Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

പ്രപഞ്ചം (Universe)

പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്‌ നമുക്കെന്തുചെയ്യാൻ കഴിയും. പഞ്ചഭൂതനിർമിതമായ ഈ പ്രപഞ്ചം നാമായിട്ട്‌ നശിപ്പിക്കണമോ?

൧. മണ്ണ്‌ (Soil)
ഓരോന്നും കൂടുതൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ടെങ്കിലും. നാം ഏറ്റവും കൂടുതൽ മലിനപ്പെടു ത്തുന്നതും മണ്ണിനെത്തന്നെ. മണ്ണിന്റെ ജീവൻ എപ്രകാരം നിലനിറുത്താമെന്ന്‌ ഇംഗ്ലീഷിലെ ഈ പേജ്‌ കാണുക All plant and animal tissue (other than when burnt) is decomposed (ie broken down) by soil microbes and macrobes into smaller and smaller particles. These decomposing particles of organic matter eventually become HUMUS.
One teaspoon of rich organic soil or compost can contain up to 4 to 5 billion microbes

അജൈവമാലിന്യങ്ങൾ മണ്ണിന്‌ ദഹിക്കാൻ കഴിയില്ല. മണ്ണിൽനിന്നുവേണം സസ്യ ലതാതികളും വൃക്ഷങ്ങളും വളരേണ്ടത്‌. ഓരോ ചെടിക്കും വൈവിധ്യമാർന്ന പ്രത്യേകതകൾ ഉണ്ട്‌. ചെറിയ ചെടികൾക്ക്‌ ലഭിക്കാതെ താഴോട്ട്‌ പോകുന്ന മൂലകങ്ങളും മറ്റും വൻ മരങ്ങളുടെ ആഴത്തിലുള്ള വേരുകൾ വലിച്ചെടുത്ത്‌ മേൽമണ്ണിന്‌ പൊഴിയുന്ന ഇലകളായും മറ്റും ലഭ്യമാകും.മണ്ണിനെ ഫലഭൂയിഷ്ടമായി നിലനിറുത്തുന്നതിൽ മണ്ണിരകൾ പ്രധാന പങ്ക്‌ വഹിക്കുന്നു. ഈർപ്പമുള്ളപ്പോൾ മണ്ണിന്‌ മുകളിലേയ്ക്ക്‌ ഇവ വരുകയും ഈർപ്പം കുറയുന്നതിനനുസറിച്ച്‌ മണ്ണിനുളിലേക്ക്‌ പോകുകയും ചെയ്യുന്നു. സുരക്ഷിതമായ ആറിഞ്ച്‌ താഴ്ച്ചയിലാണ്‌ ഇവ മുട്ടയിടുന്നത്‌. ഇവയുടെ ആഹാരം ചീഞ്ഞ ജൈവ വസ്തുക്കളാണ്‌. ഇവയുടെ വിസർജ്യം മണ്ണിരകമ്പോസ്റ്റ്‌ എന്നറിയപ്പെടുന്നു. ചില സത്യങ്ങൾ
പക്ഷിമൃഗാദികളുടെയും മനുഷന്റെ വിസർജ്യങ്ങളും ശവശരീരങ്ങളും മണ്ണിന്റെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കുമെങ്കിലും അധികമായാൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. പല പ്രദേശങ്ങളിലെയും മണ്ണിൽ വ്യത്യസ്ഥ്ങ്ങളായ രീതിയിൽ മൂലകങ്ങളുടെ അള വിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഉദാ: മസൂറിയിലെ മണ്ണിൽ ഫൊസ്‌ഫറസ്‌ ധാറാളം അടങ്ങിയിരിക്കുന്നു, തമിഴ്‌ നാട്ടിലെ മണ്ണിൽ ഡൊളാമയറ്റ്‌ എന്ന മഗ്നീഷ്യത്തിന്റെയും ക്യൽസ്യത്തിന്റെയും അളവ്‌ കൂടിയിരിക്കുന്നു. മൂലകങ്ങളുടെ കുറവ്‌ അതി സൂഷ്മമായി ഇലനിരീക്ഷണത്തിലൂടെ മനസിലാക്കുവാൻ സാധിക്കും. കുറവുള്ള മൂലകങ്ങളുടെ അളവ്‌ വർധിപ്പിച്ചും കൂടുതലുള്ളവയെ നിയന്ത്രിച്ചും നമ്മുടെ കർമം വരും തലമുറയ്ക്കുവേണ്ടി ചെയ്യുക.

൨. ജലം (Water)
ശുദ്ധ ജലം ജീവജാലങ്ങളുടെ നിലനിൽപ്പിന്‌ അനിവാര്യമാണ്‌. എന്നാൽ ഒരുനിയന്ത്രണവുമില്ലാതെ ജൈവേതര മാലിന്യങ്ങൾകൊണ്ട്‌ ജലത്തിലെത്തിച്ചേരുന്ന ജൈവാംശം പോലും മലിനമായി മാറുന്നു. മനുഷ്യരാൽ മാത്രം ചെയ്യുന്ന ഈ പ്രവൃത്തി വരും തലമുറയെ ഏതു രീതിയിൽ ബാധിക്കുമെന്ന്‌ കണ്ടറിയാനിരിക്കുന്നതേയുള്ളു.
നീരവിയായി മാറുന്ന ജലം ഡിസ്റ്റിൽഡ്‌ വാട്ടർ ആയി തിരികെ ഭൂമിയിൽ വീഴുന്നതിന്‌ പകരം അന്തരീക്ഷത്തിലെ എല്ലാ മാലിന്യങ്ങളും വഹിച്ചുകൊണ്ട്‌ ഭൂമിയിൽ പതിക്കുകയാണല്ലോ. ശുദ്ധജല തടാകങ്ങളും, കായലും കടലും വരെ മലിനമാക്കപ്പെടുന്നു. പറന്നുയരുന്ന വിമാനങ്ങളിൽനിന്നും പുറത്തുവിടുന്നതുമുതൽ സമുദ്രതിലൂടെ സഞ്ചരിക്കുന്ന കപ്പൽ വരെ മലിനീകരണത്തിൽ ഒരു കുറവും വരുത്തുന്നില്ല. നദി മലിനീകരണം , Yard Waste , ജലമലിനീകരണവും സമൂഹവും , ജലമലിനീകരണവും ചിലപോംവഴികളും
കരിയും മണലും ചേർന്ന മിശ്രിതത്തിലൂടെ അരിച്ചെടുക്കുന്ന ജലം ശുദ്ധമാകുമായിരുന്നു ഇന്ന്‌ വില കൂടിയ ഫിൽറ്ററുകൾക്കുപോലും ജലത്തിലെ വിഷാംശം നീക്കുവാൻ കഴിയുന്നില്ല. പച്ചവെള്ളം കുപ്പിക ളിലാക്കി പാൽ വിലക്ക്‌ വിൽക്കുന്നവർക്കിനി നല്ല കാലം വരാൻ പോകുന്നു. കാരണം ഭൂജല മനിനീകരണത്തിന്‌ കാരണമാകുന്ന ജൈവേതര മാലിന്യങ്ങളെ സംഭരിക്കുന്നതിനു പകരം ടാങ്കുകൾ കെട്ടി മഴവെള്ളം സംഭരിച്ച്‌ കുടിക്കുവാനുള്ള പദ്ധതിക്ക്‌ തുടക്കം കുറിച്ചുകഴിഞ്ഞു. ഭൂഗർഭ ജലം അമിതമായി ഊറ്റുന്നതിലൂടെ ഭൂമിക്കുള്ളിലെ വായുവിന്റെ ലഭ്യത മണ്ണിലേയ്ക്ക്‌ താഴേണ്ട ജലം കടലിലും കായലിലും എത്തിക്കുന്നു. ശുദ്ധജലം കൊണ്ട്‌ ഭൂമിയെ റീ ചാർജ്‌ ചെയ്യുവാനുള്ള സംവിധാനങ്ങളാണ്‌ വേണ്ടത്‌. ജൈവകൃഷിയും ശുദ്ധജല ലഭ്യതയും കടലാസിൽ മാത്രം ഒതുങ്ങുന്ന കാര്യങ്ങൾ.
൩ വായു (Air)
ജീവനുള്ളവയ്ക്ക്‌ ഓക്സിജൻ ഇല്ലാതെ മിനിട്ടുകൾ മാത്രമേ നിലനിൽപ്പുള്ളു. ഒക്സിജൻ വലിച്ചെടുത്ത്‌ പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡിലെ കാർബൺ ആണ്‌ ഫോട്ടോ സിന്തസിസിന്റെ സഹായത്താൽ കാർബോഹൈഡ്രേറ്റ്‌സ്‌ ഉത്‌പ്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഇവയിലെ അവശിഷ്ട്ങ്ങൾ ജലജീവികൾക്കും ആഹാരമായി മാറുന്നു. ഓർഗാനിക്‌ റീ സൈക്ലിംഗ്‌ എന്ന പ്രക്രിയയുടെ സുതാര്യത അന്തരീക്ഷവായുവിലെ ശുദ്ധത കൊണ്ടുമാത്രം പരിഹരിക്കാവുന്ന ഒന്നാണ്‌. ബിഷമയമായ വാതകങ്ങളും മറ്റും ഭൂമിയെ സംരക്ഷിക്കുൻന ഓസോൺ പാളികൾക്കുപോലും വിള്ളലുണ്ടാകുന്നു. പെട്രോളിയം ഉത്‌പന്നങ്ങൾ കത്തിയുണ്ടാകുന്നതും ഫക്ടറികളിൽ നിന്നും പുറംതള്ളുന്നതുമായ വിഷ വാതകം ശുദ്ധീകരിച്ച്‌ പുറംതള്ളുവാനുള്ള സംവിധാനങ്ങളാണ്‌ ഉണ്ടാകേണ്ടത്‌. ജൈവ ബസ്ഥുക്കൾ ഫെർമെന്റേഷൻ പ്രോസസിന്‌ വിധേയ്മകുമ്പോൾ ഉണ്ടാകുന്ന വാതകം പെട്രോളിയം ഉത്‌പന്നങ്ൻഘൾക്ക്‌ പകരമായി ഉപയോഗിക്കാവുന്നതും പ്രകൃതിക്ക്‌ ഇണങ്ങിയവയും ആണ്‌. ഉദാഹരണത്തിന്‌ “ഇവിടെ ഞെക്കുക“.
Independence from LPG, Kerosene, Petrol and Diesel ഒരു പ്രദേശത്തേക്ക്‌ ആവശ്യമുള്ള വൈദ്യുതി വരെ ഉത്‌പ്പാദിപ്പിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്‌. പശുക്കൾ വളർത്താതെയും കൃഷി ചെയ്യാതെയും ജൈവ അവശിഷ്ട്ങ്ങളിൽ നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന വാതകം എക്കോ ഫ്രണ്ട്‌ലി ആയിരിക്കുമല്ലോ. മഴവെള്ളത്തിലൂടെ ഭൂമിയിൽ പതിക്കുന്ന ചില വാതകങ്ങൾ ഭൂമിയെ മരുഭൂമിയാക്കും.
അന്തരീക്ഷത്തിലെ പല വാതകങ്ങളും പ്രകൃതിയുടെ നിലനിൽപ്പിന്‌ ആവശ്യമാണ്‌.
ചില വിഷ വാതകങ്ങൽ
൪ അഗ്നി (Fire)
അഗ്നി സംരക്ഷകനും മറ്റൊരു രൂപത്തിൽ സംഹാരകനുമാണ്‌. സൂര്യപ്രകാശം കിട്ടാത്ത ഭാഗങ്ങളിലെ അന്തരീക്ഷത്തിലെ അണുക്കളെയും രോഗം പരത്തുന്ന കുമിളുകളെയും നശിപ്പിക്കുവാനുള്ള കഴിവ്‌ അഗ്നിക്കുണ്ട്‌. ഭൂമിയെ നിലനിറുത്തുവാൻ മുകളിലുള്ളത്‌ കരിച്ച്‌ ചാരമാക്കി മണ്ണിന്‌ നൽകി മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. അഗ്നിയിലൂടെ ആവിയാകുന്നത്‌ വായുവിന്റെ ശുചീകരണത്തോടൊപ്പം മഴയിലൂടെ ഭൂമിയിൽത്തന്നെ പതിക്കുന്നു. മണ്ണിന്‌ മുകളിലുണ്ടാകുന്ന അഗ്നി മണ്ണിലെ ജീവാണുക്കൾക്കൊപ്പമുള്ള ഓർഗാനിക്‌ കാർബൺ നശിപ്പിക്കുകയും ഇല്ല. അഗ്നികൊണ്ടുള്ള ചികിത്സയെ ഫയർ തെറാപ്പി എന്നു വിളിക്കാം. തീയിലൂടെ നഷ്ടപ്പെടുന്ന കാർബണും ഓക്സിജനും ജലവും അന്തരീക്ഷത്തിൽനിന്ന്‌ തിരികെ ലഭിക്കുന്നു. ജൈവ ഘടകങ്ങൾ കത്തുമ്പോൾ അന്ത്രീക്ഷ ശുദ്ധീകരണവും മറ്റ്‌ രാസ വസ്ഥുക്കൾ കത്തുമ്പോൾ അന്തരീക്ഷമലിനീകരണവുമാണ്‌ നടക്കുക.
൫ ആകാശം {Space}
അനന്തമായ ആകാശം ഇല്ല എങ്കിൽ ഒന്നും ഇല്ല എന്നർത്ഥം. ഭൂമിയെ ചുറ്റിയുള്ള ആവരണത്തിനുള്ളിൽ മാത്രമല്ല അതിന്‌ വെളിയിൽ പ്പോലും മലിനമാക്കപ്പെടുന്നു വെന്നതാണ്‌ വാസ്തവം.
മേൽപ്പറഞ്ഞ പഞ്ചഭൂതങ്ങളും കൂടിയുള്ളതുതന്നെയാണ്‌ എല്ലാം.

“എന്റെ അറിവില്ലായ്മ ശ്രദ്ധയിൽപെടുകയോ തിരുത്തലുകൾ ആവശ്യമായി വരുകയോ ചെയ്താൽ ദയവായി അറിയിക്കുക. നമ്മുടെ അക്കദമിക്‌ പണ്ഡിതന്മാർ കീടനാശിനി പ്രയോഗമല്ലാതെ മറ്റോന്നും പറഞ്ഞുതരില്ല.”

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുവാൻ ഇവിടെ ഞെക്കുക

No comments yet to പ്രപഞ്ചം (Universe)

 • കർഷകന്റെ മലയാളം
  Notify Blogger about objectionable content. What does this mean? BlogThis! കർഷകന്റെ മലയാളം മണ്ണിലെ പ്രധാന മൂലകങ്ങ …

  entebhaasha.blogspot.com Cached page 11/12/2005
  This search result I found in MSN search. What does it mean?

 • “Notify Blogger about objectionable content. What does this mean? BlogThis! ”

  These are words that appear in the Blogger Navigation bar at the top. When search engines crawl the blogger sites, it first detects this Navigation Ba and these contents are displayed at the top of the result. We cannot change the Nav Bar. It can be changed only if we use FTP for posting our entries. More info can be had in the help section of Blogger.

  We can read the above mentioned word if we move the mouse over the Nav Bar, especially near “Flag”.

 • A Button for “Notify Blogger about objectionable content”

  It is possible that some blogs may have posted contents that may be objectionable to some viewers.

  This button in the blogger Navigation Bar gives an opportunity for a visitor to mark the blog as “containing objectionable material”.

  In fact, any visitor to any blog can use this button.

  The people at Blogger administration looks for blogs which have accumulated too many such “Objectionable” marks or points. Then they themselves may go through such blog and after verification, mark or close that blog!

  Blogger may also have put a AUTOMATIC suspension/closure control of blogs which aquire more than a pre-set number of “Objectionable” clicks.

 • But the Farmers Malayalam and important neutrients in the soil may be objectionable to somebody.
  I thought that tha varamozi language was a problem to flag it.

 • ചന്ദ്രേട്ടാ,
  വരമൊഴിയുടെ ലോഗോ ഇപ്പോൾ കാണിച്ചിരിക്കുന്നത് നന്നായിട്ടുണ്ട്.
  പക്ഷേ അത് വരമൊഴിയുടെ ലിങ്ക് കൊടുക്കുന്നില്ലല്ലോ.
  താഴെക്കാണുന്നവയിൽ ഏതങ്കിലും ആയിരുന്നെങ്കിൽ ആ ലോഗോ അർത്ഥവത്തായേനെ.
  http://varamozhi.sourceforge.net
  http://easynews.dl.sourceforge.net/sourceforge/varamozhi/VaramozhiEditorSetup-1.3.3.exe

 • ടെം പ്ലേറ്റിൽ ഇത്തരത്തിൽ ലോഗോ കാണിക്കുവാൻ മാത്രമേ എനിക്കറിയാവൂ/കഴിയുകയുള്ളു. അല്ലെങ്കിൽ അത്‌ ഓരോ പേജിലും അപ്‌ലോഡ്‌ ചെയ്യേണ്ടിവരും. ഇതേ ലിങ്ക്‌ ഉപയോഗിച്ച്‌ ആർക്കുവേണമെങ്കിലും ഈ ലോഗോ അവരുടെ പേജിൽ കാണിക്കാം. ഇത്‌ ഇമേജ്ഷേക്‌.യുഎസ്‌ -ന്റെ ഒരു സംഭാവനയാണ്‌. ക്ലിക്ക്‌ ചെയ്യുമ്പോൾ കിട്ടുന്നത്‌ ഇമേജ്‌ ഷേക്കിന്റെ പേജാണ്‌ ഇമെയിൽ അഡ്രസ്‌ കൊണ്ട്‌ ആർക്കുവേണമെങ്കിലും ധാരാളം ഇമേജുകൾ അപ്‌ലോഡ്‌ ചെയ്ത്‌ സൂക്ഷിക്കാം. ഈ ഇമേജ്‌ സിബു എനിക്ക്‌ അയച്ചുതന്നതാണ്‌.
  Visit: Varamozi Group

 • നമ്മുടെ ശരീരം പോലും പഞ്ചഭൂതാത്മകം അല്ലേ???

 • പ്ലാന്റേഷനെക്കുറിച്ചും വിഷമല്ലാത്ത വളവും കീടനാശിനിയെക്കുറിച്ചും പറയുന്നതോടൊപ്പം
  ജൈവ‌വൈവിധ്യത്തെക്കുറിച്ചു കൂടി ഉൾപ്പെടുത്താമോ?