Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഈ വര്‍ഷം ചിക്കന്‍ഗുനിയയും മഴയും റബ്ബര്‍ വില ഇടിയുവാന്‍ അനുവദിച്ചില്ല.

ഇന്ത്യന്‍ റബ്ബര്‍ ഇനി ‘ബ്രാന്‍ഡ്’

കോട്ടയം: റബ്ബര്‍ ഈടായി പരിഗണിച്ച് കര്‍ഷകര്‍ക്ക് ബാങ്കില്‍നിന്ന് വായ്പ ലഭ്യമാക്കാന്‍ റബ്ബര്‍ ബോര്‍ഡ് പദ്ധതി ആവിഷ്കരിക്കുന്നു. ഇതിനായി ഫെഡറല്‍ ബാങ്കുമായി ചര്‍ച്ച നടന്നുവരുന്നതായി ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ പറഞ്ഞു. ആഗോളതലത്തില്‍ ഇന്ത്യന്‍ റബ്ബര്‍ മെയ്മാസത്തോടെ ‘ബ്രാന്‍ഡ്’ ആകും. ഇതിനുള്ള ആദ്യപടിയെന്ന നിലയില്‍ ബ്രാന്‍ഡ് ഇക്ക്വിറ്റി ഓര്‍ഗനൈസേഷനെ സമീപിച്ചുകഴിഞ്ഞു. ലോകവിപണിയില്‍ ഇന്ത്യന്‍ റബ്ബറിന് മെച്ചപ്പെട്ട സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ചെയര്‍മാന്‍ പറഞ്ഞു.

റബ്ബര്‍വിലയിലെ ചാഞ്ചാട്ടങ്ങളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനായി പത്തുകോടി രൂപ ചെലവില്‍ 25 ഈര്‍പ്പരഹിത (ഡീഹ്യുമിഡിഫൈഡ്) ഗോഡൌണുകള്‍ രാജ്യത്തിന്റെ പലഭാഗത്തായി നിര്‍മ്മിക്കും. ഒരുവര്‍ഷംവരെ ഈ ഗോഡൌണുകളില്‍ കര്‍ഷകര്‍ക്ക് അവരുടെ റബ്ബര്‍ കേടുകൂടാതെ സൂക്ഷിക്കാം. ഈ റബ്ബര്‍ ഈടായി പരിഗണിച്ചാണ് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

റബ്ബര്‍ സൂക്ഷിക്കാനുള്ള ഈര്‍പ്പരഹിതഗോഡൌണുകള്‍ റബ്ബര്‍ ഉത്പാദകസംഘങ്ങളുമായി (ആര്‍.പി.എസ്.) സഹകരിച്ചാണ് നിര്‍മ്മിക്കുക. 40 ലക്ഷം രൂപവീതം ഓരോ ഗോഡൌണിനും നിര്‍മ്മാണച്ചെലവുവരും. ഇത് റബ്ബര്‍ ബോര്‍ഡ് വഹിക്കും. ആര്‍.പി.എസ്സുകള്‍ നല്‍കുന്ന സ്ഥലത്താണ് ഇവ നിര്‍മ്മിക്കുക. റബ്ബര്‍ ബോര്‍ഡ് സ്പോണ്‍സേര്‍ഡ് കമ്പനികളും ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്.

റബ്ബര്‍ ബോര്‍ഡിന്റെ കൃഷിവികസനപദ്ധതികള്‍ തുടങ്ങിയിട്ട് 50 വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ ഈ പദ്ധതികളുടെ സുവര്‍ണജൂബിലി ആഘോഷിക്കും.

ആദ്യഘട്ടമെന്നനിലയില്‍ ഡിസംബര്‍ 17ന് കോട്ടയം മാമ്മന്‍മാപ്പിള സ്മാരക നഗരസഭാ ടൌണ്‍ഹാളില്‍ കര്‍ഷകസംഗമം നടത്തും. കേന്ദ്ര വാണിജ്യമന്ത്രി ജയറാം രമേഷ് പരിപാടി ഉദ്ഘാടനം ചെയ്യും.

കടപ്പാട്- മാതൃഭൂമി 29-11-07

2007 ഏപ്രില്‍ ഒന്നു മുതല്‍ ആഗസ്റ്റ് മുപ്പത്തി ഒന്നു വരെ 244070 ടണ്ണുകളുടെ ഉദ്പാദനം നടന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 308660 ടണ്ണുകള്‍ ആയിരുന്നു. ആ കുറവാണ് ഇന്ത്യന്‍ വിപണിയിലെ റബ്ബറിനെ വിലയിടിവില്‍ നിന്ന് രക്ഷിച്ചത്. വിപണിയിലെ പാളിച്ചകള്‍ തിരുത്തുന്നതിന് പകരം കുതന്ത്രങ്ങളുമായി ഇറങ്ങുന്ന റബ്ബര്‍ ബോര്‍ഡിനെ കര്‍ഷകര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്. വിലസ്ഥിരത ഉറപ്പാക്കാന്‍ കര്‍ഷകര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ നിന്ന് ലോണ്‍ നല്‍കി സംഭരിക്കുന്നതിനേക്കാള്‍ കര്‍ഷകര്‍കക്ക് കാലാകാലങ്ങളിലെ വില നല്‍കി ലോണുകള്‍ ഉദ്പന്ന നിര്‍മാതാക്കള്‍ക്ക് നല്‍കുകയല്ലെ വേണ്ടത്? ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി വളരുന്നത് റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കാതെയാവണം. ആര്‍പിഎസ്സുകളുടെ സഹായത്താല്‍ കര്‍ഷകര്‍ക്ക് താണവില ലഭ്യമാക്കി ഫെഡറല്‍ബാങ്കിനെ വളര്‍ത്താന്‍ കഴിയും എന്ന് കാലം തെളിയിക്കട്ടെ. ഈ വര്‍ഷത്തെ ഉല്പാദനത്തിലെ കുറവ് കാരണം 59 രൂപയുടെ കയറ്റുമതി കൂടുതല്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ അന്താരാഷ്ട്ര വിലയിടിക്കുവാന്‍ കഴിഞ്ഞില്ല. തല്‍കാലം അന്താരാഷ്ട്രവില ഉയരുന്നതിന്റെ ലക്ഷണങ്ങളാണ് കാണുവാന്‍ കഴിയുന്നത്. കര്‍ഷകരുടെ 49 % ഷയറില്‍ തുടങ്ങിയ റബ്ബര്‍ ബോര്‍ഡിന്റെ കമ്പനികള്‍ കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ചെയ്തില്ല എന്നതല്ലെ വാസ്തവം.

Comments are closed.