദ്യത്തേതാണ്.

    ഇതുവരെയും പാലിലുള്ള കൊഴുപ്പും കൊഴുപ്പേതര ഖര പദാര്‍ത്ഥങ്ങളുമാണ് (Fat & SNF) ഗുണമേന്മയുടെ തോതായി നമ്മള്‍ കണ്ടിരുന്നത്‌. എന്നാല്‍ ആഗോളതലത്തില്‍ പാലിന്റെ അണിനിലവാരം, ഘടനാപരമായ ഗുണമേന്മ, സൊമാറ്റിക്‌ സെല്‍കൌണ്ട്‌ എന്നീ മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കുന്നുണ്ട്‌.

    അണുനിലവാരം (Microbal Quality)

    അന്തരീക്ഷ ഊഷ്മാവില്‍ ഓരോ 20 മിനിട്ടിലും സൂഷ്മാണുക്കളുടെ എണ്ണം ഇരട്ടിയാകുന്നു. ഇങ്ങനെ സൂഷ്മാണുക്കള്‍ പെരുകി പാലിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നു. എന്നാല്‍ കറവയന്ത്രം ഉപയോഗിച്ച്‌ കറന്ന ഉടന്‍തന്നെ 4 ഡിഗ്രി സെല്‍‌ഷ്യസില്‍ തണുപ്പിച്ച്‌ മെഷീനറി ഉപയോഗിച്ച്‌ പായ്ക്ക്‌ ചെയ്ത്‌  അന്നു തന്നെ എത്തിക്കുന്നതിനാല്‍ പശുവിന്റെ അകിടിലെ അതേ അണുനിലവാരത്തില്‍ ഉപഭോക്താവിന് പാല്‍ ലഭിക്കുന്നു. ആരോഗ്യമുള്ള പശുവിന്റെ പാലില്‍ സൂഷ്മാണുക്കളുടെ എണ്ണം തുലോം കുറവായിരിക്കും.

    ഘടനാപരമായ ഗുണമേന്മ (Compositional Quality)

    പാല്‍ ഒരു സമ്പൂര്‍ണ ആഹാരമാണ്.  പാലിന്റെ ഘടനാപരമായ ഗുണങ്ങള്‍ പശുവിന്റെ ആരോഗ്യം, ആഹാരം, ജലം, മരുന്നുകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഊറിയ, രാസവസ്തുക്കള്‍, പ്രിസര്‍വേറ്റീവ്‌സ്‌, ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്‌സ്‌ എന്നിവ ചേര്‍ക്കാത്ത ജൈവ കാലിത്തീറ്റയും പച്ച പുല്ലും നല്‍കി വളര്‍ത്തുന്ന പശുവില്‍നിന്നും ലഭിക്കുന്ന ഘടനാപരമായി ശ്രേഷ്ടമായ പാലാണ് ജെ.പി.എസ്‌ പവന്‍ മില്‍ക്ക്‌.

    സൊമാറ്റിക്‌ സെല്‍ കൌണ്ട്‌ (SCC)

    പശുവിന്റെ രോഗപ്രതിരോധശക്തി, ആരോഗ്യം എന്നിവയുടെ പ്രതിഫലനമാണിത്‌. ഗുണമേന്മയുള്ള പാലില്‍ സൊമാറ്റിക്‌ സെല്‍ കൌണ്ട്‌ 2-4 ലക്ഷം വരെയെന്ന്‌ കണക്കാക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന പാലുകളില്‍ ഇതിന്റെ കൌണ്ട്‌ കോടികളാണ്. പാലാഴി ഫാമില്‍ ഉത്‌പാദിപ്പിക്കുന്ന പാലില്‍ സൊമാറ്റിക്‌ സെല്‍ കൌണ്ട്‌ പരമാവധി കുറയ്ക്കുവാനുള്ള എല്ലാ മുന്‍‌കരുതലുകളും എടുത്തിട്ടുണ്ട്‌.

    ആഹാരം ഔഷധമാണ്. നാം കഴിക്കുന്ന ആഹാരത്തിലൂടെയാണ് നമുക്കാവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുന്നത്‌. പശുവിന് അധികം പാലുല്പാദനത്തിന് മുന്‍‌തൂക്കം കൊടുത്ത്‌ നവീന കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ചപ്പോള്‍, പാലിന്റെ പോഷകഗുണം കുറഞ്ഞു എന്നു മാത്രമല്ല മാരകമായ പല വിഷാംശങ്ങളും പാലില്‍ കടന്നുകൂടി. ജെ.പി.എസ്‌ പവന്‍ മില്‍ക്ക്‌ തികച്ചും ജൈവ രീതിയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നതിനാല്‍ ഗുണമേന്മയിലും പോഷകഗുണത്തിലും എന്നും മുന്‍‌പന്തിയിലാണ്. ജെ.പി.എസ്‌ പവന്‍ മില്‍ക്കില്‍ ഒന്നും വേര്‍തിരിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നില്ല. പവന്‍ മില്‍ക്ക്‌ ഉപയോഗിക്കൂ … നിങ്ങളുടെ കുടുമ്പത്തിന്റെ ആരോഗ്യം സംരക്ഷിക്കൂ…

    pawan10001.jpg

    ആരോഗ്യമുള്ള പശു (Healthy Animal)

    ആരോഗ്യമുള്ള പശുവിന് മാത്രമേ ഗുണമേന്മയുള്ള പാല്‍ തരാന്‍ കഴിയൂ. ആരോഗ്യമുള്ള പശുക്കളാണ് പാലാഴി ബയോ-ഡയറി ഫാമിന്റെ പ്രത്യേകത.

     pawan20001.jpg

     

     

     

     

    ഗുണമേന്മയുള്ള ആഹാരം (Quality Feeding)

    പശുക്കള്‍ക്ക്‌ നല്‍കുന്ന ഭക്ഷണത്തിന്റെ മേന്മയാണ് പാലിന്റെ ഗുണം. ഗുണമേന്മയുള്ള പച്ചപ്പുല്ലും രാസവസ്തുക്കള്‍ കലരാത്ത സ്വന്തമായി നിര്‍മിക്കുന്ന ജൈവ കാലിത്തീറ്റയുമാണ് പശുക്കള്‍ക്ക്‌ നല്‍കുന്നത്‌.

     pawan30001.jpgശുദ്ധജലം, ശുദ്ധവായു (Clean Water & Non-poluted air)

    മലിനമായ അന്തരീക്ഷത്തില്‍ വളരുന്ന പശുക്കളുടെ പാലിന്റെ ‘സൊമാറ്റിക്‌  സെല്‍‌കൌണ്ട്‌‘ വളരെ കൂടുതലാണ്. ഇത്‌ പശുക്കളുടെ രോഗപ്രതിരോധശേഷിയെ ഇല്ലാതാക്കുന്നു. പലാഴി ഫാമിലെ ജൈവ അന്തരീക്ഷം പശുക്കളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ശുദ്ധജലം ശരിയായ ആരോഗ്യത്തിന് അനിവാര്യമാണ്. ഡയറിയും പരിസരപ്രദേശങ്ങളും കഴിഞ്ഞ 12 വര്‍ഷമായി രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കാത്ത ജൈവ കൃഷിരീതിയില്‍ സംരക്ഷിക്കുന്ന സ്ഥലങ്ങളാണ്. 

    pawan40001.jpgശുചിത്വമുള്ള കറവ (Hygenic Milking)

    സാധരണ കറവ രീതിയില്‍ പാലില്‍ രോഗാണുക്കളും മറ്റ്‌ മാലിന്യങ്ങളും കലരാന്‍ സാധ്യത കൂടുതലാണ്. പാലാഴി ഫാമില്‍ പൂര്‍ണ്ണമായും കറവയന്ത്രം ഉപയോഗിക്കുന്നതിനാല്‍ പാലിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നു.

     

    ചില്ലിംഗ്‌ & പായ്‌ക്കിംഗ്‌  (Chilling & Packing) pawan50001.jpg

     കറന്നെടുക്കുന്ന പാല്‍ അപ്പോള്‍ത്തന്നെ 4 ഡിഗ്രി സെല്‍‌ഷ്യസില്‍ തണുപ്പിക്കുന്നതിനാല്‍ സൂഷ്മാണുക്കള്‍ പെരുകി കേടാകുന്നില്ല അതുകൊണ്ടുതന്നെ പശുവിന്റെ അകിടിലുള്ള അതേ അണുനിലവാരത്തില്‍ അന്നേ ദിവസം തന്നെ ഉപഭോക്താവിന് പാല്‍ ലഭിക്കുന്നു.

     

     

    കൃത്യമായ വൈദ്യ പരിശോധന (Periodic Medical Checkup)pawan60001.jpg

    പശുവിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിന് കൃത്യമായ വൈദ്യ പരിശോധന പാലാഴി ബയോ ഡയറി ഫാമില്‍ ക്രമമായി നടത്തുന്നു. 

     

     

    pawan70001.jpg 

    1 April 2007 · Filed under പലവക
    2 Comments

2 Responses to “പാലാഴി ബയോ ഡയറി ഫാം”

  1. ഈ പോസ്റ്റ്‌ ഒരു പരസ്യമായി കണക്കാക്കാതെ ഇതില്‍ പറയുന്ന നല്ല കാര്യങ്ങളെപ്പറ്റി അല്പം ചിന്തിക്കുന്നത്‌ നല്ലതാണ്. മണ്ണിലെ അമൂല്യങ്ങളായ മൂലകങ്ങളുടെ സന്തുലിതാവസ്ഥ നിലനിറുത്തുക്കൊണ്ട്‌ ഗുണനിലവാരമുള്ള പാലുദ്‌പാദനം ഓരോ കര്‍ഷകനും സാധ്യമാണ് എന്ന സന്ദേശമാണ് എനിക്ക്‌ നല്‍കുവാനുള്ളത്‌.

  2. [...] കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പാലാഴി ഡയറിയുടെ പവന്‍ മില്‍ക്ക് ഇതിനൊരപവാദം തന്നെ. ക്ഷീരോദ്പാദക [...]

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍