Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ വിലയിടിക്കുവാനുള്ള തന്ത്രങ്ങള്‍‍

സ്വാഭാവിക

റബ്ബറിന്റെ ആവശ്യകതയും

ലഭ്യതയും 2006-2007

വാര്‍ഷിക റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കര്‍ഷകരുടെ പക്കലുള്ളതും ഡീലര്‍മാരുടെയും പ്രൊസസറുടെയും പക്കലുള്ള സ്റ്റോക്ക്‌ കൂട്ടിക്കലര്‍ത്തിയാണ് പ്രസിദ്ധീകരിക്കുന്നത്‌. എന്നാല്‍ പ്രതിമാസ കണക്കുകളില്‍ കര്‍ഷകരുടെ പക്കലുള്ളത്‌ പ്രത്യേകം കാണിക്കുന്നുണ്ട്‌. എന്നാല്‍ സൂഷ്മമയി നിരീക്ഷിച്ചാല്‍ മനസിലാകുന്നത്‌ വിപണിയിലെ ലഭ്യതയ്ക്ക്‌ ആനുപാതികമായി കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക്‌ നിയന്ത്രിക്കപ്പെടുന്നു എന്ന്‌ കാണാം. 2007 ജനുവരി മാസം കര്‍ഷകരുടെ പക്കല്‍ 62075 ടണ്ണുകളും ഡീലറുടെയും പ്രൊസസറുടെയും പക്കല്‍ 58095 ആണെന്ന്‌ കണാം. ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെ അന്താരാഷ്ട്ര വിപണിവിലയേക്കാള്‍ ആഭ്യന്തര വില കൂടുതലായിരുന്നു. ആ ചുറ്റുപാടില്‍ ഇത്രയധികം സ്റ്റോക്ക്‌ കര്‍ഷകരുടെ പക്കല്‍ കാണുകയില്ല.

ഇതേപോലെ മുന്‍ വര്‍ഷങ്ങളില്‍ ഈ സ്റ്റോക്കിലെ വ്യത്യാസം പരിശോധിക്കാവുന്നതാണ്. ജൂണ്‍ 2005 ല്‍ ഡീലറുടെയും പ്രൊസസറുടെയും പക്കല്‍ 26075 ടണ്ണുകളും കര്‍ഷകരുടെ പക്കല്‍ 13850 ടണ്ണുകളുമാണ് കാണിച്ചിരിക്കുന്നത്‌. ഇപ്രകാരം കര്‍ഷകരുടെ പക്കല്‍ പെരുപ്പിച്ച്‌ കാട്ടി ഇന്ത്യയില്‍ ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്ന്‌ കാട്ടി താണ വിലയ്ക്ക്‌ കയറ്റുമതി ചെയ്യിക്കുവാന്‍ വേണ്ടി തന്നെയാണ്.

ജനുവരി മാസാവസാന സ്റ്റോക്ക്‌

കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്കില്‍ വന്‍ കുതിച്ചുചാട്ടം

2006 ആഗസ്റ്റ്‌ മാസാവസാന സ്റ്റോക്ക്‌

വിപണിയെപ്പോലെ കരിഞ്ചയും പൂഴ്ത്തിവെയ്പും കര്‍ഷകരും ചെയ്യുന്നതാണോ?

മാസം

മുന്നിരുപ്പ്‌

ഉപഭോഗം

ടയര്‍ നിര്‍മാതാക്കള്‍ മറ്റ്‌ നിര്‍മാതാക്കള്‍ ടയര്‍ നിര്‍മാതാക്കള്‍ മറ്റ്‌ നിര്‍മാതാക്കള്‍
ഏപ്രില്‍

39942

10048 36657 27193
മേയ്‌ 37281 6949 37829 27176
ജൂണ്‍ 35980 6050 37295 28290
ജൂലൈ 34580 6120 38469 30176
ആഗസ്റ്റ്‌ 28676 4579 38784 32531
സെപ്റ്റംബര്‍ 23640 5425 37436 32144
ഒക്ടോബര്‍ 22713 5917 37303 32002
നവംബര്‍ 21739 8451 39020 31470
ഡിസംബര്‍ 25726 9544 39428 28797
ജനുവരി 33395 11915 40011 29289
ഫെബ്രുവരി 44465 13145
മാര്‍ച്ച്‌

ഏറ്റവും കൂടിയ ഉത്‌പാദനം ഉള്ളപ്പോള്‍ ഇറക്കുമതി ചെയ്തും
വിപണിയി നിന്ന്‌ വിട്ടു നിന്നും കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നു. ആഗോളവത്‌ക്കരണത്തിന്റെയും ഉദാരവത്‌ക്കരണത്തിന്റെയും സ്വകാര്യവത്‌ക്കരണത്തിന്റെയും മറവില്‍ നമ്മുടെ നാട്ടില്‍ നിന്നുള്ളവര്‍ കര്‍ഷകര്‍ക്കെതിരെ കളിക്കുന്ന കളികളല്ലെ ഇതെല്ലാം?

മാസം

മുന്നിരുപ്പ്‌

ഉത്‌പാ

ദനം

ഇറക്കു

മതി

ലഭ്യത

ഉപഭോഗം

മിച്ചസ്റ്റോക്ക്‌
ഏപ്രില്‍ 49990 54555 3439 107984 63850 54555
മേയ്‌ 44230 56500 6511 107241 65005 56500
ജൂണ്‍ 42030 57610 6437 106077 65585 57610
ജൂലൈ 40700 65500 5011 111211 68645 65500
ആഗസ്റ്റ്‌ 33255 74495 2856 110606 71315 74495
സെപ്റ്റംബര്‍ 29065 73550 622 103237 69580 73550
ഒക്ടോബര്‍ 28630 82970 1307 112907 69305 82970
നവംബര്‍ 30190 95525 5653 131368 70490 95525
ഡിസംബര്‍ 35270 101680 12517 149467 68225 101680
ജനുവരി 45310 96450 9876 106326 69300 96450
ഫെബ്രുവരി 57610
മാര്‍ച്ച്‌
ആകെ

758835

54284

681300

177780

കേരളത്തിലെ റബ്ബര്‍ മാര്‍ക്ക്‌ എന്ന സഹകരണ സ്ഥാപനം ഒരു കിലോ പോലും കര്‍ഷകരുടെ കയ്യില്‍ നിന്നും RSS 1x വാങ്ങുന്നില്ല. എന്നാല്‍ അവര്‍ വില്‍‌ക്കുന്നതായി കാണാം. കയറ്റുമതിയുടെ കാര്യത്തിലും ഇവര്‍ മുന്‍‌പന്തിയില്‍ തന്നെയാണ്. ഇവര്‍ക്ക്‌ കൂടുതല്‍ ലാഭമുണ്ടായാല്‍ അതിന്റെ വിഹിതം സംസ്ഥാന ഖജനാവില്‍ വരും. താണവിലയ്ക്ക്‌ കയറ്റുമതി ചെയ്താല്‍ ലാഭവിഹിതവും കുറയ്കാം മറ്റ്‌ വ്യക്തിഗത നേട്ടങ്ങളും ഉണ്ടാക്കാം. ഇക്കാര്യത്തില്‍ സുതാര്യമായ ഒരന്വേഷണമാണ് വേണ്ടത്‌. Growth on Import from Dec to Marഇവര്‍തന്നെ അല്ലെ ഇവിടെ കൂടിയ ഉത്‌പാദനമുള്ളപ്പോള്‍ കര്‍ഷകര്‍ക്ക്‌ ഒക്‌ടോബര്‍ 06 മുതല്‍ ജനുവരി 07 വരെ വില കൂട്ടിക്കൊടുത്തും അതിന് ശേഷം ഉത്പാദനം കുറഞ്ഞപ്പോള്‍ വില താഴ്‌ത്തി നിറുത്തിയും കയറ്റുമതിക്കായി റബ്ബര്‍ ബോര്‍ഡ്‌ വിളിച്ചുകൂട്ടുന്ന കയറ്റുമതിക്കായുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നതും. മേയ് 2007 ല്‍ റബ്ബര്‍ മാസികയിലെ ലേഖനം കൂടി വായിക്കുക. തെറ്റുകള്‍ക്ക്‌ കൂട്ടു നില്‍ക്കലാണോ അതിന് പരിഹാരം കണ്ടെത്തലാണോ റബ്ബര്‍ ബോര്‍ഡിന്റെ ജോലി.

Updated.ppt

  • എനിക്ക്‌ റബ്ബര്‍ ക്രിഷിയെപ്പറ്റി ഒന്നും അറിയില്ല. എന്നാലും ഈ കണക്കുകള്‍ വായിച്ചപ്പോള്‍ റബര്‍ കര്‍ഷകരെ ഓര്‍ത്ത്‌ ദുഃഖിക്കുന്നു. എന്തുമാത്രം expoitation അവര്‍ സഹിക്കുന്നു, അതും അവരെ രക്ഷിക്കെണ്ട മേലാളരില്‍ നിന്നു തന്നെ.

  • ഒരു പരീക്ഷണം..!