Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

എനിക്ക് അഞ്ചരക്കണ്ടിയുടെ ഭീഷണി

ഞാന്‍ പ്രസിദ്ധീകരിച്ച വിസിറ്റിംഗ് കാര്‍ഡിന്റെ ചിത്രം നീക്കം ചെയ്തശേഷം ചിത്രകാരന് പകരം അഞ്ചരക്കണ്ടി വന്ന് ഭീഷണി മുഴക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല.

 1. K.P.Sukumaran പറഞ്ഞു,

  ഓഗസ്റ്റ് 4, 2008 at 12:33 pm ·

  ആരും തന്നെ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ അല്ല . സ്നേഹത്തിനും പകയ്ക്കും ഇടയില്‍ ഉള്ളത് നേര്‍ത്ത നൂലിഴയാണ് ,ഏത് നേരത്തും പൊട്ടിപ്പോകാന്നവ . നാം സൌഹൃദത്തിലും നല്ല ബന്ധത്തിലും ഇരിക്കുമ്പോള്‍ പരസ്പരം കൈമാറിയ വാക്കുകളും ഭൌതികസാമഗ്രികളും പിന്നീട് ശത്രുക്കളായി മാറിയാല്‍ പോലും ദുരുപയോഗപ്പെടുത്തുന്നത് അഭികാമ്യമല്ല . ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യാറില്ല . അത് കൊണ്ട് എനിക്ക് ഗുണമുണ്ട് . പലപല കാരണങ്ങളാല്‍ പില്‍ക്കാലത്ത് ശത്രുക്കളാവുന്നവര്‍ എന്നെ അവിശ്വസിക്കാറില്ല . ഇവിടെ കുറഞ്ഞ പക്ഷം ബ്ലോഗ് ഗ്രൂപ്പിലെങ്കിലും ശ്രീ. ചന്ദ്രശേഖരന്‍ നായരെ ആരും വിശ്വസിക്കാത്ത ഒരവസ്ഥ അദ്ദേഹം തന്നെ അപക്വതയും അനവധാനതയും മൂലം ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു . പിന്നെ വിസിറ്റിങ്ങ് കാര്‍ഡ് ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പേ ആരെങ്കിലും അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ച് ബന്ധപ്പെട്ടവര്‍ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ടെങ്കില്‍ ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ അത് നേരിടാന്‍ തയ്യാറായ സ്ഥിതിക്ക് അതൊക്കെ അതിന്റെ സ്വാഭാവികപരിണാമങ്ങലിലേക്ക് നീങ്ങട്ടെ .

ഇതൊരു രഹസ്യരേഖയല്ല. കേരളത്തിലങ്ങോളം ബ്ലോഗ് ശില്പശാലകള്‍ സംഘടിപ്പിക്കുന്ന ചിത്രകാരന്‍ തന്റേതെന്ന് പരിചയപ്പെടുത്തിക്കൊണ്ട്  “രേഖ ക്രീയേഷന്‍സ്” എന്ന ബിസിനസ് സ്ഥാപനത്തിന്റെ പരസ്യം എനിക്ക് തന്നതാണ്. അത് ചുവടെ ചേര്‍ക്കുന്നു.

No comments yet to എനിക്ക് അഞ്ചരക്കണ്ടിയുടെ ഭീഷണി

 • what kind of niyama nadapadi is possible here ?

 • താങ്കള്‍ വിസിറ്റിങ്ങ് കാര്‍ഡ് ബ്ലോഗില്‍ പരസ്യപ്പെടുത്തിയ നടപടിയില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ . നിയമനടപടിക്ക് തയ്യാര്‍ എന്ന് താങ്കള്‍ കമന്റില്‍ എഴുതിക്കണ്ടത് ഞാന്‍ ഉദ്ധരിച്ചു എന്ന് മാത്രം . ഒരാളുടെ കൈയില്‍ നിന്ന് വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിട്ട് ആവശ്യം വരുമ്പോള്‍ അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത് മാനനഷ്ടക്കേസ് ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്ന് താങ്കള്‍ക്ക് അറിയാത്തതല്ല . അത് ചൂണ്ടിക്കാട്ടുന്നത് ഭീഷണിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ല . പ്രസ്തത കാര്‍ഡ് പിന്നീട് ഡിലീറ്റ് ചെയ്തു എന്നത് വേറെ പ്രശ്നം . ഇതില്‍ താങ്കള്‍ എന്നോട് ക്ഷോഭിച്ചിട്ട് കാര്യമില്ല . മാനഹാനി നേരിട്ടത് എനിക്കല്ല . ഏതായാലും ബ്ലോഗില്‍ വിവാദങ്ങള്‍ കൊഴുക്കട്ടെ .
  അഭിവാദ്യങ്ങള്‍ !

 • matullavar kandaal maanam pokunna tharathilulla visiting card enthinaanu maashe?!

  “ഒരാളുടെ കൈയില്‍ നിന്ന് വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിട്ട് ആവശ്യം വരുമ്പോള്‍ അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത് മാനനഷ്ടക്കേസ് ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്ന് താങ്കള്‍ക്ക് അറിയാത്തതല്ല”

  hi hi hi ithu nalla thamasa…

 • chithrakoran

  “ഒരാളുടെ കൈയില്‍ നിന്ന് വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിട്ട് ആവശ്യം വരുമ്പോള്‍ അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത് മാനനഷ്ടക്കേസ് ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്ന് താങ്കള്‍ക്ക് അറിയാത്തതല്ല .”

  അല്ല സുകുമാരന്‍ സാറേ, വിസിറ്റിംഗ് കാര്‍ഡ് പരസ്യപ്പെടുത്തിയാല്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ വിസിറ്റിംഗ് കാര്‍ഡില്‍ അതിന്റെ ഉടമയെക്കുറീച്ച് വൃത്തികെട്ട വല്ലതും എഴുതി വെച്ചിട്ടുണ്ടോ?
  അറിയാന്‍ വയ്യാത്ത കൊണ്ട് ചോദിച്ചതാണേ..സവര്‍ണ്ണ പീഡനം എന്ന് മുദ്ര കുത്തരുത്. പ്ലീസ്.

 • അതിനിപ്പോള്‍ ഞാന്‍ പറഞ്ഞതെന്താ … വിസിറ്റിങ്ങ് കാര്‍ഡ് പരസ്യപ്പെടുത്തിയ നടപടിയില്‍ ഖേദിക്കുന്നു എന്ന് . നിയമനടപടിക്ക് തയ്യാര്‍ എന്ന് പറഞ്ഞത് ആദ്യം ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ തന്നെയാണ് , മുന്‍പിലത്തെ പോസ്റ്റില്‍ മറ്റൊരാള്‍ക്ക് കൊടുത്ത മറുപടിക്കമന്റിലാണ് അങ്ങനെ അദേഹം സുചിപ്പിച്ചത് . ആ പോസ്റ്റും കമന്റുകളും ഒന്ന് കൂടി വായിക്കൂ . ഞാനായിട്ട് നിയമനടപടി വിഷയം എടുത്തിട്ടതല്ല . ഇപ്പോള്‍ ഞാന്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പറയുന്നു . ഇതൊക്കെ വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കലാണ് . ഞാന്‍ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാറില്ല . ശ്രീ. ചന്ദ്രശേഖരന്‍ നായരോട് എനിക്കുള്ള ബഹുമാനത്തില്‍ അല്പം പോലും കുറവ് വന്നിട്ടുമില്ല . ബ്ലോഗില്‍ നടക്കാറുള്ള വ്യക്തിഹത്യകളില്‍ ഞാന്‍ എരിതീയില്‍ എണ്ണ ഒഴിക്കാറുമില്ല . ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ അല്പം സംയമനം പാലിക്കേണ്ടതായിരുന്നു . ഇത് പറയുന്നതില്‍ അദ്ദേഹത്തിന് എന്നോട് നീരസം തോന്നിയതില്‍ ഞാന്‍ കുറ്റക്കാരനല്ല . സ്വന്തം പേരും വിലാസവും മറ്റും വെളിപ്പെടുത്തി ബ്ലോഗ് ചെയ്യുന്നതില്‍ അദ്ദേഹത്തോട് എനിക്ക് അളവറ്റ ആദരവുണ്ട് .

  പ്രിയപ്പെട്ട ചന്ദ്രശേഖരന്‍ നായര്‍ , ചിത്രകാരന്‍ എന്റെ ഉറ്റ മിത്രമാണ് . ഞാന്‍ അദ്ദേഹത്തിന്റെ രക്ഷാകര്‍ത്താവാണോ എന്ന താങ്കളുടെ ചോദ്യവും അപക്വമായിപ്പോയി . എന്റെ വാക്കുകള്‍ താങ്കള്‍ക്ക് മന:പ്രയാസം ഉണ്ടാക്കിയെങ്കില്‍ എനിക്ക് മാപ്പ് തരണം .

 • “അഞ്ചല്‍ക്കാരന്‍, ഇടിവാള്‍,
  അനുസരിച്ചു തിരുത്തി. നല്ല നിര്‍‌ദ്ദേശങ്ങള്‍ക്ക് എന്നും ഞാന്‍ അനുസരണയുള്ളവനായിരിക്കും. ഒരുപക്ഷേ ചിത്രകാരന്‍ പറഞ്ഞെങ്കില്‍ മാറ്റില്ലായിരുന്നു. നിയമപ്രകാരമുള്ള കുറ്റം ഏറ്റെടുത്തേനെ. കാരണം വലിയ തെറ്റുചെയ്തവനെ എന്തിന് ചെറിയ തെറ്റു ചെയ്യുന്നവന്‍ ഭയക്കണം. പിന്നെ എന്റെ വിലാസവും ഫോണ്‍ നമ്പരും പലര്‍ക്കും പ്രയോജനപ്പെടുന്നതാണ്. അതുകൊണ്ട് അത് നീക്കാന്‍ മാത്രം പറയരുത്.”

  മേലെ കാണുന്നതാണ് അദ്ദേഹത്തിന്റെ കമന്റ് . നിയമപ്രകാരമുള്ള കുറ്റം ഏറ്റെടുത്തേനേ എന്ന അദ്ദേഹത്തിന്റെ പ്രസ്ഥാവനയാണ് , മാനനഷ്ടക്കേസ് ക്ഷണിച്ചു വരുത്തുന്ന നടപടിയാണ് എന്ന് താങ്കള്‍ക്കറിയാത്തതല്ല എന്ന എന്റെ വാക്കുകള്‍ക്കാധാരം . ഇതില്‍ ഭീഷണിയുടെ സ്വരം ഒന്നുമില്ല എന്ന് നിങ്ങള്‍ക്കൊന്നും ഇനിയും മനസ്സിലായില്ലെങ്കില്‍ ഞാന്‍ എന്ത് പറയാന്‍ ?

  മറ്റൊന്ന് കൂടി , തിരുവനന്തപുരം ശില്പശാലയില്‍ വെച്ച് ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ സദസ്യരുടെ മുന്‍പില്‍ സ്വയം ഹൈലൈറ്റ് ചെയ്തു എന്ന് പലരും ആരോപിച്ചിട്ടും ഞാന്‍ അത് സംബന്ധമായി എഴുതിയ കമന്റുകളില്‍
  ഒന്നും അത് പരാമര്‍ശിച്ച് അദ്ദേഹത്തെ വിമര്‍ശിച്ചിട്ടില്ല . ഞാന്‍ പങ്കെടുത്ത ശില്പാശാലകളില്‍ സമൂഹവും ബ്ലോഗും എന്ന സബ്‌ജക്റ്റ് അല്ലാതെ എന്നെ പരിചയപ്പെടുത്തിയിട്ടു പോലുമില്ല .

 • മറ്റാരെയും കാണിക്കരുത് എന്ന ധാരണയോടെയല്ലല്ലോ ചന്ദ്രശേഖരന്‍ നയാരും ചിത്രകാരനും പരസ്പരം അവരുടെ വിസിറ്റിംഗ് കാര്‍ഡുകള്‍ കൈമാറിയത്. എന്നിട്ടും, ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അതവിടെ നിന്നും മാറ്റിയില്ലേ. ഇനിയിതിവിടെ നിര്‍ത്തിക്കൂടേ. സത്യത്തില്‍ മറ്റുള്ളവരെ കാണിക്കാനല്ലേ നാം വിസിറ്റിംഗ് കാര്‍ഡുണ്ടാക്കുന്നത്.

 • ശരിയാണ് അങ്കിള്‍ , ഇവിടെ പക്ഷെ ചിത്രകാരനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എഴുതപ്പെട്ട ഒരു പോസ്റ്റില്‍ ചിത്രകാരന്റെ വിസിറ്റിങ്ങ് കാര്‍ഡ് ദുരുപയോഗം ചെയ്യുകയായിരുന്നു . ഞാന്‍ താരതമ്യേന നിര്‍ദ്ദോഷമായ ഒരു കമന്റിട്ട് മിണ്ടാതിരുന്നപ്പോള്‍ , അഞ്ചരക്കണ്ടി ചിത്രകാരന്റെ രക്ഷാകര്‍ത്താവാണോ എന്ന് എന്റെ ബ്ലോഗില്‍ ചോദിച്ചിട്ട് , അഞ്ചരക്കണ്ടിയുടെ ഭീഷണി എന്ന് പറഞ്ഞ് അദ്ദേഹം ഈ പോസ്റ്റ് ഇറക്കിയല്ലോ . മേലെയുള്ള ഈ പോസ്റ്റില്‍ എവിടെയാണ് ഭീഷണി ഉള്ളത് ? ഇവിടെ നിര്‍ത്താം .

  ഖേദപൂര്‍വ്വം,

 • മാഷെ ഇതില്‍ ഭീഷണി ഉണ്ടോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. നീക്കിയ സ്വകാര്യതയില്ലാത്ത വിസിറ്റിംഗ് കാര്‍ഡ് വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ഒളിച്ചുവെയ്ക്കത്തക്കതായി ഒന്നും ഇല്ല. പരസ്യപ്പെടുത്തുന്നത് തെറ്റായി ഞാന്‍ കാണുന്നില്ല.

 • chithrakoran

  വിസിറ്റിംഗ് കാര്‍ഡ് പബ്ലീഷ് ചെയ്താല്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നൊക്കെ പറയുന്നത് അത്ബുതകരവും രസാവഹവുമായിരിക്കുന്നു.
  എന്നിരുന്നാലും വിസിറ്റിംഗ് കാര്‍ഡ് പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. അതിന്റെ ഉടമ സ്വയം ഇഷ്ടപ്രകാരം മറ്റൊരാള്‍ക്ക് കൈമാറുന്നത്. പരസ്യപ്പെടുത്തില്ല എന്നുള്ള കരാറിന്മേല്‍ ഒന്നുമല്ല കൈമാറുന്നതെങ്കിലും, മറ്റൊരാളുടെ വിസിറ്റിംഗ് കാര്‍ഡ് പബ്ലിക്കായി പോസ്റ്റ് ചെയ്യുന്നത് ഒട്ടും ശരിയല്ല.
  മറ്റുള്ളവരുടെ പ്രൈവസിയെ മാനിക്കുക. അതൊരു മര്യാദയാണ്. ഒരാളുടെ ഡയറിയോ, മരുന്നു വാങ്ങുന്ന ലിസ്റ്റോ എല്ലാം ഇതു പോലെ മാനിക്കേണ്ട കാര്യങ്ങളാണ്.
  രണ്ടു പേര്‍ നടത്തിയ റ്റെലിഫോണ്‍ സംഭാഷണങ്ങള്‍, ഇ മെയിലുകള്‍ മുതലായവ പോസ്റ്റാക്കുക മുതലായവയുമായി ഇത് ചേര്‍ത്ത് വയ്കാം.
  വിസിറ്റിംഗ് കാര്‍ഡ് പോസ്റ്റില്‍ നിന്ന് മാറ്റുന്നതാണ് ഉചിതവും മാന്യവും.

 • ആറരക്കണ്ടി

  B Com Fist Class ആ‍ണ്. അല്പത്തമേ നിന്റെ പേരൊ ……

 • ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് അങ്കിളാണ് . ഇനി അങ്കിളായി നിങ്ങളുടെ ഗ്രൂപ്പായി …..
  നമസ്ക്കാരം !

 • ജോക്കര്‍

  വിവാദങ്ങള്‍ക്ക് ഇല്ല എന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന സുകുമാരന്‍ മാഷ് എന്തിനാണ്. പുട്ടില്‍ തേങ്ങയുടുന്നത് പോലെ കമന്റുകള്‍ ഇടുന്നത്.മിണ്ടാതെ ഒരിടത്ത് ഇരുനാല്‍ പോരെ .അല്ലെങ്കില്‍ വിസിറ്റിംഗ് കാറ്ഡും പൌരാവകാശ പ്രശ്നങ്ങളും എന്ന പേരില്‍ ഒരു പോസ്റ്റിടുകയല്ലേ വേണ്ടിയിരുന്നത്.

  —-പിന്നെ വിസിറ്റിങ്ങ് കാര്‍ഡ് ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പേ ആരെങ്കിലും അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ച് ബന്ധപ്പെട്ടവര്‍ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ടെങ്കില്‍ ശ്രീ.ചന്ദ്രശേഖരന്‍ നായര്‍ അത് നേരിടാന്‍ തയ്യാറായ സ്ഥിതിക്ക് അതൊക്കെ അതിന്റെ സ്വാഭാവികപരിണാമങ്ങലിലേക്ക് നീങ്ങട്ടെ . —

  ഈ പറഞ്ഞതിന്റെ അര്‍ഥം ഭീഷണിയല്ലാതെ മറ്റെന്താണ്.എന്താണ് മാഷെ ഈ സ്വഭാവിക പരിണിതി.നിങ്ങള്‍ കുറെ പ്രത്യയശാസ്ത്ര മാടമ്പിമാര്ഉടെ അടുക്കളയിലാണോ നിയമവും സ്വാഭാവിക പരിണതിയുമൊക്കെ.

  വെറുതെ ഓരോ വിവാദങ്ങള്‍ …ഫൂ

 • ഞാന്‍ വീണ്ടും വീണ്ടും വലിച്ചിഴക്കപ്പെടുകയാണല്ലോ, ഇപ്പോള്‍ ജോക്കര്‍ എന്റെ പേര് പരാമര്‍ശിച്ചത് കൊണ്ട് വീണ്ടും എനിക്ക് പറയേണ്ടി വന്നു . എന്റെ പേരില്‍ നില്‍ക്കുന്ന ഒരു പോസ്റ്റില്‍ ഞാന്‍ കൂടെക്കൂടെ ഇവിടെ വരേണ്ടി വരുന്നു . എന്നെ ഒഴിവാക്കിത്തന്നുകൂടേ ? ഭീഷണി ആണെന്ന് ജോക്കറും പറയുമ്പോള്‍ ഞാന്‍ എന്താണ് ഇനി ചെയ്യുക ? ഒന്ന് സമാധാനിക്കാം ഇത് വരെയായി ബ്ലോഗില്‍ നടന്നിട്ടുള്ള ഭീഷണികളില്‍ വെച്ച് ഏറ്റവും വലിയ ഭീഷണി അല്ലല്ല്ലോ എന്റേത് , വെറും മാനനഷ്ടമല്ലെ .

 • ഏതായാലും ആദ്യമായാണ് ബ്ലോഗില്‍ ഞാന്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണം ഏല്‍ക്കേണ്ടി വന്നത് . ഇനി അവസാനത്തെ കമന്റ് ഈ പോസ്റ്റില്‍ എന്റേത് ആയിരിക്കും . ഞാന്‍ സഭ്യമായ വാക്കുകള്‍ മാത്രമേ ഉപയോഗിക്കൂ . ഇതിന്റെ മേലെ ശ്രീ.ചന്ദ്രശേഖരന്‍ നായരോട് മാപ്പ് ചോദിച്ചിരുന്നു . അത് പിന്‍‌വലിക്കുന്നു . എനിക്കെതിരെ പല അണോണികളും മുന്‍പും തെറിപ്പോസ്റ്റുകള്‍ ഇറക്കിയിട്ടുണ്ട് . ആ പോസ്റ്റുകള്‍ ചിന്തയില്‍ തലക്കെട്ട് കണ്ടതല്ലാതെ പോയി വായിച്ചിട്ടില്ല്ല . ഇവിടെ പേരും വിലാസവും ഉള്ള ഒരു ബ്ലോഗ്ഗര്‍ ഞാന്‍ ഭീഷണി മുഴക്കി എന്ന് ആരോപിക്കുന്നു . എന്താണ് ആ ഭീഷണി ? ബാധിക്കപെട്ട ഒരു വ്യക്തി നടപടി എടുത്തെക്കാമെന്ന് സൂചിപ്പിച്ചത് . അതും കുറ്റം നേരിടാന്‍ ഞാന്‍ തയ്യാറാണ് എന്ന ശ്രീ.ചന്ദ്രശേഖരന്‍ നായരുടെ കുറ്റസമ്മതക്കമന്റിനെ തുടര്‍ന്നും . ഇതൊന്ന് നിര്‍ത്തിക്കൂടെ എന്ന് അങ്കിള്‍ ചോദിച്ചത് ആരും ഗൌനിച്ചില്ല . ഞാന്‍ ഇവിടെ തന്നെയുണ്ട് … ഫൂ ഫീ എന്നൊന്നൊന്നും ഞാന്‍ പറയില്ല . ആര്‍ക്കും ഈ ഭീഷണിയുടെ പേരില്‍ എനിക്കെതിരെ പോസ്റ്റുകള്‍ ഇറക്കാം . വേണമെങ്കില്‍ ഈ തെളിവ് വെച്ച് കേസും കൊടുക്കാം .

 • shafeel

  ഒരാളൂടെ വിസിറ്റിങ്ങ് കാര്‍ഡ് ഇങ്ങനെ പബ്ലിഗ് ആയി പ്രദര്‍ശിപ്പിക്കുന്നത അത്ര നല്ലതല്ല.. അതില്‍ അയാളുടെ ഫോണ്‍ നംബര്‍ ഉണ്ട്… അതൊക്കെ ഇങ്ങനെ പബ്ലിക് ബ്ലോഗില്‍ ഇടുന്നത് അത്ര ശരി അല്ല..

  ഇത് ഒരു രഹസ്യ രേഖ ഒന്നും അല്ല.. അത് കൊണ്ട് കേസ് കൊടുത്തിട്ടൊന്നും ഒരു കാര്യവും ഇല്ലെ..

  എന്തായലും ആ സ്ഥാപനത്തിന് ഒരു പരസ്യം..

  ഞാന്‍ പുള്ളിയെക്കൊണ്ട് എന്റെ സ്ഥാപനത്തിന് ഒരു ലോഗൊ ഉണ്ടാക്കിപ്പിച്ചാലോ എന്ന് ആലോചിക്കുന്നു.. എന്തൊക്കെ പറഞ്ഞാലും പുള്ളി ..ആള് ടാലന്റട് ആണ്..

 • • ഒരാള്‍ മറ്റൊരാള്‍ക്ക് വിസിറ്റിംഗ് കാര്‍ഡ് അല്ലെങ്കില്‍ അയാളെ കോണ്ടാക്ട് ചെയ്യുവാനുള്ള വിവരം നല്‍കുന്നു. അത് അയാള്‍ വിസിറ്റിംഗ് കാര്‍ഡ് നല്‍കിയ ആളെ മാത്രം ഉദ്ദേശിച്ച് നല്‍കുന്നതാണ്.
  • ഏതെങ്കിലും തരത്തില്‍ ചിത്രകാരന്റെ വിലാസവും, ഫോണ്‍ നമ്പറും ആരെങ്കിലും ഏതെങ്കിലും രീതിയില്‍ ദുരുപയോഗം ചെയ്താല്‍; അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും(ചിത്രകാരന്‍ പറയുകയാണ്, ദുരുപയോഗം ചെയ്ത വ്യക്തിക്ക് വിലാസം/ഫോണ്‍ നമ്പര്‍ ലഭിച്ചത് ഈ ബ്ലോഗില്‍ നിന്നാണ് എന്ന്, അപ്പോള്‍) കേരളഫാര്‍മര്‍ക്ക് ഒഴിഞ്ഞുമാറുവാന്‍ കഴിയുകയില്ല.
  • ഒരാളുടെ മേല്‍‌വിലാസവും, ഫോണ്‍ നമ്പറും പരസ്യപ്പെടുത്തുന്നത്; അയാള്‍ എത്ര മോശം വ്യക്തിയാണെങ്കിലും; ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.
  • അതില്‍ ‘മാനനഷ്ടം’ അല്ല വിഷയമായി വരുന്നത്; അങ്ങിനെയൊരു കേസ് നിലനില്‍ക്കുകയുമില്ല. പക്ഷെ, സ്വാകര്യതയ്ക്കുള്ളിലേക്ക് കടന്നു കയറുവാന്‍ വഴിയൊരുക്കി എന്ന് ആരോപിച്ചാല്‍; എതിര്‍ക്കുവാന്‍ കഴിയില്ല.

 • അതെ ഹരി പറഞ്ഞത് നൂറ് ശതമാനം ശരി. പക്ഷെ ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല. മറിച്ച് മറഞ്ഞിരുന്നുകൊണ്ട് ബ്രാഹ്മിണ നായര്‍ സമുദായങ്ങള്‍ക്കെതിരെ അമ്പെയ്‌ത്ത് നടത്തിയ മഹാന്‍ ഒരു സുപ്രഭാതത്തില്‍ കേരളമൊട്ടുക്ക് ശില്പശാല സ്വന്തം കൈക്കുള്ളിലൊതുക്കിക്കൊണ്ട് പടപ്പുറപ്പാട് നടത്തിയവനാണ്. ഞാന്‍ പൂതന (അയാള്‍ പറഞ്ഞത്) ആണെന്നറിഞ്ഞിട്ടും അയാളുടെ ബിസിനസ് ഐ.ഡി തന്നത് എങ്ങിനെയാണ് ഒരു രഹസ്യമായി ഒതുങ്ങുക. ഞാന്‍ അയാളുടെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിക്കൊടുക്കണമെന്നില്ല. ആദര്‍ശ്, അങ്കിള്‍, യാരിദ്, ശിവ, വെള്ളെഴത്ത് എന്നിവര്‍ക്കെല്ലാം അയാളുടെ ഫോണ്‍ നമ്പര്‍ അറിയാം. അതേപോലെ പല അവസരങ്ങളിലും പലരും കമെന്റുകളായി പേരും ഫോണ്‍ നമ്പരും വെളിപ്പെടുത്താറും ഉണ്ട്. ഇത് ബ്ലോഗ് അക്കാദമിയുടെ സംഘാടകന്‍ അല്ലെ അപ്പോള്‍ അദ്ദേഹത്തെ എല്ലാപേരും അറിഞ്ഞിരിക്കണം.

 • ralminov

  വിസിറ്റിങ് കാര്‍ഡ് പലതരത്തിലുണ്ടു്. ഏതു് തരത്തിലുള്ളതായാലും ഐഡന്റിറ്റി ബ്ലോഗിലൂടെ വ്യക്തമാക്കാത്ത ഒരാള്‍ തന്ന കാര്‍ഡ് അയാളുടെ അനുമതിയില്ലാതെ പരസ്യമാക്കുന്നതു് മാന്യമായ നടപടിയല്ല. ഈ കാര്യങ്ങളിലൊക്കെ “ഞാനിപ്പഴും ഇള്ളക്കുട്ടിയാണു്. തെറ്റു് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താം” എന്ന നിലപാടല്ല ഒരു മുതിര്‍ന്ന ബ്ലോഗറില്‍ നിന്നും പ്രതീക്ഷിക്കുന്നതു്.

 • റാല്‍മിനോവ്,
  ആദ്യം ചിത്രകാരന്റെ പോസ്റ്റുകളെ വായിച്ച് മനസിലാക്കൂ. ഇതൊരു തെറ്റായി ഞാന്‍ കാണുന്നില്ല. ഇതൊട്ട് തിരുത്താന്‍ പോകുന്നും ഇല്ല. ആദ്യം തിരുത്തിയിരുന്നു. ഇനി അതിനും ഇല്ല. ഇതൊരു പുണ്യകര്‍മ്മമായി ഞാന്‍ കാണുന്നു. ചിത്രകാരന്‍ ഇനി ബ്രാഹ്മണരെയും നായന്മാരുടെ പെണ്ണുങ്ങളെയും ചുണയുണ്ടെങ്കില്‍ പുലഭ്യം പറയട്ടെ. ഞാന്‍ എന്റെ പോസ്റ്റുകളില്‍ ഭാഷ തരം താഴുന്നില്ല എന്ന് വിശ്വസിക്കട്ടെ. ഈ ചിത്രകാരന്റെ ഐഡന്റിറ്റി അല്ലെങ്കില്‍ അഡ്രസ് മേല്‍പ്പറഞ്ഞ ലിങ്കുള്‍ക്ക് സഹായകം ആകുമെങ്കില്‍ നല്ലതല്ലെ?

 • ആക്ച്വലി…ന്തൂട്ടാ സങ്കതി????

 • “വിവാദാരണേന സിംഹനടനം
  യശോമാത്രം പ്രഛന്ന ഹര്‍ഷതി”

  എന്നു വച്ചാല്‍,

  വിവാദമാണല്ലോ നല്ല വഴിയെന്നു വച്ച് സിംഹമായി അലറിക്കിട്ടുന്ന പ്രശസ്തിയില്‍ രോമാഞ്ചം ഒളിഞ്ഞൊളിഞ്ഞ് കടന്നുവരുന്നു

 • ഹരീ, ഇതു വാണിജ്യാവശ്യത്തിനുള്ള വിസിറ്റിംഗ് കാര്‍ഡ് ആണല്ലോ. ഫാര്‍മര്‍ക്ക് വേണ്ടി മാത്രം അച്ചടിച്ചതും അല്ല. അപ്പോ പിന്നെ ആ വാദമുഖം നിലനില്‍ക്കുമെന്നു തോന്നുന്നില്ല.
  പിന്നെ അഥവാ ഫാര്‍മര്‍ക്കെതിരെ കേസ് കൊടുത്താല്‍ തന്നെ ചിത്രകാരന്‍ എഴുതിയ ‘നായര്‍- ബ്രാഹ്മണ’ വിദ്വേഷം മാത്രം മതി എന്‍.എസ്.എസ് നോ യോഗക്ഷേമ സഭയ്ക്കോ കേസുമായി മുന്നോട്ട് പോകാന്‍. ഫാര്‍മര്‍ ക്കു പെട്ടെന്നു പോടിയും തട്ടി പുറത്തേക്കും ചിത്രകാരനു അകത്തേക്കും പോകാം.

 • ralminov

  ഞാന്‍ സൂചിപ്പിച്ചതു് താങ്കളുടെ പ്രവൃത്തിയെക്കുറിച്ചു് മാത്രമാണു്. ചിത്രകാരനോ ആരെങ്കിലുമോ മോശമായി എഴുതിയാല്‍ അതിനോടു് എഴുത്തിലൂടെ തന്നെയാണു് പ്രതികരിക്കേണ്ടതു്. ഇങ്ങനെയല്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ തെറ്റാണെന്നു് സമര്‍ത്ഥിച്ചു് പ്രതികരിക്കാം. ഭാഷ മോശമാണെന്നു് തോന്നുമ്പോള്‍, അതേക്കുറിച്ചു് പ്രതികരിക്കാം, പ്രതികരിക്കാതിരിക്കാം.
  പ്രതികരണം അര്‍ഹിക്കുന്നിടത്തു് മാത്രമേ, എനിക്കതിനു് സമയവും സന്ദര്‍ഭവുമുണ്ടെങ്കില്‍ ഞാന്‍ പ്രതികരിക്കാറുള്ളൂ.
  ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നതു് ആരോ വെറുതെയുണ്ടാക്കിയ ചൊല്ലാണു്. അതു് അന്വര്‍ത്ഥമാക്കാതിരിക്കുക.

 • റാല്‍മിനോവ്,
  ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നതു് ചൊല്ലാണു്.
  ഞാന്‍ എന്ന ശുദ്ധനെ ദുഷ്ടനാക്കി മാറ്റിയതാണ്. ഇനിയും ഐഡന്റിറ്റി മറച്ച് വെച്ചുതന്നെ ശില്പശാലകള്‍ നടക്കട്ടെ.

 • അനില്‍

  തമാശ തന്നെ,
  ഇത്രക്കു ഭീകരനാണൊ ഈ മുരളിയെന്ന “ചിത്രകാരന്‍”?
  ഒന്നു പരിചയപ്പെടണം എന്തായാലും.

 • കഷ്ടം ചന്ദ്രൻശേഖരൻനായരേ…!

  He (സർവജ്ഞപീഠം കേറിയവൻ എന്നും വിവക്ഷിക്കാം) begins to lose his charm — both physical and mental. He begins to become the brunt of others’ jokes. He loses his firmness and assertiveness, and shrinks in stature and personality ( Shakespear define’s the 7th age on a poem “All the world’s a stage ” )

  atleast for me..!

  ഒരാളുടെ അനോണിമിറ്റി എന്തിന്റെ പേരിലായാലും അയാളുടെ അനുമതിയില്ലാതെ പരസ്യമാക്കിയതിനെ സപ്പോർട്ടുന്ന കൊലകൊമ്പന്മാർ..ബെസ്റ്റ് കണ്ണാ..ബെസ്റ്റ്..!കൗസല്യാ സുപ്രജാ എന്ന ഈണത്തിൽ തെറിപറയുന്ന തെറിയന്മാരൊക്കെ ഉള്ള പണ്ടത്തെ കേരളാ യാഹൂ ചാറ്റ് റൂമൊക്കെ ഈ രാജ്യത്തേക്കാൾ സ്വർഗ്ഗം….!

  What a community is this guys..just grow up,atleast a bit ..!

 • Vikas

  Kiranz, absolutely right ! I read from some other blog, ” Age is the value someone is paying for maturity” I dont know your age, but I think you paid less for maturity. Posting a business card on a defaming post is obviously not a desirable act from any experienced and matured individual. Conflicts of interests or ideas are quite common, but blogger.com is not for publishing somebody else’s business card. Not sure on what it drives few others to support this immatured action.