തലക്കെട്ടിലെ നയം മാറ്റുകതന്നെ വേണം
ഖജനാവു മാത്രമല്ല പ്രകൃതിയും, വനവും, ജനവും എല്ലാം ഈ ജനാതിപത്യ രാജ്യത്ത് കൊള്ളയടിക്കപ്പെടുന്നു. ലോകമെന്മാടും നല്ല പേരും പെരുമയുമുള്ള ഐ.എസ്.ആര്.ഒ യും ശ്രീ മാധവന് നായരും ഇപ്പോള്‍ ചിലര്‍ കാരണം വിവാദങ്ങളുടെ ചുഴിയില്‍ പെട്ടിരിക്കുകയാണ്. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ജനത്തെ വഞ്ചിക്കുകമാത്രമല്ല ദാരിദ്ര്യത്തില്‍ നിന്നും പലരും കോടീശ്വരന്മാരാകുമ്പോള്‍ അവരുടെ “സോഴ്സ് ഓഫ് ഇന്‍കം” കണ്ടെത്തുവാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അവര്‍ക്ക് കുട പിടിക്കുന്നതാണ് ഇവിടെ സാധാരണ ജനത്തിന് കാണുവാന്‍ കഴിയുക. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി പലരൂപത്തിലും ഭാവത്തിലും നമുക്ക് പലരെയും കാണാന്‍ കഴിയും.
പലരെയും സംരക്ഷിക്കുവാനായും പലരും സ്വന്തം നിലനില്‍പ്പിനായും അവരുടേതായ മാധ്യമങ്ങള്‍ നിലനിറുത്തുന്നു. പലരും കര്‍ഷകര്‍ക്കുവേണ്ടി കരയുന്നു. മനുഷ്യന്റെ ആരോഗ്യത്തിന് നിര്‍ണായക ഘടകമായ ഭക്ഷണവും കുടിവെള്ളവും മലിനീമസമാക്കി നിത്യ രോഗികളാക്കി ആയുസ് വര്‍ദ്ധിപ്പിച്ച് അത് മറ്റൊരു ബാധ്യതയാക്കി മാറ്റുന്നു. ജനത്തിന് നീതി ലഭ്യമാക്കേണ്ടവര് നടത്തുന്ന തിന്മകള്, തിരിമറികള്‍ വെളിച്ചം കാണിക്കുവാന്‍ ഇവിടെ സ്വതന്ത്ര ബ്ലോഗ് പോസ്റ്റുകള്‍ ജന്മം കൊള്ളുകയാണ്. അവയില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു.
1. മെര്‍ക്കിസ്റ്റണ്‍ വിവാദങ്ങള്‍ ചില സംശയങ്ങള്‍
2. മെര്‍ക്കിസ്റ്റണ്‍ – ചാഞ്ഞ മരത്തിലേയ്ക്ക് ചാടി കയറ്റം
3. മെര്ക്കിസ്ടണും ടൂറിസം മാഫിയയും തമ്മിലെന്ത്?
4. സേവി മനോമാത്യുവിന് ലഭിച്ച അത്ഭുത വിളക്ക്
5. റീടെയില്‍ വമ്പന്മാരെ നേരിടാന്‍ ഗ്രാമ ചന്തകള്ക്കാകുമെന്ന പഠനം
6. കൂടാതെ ദാറ്റ്സ് മലയാളം ഈ വിഷയത്തില്‍ കൂടുതല്‍ ലിങ്കുകളോടെ പിഴയും ശിക്ഷയും ഉദ്യോഗസ്ഥര്‍ക്ക്
8. മെര്‍ക്കിസ്റ്റണ്‍ സേവിയുടെ ഹര്‍ജി ഡിവിഷന് ബഞ്ചിന്
9. കിരണ്‍ തോമസ് മാധ്യമങ്ങള്‍ക്കൊരു വഴികാട്ടി
10. 22-9-07 മാതൃഭൂമി എഡിറ്റോറിയല്‍
11. മെക്കിസ്റ്റണ് എസ്റ്റേറ്റ്: വിവാദ യോഗത്തിന്റെ മിനിറ്റ്സ്
12. കെ.ഇ.ഇസ്മയിലിന്റെ ഹിഡണ്‍ അജണ്ട 1
13. ആര്.വി.ജി.മേനോന്റെ കത്ത് – മാത്രുഭൂമി 26-9-07
“നമുക്ക് ഒരു രാഷ്ട്രീയ ചായ്വും വേണ്ടന്നേ. അഴിമതി എവിടെ കണ്ടാലും നമുക്കൊരുമിച്ച് വിളിച്ച് കൂവാം. രാഷ്ട്രീയം ഏതും ആയിക്കോട്ടെ. എന്തിന് പക്ഷം പിടിക്കണം”.
ചന്ദ്രേട്ടാ, വളരെ നന്നായി നല്ല തലക്കെട്ടോടെ പറഞ്ഞിരിക്കുന്നു 🙂
ഒരേ വിഷയത്തിലുള്ള വിവിധ പോസ്റ്റുകള്‍ ഒരിടത്തു കൊണ്ടുവന്നത് നന്നായി.
(ഓ.ടോ. ISRO ചെയര്‍മാന്റെ പേരിലെ അക്ഷരതെറ്റ് തിരുത്തുമല്ലോ)