Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

സ്വാഭാവിക റബ്ബറിന്റെ വിലയിടിവിന്റെ കാരണങ്ങള്‍

സ്വാഭാവിക റബ്ബറിന്റെ വിലയിടിയുവാനുണ്ടായ പ്രധാന കാരണം തായ്ലന്റ് അഞ്ച് ലക്ഷം ടണ്‍ സംഭരണം നടത്തിയതിലൂടെയാണ്. അതോടൊപ്പം ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതിവിവര കണക്കുകളില്‍ ആകെ ലഭ്യതയും ഉപഭോഗവും ടാലി ആകാത്ത രീതിയില്‍ കണക്കില്‍ കൃത്രിമം കാട്ടുന്നു. ആഭ്യന്തര വില ഉയര്‍ത്തി നിറുത്തി താണവിലയ്ക്ക് ആന്റി ഡമ്പിംഗ് ഡ്യൂട്ടി ഒഴിവാക്കി ഡ്യൂട്ടി അടച്ച് ഇറക്കുമതിയും ഇന്ത്യയിലേയ്ക്ക് നടത്തുന്നു. ഡ്യൂട്ടി അടച്ച് ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബ്ബര്‍ ഇന്ത്യയില്‍ത്തന്നെ ഉപഭോഗത്തിനായിട്ടാണ്. അതിനാല്‍ ലഭ്യത വര്‍ദ്ധിപ്പിച്ച് ആവശ്യകത കുറയ്ക്കുവാന്‍ സാധിക്കും. അത് ദീര്‍ഘനാളത്തെ വിലയിടിവിന് കാരണമാകും.  ഗുണനിലവാരമില്ലാത്ത സ്വാഭാവിക റബ്ബറും ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നതും മറ്റൊരു കാരണമാണ്. അയല്‍ രാജ്യങ്ങളുമായി ഒപ്പുവെച്ച് പല കരാറുകളും ഡ്യൂട്ടി ഇല്ലാതെ ടയര്‍ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും, ടയറും മറ്റും ഇറക്കുമതിക്കും അവസരമൊരുക്കുന്നു. കയറ്റുമതി ചെയ്യുന്ന നിര്‍മ്മിച്ച ഉത്പന്ന വിലയുടെ അഞ്ചിരട്ടിയാണ് ഇറക്കുമതി ചെയ്യുന്ന നിര്‍മ്മിത ഉത്പന്നങ്ങളുടെ മൂല്യം. കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള വാങ്ങല്‍ വില്‍ക്കല്‍ താണഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്ക്കുവാന്‍ അവസരമൊരുക്കും. എം.ആര്‍.എഫിന്റെ സഹോദരസ്ഥാപനമായ മനോരമ പത്രത്തിലൂടെ കോട്ടയം വിപണിവില റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മൂന്നുരൂപ താഴ്ത്തിയാണ് പ്രസിദ്ധീകരിക്കുന്നതും, വിപണിയെ നിയന്ത്രിക്കുന്നതും. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച വാര്‍ഷിക സ്ഥതിവിവരക്കണക്ക് വാല്യം 36 ല്‍ ഒരു പേജില്‍ 3887.9 കോടിരൂപയുടെ ഇറക്കുമതിയാണെന്ന് പ്രസിദ്ധീകരിക്കുകയും രാജ്യം തിരിച്ചുള്ള ഇറക്കുമതി മുപ്പതാം പേജില്‍ 4590.1 കോടി രൂപയ്ക്കാണെന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനര്‍ത്ഥം രണ്ടു വര്‍ഷത്തിന് ശേഷം 325190 ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്തത് 4 ലക്ഷം ടണ്ണിനടുപ്പിച്ചായി മാറും എന്നതാണ് സത്യം. എന്നാല്‍ തദവസരത്തില്‍ വില ഉയരാന്‍ തുടങ്ങിയതു കാരണം ജനം പഴയ കഥ മറക്കും.

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കയറ്റുമതി ഇറക്കുമതി മൂല്യം എന്ന പേജ് കാണുക. കയറ്റുമതി ഇറക്കുമതി മൂല്യം പ്രസിദ്ധീകരിക്കാന്‍ റബ്ബര്‍ ബോര്‍ഡിന് കഴിയില്ല. കാരണം താണവിലയ്ക്കുള്ള കയറ്റുമതി ഇറക്കുമതികളെ മൂടിവെയ്ക്കുകയാണ് റബ്ബര്‍ ബോര്‍ഡിന്റെ കടമ. കയറ്റുമതി ഇറക്കുമതികളെക്കുറിച്ച് മറ്റൊരു പേജില്‍ നിന്ന് അനേകം പേജുകളായി അവതരിപ്പിക്കുന്നു.  കയറ്റുമതി എന്നതിന്റെ രേഖകളെല്ലാം റബ്ബര്‍ബോര്‍ഡില്‍ ലഭ്യമാണെന്നിരിക്കെ അതും മറച്ചുവെയ്ക്കുകയാണ് ചെയ്യുന്നത്. ഡി.ജി.എ.ഫ്.ടി കൈകാര്യം ചെയ്യുന്നതിനാലാവാം കുറെയധികം രേഖകള്‍ ഇറക്കുമതിയെപ്പറ്റി ലഭ്യമാണ്. അവിടെയും പലതും മൂടിവെയ്ക്കുന്നു.


കയറ്റിമതി, ഇറക്കുമതി, തിരിമറി മൂല്യങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.