Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ക്ക് മറുപടി

ഏപ്രില്‍

സ്വാഭാവിക റബ്ബര്‍ 2008-09 2009-10 +/- വ്യത്യാസം
കര്‍ഷകര്‍  വിറ്റത്

58100 ടണ്‍

69955 ടണ്‍

11855 ടണ്‍

നിര്‍മ്മാതാക്കള്‍  വാങ്ങിയത് 52309 ടണ്‍ 64934 ടണ്‍ 12625 ടണ്‍
ഉപഭോഗം 70025 ടണ്‍ 73470 ടണ്‍ 3445 ടണ്‍
ഇറക്കുമതി 4391 ടണ്‍ 10421 ടണ്‍ 6030 ടണ്‍
മാസാവസാന സ്റ്റോക്ക് 156220 ടണ്‍ 187930 ടണ്‍ 31710 ടണ്‍

മേയ്

സ്വാഭാവിക റബ്ബര്‍ 2008-09 2009-10 +/- വ്യത്യാസം
കര്‍ഷകര്‍  വിറ്റത്

60145 ടണ്‍

51365 ടണ്‍

-8780 ടണ്‍

നിര്‍മ്മാതാക്കള്‍  വാങ്ങിയത് 62090 ടണ്‍ 54467 ടണ്‍ -7623 ടണ്‍
ഉപഭോഗം 71215  ടണ്‍ 71250 ടണ്‍ 35 ടണ്‍
ഇറക്കുമതി 9950 ടണ്‍ 19828 ടണ്‍ 9878 ടണ്‍
മാസാവസാന സ്റ്റോക്ക് 149390 ടണ്‍ 189960 ടണ്‍ 40570 ടണ്‍

നിര്‍മ്മാതാക്കളുടെ വാങ്ങല്‍ =  (ഉപഭോഗം + മാസാവസാന സ്റ്റോക്ക്) – (മുന്നിരിപ്പ് സ്റ്റോക്ക് + ഇറക്കുമതി)

കര്‍ഷകരുടെ വിപണനം = (മുന്നിരിപ്പ് സ്റ്റോക്ക് + ഉല്പാദനം) – കര്‍ഷകരുടെ പക്കലുള്ള മാസാവസാന സ്റ്റോക്ക്.

പീക്ക് സീസണ്‍ എന്ന് വ്യാജേന 2008 ഒക്ടോബര്‍ മുതല്‍ 2009 ജനുവരി വരെ ഉല്പാദനവും കര്‍ഷകരുടെ പക്കല്‍ ഉള്ള മാസാവസാന സ്റ്റോക്കും അമിതമായി ഉയര്‍ത്തിക്കാട്ടുകയും 2008-09 വര്‍ഷാവസാനം കര്‍ഷകരുടെ പക്കല്‍ 95925 ടണ്‍ സ്റ്റോക്ക് കാട്ടി മൊത്തം സ്റ്റോക്ക് 200015 ടണ്ണായി കാട്ടുകയുണ്ടായി. കൂടാതെ തിരിമറി -5496 ടണ്ണായി കാട്ടുകയും ചെയ്തു. ഇത്തരത്തില്‍ കാട്ടുന്ന ക്രമക്കേടുകള്‍ അഡ്ജസ്റ്റ് ചെയ്യുവാന്‍വേണ്ടി 2009 ഏപ്രിലില്‍ ഉല്പാദനം കുറച്ച് കാട്ടി പ്രസിദ്ധീകരിച്ച റബ്ബര്‍ ബോര്‍ഡ് അതിന് ശേഷമുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കാത്ത ചുറ്റുപാടില്‍ എങ്ങിനെയാണ് മാധ്യമങ്ങള്‍ ജൂലൈ അവസാനം വരെയുള്ള സഥിതിവിവരക്കണക്കുകള്‍ കണ്ടെത്തുന്നത്? ഓരോരുത്തരും റബ്ബര്‍ ബോര്‍ഡന് ജൂലൈ മാസത്തെ കണക്കുകള്‍ നല്‍കുന്നത് ആഗസ്റ്റ്  20 ന് മുമ്പാണ്. അത് ക്രോഡീകരിക്കുവാന്‍ വീണ്ടും സമയെ വേണം. അത്തരത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ പോകുന്ന കണക്കുകള്‍ മുന്‍കൂറായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നു എന്നത് ദുരൂഹതയ്ക്ക് വഴിയൊരുക്കും. മറ്റൊരുകണ്ടെത്തല്‍ റീ പ്ലാന്റിംഗ് കൂടിയതാണ്. റീ പ്ലാന്റിംഗ് നടന്നുവെങ്കില്‍ അതിന് പകരം ന്യൂ ടാപ്പിംഗ് പുതിയ മരങ്ങളില്‍ ആരംഭിച്ചിട്ടും ഉണ്ട്. ടാപ്പ് ചെയ്യുന്ന ഏരിയായുടെ വിസ്തീര്‍ണം അറിയണമെങ്കില്‍ ഇനിയും രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. അന്ന് ഇപ്പോഴത്തെ കഥ എല്ലാപേരും മറക്കുകയും ചെയ്യും. 2009 ഏപ്രില്‍ മുതല്‍ അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവില കൂടി നിന്നു എങ്കില്‍ സ്വാഭാവികമായും കയറ്റുമതി ലാഭകരമല്ല. പിന്നെങ്ങിനെയാണ് ഏപ്രിലില്‍ 724 ടണ്‍, മേയില്‍ 116 ടണ്‍ എന്നീ കയറ്റുമതി ചെയ്യപ്പെട്ടത്?

ഉല്പാദനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഈ വര്‍ഷം കുറവുണ്ടായി എങ്കില്‍ അതിനുത്തരവാദി റബ്ബര്‍ ബോര്‍ഡ് തന്നെയാണ്. കാരണം എഥിഫോണ്‍ പുരട്ടിയുള്ള ടാപ്പിംഗ് റബ്ബര്‍ മരങ്ങളെ നശിപ്പിച്ചു എന്നുവേണം കരുതുവാന്‍. വിലയുടെ കാര്യത്തിലാണെങ്കില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവുമാണ്. ആര്‍എസ്എസ് 4 ന്  2008 ആഗസ്റ്റ് 28 ന് 142 രൂപ പ്രതികിലോലും സെപ്റ്റംബര്‍ 15 ന്  140 രൂപ പ്രതികിലോയും ആയിരുന്നു. റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന തിരിമറികള്‍ കര്‍ഷക വിരുദ്ധമാണ് എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസിലാക്കാം.

താഴെ കാണുന്ന മാസാവസാന സ്റ്റോക്കില്‍ കര്‍ഷകരുടെ പക്കല്‍  (85% ചെറുകിട കര്‍ഷകര്‍) ഒന്നരമാസത്തെ റബ്ബര്‍‌സ്റ്റോക്ക് ഉണ്ടാകണമെങ്കില്‍ ടയര്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിക്കൂട്ടിയശേഷം  ഹരിസണ്‍  എസ്റ്റേറ്റും മലയാളം പ്ലാന്റേഷന്‍സും സ്റ്റോക്ക് ചെയ്യുന്നുണ്ടാവാം. അല്ലെങ്കില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുമ്പോള്‍ ഒരാഴ്ചയിലെ റബ്ബറിനേക്കാള്‍ കര്‍ഷകരുടെ പക്കല്‍ സ്റ്റോക്ക് ഉണ്ടാവില്ല.

Month-end-stock

c2u54rwk7z

Comments are closed.