കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ഭരണ സുതാര്യതയ്ക്ക് ട്വിറ്ററും ഡോ. ശശിതരൂരും

    If you are using Twitter and Firefox then you can follow Dr. Shashi Tharoor with quick time updates which a MP can do for transparency of his service.

    ഭാരതത്തില്‍ എത്ര എം.പിമാരുണ്ട് വിജയം കരസ്ഥമാക്കിയശേഷം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്? ചിലപ്പോള്‍ ഉത്തരം ഡോ. തരൂര്‍ എന്നു മാത്രമാകും. എഐസിസിയും കെപിസിസിയും പ്രാദേശിക മറ്റ് സംവിധാനങ്ങളും എം.പിമാര്‍ക്കും മന്ത്രിമാര്‍ക്കും സുതാര്യമായ ഭരണ പ്രവര്‍ത്തനങ്ങള്‍ ജനത്തിന് പ്രയോജനപ്രദമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സഹായകമാകുന്നവയാവണം. അല്ലാതെ സംസ്ഥാനഭരണം നിയന്ത്രിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പോളിറ്റ് ബ്യൂറോയുമായി അധപ്പതിച്ചതിന്റെ പരിണിത ഫലമാണ്  2009 ലെ പാര്‍ലമെന്റ് ഇലക്ഷന്‍ റിസല്‍റ്റ്. അഞ്ചുപേര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ ജനവിരുദ്ധമാണെന്നതിന്  തെളിവാണല്ലോ ഇടത് പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും ജനതാ ദള്‍ പോലൊരു പാര്‍ട്ടിയെ പുറത്താക്കുന്നതിനും മതേതര സ്വഭാവം നഷ്ടപ്പെടുത്തിക്കൊണ്ട് പിഡിപി പോലൊരു തീവ്രവാദ പാര്‍ട്ടിയെ വേദിയിലെത്തിച്ചതിനും ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ രക്ഷിക്കാന്‍ എ.ജി തന്നെ രംഗത്തെത്തിയതിനും കാരണമായത്.  ജനത്തിന്റെ അല്ലെങ്കില്‍ ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വോട്ടര്‍മാരെ എതിര്‍ ദിശയിലേയ്ക്ക് സ്വാധീനിച്ചത് ഇടത് പാര്‍ട്ടികളുടെ പിണറായി എന്ന ഒറ്റയാള്‍ നേതൃത്വം തന്നെയാണ്.

    തിരുവനന്തപുരത്തിന് ലഭിച്ച ഡോ. തരൂര്‍ എന്ന സ്ഥാനാര്‍ത്ഥിയും അതിനുവേണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വം കൈക്കൊണ്ട ശക്തമായ തീരുമാനവും ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട്  ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുവനവസരമൊരുക്കി. അതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ ചില വാഗ്ദാനങ്ങളായിരുന്നു. വ്യത്യസ്ഥനായ ഒരു എം.പി ആണെന്ന് വിജയം മുതല്‍ തെളിയിച്ചു. നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട് തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അതിനോടൊപ്പം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സംവിധാനം ഏര്‍‌പ്പെടുത്തുന്നതോടൊപ്പം തന്റെ സന്ദേശങ്ങള്‍ ബ്ലാക്ക് ബറിയുടെ സഹായത്താല്‍ ട്വിറ്ററിലെത്തിക്കുന്നു.  അദ്ദേഹത്തെ പിന്തുടരുന്ന ആര്‍ക്കും ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത്. ഭാരതത്തില്‍ ഇപ്രകാരം എത്രപേരെ ഭരണസിരാകേന്ദ്രങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും?

    നാളിതുവരെ ഭരണം കയ്യാളിയ പലരും അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചതായി മാത്രമേ ജനത്തിനറിയൂ. അതേപോലെ അഴിമതി ഇഷ്ടപ്പെടാത്ത രാഹുല്‍ ഗാന്ധിയെപ്പോലൊരു കേന്ദ്ര മന്ത്രി ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതും ആശ്വാസം പകരുന്നതു തന്നെയാണ്. ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കെന്ന ഇന്‍ഡി പെപ്പലില്‍ തരൂരിന്റെ സാന്നിധ്യം അദ്ദേഹത്തെ ഒരു പടികൂടി മുന്നിലെത്തിക്കുന്നു. ഡോ തരൂരിന്റെ ബ്ലോഗുകള്‍ വായിക്കുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും അവസരമൊരുക്കുന്നു. ഇന്‍ഡ്യയുടെ ഒരു സമ്പൂര്‍ണ ചിത്രം ഇന്‍ഡി പെപ്പലില്‍ ലഭ്യമാണ്.

    വിജയം കൈവരിച്ചാല്‍ പ്രസ്തുത എം.പി ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി ആ പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രതിനിധിയാണ്. അത് പ്രാവര്‍ത്തികമാവണമെങ്കില്‍ ജനങ്ങളുമായി ബന്ധപ്പെടുവാനുള്ള കണ്ണി രാഷ്ട്രീയത്തിനതീതനായ വ്യക്തിയിലൂടെയാവണം. ശശി തരൂര്‍ തരുന്ന ഒരുറപ്പും അതുതന്നെയാണ്. ഇലക്ഷന് മുന്നെ ശശിതരൂരിനെ അദ്ദേഹത്തിന്റെ എന്‍ആര്‍ഐ സുഹൃത്ത് മുഖാന്തിരം ഇന്റെര്‍വ്യൂവിന് ചെന്ന തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നത് മറ്റൊരു രീതിയാണ്. അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യേണ്ടത് തമ്പാനൂര്‍ രവിയിലൂടെ മാത്രം. ഞങ്ങളെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമായിരുന്നു അതെന്ന് പറയുന്നതാവും ശരി. എന്നാല്‍ ശശി തരൂരിന് പോലും തന്റെ കാര്യങ്ങളില്‍ നിയന്ത്രണമില്ലാത്ത ചുറ്റുപാടിലും ഞങ്ങള്‍ പറയുവാന്‍ ആഗ്രഹിച്ചതില്‍ വളരെ കുറച്ചുമാത്രം അവതരിപ്പിക്കുവാന്‍ അവസരം ലഭ്യമാക്കി. അവിടെയുണ്ടായിരുന്ന ഖദര്‍ധാരിക്കറിയില്ലല്ലോ തരൂരിന് കിട്ടാന്‍ പോകുന്നത് സ്വതന്ത്ര വോട്ടുകളാണെന്നത്.

    വ്യക്തി പരമല്ലാത്ത പൊതുവായ കാര്യങ്ങളില്‍ ഒരു എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഇടംകോലിടലുകള്‍ അവസാനിപ്പിക്കേണ്ട ഒന്നു തന്നെയാണ്.

    Popular tweeters of the day

    7 Comments

7 Responses to “ഭരണ സുതാര്യതയ്ക്ക് ട്വിറ്ററും ഡോ. ശശിതരൂരും”

  1. manu said on

    റബറിന്റെ രക്ഷക്ക് ഫാര്‍മറും ബ്ലോഗും എന്നതുപോലെ :)

  2. anoopambalapuzha said on

    ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത് . aano?

  3. friend said on

    അങ്ങേര് സുതാര്യമായിട്ട് വല്ലതും പറഞ്ഞാലല്ലേ (ബെറിച്ചാല്‍) നമ്മക്ക് വായിക്കാന്‍ പറ്റൂ?
    ഇതൊരുമാതിരി ആരാധനമൂത്ത പ്രകടനമായിപ്പോയി ഫാര്‍മറണ്ണാ.

  4. സുഹൃത്തേ,
    മറ്റുള്ളവര്‍ പാര്‍ട്ടിയെമാത്രം ആരാധിച്ച് ജനത്തെ മറക്കുന്നവര്‍ എന്നതല്ലെ ശരി? താനെന്തു ചെയ്തു എന്ന് പറയുന്ന എത്ര എം.പിമാരെ കാണാന്‍ കഴിയും. നൂറു ശതമാനവും ഞാനൊരു തരൂരിന്റെ ആരാധകനല്ല. പക്ഷെ ഡോ. തരൂര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണക്കും. അത്രേ ഉള്ളു. എന്നുവെച്ച് കോണ്‍ഗ്രസ്സില്‍ ചേരാനൊന്നും എനിക്ക് താല്പര്യവും ഇല്ല. ഒരു ഇന്ത്യന്‍ പൌരന്‍ അത്രതന്നെ.

  5. ഉപ്പായി മാപ്ല said on

    “നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള് നീക്കം ചെയ്തുകൊണ്ട് തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്ത്തുവാനുള്ള ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള് അര്ഹിക്കുന്നു. ”
    പോസ്റ്ററുകള് മാറ്റുമ്പോള് തരൂരിന്റെ വളിച്ച മോന്ത ഒട്ടിച്ചവ ആദ്യം മാറ്റുമല്ലാ?

  6. അണ്ണാ, ഉച്ചക്കട മൊതല്‍ വെട്ടുകാട് വരെ പെയ്യൂടണ റ്വാഡില്‍ ത്യാരി ഫാഗത്ത് കാണണ ചള്ളയെല്ലാം ഒന്നു നെരത്താന്‍ യെമ്പി ഫണ്ടീന്ന് വല്ലോം കേക്കാനെക്കൊണ്ട് ഇപ്പ ട്യൂറ്റര്‍ വഴി അപേഷിക്കണവെന്ന് ക്യാട്ടല്ല്. ഈ ട്യൂറ്റര്‍ എന്ന് പറയണത് ടേപ്പ് റെക്കാര്‍ഡറിനെ സ്പീക്കറിനകത്തൊള്ള സാതനവല്ലീ? ഇതീക്കൊടെ എങ്ങനെ അപേക്ഷിക്കണത്? ഇഞ്ഞി റിക്കോര്‍ഡ് ചെയ്ത് കാസറ്റ് അയക്കാനാന്‍ വല്ലോം ആന്നോണ്ണാ പുതിയ യെമ്പീ സാറു പറയണത്?

  7. Somenone,
    ഇത് കോട്ടയത്തൂന്നുള്ള കമെന്റാണെന്ന് കാണുന്നു. അങ്ങിനൊരാള്‍ക്ക് ഉച്ചക്കടയും വെട്ടുകാടുമായി എന്തു ബന്ധം?

ഫീഡ്

Classifieds

Son of Keralafarmer

Follow me on Twitter

Micro Blogging

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer


View my page on Agriculture

To Join Click following Link

മറയില്ലാതെ കര്‍ഷകര്‍ക്ക് ചര്‍ച്ചചെയ്യാം


Visit keralaschools
കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം ചേരുവാനുള്ള ആംഗലേയം, മലയാളം, ഹിന്ദി സാമൂഹിക ശൃംഘലകളിലേയ്ക് ഒരു കവാടം

RSS Tweets of Dr. Shashi tharoor

ചൂടുള്ള വാര്‍ത്ത

ആധാരങ്ങള്‍

വിഭാഗങ്ങള്‍