Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷകര്‍ക്ക്‌ വേണ്ടത്‌ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ ന്യായ വിലയാണ്

കാര്‍ഷിക മേഖലയില്‍ ക്ഷേമവും പുരോഗതിയും കൊണ്ടുവരികയാണ് രാഷ്ട്രം നേരിടുന്ന ആശങ്കകളുടെ മുഖ്യപരിഹാരമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. രാഷ്ട്രം അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തില്‍ ചുവപ്പുകോട്ടയില്‍ നടന്ന രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്ഷേമപദ്ധതിയുടെ തുടക്കമെന്ന നിലയില്‍ കാര്‍ഷികമേഖലയില്‍ 25000 കോടിയുടെ നിക്ഷേപവും പ്രധാനമന്ത്രി പ്രസ്താവിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വിവിധ സാമൂഹ്യമേഖലകളിലെ നിക്ഷേപം കാര്യമായി വര്‍ദ്ധിച്ചെന്നും ഇത് സാധാരണക്കാരനോടുള്ള ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയാണെന്ന് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്‌: എം.എസ്‌.എന്‍ മലയാളം

25000 കോടിയുടെ നിക്ഷേപം കൊണ്ട്‌  കാര്‍ഷികമേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.

കാര്‍ഷികോത്‌പന്നങ്ങളില്‍ പലതിനും 20 വര്‍ഷങ്ങള്‍ക്ക്‌ മുന്‍‌പുള്ള ഉല്‍‌പാദന ക്ഷമതയോ വിലയോ ഇന്നില്ല. കേരളത്തിലെ പ്രമുഖ വിളയായ നാളികേരത്തിന് വന്ന ദുര്‍ഗതിക്ക്‌ പ്രധാന കാരണം ഗുണനിലവാരമില്ലാത്ത നാളികേര ഉല്‍‌പന്നങ്ങളും അവ കഴിച്ചാല്‍ വരുന്ന രോഗങ്ങളെപ്പറ്റിയുള്ള പഠനങ്ങളും ആണ്. തെറ്റായ രാസ വളപ്രയോഗത്തിലൂടെ മണ്ണിനെ കുട്ടിച്ചോറാക്കി. മണ്ണിലടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ അസന്തുലിതാവസ്ഥയാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. ഡോ.സി.ആര്‍.സോമനെപ്പോലെയുള്ള ശാസ്ത്രജ്ഞരെ ഞാന്‍ ഈ അവസരത്തില്‍ വെല്ലുവിളിക്കുന്നു. പാമോയിലിനേക്കാള്‍ പതിന്മടങ്ങ്‌ ആരോഗ്യദായകവും ഔഷധഗുണമുള്ളതുമായ നാളികേര വെളിച്ചെണ്ണ ജൈവ കൃഷിയിലൂടെയും ഹൃദ്‌രോഗത്തിനും ഡയബറ്റീസിനും (ഐ.എം.എ യുടെ പഠന റിപ്പോര്‍ട്ട്‌ ലഭ്യമാണ്) കാരണമായത്‌ മണ്ണില്‍ കുറവു സംഭവിച്ച മഗ്നീഷത്തിന്റെ അഭാവം പരിഹരിക്കുന്നതിലൂടെ നല്ലൊരു പരിധിവരെ ഈ രോഗ്ഗാങ്ങ്ങ്ങാല്‍ നിയന്ത്രിക്കുവാന്‍ സാധിക്കും. ഒരു കര്‍ഷകനായതിനാല്‍ വെളിച്ചെണ്ണ സ്വന്തം കൃഷിയിടത്തില്‍ ഉദ്‌പാദിപ്പിച്ച്‌ ഇദ്ദേഹം നടത്തിയ പഠനത്തില്‍ കണ്ടെത്തിയ പ്രതിശീര്‍ഷ ഉപഭോഗത്തെക്കാള്‍ കൂടുതല്‍ ഞാനും എന്നോടൊപ്പമുള്ള കുടുംബാംഗങ്ങലും ഭക്ഷിച്ച്‌ ഒരു കുഴപ്പവും വരില്ലയെന്ന്‌ തെളിയിച്ചു തരാം. രോഗങ്ങള്‍ക്ക് കാരണമാകുന്ന കള, കുമിള്‍, കീടനാശിനികളെക്കുറിച്ച്‌ ശാസ്ത്രജ്ഞര്‍ പഠനം നടത്തുന്നതിനു പകരം ഭക്ഷണത്തിലെ  ദോഷ വശങ്ങളെപ്പറ്റി പഠനം നടത്തി പാമോയിലിനെയും ജനിതകമാറ്റം വരുത്തിയ സോയാബീന്‍ എണ്ണയെപ്പറ്റിയും ജനിതകമാറ്റം വരുത്തിയ പരുത്തിക്കുരു എണ്ണയെപ്പറ്റിയും ഒരക്ഷരം പറയാതെ വെളിച്ചെണ്ണയിലെ സാച്വറേറ്റഡ്‌ ഫാറ്റ്‌ കാര്‍ഡിയോവാസ്‌ക്കുലര്‍ ഡിസീസസിന് കാരണം ആകുന്നുവെന്ന് തെളിവുകളും പഠന റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നു. ഇവര്‍ തന്നെയാണ് കേരളത്തിന്റെയും കൃഷിയുടെയും ശത്രുക്കള്‍.

ജൈവവള‍ക്കൂടുതലും മണ്ണിന്റെ അമ്ലസ്വഭാവവും വരള്‍ച്ചയും വിളവെടുപ്പും മണ്ണില്‍ മഗ്നീഷ്യം കുറയുവാന്‍ കാരണമാകുന്നു. അത്തരം മണ്ണില്‍ വിളയുന്ന കാര്‍ഷികോത്പന്നങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയും ധാരാളം രോഗങ്ങള്‍ മനുഷ്യനില്‍ വരുവാന്‍ സാധ്യതയുണ്ട്‌. വര്‍ഷങ്ങളായി മണ്ണില്‍ പ്രയോഗിച്ച എന്‍.പി.കെ രാസവളം സെക്കന്‍‌ഡറി ന്യൂട്രിയന്‍സിനേയും ട്രൈസ്‌ എലിമെന്റുകളെയും താറുമാറാക്കി എന്നതല്ലെ വാസ്തവം. ബയോടെക്‌നോളജി ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പ്രവര്‍ത്തന ഫലമായി രൂപപ്പെട്ട മണ്ണിന്റെ ആവരണമായ ഹ്യൂമസ്‌ എന്ന ആവരണത്തെ പുഷ്ടിപ്പെടുത്തുവാന്‍ പ്രയോജനപ്പെടുത്തുന്നതിനു പകരം കച്ചവട ലക്ഷ്യത്തോടെ വിഷം കലര്‍ത്തിയതും ജനിതക മാറ്റം വരുത്തിയതുമായ കാര്‍ഷികോത്‌പന്നങ്ങള്‍ കൈയടക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നില്‍ കോടികള്‍ ലാഭമുണ്ടാക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ പങ്ക്‌ നിര്‍ണായകമാണ്.

അടിക്കുറുപ്പ്‌: ആരോഗ്യം ഭക്ഷണത്തിലൂടെ മാത്രം

No comments yet to കര്‍ഷകര്‍ക്ക്‌ വേണ്ടത്‌ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ ന്യായ വിലയാണ്

  • if we increase production the price will go down. ultimately famer is screwed more. so its better to find alternate solution for it. how about having a processed coconut water exporting? Toddy making from the coconut tree?

    We get tender cocount water in usa from Mexico,Lanka and Thailand. haven;t seen one from india. is indians are illiterate? or Govt decided not to export Toddy? why govt cant allow all farmers to tap toddy just like Rubber tappping. ‘am sure that will solve this problem in a better way.

    how can you make coconut tree profitable: visit mukkuvan.blogspot.com

    cheers
    -jac