Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

അനോണിയെ പിടിച്ചു – ഒരു തെളിവിതാ

Anoni

ചിത്രം കടപ്പാട്- മനോരമ

ഓര്‍ക്കുട്ടില്‍ സിന്ധുജോയിയുടെ വ്യാജ പ്രൊഫൈല്‍; രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സൌഹൃദ വെബ്സൈറ്റായ ഓര്‍ക്കുട്ടില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയുടെ വ്യാജ പ്രൊഫൈല്‍ തയാറാക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തതായി സിറ്റി പോലിസ് കമീഷണര്‍ രവത ചന്ദ്രശേഖര്‍ അറിയിച്ചു.

തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റില്‍ ഉദ്യോഗസ്ഥരായ അശോക്കുമാര്‍, പ്രശോഭ് കുമാര്‍ എന്നിവരാണ് പോലിസ് പിടിയിലായത്. രണ്ട് മാസം മുമ്പ് സിന്ധു ജോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ഏതാനും ആഴ്ചകളായി പോലിസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. അശ്ലീല ചിത്രങ്ങളൊന്നും കണ്ടെടുത്തിട്ടില്ല. എന്നാല്‍ ഇവര്‍ക്ക് മറ്റ് ചിലരുമായുള്ള ബന്ധത്തെക്കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കമീഷണര്‍ അറിയിച്ചു.

കടപ്പാട്- മാധ്യമം

ഓര്‍ക്കുട്ടില്‍ സിന്ധുജോയിയുടെ വ്യാജ പ്രൊഫൈല്‍, രണ്ടുപേര്‍ പിടിയില്‍   (ദാറ്റ്സ് മലയാളം വാര്‍ത്ത)

  • അങ്കിള്‍

    ഗൂഗിളിന്റെ സഹായത്തോടെയാണ് ക്രൈം ബ്രാഞ്ചും സി-ഡാക്കും ചേര്‍ന്ന്‌ ഇവരെ കണ്ടുപിടിക്കാന്‍ സാധിച്ചത് എന്ന്‌ ACV ന്യൂസ്സില്‍ ഇത്‌ ഞാന്‍ കേട്ടിരുന്നു.

  • എന്തെല്ലാം സൂക്ഷിക്കണം…

    സൈബര്‍‌ ക്രൈമിനെ കുറിച്ച് ഏവരും ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

  • 🙂 Nice,…..

  • വഴിപോക്കന്‍

    അനോണിയായിട്ടായിരുന്നില്ല സാര്‍ കമ്മ്യൂണിറ്റികള്‍ ഉണ്ടാ‍ക്കിയിരുന്നത്, ഒരു കമ്മ്യൂണിറ്റി അനോണി ആയി ഉണ്ടാക്കാന്‍ ഓര്‍ക്കുട്ടില്‍ സാധിക്കില്ല, വേണമെങ്കില്‍ കമ്മ്യൂണിറ്റി ഉണ്ടാക്കിയിട്ടു ഓര്‍ക്കുട് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.അതുപോലെ തിരുവനന്തപുരത്തെ Hi-Tech Crime Enquiry Team ആണ് ആ ക്രൈം കണ്ടുപിടിചതു.

  • Vince

    I Hate Sindhu Joy enna community undakkiyathil enthaanu thettu?? avidey padam morph cheythoo vrithikedukalo okkey ezhuthiyittundengil alley kuzhappam ullu. Millions just simply hate sindhu joy just because she is sindhu joy. Sindhu Joy yodu athra sneham undayirunnathu kondalley communistukaru poolum aanju piidchu vote cheythu thomman chandikkethirey Sindhu Joyey eettavum valiya bhoori pakshathil JAYIPPICHU koduthathu. Ee case okkey courtil nila nilkkum ennu karuthunnilla. Kaaranam India yil ippolum Media, Freedom of Speech enniva nila nilkkunnundallo. Also India is not a fucking communist country.

  • സാജന്‍

    സര്‍, അതെങ്ങനെ വ്യാജ പ്രൊഫൈല്‍ ആവും?
    സിന്ധു ജോയിയുടെ പേരിലല്ലല്ലോ ആ പ്രൊഫൈല്‍ ഐ ഹേറ്റ് സിന്ധു ജോയി എന്ന ഒരു കമ്മ്യൂണിറ്റി അല്ലേ?ഐ ഹേറ്റ് ചന്ദ്രശേഖരന്‍ നായര്‍ എന്നു ഓര്‍കുടില്‍ ഒരു കമ്മ്യൂണിറ്റിയോ/ പ്രൊഫൈലോ ഉണ്ടാക്കിയാല്‍ അതു താങ്കളുടെ പ്രൊഫൈല്‍ അല്ലല്ലോ ഞാന്‍ മോശമായി ഒരു പ്രൊഫൈല്‍ താങ്കള്‍ക്ക് നേരേ ഉണ്ടാക്കി എന്നല്ലേ അര്‍ത്ഥം?
    അപകീര്‍ത്തികരമായി പ്രൊഫൈല്‍ / കമ്മ്യൂണിറ്റി ഉണ്ടാക്കി എന്നാവണം സത്യം!

  • nice blog