Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

മഞ്ഞളിപ്പ്‌ രോഗം പടരുന്നു

 

ചിത്രം കടപ്പാട്‌: മാതൃഭൂമി

ഈ ചിത്രത്തില്‍ കാണുന്ന തെങ്ങിന്റെ നടുവിലുള്ള തെങ്ങോലകള്‍ പച്ചയുള്ളതായതിനാല്‍ രക്ഷപ്പെടുത്തുവാന്‍ എളുപ്പമാണ്. എന്നാല്‍ നടുവിലെ ഓലകളോ അല്ലെങ്കില്‍ പൂര്‍ണമായോ മഞ്ഞനിറം ബാധിച്ചുവെങ്കില്‍ അത് രക്ഷപ്പെടുവാന്‍ ബുദ്ധിമുട്ടാണ്. കാരണം മണ്ണില്‍ ഇലയ്ക്ക്‌ പച്ച നിറം നല്‍കുന്ന മഗ്നീഷ്യം നല്‍കിയാല്‍ അത്‌ ഇലയിലെത്തിക്കുവാനുള്ള കഴിവ്‌ ആ തെങ്ങിന്റെ സൈലം എന്ന ഭാഗത്തിന് നഷ്ടപ്പെട്ടെങ്കില്‍ രക്ഷപ്പെടുക ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗ കാരണം മറ്റൊന്നുമല്ല മണ്ണിനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന്റെ തെളിവാണിത്‌. അന്തരീക്ഷ വായു, ജലം, മണ്ണ്‌ ഇവമൂന്നും മലിനപ്പെടുത്തുന്നതില്‍  മനുഷ്യന്‍ വഹിക്കുന്ന പങ്ക്‌ ചില്ലറയൊന്നുമല്ല.

24-11-06 -ല്‍ മാതൃഭൂമി പത്രം തെങ്ങുകളിലെ മഞ്ഞളിപ്പ്‌ രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ പഠനത്തിന്‌ പ്രത്യേക സംഘം എന്ന വാര്‍ത്തയും പ്രസിദ്ധീകരിച്ചു. ഇതൊരു കതിരിന്മേല്‍ വളം വെയ്ക്കല്‍ പരിപാടി. ഇത്രയും കാലം ശാസ്ത്രജ്ഞര്‍ എവിടെയായിരുന്നു?  ഏതു രോഗവും തുടക്കത്തിലെ ചികിത്സിക്കുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അത്‌ കാഠിന്യത്തില്‍ എത്തിയാല്‍ നശിപ്പിച്ചുകളയുകയല്ലാതെ മറ്റ്‌ മാര്‍ഗമൊന്നുമില്ല.

23-11-06 ലെ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച  തെങ്ങുകള്‍ കൂട്ടത്തോടെ നശിക്കുന്നു  എന്ന ലേഖനം തെങ്ങുകളുടെ നാശത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. പരീക്ഷണങ്ങളും ഗവേഷണങ്ങളും അതിന്റെ മുറയ്ക്ക്‌‌ നടന്നുകൊണ്ടേയിരിക്കും.

പണ്ടുമുതല്‍ തന്നെ കേരളത്തിലെ മണ്ണ്‌ അമ്ലസ്വഭാവമുള്ളതാണെന്നും ഇവിടങ്ങളില്‍ ക്യാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെ അഭാവം വ്യാപകമാണെന്നും ഡോ.തോമസ്‌വര്‍ഗീസിനെ പോലെയുള്ള ശാസ്ത്രജ്ഞര്‍ നമുക്ക്‌ പകര്‍ന്നുതന്നിട്ടുള്ള അറിവുകളാണ്. തുടര്‍ച്ചയായ നൈട്രജന്‍ രാസവളങ്ങളുടെ ഉപയോഗവും അന്തരീക്ഷത്തിലെ സള്‍ഫറിന്റെ ആധിക്യവും മഗ്നീഷ്യത്തിന്റെ അഭാവം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു. ഇലകള്‍ക്ക്‌ പച്ചനിറം കൊടുക്കുന്ന ഹരിതകത്തിന്റെ ലോഹമൂലകം മഗ്നീഷ്യമാണെന്നിരിക്കെ ഈ മഞ്ഞളിപ്പ്‌ രോഗം വ്യാപകമാകുന്നതില്‍ നിന്ന്‌ തെങ്ങുകളെ രക്ഷിക്കുവാന്‍ കുമ്മായം നല്‍കി മണ്ണിന്റെ അമ്ലസ്വഭാവം കുറയ്ക്കുകയും പിന്നീട്‌ ജൈവവളവും മഗ്നീഷ്യം സള്‍ഫേറ്റും നല്‍കി ഇലകള്‍ക്ക്‌ പച്ചനിറം ഉണ്ടാകുവാന്‍ അവസരമൊരുക്കുകയുമാണ് വേണ്ടത്‌. രാസവളങ്ങള്‍ (എന്‍.പി.കെ) നല്‍കി വിളവെടുപ്പ്‌ നടത്തുന്ന കേരകര്‍ഷകര്‍ ഹരിതവിപ്ലവത്തിന്റെ ദോഷഫലങ്ങളുടെ അനന്തരഫലമായി ഇതിനെ കണക്കാക്കുക.

തീരപ്രദേശത്തോട്‌ അടുത്തുനില്‍ക്കുന്ന തെങ്ങുകളില്‍ മഞ്ഞളിപ്പ്‌ രോഗം കുറവാണ്. അതിന് കാരണം കടല്‍‌വെള്ളത്തിലൂടെ ലഭിക്കുന്ന മഗ്നീഷ്യമാണ്. ഹ്യൂമസ്‌ എന്ന മണ്ണിന്റെ ജീവനുള്ള ആവരണത്തെ സംരക്ഷിച്ചാല്‍ മാത്രമേ ഭക്ഷ്യോത്‌പന്നങ്ങള്‍ക്ക്‌ ഗുണനിലവാരവും അത്‌ ഭക്ഷിക്കുന്നവര്‍ക്ക്‌ ആരോഗ്യവും നിലനിറുത്താന്‍ കഴിയുകയുള്ളു.

  • ചന്ദ്രെട്ടനു,

    എന്റെ വീടു കടലിനും മലകള്‍ക്കും ഇടയില്‍ ആണു ,തൃശ്ശുരില്‍ ഇരിഞാലക്കുട അടുത്ത്, അവിടെ ഈ മഞ്ഞളിപ്പു രോഗം വ്യാപകമാണു.ജൈവ വളങ്ങള്‍ മാത്രമേ ഉപയോഗിക്കാറുള്ളു.മഗ്നീഷ്യവും കുമ്മായവും കൂടിയിട്ടാന്‍ ഇതിനു ഒരു പ്രതിവിധി ആവുമോ ?

  • മുസാഫിര്‍: താങ്കള്‍ ഇപ്രകാരം മഞ്ഞളിപ്പു വരാന്‍ തുടങ്ങിയ അഞ്ച്‌ തെങ്ങുകളില്‍ ഞാന്‍ പരഞ്ഞ പ്രകാരം പരീക്ഷിച്ചു നോക്കൂ. മഗ്നീഷ്യം സള്‍ഫേറ്റും ജൈവ വളവും ഇട്ടാല്‍ ആദ്യം തളിരിലകള്‍ പച്ച നിറമാകും അതിനു ശേഷം ആ ഇലകളില്‍ വെച്ച്‌ പാകം ചെയ്യുന്ന അന്നജം വേരിലെത്തുന്നു. വേരുകള്‍ വളര്‍ന്ന ശേഷം തിരികെ അത്‌ മൂപ്പെത്തിയ ഓലകലിലെത്തുന്നു. അതിനാല്‍ പലപ്രാവശ്യം ജൈവ വളവും മഗ്നീഷ്യം സള്‍ഫേറ്റും ജൈവ വളവും ഇട്ട്‌ ഓല മുഴുവനും പച്ച നിറമാക്കി മാറ്റുവാന്‍ കഴിയും. പ്രത്യേക ശ്രദ്ധയ്ക്ക്‌: യൂറിയ, ഫാക്ടമ്ഫോസ്‌ അമോണിയം സല്‍‌ഫേറ്റ്‌ മുതലായവയോടൊപ്പം ഒരിക്കലും മഗ്നീഷ്യം സള്‍ഫേറ്റ്‌ ഇടരുത്‌. കാര്‍ബണേറ്റോ സല്‍‌ഫേറ്റോ ആണെങ്കില്‍ മാത്രമേ മഗ്നീഷ്യം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളു.

  • പുതുതായി കൂടുതല്‍ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.