Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി – നമുക്കൊരു ശാപമോ?

தமிழ்நாட் அக்ரிகள்ச்சறல் யூணிவேழ்ஸிற்றி

കേരളത്തില്‍ മിക്ക വീടുകളിലും വീടിന് പിന്നില്‍ നട്ടു വളര്‍ത്തുന്ന പപ്പായ രോഗങ്ങളൊന്നും ഇല്ലാതെ വളരുകയും നല്ല രീതിയില്‍ കായ്ക്കുകയും ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യുന്നു. അതിന്റെ പരിണിത ഫലം താഴെ കാണാം.

The US life sciences major, Monsanto, on Tuesday signed an agreement with the Tamil Nadu Agricultural University (TNAU) for a royalty-free transfer of ring spot virus (RSV) resistance technology in papaya.

ഡല്‍ഹിയില്‍ ഇന്‍ഡ്യയിലെ മൊന്‍സാന്റോയുടെ ചെയര്‍മാന്‍ ശ്രീ.ശേഖര്‍ നടരാജനും തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍ ഡോ.സി.രാമസ്വാമിയും കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിന്റെയും ISAAA ചെയര്‍മാന്‍ ഡോ.ക്ലൈവ് ജയിംസിന്റെയും സാന്നിധ്യത്തില്‍ ഒപ്പിട്ട കരാര്‍ പപ്പായ കൃഷിയെ രക്ഷിച്ച് മനുഷ്യനും മണ്ണിനും വിപത്താകുമോ എന്ന് അല്പം ചിന്തിക്കുന്നത് നല്ലതാണ്. കേന്ദ്ര സര്‍ക്കാര്‍ സഹായത്താല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റികളിലൂടെ മൊന്‍സാന്റോ ആധിപത്യം സ്ഥാപിക്കുന്നു. ആരോഗ്യ പരിപാലനത്തിന് മണ്ണിലെ അവശ്യ മൂലകങ്ങളെക്കാള്‍ അത്യുത്തമമായി മറ്റൊന്നില്ല എന്നതിന് തെളിവാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നത്.

ഭക്ഷണത്തിന് നാം തമിഴ്‌നാടിനെ ആശ്രയിക്കുമ്പോള്‍ ഈ വരാന്‍ പോകുന്ന വിപത്തുകൂടി നാം മുന്നില്‍ കാണണം. ഔഷധമൂല്യമുള്ള കളകളെ നശിപ്പിക്കുന്ന റൗണ്ടപ്പ് എന്ന കളനാശിനിയും വ്യാപകമായി പ്രയോഗിക്കപ്പെടും എന്ന കാര്യത്തിലും സംശയം വേണ്ട. കൂടാതെ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളും വളഞ്ഞ വഴിയിലൂടെ തന്നെ വ്യാപകമായും കൃഷിചെയ്യുവാനും സാധ്യതയുണ്ട്.

  • അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
    ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
    ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
    എം.കെ.ഹരികുമാര്‍