കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ടൈംസ്‌ഓഫ്‌ഇന്‍ഡ്യയ്ക്ക് നന്ദി

    Publication: The Times Of India Mumbai; Date: May 30, 2012; Section: Spl Report; Page: 15

    PEOPLE

    Nair’s Farmville spreads the message of organic farming

    Gayathri Sasibhooshan / George Adimathra 

    കൊച്ചി: തിരുവനന്തപുരത്തിനടുത്ത് പേയാടുള്ളവര്‍ക്ക് എസ്.ചന്ദ്രശേഖരന്‍ നായര്‍ ഒരു കര്‍ഷകന്‍ മാത്രം. ആറേക്കര്‍ കൃഷിയിടത്തില്‍ മറ്റ് വിളകള്‍ക്കൊപ്പം നാണ്യവിളയായ റബ്ബറും കൃഷിചെയ്യുന്ന ഒരു സാധാരണ കര്‍ഷകന്‍. എന്നാല്‍ വലയില്‍ (ഇന്റെര്‍നെറ്റ്) സ്വന്തം വയലുള്ള കാര്യം പലര്‍ക്കും അറിയില്ല. ‘കേരളഫാര്‍മര്‍’ എന്ന അപരനാമത്തില്‍ 2000 മുതല്‍ ബ്ലോഗ് പ്രസിദ്ധീകരിച്ചു പ്രസിദ്ധനാണ് ഈ കര്‍ഷകന്‍.  (http://keralafarmer.wordpress.com/ ; http://keralafarmeronline.com/lang/ml/), കേരളത്തിന്റെ  കൃഷി അറിവുകളിടേയും കൃഷി രീതികളുടെയും, റബ്ബര്‍ കൃഷിയിലെ സാങ്കേതികതയുടെയും ആധികാരിക  അറിവുകളുടേയും നിറവാണിദ്ദേഹം ഇന്റെര്‍നെറ്റില്‍.

    റബ്ബര്‍ കൃഷിയെക്കുറിച്ചുള്ള ആധികാരിക അറിവാണ്, നായരുടെ ബ്ലോഗില്‍ നിറയുന്ന ചര്‍ച്ച. മണ്ണിന്റെ ഗുണനിലവാരമായാലും, ഉല്പന്നത്തിന്റെ വിപണനത്തിലായാലും, പ്രതിദിന റബ്ബര്‍ വിലയുടെ പുതുക്കലായാലും, ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും സ്ഥിതിവിവരക്കണക്കായിരുന്നാലും കേരളാഫാര്‍മറുടെ ബ്ലോഗില്‍ നിറയേ ഉണ്ടാവും. കേരളഫാര്‍മര്‍ ഊന്നല്‍ നല്‍കുന്നത് ഹരിത കൃഷിയിലാണ്. നായര്‍, കര്‍ഷക കൂട്ടായ്മകളോട് അശാസ്ത്രീയമായ രാസവളപ്രയോഗങ്ങളില്‍നിന്ന് അകലം പാലിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ” “ഞാന്‍ ബ്ലോഗിങ്ങ് ആരംഭിച്ചത് കൃഷിയെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍  ലോകവുമായി പങ്കുവെയ്ക്കുവാനാണ്. എനിക്ക് അടുത്തറിവുള്ളതും കണ്ടു വളര്‍ന്നതുമായ കൃഷി രീതികള്‍  ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ഞാന്‍ ഒരു കൃഷിശാസ്ത്രജ്ഞനല്ല  ന്നതു നേര്. കൃഷിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് കൃഷിയിലൂടെ  നേട്ടങ്ങള്‍ കൊയ്തത് വിജയം വരിക്കണമെങ്കില്‍ എന്റെ ബ്ലോഗില്‍ എത്തിച്ചേര്‍ന്നാല്‍ മതി. ബ്ലോഗിലേ ചര്‍ച്ചകള്‍  സജീവവും സത്യസന്ധമായതും ആണെങ്കിലും ലപ്പോഴും പുത്തന്‍ പ്രണതകള്‍ ഒപ്പമുള്ള കര്‍ഷകരില്‍നിന്ന് ധാരാളമായി  പകര്‍ന്ന് കിട്ടാറും ഉണ്ട്

    അറുപത്തിമൂന്നുകാരനെങ്കിലും  കേരളാ ഫാര്‍മര്‍ക്ക് ദിനം അഞ്ചു മണിക്ക് ആരംഭിക്കുന്നു. പ്രതിദിനം ഏതാണ്ട് അഞ്ചു മണിക്കൂറ് ഇന്റെര്‍നെറ്റില്‍ ഇദ്ദേഹം ചിലവിടുന്നു. ബ്ലോഗിന്റെ തുടക്കകാലം ഇഗ്ലീഷ് പരിജ്ഞാനം കുറവായിരുന്നതിനാല്‍ ബ്ലോഗിങ്ങില്‍ ബുദ്ധിമുട്ടിയിരുന്നു. അവിടെയും ഒരു കഷകന്റെ നിശ്ചയ ദാര്‍ഡ്യം വിജയം പൂകി. ഇന്ന് ഇഗ്ലീഷിലും,ഹിന്ദിയിലും,മലയാളത്തിലും അനായാസമായി  ബ്ലോഗ് എഴുതുന്നു!. ബ്ലോഗിങ്ങിന്റെ ആദ്യകാലങ്ങളില്‍ ചന്ദ്രശേഖരന്‍ നായരെ കൈ പിടിച്ചു ബ്ലോഗിയതു വിദഗ്ധരായ ഐ റ്റി പ്രൊഫെഷണലുകള്‍ തന്നെ. ഇന്ന് ഇദ്ദേഹം പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഫേസ്ബുക്ക്,ലിങ്ക്ഡിന്‍ എന്നിവയിലെ റബ്ബര്‍ വിവര സ്രോതസ്സും കൂടിയാണ്.

     കേരളത്തിലേ പ്രസിദ്ധമായ തുംബൂര്‍ മുഴി മോഡല്‍ മാലിന്യ നിര്‍മാര്‍ജന പ്രക്രിയ ചിലവുകുറഞ്ഞതാക്കിയതിന്റെ ഖ്യാതി ഇദ്ദേഹത്തിനാണ്. സര്‍വകലാശാലയുടെ മോഡലില്‍ അണുജീവി സ്രോതസ്സ് ചാണകമെങ്കില്‍, നായരുടെ പ്രക്രിയയില്‍ അദ്ദേഹത്തിന്റെ ബയോഗ്യാസ് പ്ലാന്റിലെ ഊറല്‍ ദ്രവം ആണ് അണുജീവി സ്രോതസ്സ്. ഇതില്‍ വളം രൂപപ്പെടാന്‍ 12 മുതല്‍ 13 ആഴ്ചകള്‍ മാത്രം. ജൈവ വളം മാത്രമേ അദ്ദേഹം തന്റെ തെങ്ങ്,കപ്പ,റബ്ബര്‍,പച്ചക്കറി തോട്ടത്തില്‍ ഉപയോഗിക്കുന്നുള്ളൂ..

    റബ്ബര്‍ വിവരങ്ങള്‍:

    2010-2011 ല്‍ 5,34,228 ഹെക്റ്റര്‍ കേരളത്തില്‍ കൃഷിയിട വിസ്തൃതിയുണ്ടെങ്കിലും 7,70,580 ടണ്‍ ആകെ ഉത്പാദനം. ഇടനാട്ടിലും മലനാട്ടിലും കേരളത്തില്‍ റബ്ബര്‍കൃഷി വ്യാപകം. കോട്ടയം,പത്തനംതിട്ട,കൊല്ലം,ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും റബ്ബര്‍ കൃഷി . ഭാരതത്തില്‍ — 8,61,950 ടണ്‍ റബ്ബര്‍ ഉത്പാദിപ്പിക്കുന്നു അതില്‍ 90 ശതമാനം റബ്ബറും കേരളത്തില്‍നിന്നാണ്. ഭാരത റബ്ബര്‍ ഉപഭോഗം 9,47,715 ടണ്‍ ആണ് 2010-2011 ല്‍. റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീമതി ഷീലാ തോമ്മസ്സിന്റെ അഭിപ്രായത്തില്‍ സ്വാഭാവിക റബ്ബര്‍ ഉത്പാദനം 4.3 ശതമാനമായി 2011-1012ല്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്.

    എന്താണ് ടി.എം.എ.സി.റ്റി?:

    തുംബൂര്‍മുഴി മോഡല്‍ എയ്രോബിക് കമ്പോസ്റ്റ് ടെക്നിക്  (ടി.എം.എ.സി.റ്റി) ചിലവുകുറഞ്ഞ,പ്രകൃതി സൌഹൃദ,മാലിന്യ നിര്‍മാര്‍ജന രീതിയാണ്. കേരളത്തിനനുയോജ്യമായ ഒരു മാര്‍ഗ്ഗം. ആര്‍ദ്രത നിറഞ്ഞ  ജൈവ മാലിന്യം ആദ്യം ബയോഗ്യാസ് ആക്കി മാറ്റാം. അതിലേ ദ്രവ ഊറല്‍ കമ്പോസ്റ്റിംഗിനും. വെറും 8500 രൂപക്ക്  ടി.എം.എ.സി.റ്റി യുടെ ഒരു യൂണിറ്റ് കുറേ വീടുകളൂടെ മാലിന്യനിര്‍മാര്‍ജ്ജനത്തിനുതകുമെന്ന് ഇതിന്റെ ഉപജ്ഞാതാവായ  കേരളാ വെറ്ററിനറി യൂണിവേര്‍സിറ്റിയിലെ പ്രൊഫെസ്സര്‍ ഡോ.ഫ്രാന്‍സിസ് സേവ്യര്‍  പറയുന്നു. മീതെയ്ന്‍ വാതകംകുറവ് എന്നതും, ദുര്‍ഗ്ഗന്ധമില്ല എന്നതും, തൊഴിലാളികള്‍ വേണ്ട എന്നതും ഇതിന്റെ മേന്മയായി കാണാം. ഫെറോസിമെന്റ് തറയും അഴികളും മഴകൊള്ളാതിരിക്കാനുള്ള സംവിധാനങ്ങളും മാത്രമേ ഇതില്‍ ഉള്ളൂ. ഇതില്‍ ആറിഞ്ചു വീതം ചാണകം, കരിയില, ജൈവമാലിന്യം എന്നിവ അടുക്കടുക്കായി ഇടുകയാണ്. മൃഗാവശിഷ്ടവും ആകാം. നാലടിയുള്ള പെട്ടി നിറയുവോളം അട്ടികള്‍ തുടരുകയും, പെട്ടി നിറഞ്ഞാല്‍ 90 ദിനം അനക്കാതെ വയ്ക്കുകയും ചെയ്യുക. അണുവിഘടനം നടക്കുമ്പോള്‍ 75 ഡിഗ്രി സെല്‍ഷ്യസ് താപനില ഇതില്‍ ജനിക്കുകയും കീട രോഗാണുക്കള്‍ നശിക്കുകയും ചെയ്യും. ചീയല്‍ ഒഴിവാകുന്നതിനാല്‍ ദുര്‍ഗന്ധം അല്പം പോലും ഉണ്ടാവില്ല.

    RUBBER SOLUTION: In his blog, S Chandrasekharan Nair talks about all that one should know about rubber cultivation

    No Comments

Leave a Reply

You must be logged in to post a comment.

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

Analysis of Indian Rubber Statistics

വ്യാഖ്യാനം

ആധാരങ്ങള്‍