Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ കയറ്റുമതി ഇറക്കുമതി തട്ടിപ്പുകള്‍

2007-2008 വര്‍ഷത്തെ ഉദ്പാദനം കറയുവാന്‍ കാരണമായത് ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ചിക്കന്‍ ഗുനിയ പോലെ പടര്‍ന്നു പിടിച്ച പനിയും നവംബര്‍ വരെയുണ്ടായ തുടര്‍ച്ചയായ മഴയും ആയിരുന്നു. 2007 മാര്‍ച്ച് 31 ന് ഉല്‍പന്നനിര്‍മാതാക്കളുടെ പക്കല്‍ 70480 ടണ്ണുകളും, ഡീലര്‍/പ്രൊസെസ്സറുടെ പക്കല്‍ 49835 (48975 തിരുത്തപ്പെട്ടു) ടണ്ണുകളും, കര്‍ഷകരുടെ പക്കല്‍ 44875 (44075 തിരുത്തപ്പെട്ടു)ടണ്ണുകളുമാണ് മുന്‍ വര്‍ഷ ബാലന്‍സ് സ്റ്റോക്കായുണ്ടായുരുന്നത്. ആകെ 16,5190 (163530 തിരുത്തപ്പെട്ടു) ടണ്ണുകള്‍ സ്റ്റോക്കായി മാറ്റി മാസങ്ങളോളം അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവില ഇടിച്ചുനിറുത്തുകയാണ് ചെയ്തത്. […]

മാധ്യമങ്ങള്‍ക്ക്‌ വേണ്ടാത്തത്‌

ഒറിജിനല്‍ ലേഖനത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്‌. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത്‌ കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് ‌മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക്‌ ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍‌ദാര്‍) ക്ക്‌ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക്‌ കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ. വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട്‌ മറ്റേത്‌ […]