Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ കയറ്റുമതി ഇറക്കുമതി തട്ടിപ്പുകള്‍

Dhanakaryam 2007-2008 വര്‍ഷത്തെ ഉദ്പാദനം കറയുവാന്‍ കാരണമായത് ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ചിക്കന്‍ ഗുനിയ പോലെ പടര്‍ന്നു പിടിച്ച പനിയും നവംബര്‍ വരെയുണ്ടായ തുടര്‍ച്ചയായ മഴയും ആയിരുന്നു. 2007 മാര്‍ച്ച് 31 ന് ഉല്‍പന്നനിര്‍മാതാക്കളുടെ പക്കല്‍ 70480 ടണ്ണുകളും, ഡീലര്‍/പ്രൊസെസ്സറുടെ പക്കല്‍ 49835 (48975 തിരുത്തപ്പെട്ടു) ടണ്ണുകളും, കര്‍ഷകരുടെ പക്കല്‍ 44875 (44075 തിരുത്തപ്പെട്ടു)ടണ്ണുകളുമാണ് മുന്‍ വര്‍ഷ ബാലന്‍സ് സ്റ്റോക്കായുണ്ടായുരുന്നത്. ആകെ 16,5190 (163530 തിരുത്തപ്പെട്ടു) ടണ്ണുകള്‍ സ്റ്റോക്കായി മാറ്റി മാസങ്ങളോളം അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവില ഇടിച്ചുനിറുത്തുകയാണ് ചെയ്തത്. വര്‍ദ്ധിച്ച ഇറക്കുമതി ചെയ്തിട്ടും മാസാവസാന സ്റ്റോക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഒക്ടോബര്‍ 31 ലെ ബാലന്‍സ് സ്റ്റോക്ക് ലഭ്യമായിട്ടില്ലെങ്കിലും സംഭവിച്ചതെന്തെന്ന് ഊഹിക്കാവുന്നതേയുള്ളു.

ഇപ്പോഴിതാ റബ്ബര്‍ബോര്‍ഡ് ഉല്‍പന്ന നിര്‍മാതാക്കളെ സഹായിക്കുവാന്‍ കര്‍ഷകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി പീക്ക് സീസണില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കുവാനും കയറ്റുമതി കുറക്കുവാനും നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇത്രയും കാലം ആവശ്യമില്ലാത്ത ഇറക്കുമതി നിയന്ത്രിച്ചിരുന്നത് ഡി.ജി.എഫ്.ടി ആയിരുന്നു. കയറ്റുമതി പ്രോത്സാഹിപ്പിച്ചിരുന്നത് റബ്ബര്‍ ബോര്‍ഡും. കുറഞ്ഞുനിന്ന ഉദ്പാദനത്തിന് പകരമായി നവംബര്‍ മുതല്‍ ജനുവരി വരെ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയ ഉദ്പാദനം ലഭിക്കുമെന്നിരിക്കെ സ്റ്റോക്ക് 18,6000 ടണ്ണായി ഉയര്‍ത്തുവാനുള്ള തീരുമാനം കര്‍ഷക വിരുദ്ധമല്ലാതെന്താണ്? ഉല്‍പന്ന നിര്‍മാതാക്കള്‍ക്ക് പ്രതിമാസം 60,000 ടണ്ണുകള്‍ ഉപഭോഗം ഉള്ളു എന്നിരിക്കെ ഒരു ലക്ഷം ടണ്ണുകള്‍ക്ക് മുകളില്‍ ഉദ്പാദനം ലഭിക്കുന്ന പീക്ക് സീസണില്‍ കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് പത്തു രൂപയില്‍ കൂടുതല്‍ ലഭ്യമാക്കി ഒരു കളി അരങ്ങേറി എങ്കില്‍ ഇപ്രാവശ്യം വില താഴ്ത്തി നിറുത്തുവാനുള്ള ശ്രമമായി വേണം ഇതിനെ കാണാന്‍.

ആകെയുള്ള പത്തുലക്ഷം കര്‍ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പുതിയ നാനൂറ് പരമ്പരയില്‍പ്പെട്ട കൃഷിക്കായി സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കിയ ശേഷം അവരെ (നൂറോളം ചെറുകിട കര്‍ഷകരും പത്തോളം വന്‍കിട തോട്ടക്കാരും) വിളിച്ചു കൂട്ടി പ്രസ്തുത ഇനങ്ങള്‍ക്കായി സ്തുതി ഗീതം പാടിക്കുന്നു. “പാവം തത്തകള്‍”

കഴിഞ്ഞ വര്‍ഷങ്ങളില്‍ റബ്ബറിന് കൂടിയ വില നല്‍കേണ്ടിവന്നിട്ടുപോലും ടയര്‍ മാനുഫാക്ചറേഴ്സ് കോടികളുടെ ലാഭമാണ് നേടിയത്. ആ ചുറ്റുപാടിലാണ് റബ്ബറിന്റെ വിലയടിക്കുവാനായി റബ്ബര്‍ ബോര്‍ഡുതന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. സപ്ലെയും ഡിമാന്റും തമ്മിലുള്ള അന്തരം കുറക്കുവാനും വില സ്ഥിരത ഉറപ്പാക്കേണ്ട നടപടിയുമാണ് റബ്ബര്‍ ബോര്‍ഡ് ചെയ്യേണ്ടത്.

റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച താഴെക്കാണുന്ന കയറ്റുമതി കണക്കുകള്‍ കൂടി കാണുക. തൂക്കം ടണ്ണുകളും വില ‘000 രൂപയിലും.

രാജ്യം
ജര്‍മനി ബല്‍ജിയം ടര്‍ക്കി യു.കെ യു.എസ്.എ സ്പെയിന്‍
തൂക്കം
2658 2324 1751 1238 1567 1204
കയറ്റുമതി വില
179704 148944 103398 79527 125413 95540
വില കിലോഗ്രാമിന് 67.61 64.09 59.05 64.24 80.03 79.35

Comments are closed.