Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ബ്രൊമാഡിയോലോണ്‍

മാരകമായ വിഷം മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കൃഷി ഓഫീസറുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ സഹായത്താല്‍ ആശാവര്‍ക്കര്‍ മുഖാന്തിരം വീടുവീടാന്തരം സൗജന്യമായി വിതരണം ചെയ്യുന്നു. ചുവപ്പ് നിറത്തില്‍ കുറുകെ എല്ലും തലയോട്ടിയും ഉള്ള മാരകവിഷമെന്ന് പ്രദര്‍ശിപ്പിച്ച് വിതരണം ചെയ്യുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിഷം കൃഷി ഭവനുകളിലൂടെ വിതരണം ചെയ്തപ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍ ബ്ലോഗര്‍മാരുടെ സഹായത്താല്‍ ഒരു പെറ്റിഷന്‍ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി ശ്ര ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് വിതരണം ചെയ്തത് […]

കര്‍ഷകര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല

കര്‍ഷകര്‍ക്ക് കൃഷി ലാഭകരമായിരുന്ന കാലത്തെക്കുറിച്ച് ഓര്‍ത്താല്‍ ഇന്നത്തെ ദുരവസ്ഥയോര്‍ത്ത് ദഃഖിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. പഞ്ചായത്ത് മുതല്‍ കേന്ദ്രം വരെ കാര്‍ഷിക മേഖലയ്ക്കായി ചെലവാക്കുന്നതോ കോടാനുകോടികള്‍. അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ഒരു കാലത്ത് സാമ്പത്തിക വിദഗ്ധരില്‍ നിന്ന് കേട്ടിരുന്നത് ഭക്ഷ്യോത്പന്നങ്ങളുടെ വില കൂടിയാല്‍ രൂപയുടെ മൂല്യം ഇടിയുന്നു ഡോളര്‍ മൂല്യം ഉയരുന്നു എന്നാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഡോളറിന്റെ മൂല്യം ഉയര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. നാണയപ്പെരുപ്പത്തില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വെറും 14.3% പങ്കാളിത്തം മാത്രമെ ഉള്ളു എന്നതാണ് സത്യം. […]

റബ്ബര്‍ നയം

National Research Programme on Plantation Development (NRPPD)

2014 ആഗസ്റ്റ് മാസം 2 ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ സംഘടിപ്പിച്ച റബ്ബര്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എനിക്കും പങ്കെടുക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ എന്റെ ഭാഗത്തുനിന്ന് റബ്ബര്‍ കര്‍ഷകരുടെ ഗ്രൂപ്പില്‍ ഉന്നയിക്കപ്പെട്ട നിര്‍ദ്ദേശങ്ങളൊന്നും തന്നെ ശ്രീ സിബി മോനിപ്പള്ളി അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. ശബ്ദമായി റിക്കോര്‍ഡ് ചെയ്ത ശ്രീ സിബി മോനിപ്പള്ളിയുടെയും, അഡ്വ. ലാലാജിബാബുവിന്റെയും അവതരണങ്ങളാണ് യൂട്യൂബില്‍ വീഡിയോ രൂപത്തില്‍ […]

പരമ്പരാഗത പശുക്കള്‍

Hindi യിലും English ലും വ്യത്യസ്തമായ വിവരങ്ങള്‍ ലഭ്യമാണ്.

കേരള വെറ്റിറിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബി. അശോക് ഐ.എ.എസ് തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച കൊച്ചുപശുവും വലിയ വിവാദവും എന്ന പോസ്റ്റ് ക്ഷീരകര്‍ മാത്രമല്ല എല്ലാപേരും വായിച്ചിരിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലെ ചില വാചകങ്ങള്‍ ഇവയാണ്.

നൂറിലധികം വെച്ചൂർ പശുക്കളെ തേടിപ്പിടിച്ച് അന്നത്തെ കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെച്ചൂർ പശു സംരക്ഷണ പദ്ധതിയുണ്ടാക്കുമ്പോൾ ഡോ. ശോശാമ്മ ഐപ്പ് എന്ന ഗവേഷകയ്ക്ക് […]