ക്ഷീരോത്പാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് പറയപ്പെടുന്നു. എന്നാൽ എന്റെ അറിവിൽ പശു വളർത്തിയിരുന്ന പലരും അതിനെ കൈയൊഴിഞ്ഞതായാണ് എനിക്ക് കാണുവാൻ കഴിയുന്നത്. ഒരുലിറ്റർ പാലുത്പാദിപ്പിക്കുവാൻ വേണ്ടിവരുന്ന ചെലവ് ക്രമാതീതമായി ഉയരുന്നു. പ്രൊഡക്ഷൻ കോസ്റ്റ് ഒരിടത്തും രേഖപ്പെടുത്തിയതായി കാണുവാൻ കഴിയുന്നില്ല. പാലിന്റെ വില ഒരുവശത്തുകൂടി പിടിച്ചു നിറുത്തുമ്പോൾ മായം ചേർത്ത പാൽ വിപണിയിൽ സുലഭമായി വിറ്റഴിക്കുന്നു. ഉപയോഗശൂന്യമായ “കരി ഓയിലിൽ” നിന്ന് കറപ്പുനിറം നീക്കം ചെയ്ത് അതിലെ ഫാറ്റ് കണ്ടെന്റ് നിശ്ചിതശതമാനം പാലിനൊപ്പം കലർത്തിവിൽക്കപ്പെടുന്നതായും പറയപ്പെടുന്നു.ഇരുപത് വർഷം മുമ്പ് മൂന്നുരൂപ എള്ളിൻ പുണ്ണാക്കിന് വിലയുണ്ടായിരുന്നപ്പോൾ പാലിന് ആറരരൂപയായിരുന്നു.”അപൂർണം”
പശുവിനെ തൊഴിയും കൊണ്ട് കറക്കണോ അതോ സുഖമായി കവർ പാൽ വാങ്ങി തണുപ്പിച്ചും ചൂടാക്കിയും കുടിക്കണോ എന്നതാ പലരുടെയും ചിന്ത..!–>