Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ഉത്പന്നങ്ങള്‍ക്ക് ന്യായ വില ലഭ്യമാക്കാതെ ഒരു നയത്തിനും കൃഷിയെ രക്ഷിക്കാന്‍ കഴിയില്ല

കര്‍ഷകര്‍ക്ക് പ്രാമുഖ്യം നല്‍കി പുതിയ കേന്ദ്ര കാര്‍ഷികനയം

Paddyന്യൂഡല്‍ഹി:കൃഷിക്ക് പകരം കര്‍ഷകന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ദേശീയ കര്‍ഷകനയം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.രാജ്യത്തെ കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് പ്രാമുഖ്യം നല്കിക്കൊണ്ടുള്ള ദേശീയനയമാണ് ആവശ്യമെന്ന എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് പുതിയ നയത്തിന് അംഗീകാരം നല്‍കിയത്.

കര്‍ഷകരുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ സ്ഥിരത ഉറപ്പാക്കാനും കൃഷിയെ ലാഭകരമാക്കാനും പ്രാമുഖ്യം നല്‍കുന്ന ദേശീയ കര്‍ഷകനയം ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള പിന്തുണ, ഭൂമിവികസനം,ജലസേചനം തുടങ്ങിയ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ‘കാര്‍ഷികമേഖല പുനരുദ്ധരിക്കാനും കര്‍ഷകരുടെ സാമ്പത്തികസ്ഥിതിയില്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്കും പുതിയ കര്‍ഷകനയം സഹായകമായിരിക്കു’മെന്ന് നയം അവതരിപ്പിച്ചുകൊണ്ട് കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്‍ പ്രത്യാശിച്ചു. രാജ്യത്തെ കാര്‍ഷിക നയം ആദ്യമായാണ് കര്‍ഷകര്‍ക്ക് മുന്‍തൂക്കം നല്‍കി രൂപപ്പെടുന്നത്.

കര്‍ഷകര്‍ക്ക് കൃഷിഭൂമിയില്‍ ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ നയം വിഭാവനം ചെയ്യുന്നു.കൃഷി ഭൂമിയിലും താമസഭൂമികളിലും സ്ത്രീകള്‍ക്കുകൂടി പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയില്‍ കര്‍ഷകസ്ത്രീകള്‍ക്ക് കൂട്ടുപട്ടയം ആവശ്യമാണെന്ന് നയത്തില്‍ പറയുന്നു.കാര്‍ഷിക ഭൂമികള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് പരമാവധി ഒഴിവാക്കും.അനിവാര്യമായ സാഹചര്യത്തില്‍ കര്‍ഷകരെ ഒഴിപ്പിക്കേണ്ടിവരികയാണെങ്കില്‍ നിലവിലുള്ള പുനരധിവാസനയത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നഷ്ടപരിഹാരം അതത് സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം.പകരം കൃഷിക്കായി ഭൂമി കണ്ടെത്തണം.

കാര്‍ഷികരംഗത്ത് രാജ്യം നേരിടുന്ന ജലദൌര്‍ലഭ്യം പരിഹരിക്കാനും ഉറപ്പുവരുത്താനും നിശ്ചിത നടപടികള്‍ പുതിയ നയത്തിലുണ്ട്. ‘വെള്ളം സ്വകാര്യസ്വത്തല്ല; പൊതുവിഭവമാണ് ‘ എന്ന് ഊന്നിപ്പറയുന്ന നയം അനുസരിച്ച് ജലസ്രോതസ്സുകളുടെ വിനിയോഗവും പരിപാലനവും തദ്ദേശീയരായ ജനങ്ങള്‍ക്കായിരിക്കും .എല്ലാവര്‍ക്കും ജലം ലഭ്യമാവുന്നു എന്നതിനായിരിക്കും മുന്‍ഗണന. കാര്‍ഷികോത്പന്നങ്ങള്‍ക്ക് നിശ്ചിത വില ഉറപ്പാക്കാനും വിപണിഅവസരങ്ങള്‍ ലഭ്യമാക്കാനും താങ്ങുവില സമ്പ്രദായം രാജ്യം മുഴുവന്‍ കാര്യക്ഷമമാക്കും. നിശ്ചിത സമയത്ത് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ഉല്പന്നങ്ങള്‍ സൂക്ഷിക്കാന്‍ ‘ധാന്യബാങ്കുകള്‍’നടപ്പാക്കും. ഉത്പന്നവിപണിയിലെ നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ ആഭ്യന്തര ദേശീയ വിപണി രൂപപ്പെടുത്തും.ഒരേ സമയം കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന രീതിയില്‍താങ്ങുവില നിശ്ചയിക്കും.

ആദിവാസി കര്‍ഷകര്‍ അധിവസിക്കുന്ന മേഖലയില്‍ നിലവിലുള്ള ഭൂമിരേഖകള്‍ കാലാനുസൃതമായി പുതുക്കും. തോട്ടം മേഖലയില്‍ വില സ്ഥിരതാ നിധി നടപ്പാക്കും.

നിശ്ചിത വിപണിയും വിലയും ഉറപ്പുവരുത്താന്‍ കരാര്‍ കൃഷി മുന്നോട്ടുവെച്ചിട്ടുണ്ട്. കൃത്യമായ പെരുമാറ്റച്ചട്ടമനുസരിച്ചുള്ള കരാര്‍കൃഷി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാന്‍ സഹായിക്കുമെന്നാണ് നയം പ്രത്യാശിക്കുന്നത്. കരാര്‍കൃഷിയിലൂടെ കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കല്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിരീക്ഷണസമിതിക്ക് വിട്ടുകൊടുക്കും.
കടപ്പാട്- മാതൃഭൂമി 21-11-07

ഇരുട്ടില്‍ തപ്പാതെ എന്താണ് ന്യായ വില എന്നതിന് ഡോ. പി.യാഗീന്‍ തോമസിന്റെ പഠന റിപ്പോര്‍ട്ട് ശാസ്ത്രഗതി മാസികയില്‍ പ്രസിദ്ധീകരിച്ചത് കാണുക. (റബ്ബറിന്റെ വിലയുടെ കാര്യത്തില്‍ ലേഖനത്തില്‍ ചെറിയ തെറ്റുണ്ട്) 

Comments are closed.